40 ലെ പ്രണയം

രചന : സിമി തോമസ് ✍️ ഇനി നോക്കീട്ട് കാര്യമില്ല. 40 ലെ പ്രണയം മധുരം നിറഞ്ഞതാണെന്ന് പറയുന്നു. ഒന്ന് പ്രണയിച്ചാലോ…?സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാല്‍പതുകള്‍ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ…

മുഖപടം

രചന : കെ.ആർ.സുരേന്ദ്രൻ✍️ ക്ഷോഭത്തിന്റെകടൽ പോലെഅശാന്തമായയുദ്ധഭൂമിയിൽ നിസ്സംഗന്റെമുഖപടമണിഞ്ഞ് യുദ്ധകാര്യലേഖകൻ.അന്ധനായ ശത്രുതൊടുക്കുന്നമിസ്സൈൽ ശരങ്ങളേറ്റുടഞ്ഞുവീഴുന്നഅപ്പാർട്ടുമെന്റുകളുടെകൂനകളിൽജീവനോടെ ഒടുങ്ങിയജന്മങ്ങൾക്ക് എണ്ണമില്ലെന്നറിയുമ്പോഴുംതന്റെ മാധ്യമത്തിനായിറിപ്പോർട്ടുകളുടെനീണ്ട പട്ടിക നിരത്തുന്നയുദ്ധകാര്യലേഖകൻ.നാശങ്ങളുടെകൂമ്പാരങ്ങൾക്കിടയിൽനിന്ന്വക്ക് കരിഞ്ഞഒരു കുടുബ ഫോട്ടോചോരയുടെഅരുവികളൊഴുകി,രക്ഷിക്കൂയെന്ന്നിലവിളിക്കുമ്പോഴും,തൊണ്ട കടഞ്ഞ്,നിസ്സംഗന്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ,ഫോട്ടോയെടുത്തുയർത്തിലോകത്തിൻ്റെകണ്ണുകളിലേക്ക്ആനയിക്കുമ്പോഴും,നിസ്സംഗന്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ.പ്രസ്സിന്റെ പടച്ചട്ടക്കും,ശിരോകവചത്തിനുംശത്രുവിന്റെതീശരങ്ങളെതടുക്കാനാവില്ലെന്നറിഞ്ഞ്,മൃത്യുഭയത്തെഅകമേയൊളിപ്പിച്ച്,നിസ്സംഗന്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ.അപായത്തിൻ്റെസൈറണുകളുടെഹുങ്കാരങ്ങൾക്കമ്പടിയായിസ്ഫോടനങ്ങളും,വെടിയൊച്ചകളുംവേട്ടയാടുമ്പോൾഒളിയിടം തേടികുനിഞ്ഞോടുമ്പോഴും,നിസ്സംഗൻ്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ.അസ്തിത്വംഎത്രയോ ലോലമായഇതളുകളോടുകൂടിയപനിനീർപ്പൂവെന്നറിയുന്നനിസ്സംഗന്റെമുഖപടമണിഞ്ഞയുദ്ധകാര്യലേഖകൻ.

ഹേമന്തരാവ്.

രചന : ജോൺ കൈമൂടൻ.✍️ ഹേമന്തശൈത്യത്തിനാനന്ദമേറ്റു ഞാൻഏകാന്തരാത്രികൾ നിദ്രയെപുൽകിയേൻ.അമാന്തിച്ചെന്നുമുറക്കം വെടിയുവാൻശോകാന്തമായിരുന്നില്ലയെൻ കനവുകൾ.ശൈത്യമെനിക്കേകി ആത്മാർത്ഥമാംതുണമെത്തയോ ശീതളമായി കിടക്കവേ-ഒത്തൊരുതാപനില തന്നുകമ്പളം,ചിത്തത്തിലെത്തി വികാരങ്ങൾകോമളം.കണ്ണുതുറക്കുകിൽ കാണുന്നുവിസ്മയംവിണ്ണിലെമ്പാടും പരവതാനി വെണ്മ .വെണ്ണകടഞ്ഞെടുത്തീടുവാൻ പാകത്തിൽമണ്ണിന്റെപാൽക്കുടം ക്ഷീരപഥംസമം.എത്തുന്നുമാരുതൻ മന്ദമായെന്നോരം –എന്തിതുകസ്തൂരിപോലെ പരിമളം,ഏന്തിയെത്തുന്നുവോ ചന്ദനക്കിണ്ണവും !തീർത്ഥംപനിനീരിലോ കാറ്റിൻലേപനം?ഒന്നിനും ചിത്തം കവരുവാനായില്ലഎന്നിലെനിദ്രതൻ ആഴംകുറഞ്ഞില്ല,എന്നുംവരേണമേ ശീതമായ്ഹേമന്തം;നിന്നെപ്പുണർന്നുഞാൻ…

കപടലോകമേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഉടൽവെടിഞ്ഞു പോയീടേണ്ടവർ നമ്മൾകുടിലതന്ത്രങ്ങൾ നെയ്യുന്നതെന്തിനേ?കൊടിയ പാപക്കറകളേറ്റീടാതെപടുതയോടുണർന്നീടുവിൻ സാദരംഒരു കെടാദീപമായെരിയേണ്ടവർ,നിരുപമ സ്നേഹമെങ്ങുമേകേണ്ടവർ,പരമദുഷ്കൃതിയോരോന്നു ചെയ്യുകിൽധരയിൽ നീതിപുലരുന്നതെങ്ങനെ?അഴകെഴും കാവ്യശീലുകണക്കെനാ-മൊഴുകിയെത്തിയത്യാർദ്ര,മഭംഗുരംഒരുമതന്നാത്മ സൂര്യാംശുവായ് സ്വയ-മരിയഭാവവിഭൂതി ചൊരിയുവിൻഇവിടെയെന്തുണ്ടഹന്തയ്ക്കു പാത്രമായ്,ഇവിടെ നേടുന്നതേതുംനിരർത്ഥകംഇവിടെയൊന്നേ,നമുക്കുള്ളുശാശ്വത-മവികലസ്നേഹരൂപൻ പരാത്പരൻ!അറിയുവിൻ നമ്മളോരോ,നിമിഷവുംഉറവവറ്റാത്തൊരദ്ധ്യാത്മദർശനംനിറവെഴുംസർഗ്ഗ സംഗീതധാരയായ്തഴുകിയെത്തുമഭൗമ സങ്കീർത്തനംകരുണവറ്റാത്ത ഹൃദയവുമായിനാം,കനവുകണ്ടു കവിതരചിക്കുവിൻസകലജീവനും നന്നായ്സുഖംപകർ-ന്നകിലുപോലെരി,ഞ്ഞുൺമപുലർത്തുവിൻഅടിമുടി ജൻമമുജ്ജ്വലിച്ചേറുവാൻകടലുപോൽമനം വിശാലമാകണംചൊടികളിൽ നറുപുഞ്ചിരിത്തേൻകണംഇടതടവേതുമില്ലാതെ…

അമ്മായിയമ്മമാരുമായുള്ള ബന്ധം മെച്ചപ്പെടുത്തക ✍️

രചന : പ്രദീപ് നായർ പുന്നക്കൽ ✍️ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, അമ്മായിയമ്മമാരുമായുള്ള ബന്ധം അവളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ പുതിയ കുടുംബത്തിൽ പിന്തുടരുന്ന രീതികളും ആചാരങ്ങളും വേഗത്തിൽ ക്രമീകരിക്കുക എളുപ്പമല്ല. കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് ക്രമീകരിക്കാനും…

❤️മഞ്ഞണിഞ്ഞമുല്ലവള്ളികൾ ❤️

രചന : അനിത മനോജ്‌ ✍️ മുറ്റത്തെമുളം ചില്ലയിൽ പടർന്നൊരുമുല്ലവള്ളിതന്നിഴയടുപ്പത്തിൽമുളംചില്ലതൻ ദലമർമ്മരമോടെസുഗന്ധം പരത്തും തൂമഞ്ഞു തുള്ളികൾപുലർകാലമഞ്ഞിൻ പുതപ്പണിഞ്ഞുരാവിൻ സീൽക്കാരത്തിനൊപ്പംസിരകളെ മത്തുപിടിപ്പിച്ചുണർത്തുംഉന്മാദ ഗന്ധം നിറയ്ക്കും കുടമുല്ല പൂവുകൾനിലവിൽ പൂത്തിറങ്ങും നക്ഷത്രങ്ങൾ പോൽവെള്ളപ്പുതച്ച മുല്ലവള്ളികൾസന്ധ്യയുടെ യാമങ്ങളിൽ മിഴികൂപ്പി നിൽക്കുംനിശയുടെ കാമനകളെ പുൽകുംഅഴകിൻ പവിഴമണികൾ..വെണ്ണിലാവിൻ ഗന്ധർവ…

ന്യൂയോർക്ക് കേരളാ സമാജം കുടുംബസംഗമം അവിസ്മരണീയമായി

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: അരനൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന ന്യൂയോർക്കിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിരണ്ടാമത് കുടുംബ സംഗമവും വാർഷിക ഡിന്നറും അതി വിപുലമായി നടത്തിയത് ഏവർക്കും അവിസ്മരണീയമായി. പ്രശസ്ത മലയാള സാഹിത്യ എഴുത്തുകാരൻ ഇ.…

രണ്ടാം കെട്ട്.

രചന : അമൽ വിശ്വൻ✍️ ആ വലിയ മതിൽക്കെട്ടിനുള്ളിലെ, വിശാലമായ മുറ്റത്തേക്ക് കാർ ചെന്നു നിൽക്കുമ്പോൾ, മുൻപിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന തറവാട് വീട്ടിലേക്ക് ഗംഗയുടെ കണ്ണുകളെത്തി നിന്നു…അടുത്തിരുന്നയാൾ അവളെയൊന്ന് നോക്കി ഡോർ തുറന്നിറങ്ങിയപ്പോൾ അവളും പതിയെ പുറത്തേക്കിറങ്ങി…അയാൾക്ക് പിറകെ…

താളംതെറ്റിയ_ജൈവഘടികാരങ്ങൾ.

രചന : ദിജീഷ് കെ.എസ് പുരം.✍️ എന്നും കൃത്യമായി നാലുമണിക്കുണരുന്നഒരു പൂവൻകോഴിയിൽനിന്ന്,പകലിന്റെ പലവെയിൽനേരങ്ങളിലേക്കുണരാൻതുടങ്ങിയപ്പോഴാണ്,ഞാനെന്റെ ജൈവഘടികാരത്തിന്റെതാളപ്പിഴകളറിഞ്ഞത്,എന്നെയുപേക്ഷിച്ച ഋതുകാലത്തിന്റെ സമ്മാനം!മൃതപ്രായകോശങ്ങളോടു ഭിഷഗ്വരന്മാർ തോറ്റപ്പോൾ,എന്റെ രാജ്യത്തിന്റെ ഛത്രാധിപതി നാടുനീങ്ങി.കരിമ്പട്ടികയിൽപ്പെടുത്തിയവരുടെ ഉപജാപങ്ങൾ,ഉടമ്പടികളുടെ നഗ്നമായ ലംഘനങ്ങൾ,മുഖം മറച്ചു ക്ഷുദ്രംചെയ്യുന്നവരുടെകൂട്ടത്തിൽ നീയും!നിന്റെ കൊടിയടയാളങ്ങൾക്കു നീലനിറം.നീയെന്റെ സംക്ഷേപ;പുസ്തകംതലകീഴായ് വായിക്കുന്നു!കാലജ്വരം വിരാമത്തിന്റെകരിങ്കൊടികൾകാട്ടുന്നു,അപകീർത്തിമുദ്രകൾപതിച്ച ശവമഞ്ചയാത്രയിൽനീചഭാഷണം…

നടൻ കാളിദാസ് ജയറാം വിവാഹിതനായി.

രചന : ജിൻസ് സ്‌കറിയ ✍️ താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ ഡിസംബർ എട്ടിന് രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ താരിണി കലിംഗരായർ ആണ് വധു. മന്ത്രി മുഹമ്മദ്…