ദൈവപുത്രൻ
രചന : എസ്കെകൊപ്രാപുര ✍️ പരിശുദ്ധ മാതാ കന്യാ മറിയത്തിൻമകനായ് പിറന്നൂ പുണ്യ ഉണ്ണിയേശു…ഇടയരിലാശ്രയ മരുളാൻ ദൈവത്തിൻമകനായ് പിറന്നൂ ഉണ്ണിയേശു…ഹല്ലേലൂയ പാടാം ഹല്ലേലുയ പാടാംഹല്ലേലുയ പാടി സ്തുതിച്ചീടാം..ഹല്ലേലുയ പാടാം ഹല്ലേലുയ പാടാംഹല്ലേലുയ പാടി സ്തുതിച്ചീടാം..കണ്ണീർക്കടലിൽ സ്വാന്തനമായ്അശരണ സൗഖ്യത്തിൻ വിളക്കായിപൊൻ താരമായ് ഈശോ…
ഒറ്റ്
രചന : റെജി.എം.ജോസഫ്✍️ (വിശുദ്ധ വേദപുസ്തകത്തിന്റെ പശ്ചാത്തലത്തിലെഴുതിയ കഥ) ഗ്രാമവഴികളിലൂടെ ഓരോ കാലടിയും ഞാൻ എടുത്തു വയ്ക്കവേ, നിയതമല്ലാത്ത കല്ലുകൾ ചേർത്തൊരുക്കിയ വീടുകളിൽ വിളക്കുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരുന്നു! നിലച്ച വെളിച്ചങ്ങൾക്ക് പിന്നിൽ പതിഞ്ഞ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്! അടക്കം പറച്ചിലുകൾ ഞാനറിയുന്നുണ്ട്!ആകാശം…
സോപാനഗീതം
രചന : എം പി ശ്രീകുമാർ✍️ വാരനാട്ടമ്പലത്തിൽവാർതിങ്കൾപോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾചന്ദനചർച്ചിതമാംപുഷ്പാലങ്കൃതരൂപംനിറദീപദീപത്തിൽ കണ്ടുനിർവൃതി കൊണ്ടീടട്ടെവേതാളവാഹിനിയാംവേദനഹാരിണിയാവാരിജവദനമീമനസ്സിൽ വിളങ്ങണംകരപ്പുറത്തംബികെകരുണാമയി ദേവിതിരുനാമങ്ങൾ വാഴ്ത്താൻതികവു പകരണെഈശ്വരി ഇലത്താളംമുറുകും നാൾ വഴിയിൽതാളങ്ങൾ തെറ്റീടാതെകാക്കണം മഹാമായെവാരനാട്ടമ്പലത്തിൽവാർതിങ്കൾ പോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾ.
നങ്ങേലി തൈവം
രചന : രാജീവ് ചേമഞ്ചേരി✍️ നാട്ടാര് കൂടെയുണ്ടേ…..നാട്ടാരറിയുന്നുണ്ടേ…..നാമറിയാത്ത കഥകളെല്ലാം-നാട്ടിലും പാട്ടാണേ….നാഴിക്ക് നന്നാഴിയായ്…..നാവിനു കൂട്ടാണേ…..നാഴികകൂടിയെന്നാൽ…..നങ്ങേലി തൈവമാണേ..നേദ്യമായ് ചോറും…..നേരിയ ചാറും……നോവുള്ള നേരം….നേരായ് വിളമ്പി ‘….നിറകണ്ണീരുമായ് വന്നവരും!നീർക്കെട്ടുമായ് ഇരുന്നവരും!നാളെന്നും വ്യാധിയൊഴിയാത്തവരും!നാടിന്നതിരു താണ്ടിയെത്തിയോരും !നടുമുറ്റത്തിരിക്കുന്ന നേരം-നിന്നുറഞ്ഞ് തുള്ളി ജപിക്കയായ്….നിത്യവും വാക്കെണ്ണിയാടീ തിമിർക്കേ….നങ്ങേലി തൈവ കൽപ്പനയായ്!!നാട് മാറേണ്ട സമയമായ്…..നാട്ടാര്…
ഉൾനിലാവിന്റെ പെയ്ത്ത്.
രചന : ജയരാജ് പുതുമഠം.✍️ മഴക്കാറ് വിതുമ്പിനിൽക്കുമീമനസ്സിന്റെ കിനാക്കരയിൽമൂടൽമഞ്ഞിൻ നനുത്തതേനിതൾ തൂവലുകൾമിഴിനീരായ് കൊഴിഞ്ഞു വീഴുന്നുധ്യാനാവസ്ഥയിൽ ലയിച്ചിരുന്നഉൾനിലാവുകളത്രേകാലാന്തരെ മഴത്തുള്ളികളായ്വരണ്ട വാർദ്ധക്യത്തിൽപെയ്തൊഴുകുന്നത്മായാലഹരികൾ ദാനമായ്പുണരുമെൻ നീതിയോരവീഥിയിൽകാലത്തിൻ മുറിവേറ്റ പക്ഷിക്ക്സ്നേഹനിലാവായ്തലകുറി മാറ്റാനാകുമോ, കാലമേ…
ഇപ്പോൾനിങ്ങളെയേറെ സ്നേഹിക്കുന്നമനുഷ്യരുണ്ടല്ലോ?
രചന : ജിന്നിന്റെ എഴുത്ത്✍️ ഇപ്പോൾനിങ്ങളെയേറെ സ്നേഹിക്കുന്നമനുഷ്യരുണ്ടല്ലോ?അതിൽ പലരും സ്നേഹത്തിൻ്റെ മൂല്യമറിയാത്തവരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാകും!!!!……..അവർ നാളെ മൗനം കൊണ്ട്നിങ്ങളെ കൊല്ലും അപരിചിതരോട്കാണിക്കുന്ന സഹാനുഭൂതി പോലുംനിങ്ങളോട് കാണിക്കാതെനിങ്ങളിൽ നിന്നകന്നു പോകും!!!!…ഒരു ചിരിയുടെ ദയ പോലുംകാണിക്കാതെ മുഖം തിരിക്കുംനിങ്ങളെ കാണാൻ താല്പര്യമില്ലെന്ന്ബോധ്യപ്പെടുത്തി തന്നെനിങ്ങളെ…
സ്വാതന്ത്ര്യം
രചന : ജോർജ്ജ് കക്കാട്ട് ✍️ ഒരു കൂട്ടിൽതുരുമ്പ് പിടിച്ച കറുത്ത കമ്പി സോളിൽപേടിച്ചു പേടിച്ചുഒരു സ്വർണ്ണ മഞ്ഞ ഓറിയോൾ പക്ഷി,മോചനദ്രവ്യം നൽകാൻ നിങ്ങൾ ആഗ്രഹിച്ചു.പക്ഷെ ഞാൻ അതിനെ വലിച്ചു മാറ്റികുരുക്കിൽസ്റ്റാളുകളും ഇടവഴികളും.രാത്രിയിലുംകണ്ണുനീർ ഒഴുകിദുഃഖകരമായ സ്വപ്നങ്ങളിൽ നിന്ന്നിങ്ങളുടെ മുഖത്തിന് മുകളിൽ.ഞാൻ എൻ്റെ…
ഭാതം (വൃത്തം തോടകം)
രചന : ബാബു ഡാനിയല് ✍️ കളകൂജനനാദമുയര്‍ന്നുമുദാഅതിമോഹനരാഗമുതിര്‍ത്തുധരാഇരവാം ചികുരം മലരായ് വിടരുംഅരുണോദയതേരുമുരുണ്ടുവരും മണിമാലയണിഞ്ഞു നിരന്നുനഗംകിരണാവലിയേറ്റുതുടുത്തുമുഖംകരടാവലിയാകെയുണര്‍ന്നു സദാഉയരും നിനദം ധരയില്‍ സകലം അണിയും തുഹിനം വയലിൻ നെറുകില്‍പവനന്‍ ധരയില്‍ കുളിരും ചൊരിയുംചിരിയാലുലയും തരുവിന്‍ ശിഖരം,ഉലകം മുഴുവന്‍ വിതറും ഹസിതം. അണയൂവരികില്‍ ചിരിതന്‍മലരാല്‍പവിഴാധരകാന്തിനിറഞ്ഞു സഖീ.കരളില്‍…
ആ വഴിയും മാഞ്ഞു പോയപ്പോൾ
രചന : ഹിബ ജീവി എച്ച് എസ് എസ് മുള്ളേരി✍️ ഞാൻ എപ്പോഴും അങ്ങനെയാണ്. വേണ്ടാത്ത കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് വന്നു കളയും..കഥയെഴുത്തിനുള്ള ദിനം നാളെയാണ് എന്ന് മാഷ് വന്നു പറഞ്ഞ സമയത്ത് തന്നെ മനസിൽ സന്ദേഹത്തിന്റെ ആലക്തികങ്ങൾ വൃശ്ചികക്കുളിരായി മനസിലേക്ക്…
ഉപേക്ഷിക്കപ്പെട്ടവർ
രചന : സുമേഷ്കേരളം✍️ നിൽക്കുന്നു ഞാനീ കടത്തിണ്ണയിൽനീരിനായ് കാശില്ലയെന്റെ കയ്യിൽനാരങ്ങവെള്ളത്തിലുപ്പു ചേർക്കേണ്ടെന്റെനീർവറ്റിയ കല്ലതുണ്ട് നെഞ്ചിൽനിൽക്കുന്നു ഞാനീ നീളൻ വരാന്തയിൽനീയെന്നെയിട്ടേച്ചു പോയതെന്തേമഞ്ഞ നാരങ്ങ മതിയെനിക്കമ്മേമന്ത്രിയ്ക്കുന്നരികിലിരുന്നു കുഞ്ഞുംകൂട്ടുചോദിച്ചു നീ വന്നതു കേട്ടു നിൻകൂടെക്കിടന്നതോയെന്റെ കുറ്റംകൂട്ടുകാരൊക്കെ കൂടെ കിടന്നപ്പോൾകൂകിവിളിയ്ക്കാത്തതെന്റെ തെറ്റോനാരങ്ങവെള്ളമിറങ്ങില്ല നാവിലായ്നാരകമുള്ളുകൾ കുത്തുന്നപോൽനീർമാതളത്തിന്റെ നീരുപോൽ നീയെന്നിൽനീറിപ്പുണർന്നു…