ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

അദൃശ്യസംഹാരം …. റഫീഖ്. ചെറവല്ലൂർ

മൃതുവിൻ നിഴൽ നിറഞ്ഞ കാറ്റിൽ,അതിരു താണ്ടുകയാണു നിശബ്ദ്ധനായ് !തൊണ്ടക്കുഴി വരണ്ടൊട്ടിപ്രാണശ്വാസത്തിനായ് പിടയുന്നു കുടിലുകൾ.മണിമാളികകളിലും തഥാ,ഞരങ്ങുന്നുണ്ടു കുരലുകൾ !ഔഷധമരച്ചു തീരാതെ ലോകംപകച്ചു നിൽക്കയാണിപ്പൊഴും.പണച്ചാക്കു മൂട്ടിയിട്ട മുറികളിൽപ്രാണവായു തിരയുന്നുവോ വൃഥാ!സ്വർണ്ണമുരുക്കിപ്പലഹാരമാക്കുവാൻഉലയിലിനിയേതു കനലു നിറക്കണം?അന്നമൂട്ടിയ വിളനിലങ്ങളിൽവിറങ്ങലിച്ചു നിൽക്കയാണംബരചുംബികൾ!ഭീതിയുടെ വിലങ്ങണിഞ്ഞു സ്വയം,ചുമരുകൾക്കുള്ളിൽ ഗൃഹവും കാരാഗൃഹം.പുഴ നിറഞ്ഞൊഴുകിയൊരോർമ്മയിൽനനവു തേടുകയാണിന്നു…

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ടെലി കോൺഫ്രൻസിൽ മന്ത്രി തോമസ് ഐസക് പങ്കെടുക്കുന്നു. …. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ മന്ത്രിസഭയിലെ രണ്ടമനായ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് ടെലി കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ…

സ്‌റ്റെഫാൻസ്‌ഡോമിലെ വടക്കൻ ടവറിലെ കോഴി ……… ജോർജ് കക്കാട്ട്

ഓസ്ട്രിയൻ തലസ്ഥാനമായ വിയെന്നയിലെ അതി പുരാതന പള്ളിയും വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രവുമായ സെൻട്രൽ വിയന്നയിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് പള്ളി 1137 ൽ ലിയോപോൾഡ് നാലാമന്റെ ഭരണകാലത്തു മനോഹരമായ കൊത്തുപണികൾകൊണ്ടും പള്ളിയുടെ പണി ആരംഭിച്ചു 1147 ൽ ബിഷപ്പ്…

നളചരിതം … Pirappancode Suresh

അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേശീതളക്കാറ്റുപോലെന്നെത്തഴുകി നീപല്ലവി പാടിയില്ലേസ്വർണ്ണിമച്ചേലുള്ള മഞ്ജുളേ നിന്നെ ഞാൻവാരി പുണർന്നതല്ലേ(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2 തളിരിലക്കുമ്പിളിൽ നേദ്യവുമായി നീതൊടുകുറിയിട്ടു നിന്നുആതിരക്കുളിരിനാലധരം വിറയ്ക്കുന്നഏഴിലമ്പാലയായിഏഴരപ്പൊന്നാന ചന്തമായമ്പലത്തറയിലെകൽവിളക്കിൽഎഴുതിരിയിട്ടൊരാട്ടവിളക്കായി…

വീട്ടകം …. Prabha Manjeri

വീട്ടകംമാറുന്ന കാലത്തിന്റെമാറാപ്പിനുള്ളിലെന്തുമായയാണുള്ളതെന്നമാലുമായിരിക്കവേമാറ്റത്തിൻ വക്കിൽനിൽപ്പൂമാനുഷരെല്ലാമിന്ന്മറ്റൊരുരോഗത്തിന്റെമാറ്റൊലി കാതോർത്തിന്ന് വീടാകും ലോകത്തിന്റെവാതിലിൽ വന്നുനിന്നുവീണ്ടെടുക്കാത്ത നന്മവീതിക്കാൻശ്രമിക്കുമ്പോൾവീഴ്ചകൾ മറന്നൊരാവാഴ്ചതൻ കാരണത്താൽവീണുകിടക്കും ശോകവിതുമ്പൽ മാത്രംകേൾക്കാം നീളുന്ന വീട്ടുവാസനിദ്രയും നിശ്വാസവുംനാളുകളെണ്ണിയെണ്ണിനാഡികൾ തളർത്തവേനാലാളുകൂടുന്നിടംനാലടി ദൂരത്തിന്റെനാലതിർ തീർക്കുന്നത്നാടിനു രക്ഷയാകും സൂക്ഷ്മത കുറഞ്ഞെന്നസൂചന കണ്ടാലതിസൂക്ഷ്മമാംഅണുക്കളാസൂത്രത്തിൽപ്രവേശിക്കാംസാധ്യമാകുന്നവിധംസാമീപ്യം കുറച്ചെന്നാൽസാധ്യമായിടുംനാളെസാഫല്യ സാക്ഷാത്ക്കാരംരചന: പ്രഭാമഞ്ചേരി

ഈ വാതിൽ കടന്ന് …. Mathew Varghese

കടലുണ്ട് കടലിലേയ്‌ക്കൊരു വാതിലു-ണ്ട്, അവിടെനിന്നാർക്കും തുറക്കലുണ്ട്ജീവന്റെ പച്ചച്ചഭൂമിത്തുരുത്തിലേയ്-ക്കല്ലേ , അസംഖ്യം, വാതിലുണ്ട് !! മരുഭൂമിയുണ്ട്, മനസ്സുണ്ട് ചുഴലികൊടുങ്കാറ്റടിക്കുന്ന ഒച്ചയുണ്ട്., മഴപെയ്തു പ്രളയകൊടുംഭീതി കൊള്ളു-ന്ന കാർമേഘവൃന്ദങ്ങൾ മേലെയുണ്ട് ചകിതമാം ചങ്കുള്ള സ്ത്രീവേഷമുണ്ട് ആധിപത്യത്തിന്ന് പുരുഷനുണ്ട്ആ ബാലവൃദ്ധങ്ങളതിരേകമുന്മാദ-മൂറ്റങ്ങൾ കൊള്ളുന്ന മൗഢ്യമുണ്ട് ചത്തൊടുങ്ങാനുള്ള, ക്ഷിപ്രസാധ്യത്തിന്നരൂപികൾ ചുറ്റിലും…

പെട്ടിക്കട ….. Binu Surendran

പെട്ടിക്കട == അവസാനത്തെ… ‘അവസാനത്തെ’ എന്ന് പറയാനാവില്ല, കുറച്ചു ദിവസമായി മിനുക്കു പണിയിലാണയാൾ. എത്ര ചെയ്തിട്ടും മതിവരാത്ത പോലെ. മകന്റെ ഡിസൈനിങാണ്. കാലങ്ങളായി ഈ പണിയാണെങ്കിലും, മാർക്കറ്റിൽ പിടിച്ചു നിൽക്കണമെങ്കിൽ പുതിയ മോഡലുകൾ വേണമത്രേ. ശരിയാണ്. എയർ കണ്ടിഷണർ പിടിപ്പിച്ചതാണെൽ അതിനും…

മറയുന്ന നേരം …. Pavithran Theekkuni

പതിയെ ഞാനുമീ നൊന്ത പ്പകലിന്റെ –പടികളിറങ്ങി മറയുന്ന നേരംഅരുതോമലേ പിൻവിളിയുംനോവും കരച്ചിലുംഅലയടിച്ചീടും കൊടും വിഭ്രാന്തിയും അതിനിഗൂഢമാം ജീവന്റെ പൊരുളിൽഅടയിരിപ്പാദിയിൽ ദുഃഖവും മൃത്യൂവും പുണർന്ന മൗനത്തിൽ സൂര്യനുദിപ്പതുംപറഞ്ഞ വാക്കുകൾപൂക്കളാവുന്നതുംപിണക്കങ്ങളെല്ലാംരുചികളാവതുംനടന്ന വഴികൾ തിരികളാവതും പനിയിൽ മുളച്ച കിനാവുകളെല്ലാംമഴയിൽ വസന്തം നിറച്ചു വയ്പ്പതും അന്യരായ് തോന്നിയ…

സംസം (അടങ്ങുക) …. അസ്‌ക്കർ അരീച്ചോല.

പ്രണയം നഷ്ട്ടപ്പെട്ട ഹൃദയംജലം വറ്റിയ കടലുപോലെയാണ്…”!! ആകാശങ്ങളും ഭൂമിയുംനിന്റെയുള്ളിലല്ലാതിരുന്നാൽ…”ബാഹ്യദൃഷ്ട്ടിയിൽ കാണുന്നചരാചരങ്ങളഖിലവുംആത്മാവൊഴിഞ്ഞ ജഡങ്ങൾ മാത്രം…..” ഏതൊന്നാണോ നിന്നെപരാമർത്ഥിക സത്യത്തെ തൊട്ട്അകറ്റി നിറുത്തുന്നത്..? അതിനെ അകറ്റാനായാൽനിനക്ക് നിന്റെ കടലിനെജലം കൊണ്ട് നിറക്കാനാവും……” ഇശ്‌ഖിന്റെ പാവന ജലം കൊണ്ട്.. “!! ദുനിയാവിനോട് നീ പറയുക… “…

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചിരുന്നു. നിര്‍മാതാവ് ഷൂജിത്ത് സിര്‍ക്കാര്‍ ഇര്‍ഫാന്റെ ഖാന്റെ കുടുംബത്തെ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. ക്യാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ ഖാന്‍…