അവസാന നിമിഷം ചില മാറ്റങ്ങള്‍.

പ്രവാസികളുമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു വിമാനം റദ്ദാക്കി. സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇതോടെ അബുദാബി -കൊച്ചി സര്‍വീസ് മാത്രമായിരിക്കും നാളെ ഉണ്ടാകുക. അബുദാബിയില്‍ നിന്നുള്ള 200 യാത്രക്കാരുമായി വിമാനം നാളെ രാത്രി 9.15ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. നാളെ…

സിനിമ കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടോ? ….. Vipin Murali

‘Thappad’ കണ്ട് അക്ഷരാർദ്ധത്തിൽ കുറേ നേരം കരഞ്ഞു പോയെന്ന് പെൺസുഹൃത്ത് പറഞ്ഞപ്പോഴാണ് ഇതേപ്പറ്റി ആലോചിച്ചത്.“Boys dont cry” എന്ന് പറയാറില്ലെ. അതുകൊണ്ടുതന്നെ ആണുങ്ങളോടായിരുന്നു ചോദ്യം.സാഹചര്യം നോക്കി കണ്ണുനീർ മറച്ചു പിടിക്കാം എന്നല്ലാതെ കരയുന്നത് ബലഹീനതയായി തോന്നേണ്ട കാര്യമുണ്ടോ?ഞാൻ നല്ല അസ്സലായി സിനിമ…

ഞാൻ വീട്ടിലാണ്ലോ കത്തിനായ് ..Rajesh Chirakkal

കണ്ണീർ തീർന്നിരിക്കുന്നു…സോദരർ ഈയാം പാറ്റ പോൽ,മരിച്ചു വീഴുന്നു അമ്മതൻമാറിൽ…ആരെ പഴിക്കണം അറിയില്ല..മുഖം മൂടി അണിഞ്ഞു,വീട്ടിൽ ഇരുന്നു ഞാൻസൂക്ഷിക്കുക.. മക്കൾക്കുവേണ്ടി…പോറ്റി വളർത്തിയ രക്ഷിതാക്കൾക്കായ്,നിങ്ങൾക്ക് മാപ്പില്ല നിങ്ങൾക്ക്…ഇതിന് കരണക്കാരായവർക്ക്…ഇല്ലേ അച്ഛനും അമ്മയും,പിറന്നു വീണ മക്കളും നിങ്ങൾക്ക്…?എങ്ങും ഏങ്ങലുകൾ മാത്രം…തോന്നുന്നില്ല വിളമ്പിവച്ച,ആഹാരം കഴിക്കുവാൻ,ചങ്കിൽ കുടുങ്ങും പോൽ…എന്റെ…

പ്രവാസികൾ …..പ്രയാസം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ … Sivarajan Kovilazhikam

പ്രവാസിയെന്നാൽ കറിവേപ്പിലയെന്നുകൂടി അർത്ഥമുണ്ടെന്നു ഈ കൊറോണക്കാലം പ്രവാസികളെ പഠിപ്പിക്കുന്നു.മുതലക്കണ്ണീരുകളുടെ പ്രളയത്തിൽ ഒലിച്ചുപോകുമ്പോഴും അവരിപ്പോഴും പ്രതീക്ഷയുടെ തുരുത്തുകളിലാണ് .ഒന്നും നേരെയാകില്ലെങ്കിലും എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിൽ .ചിന്തിക്കാനും തിരിച്ചറിയാനും കഴിയുന്നവർക്ക് മനസിലാക്കാൻ ഇതിലും വലിയ സമയം ഇനിയുണ്ടാകില്ല.വാഗ്ദാനങ്ങളുടെ പുകമറകളല്ലാതെ മാറിമാറി ഭരിച്ച ഒരു ഭരണവർഗ്ഗവും…

പ്രവാസിയുടെ ഗദ്ഗദം … Varadeswari K

ഉറ്റുനോക്കി ഞാനാ ഒറ്റനാണയത്തില്‍ വിഷുക്കൈനീട്ടം മിഴിഞ്ഞെന്‍റെയുളളില്‍. ഓര്‍മ്മകളോടിക്കിതച്ചെത്തിയന്നേരം എന്നോ മറന്ന ശീലുകളാടി ചുണ്ടില്‍. അച്ഛനായമ്മയായ് നില്ക്കുന്നു മുന്നില്‍ നീയൊറ്റനാണയമേ, ഓതുന്നു സ്വസ്തി. ആ നാണയത്തിന്‍ തിളങ്ങും മുഖത്തിലായ് മിന്നുന്നു നൂറു നൂറു വദനാംബുജങ്ങള്‍! കൊറോണയെപേടിച്ചു കഴിയുന്നു ഞാന്‍ ചില്ലുകൂട്ടിലെ പിടയും മത്സ്യമായി.!…

ഇന്നലെകളെ …. Daison Neyyan Aloor

ഇന്നലെകളെഎന്തിനു നിങ്ങൾമാടി വിളിക്കുന്നു,ഉണരുവാനാകാതെപിടയുകയാണല്ലോയിന്നുകൾദുരിതമാണിന്ന്, ഒരുദുരന്തം തലയ്ക്കു മേൽ ‘തഴുകി നിൽപ്പു ലോകമാകെമരണ നിരക്കുകൾനാൾക്കുനാളേറി പായു-മ്പോഴെന്തു ചെയ്യുമെന്നറിയാതെശാസ്ത്രവും, മതപ്രവാചകരുംഭരണാധികാരികളുംനിശബ്ദരായ് പോകുന്നു.എങ്കിലും അടച്ചിട്ടകൂരയ്ക്കു കീഴീലിന്നുഎല്ലാരും പരസ്പരമുരിയാടിചിരിച്ചു ഒരുമയുടെ വസന്തംതീർക്കുന്നു, കെട്ടകാലത്തിലും നൽക്കാഴ്ചകളായ്.ഭീതീയുടെ നെരിപ്പോടിന്നുള്ളിൽപിടയുന്നു ചിന്തകൾ.നാളെയുടെ മോഹങ്ങൾക്കുമേൽകരിനിഴലാഴത്തിലലിഞ്ഞുചേർന്നു ഇനിയെന്നുവേർതിരിച്ചെടുക്കാനാകു-മെന്നറിയാത്ത വിധം.എങ്കിലും പ്രതീക്ഷകൾനമ്മൾ എല്ലാമതിജീവീക്കുംകാലമേ കാത്തിരുന്നുകണ്ടോളു.🍁🍁🍁🍁🍁🍁🍁🍁ഡെയ്സൺ. നെയ്യൻ

ഓർമ്മകളുടെ ചക്രശ്വാസം … നിയാസ് വൈക്കം

അന്നെല്ലാത്തിനുംസമയമുണ്ടാരുന്നു. ആ ഉറപ്പിലുമ്മഒമ്പതിനഞ്ചു മിനിറ്റുള്ളപ്പോഞങ്ങളേം കൂട്ടിഔസേപ്പ് മാപ്ളേന്റെ തിണ്ണേലെകറുത്തുനരച്ച ചിത്രഹാറിലെവെളുത്തുതുടുത്തഹേമമാലിനിയെഇട്ടേച്ചുംപൊരേലേക്കോടും.അകത്തുകേറിപൊകതിന്ന 40 വാട്സ്ഫിലമെന്റ് കത്തിയ്ക്കുമ്പോപൊറത്ത്ഉപ്പാന്റെവണ്ടിബെല്ലടിച്ചു ചായ്പ്പിൽ കേറും അന്നെല്ലാത്തിനുംസമയമുണ്ടാരുന്നു. ആ ഉറപ്പിലുമ്മഞങ്ങളേം കൂട്ടിമൂന്നാംമാസംഞായറാഴ്ച രണ്ടുമണിയിലേക്ക്ഔസേപ്പ് മാപ്ളേന്റെ തിണ്ണയിൽപണിയൊതുക്കിവെച്ചു കാത്തിരിക്കും .പഞ്ചവടിപ്പാലംപണിതുടങ്ങുമ്പോകരിയിലകൂട്ടിയിട്ട്ഉമ്മ കടുക് താളിക്കുംപോലെകറുപ്പിൽ കിടന്ന് വെളുപ്പ്തുള്ളിക്കളിക്കും.ഔസേപ്പ് മാപ്ളേന്റ മകൻഓടിന്റെടെക്കൂടി മേപ്പോട്ട്നീണ്ടപൈപ്പ് തിരിക്കുമ്പോപാലംപണി…

കണ്ണുകൾ ——- Sumod Parumala

ഒരേ കണ്ണുകൾ കൊണ്ട് എത്രകാലമാണൊരാൾ ജീവിച്ചുമടുക്കുക ?? ഓർമ്മകളിൽ നിന്ന്പറിച്ചെടുത്തഇത്തിരിയോളം പോന്ന കണ്ണുകളിലൂടെ നോക്കിനിൽക്കുമ്പോഴാണ്കൈപ്പടത്തിൽ നിന്നൂർന്നുപോയ വിരൽത്തുമ്പുകളിലേയ്ക്കുള്ള ദൂരങ്ങൾ പ്രകാശവർഷങ്ങൾ കൊണ്ടുമളക്കാനാവാതെയാവുന്നത് . മുനകൂർത്ത ലക്ഷ്യബോധങ്ങളിൽ തപസ്സിരുന്നിരുന്ന് നീറിപ്പിടയുമ്പോളാവുംനീണ്ടുവളഞ്ഞയിടവഴികളുംപഞ്ചാരമണ്ണ് നിറഞ്ഞ ചെറുമുറ്റവുംകൈതോലപ്പടർപ്പുകളും കലങ്ങിയ കൺമുമ്പിൽകവിതകളാവുന്നത്. അപ്പോഴാണ്കുടഞ്ഞിട്ട ഓർമ്മകളുടെ ഉഴവുചാലുകളിൽ നിന്ന് ഇഴഞ്ഞിഴഞ്ഞ്…

അടുപ്പും, പ്രവാസിയും …. Manoj Kaladi

ഓരോ പ്രവാസിയ്ക്കും, കുടുംബത്തിനും വേണ്ടിസമർപ്പിക്കുന്നു… പറയുവാനുണ്ട്, എനിയ്ക്കിനി നിന്നോട്..പരിഭവം പേറുന്ന ദുഃഖസത്യം.എന്നുള്ളിൽ വിറകായി ചൂടുപകർന്നു നീരുചിയേറും വിഭവം ഭുജിച്ചിടുന്നു. നീയേകും ചൂടുകൾ കനലായി ചാരമായ്ഞാനെന്റെ ഹൃത്തിൽ നിറച്ചുവെച്ചു.സ്നേഹരുചിക്കൂട്ട് ഞാൻ നിനക്കേകുമ്പോൾഉരുകുന്നു ഞാനും പ്രവാസിപോലെ. ഭൂതവും ഭാവിയും വർത്തമാനവുമായിമൂന്നുണ്ട് കല്ലുകളെന്റെ മേലെ.ഞാനെത്ര ചൂടേറ്റു…

ആത്മഹത്യയേക്കുറിച്ച് ചിന്തിക്കാത്ത ഒരാൾ ….. മനോജ് രാമകൃഷ്ണൻ

സ്നേഹിക്കപ്പെടുന്നവരുടേതായാലും, നിർമ്മലസ്നേഹത്താൽ തോറ്റു പോയവരുടേതായാലും, ശരി അസാധ്യസ്നേഹത്തിന്റെ ലോകം അമർത്തി വച്ച അനേകം കരച്ചിലുകളുടേതാണ്, അതിലേറെ ഡിപ്രസ്സുചെയ്യപ്പെട്ടതാണ്, അങ്ങനെയേറ്റ മാരകമായ സ്നേഹക്ഷതങ്ങളോടെ ജീവിച്ച്, രോഗാതുരമായ സ്നേഹത്തെക്കുറിച്ച് മാത്രം നൂറ് കണക്കിന് കവിതയെഴുതിയ ഒരാൾ ഏറെ നാൾ ജീവിച്ചിരിക്കില്ലല്ലോ, 2018 മെയ് 5…