രണ്ടു കടകൾ
രചന : നീതു പോൾസൺ ✍ ഉള്ളതോക്കെ മിച്ചം പിടിച്ചു എങ്ങനെ ഒക്കെ പോയാലും ആഴ്ചവസാനം ഒന്നെങ്കിൽ തേങ്ങ, അല്ലെങ്കിൽ വെളിച്ചെണ്ണ, അലക്ക് സോപ്പ് ഇതൊക്കെ അത്യാവശമായി വേണ്ടി വരും. പറ്റു കടയിലേക്ക് പോകേണ്ട ആൾ ഞാനാണ്. എനിക്കതിൽ അമർഷവും ദേഷ്യവും…
ബോധം
രചന : രാഗേഷ് ✍ ഒരു മൂക്കൊലിപ്പൻ പ്രഭാതത്തിൽഅഫ്ഗാനിലെ ഒപ്പിയംപാടങ്ങളിൽഅവധൂതനായി അലയുന്നു. ഞാനീ ഗന്ധമൊന്ന് കുടിച്ചോട്ടെ.. മ്മ്…മൂട്ടിൽ വാൽ മുളയ്ക്കുന്നുഞാനൊരു വായുപുത്രൻ! കുന്തീദേവിയെ തടവിൽ പാർപ്പിച്ചിരിക്കുന്നആ അശോക വനം തിരയുന്നു,മുദ്രമോതിരം കാണിച്ചിട്ടുംദേവിയെന്നെ പകച്ചു നോക്കിയെന്നുദുഷ്യന്ത രാജനോട്എങ്ങിനെ പറയുമെന്നോർത്ത്ഖിന്നനായതിരിച്ചു പറക്കലിന്റെ വേളയിൽപാടത്തിന്റെ പ്ലാൻ…
നെഞ്ചിലെ പാട്ട്
രചന : മംഗളൻ. എസ് ✍ കണ്ടുമുട്ടും ഞങ്ങൾ കാലത്തും വൈകിട്ടുംകണ്ടത്തിൻ ജലചക്രത്തിൻ ചാരെ നിത്യംകണ്ടുകാര്യങ്ങൾ പറഞ്ഞിരിക്കും പിന്നെകണ്ടത്തിൻ ജലചക്രമൊന്നായ് ചവിട്ടും!! കണ്ടാക്കൊതിവരുമാനെഞ്ചിൽ ഞാനെൻ്റെകാതൊന്നുചേർത്തപ്പോൾ കേട്ട സംഗീതംകടലല പോലുള്ളിലിളകും സ്വരംകരളിൽ തുടികൊട്ടും പ്രണയരാഗം!! കാലങ്ങളായെൻ്റെ മാനസ ചോരൻ്റെകൽക്കണ്ടം പോലുള്ള നെഞ്ചകത്തിൻകനിവേറും കരളിലുടുക്കു…
ഒറ്റപ്പെട്ടവരുടെശബ്ദം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ഭൂവിൽപിറക്കുന്നോരോജീവനും,ഒരേശ്വാസതാളമോടെയങ്ങനെ!പങ്കിട്ടെടുക്കുന്നൊരേജീവവായു ,പരിഭവമില്ല പരാതിയില്ലാതെ!പ്രകൃതി നീ മനോഹരി,ഹരിതനിറത്തിൻ സുന്ദരീ.നിൻമാറിൽപിറന്നതേപുണ്യം!ഒന്നിനുമേപരിധിയേകിടാതെ നീ.അതിരുകൾ ചമച്ചതാരുനിൻ മാറിൽ,ആരെയുമകറ്റിമാറ്റിയില്ലൊട്ടുമേനീ.മാറ്റിമറിച്ചതൊക്കെയും മർത്യരല്ലോ !ഇനിയൊരുപുനർജന്മംകൊതിച്ചിടാത്തപോൽ.ഋതുക്കൾ മാറിമറിയുന്നു,മത്സരേപാഞ്ഞുംപരതിയും;വടുക്കൾ വീണുതളരുന്നു.വിജയികൾ ജയവിളിമുഴക്കുന്നു.മാറ്റിനിർത്തപ്പെടുന്നവർ,ഒറ്റയാക്കപ്പെടുന്നവർ,ശക്തിനഷ്ടമായവർ,ശബ്ദംനിലച്ചുപോയവർ.വെളുക്കെവെളുക്കെയൊക്കെയും,നഷ്ടമായി അനാഥമായവർ.വഴികളിൽ പീടികത്തിണ്ണയിൽ കുരിരുളിൽ,ദിശയറിയാതെയുഴറുന്നവർ.മണ്ണിൽ അവരും അവകാശികൾമറുമൊഴിജല്പനങ്ങൾ,കേൾക്കയില്ലാരുമെങ്കിലുംഉയർന്നുകേട്ടീടുമാശബ്ദമെന്നും.ഒറ്റപ്പെടുന്നവൻ്റെ ശബ്ദമെന്നും,ആർത്തനാദങ്ങളായി ഉയരും .അരോചകമായിടുമുയർന്നവനെന്നും,അന്നമില്ലാത്തവനുവിശപ്പാണന്നംനീതിജന്മാവകാശമെങ്കിൽ,അവരിന്നവകാശമേകണം.അധികാരമാളുന്നവരറിയണം,എല്ലാരുംതുല്യരായീടേണമീമണ്ണിൽ.
സ്വരപ്രവാഹമേ……..നിനക്കൊരു സ്മൃതിവന്ദനം🌹
രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ഒരു പനിനീർ പൂവ് പൊഴിഞ്ഞു വീണു! പാടാത്ത വീണയെ പാടിച്ച സ്വരഗംഗയുടെ അതീന്ദ്രിയത ! ഒരുഭാവസൗന്ദര്യം അരങ്ങൊഴിഞ്ഞു.കൗമാരത്തിൻ്റെ ശബ്ദ സാന്നിദ്ധ്യമാണ് മലയാളത്തിൽ നിന്ന് മാഞ്ഞുപോയതെന്നോർക്കുമ്പോൾ സങ്കടം! ഒരു മുല്ലപ്പുവസന്തമായിരുന്നു. മുഖത്ത് മായാത്ത മന്ദസ്മിതംകൊണ്ട് മാനവഹൃദയത്തെ…
അയാൾ
രചന : വിനോദ്.വി.ദേവ്✍ അയാളുടെ പേരു ഞാൻനിശ്ശേഷം മറന്നുപോയിരിക്കുന്നു.അങ്കവാലുപോലെ നീണ്ടവീട്ടുപേരുംഓർമ്മയുടെ ചളിക്കുളത്തിലെവിടെയോ,പുതഞ്ഞുകിടക്കുകയാണു്.പണ്ടൊക്കെ, അയാളാണുമനുഷ്യനെന്നുംസ്നേഹസമ്പന്നമായഇത്തരം ഹൃദയമുള്ളവർഭൂമിയിൽ കുറവാണെന്നുംഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും.,വായിച്ചിട്ടുള്ള പൈങ്കിളിക്കഥകളിലെകഥാപാത്രങ്ങൾമറവിയിലടിയുന്നതുപോലെ….!അല്ലെങ്കിൽപഴയകുപ്പായത്തിൽകയറാൻ കഴിയാത്തവിധംഞാൻ വല്ലാതെ മാറിയിരിക്കുന്നു.അയാളുടെ പേര്ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും,വർഷങ്ങൾക്കപ്പുറംകൊടുന്തമിഴുപേശുന്നതെരുവുകളിലൂടെഞങ്ങൾ മഞ്ഞവെയിലത്തുനടന്നിട്ടുണ്ടു്.തേയിലത്തോട്ടങ്ങളിലെകൂടാരങ്ങളിൽവെപ്പും തീനുമായി അന്തിയുറങ്ങിയിട്ടുണ്ടു്.ഉപ്പുകുറുക്കുന്നപാടങ്ങൾക്കരുകിൽവിയർത്തൊലിച്ചുനിന്നിട്ടുണ്ടു,കാളവണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ടു്.ഹൃദയത്തിൽ പച്ചകുത്തിയപ്പോലെ,കുടിയ്ക്കുന്ന വെള്ളംപോലെഅയാളുടെ പേരും വീടുംചിരിയുടെ മണവുംഎന്റേതുകൂടിയായിരുന്നു.ആണ്ടുകളെത്ര കടന്നുപോയി..!കാറ്റുപോലും കല്ലിച്ചുപോകുന്നവേനൽക്കാലത്തൊരിക്കൽ,അയാളുംഞാനുംഒരുമ്മിച്ചുനരച്ചിട്ടുണ്ടാകണം.ഞങ്ങൾക്കുഓർമ്മകൾ…
നിനക്ക് ചുംബിക്കാൻ അറിയില്ലേ കാശീ?
രചന : അഞ്ചു തങ്കച്ചൻ ✍ പ്രണയിനി നിയയുടെ ചോദ്യം കേട്ട് അവൻ അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.കാശിയുടെ ഫോണിൽ, തലേന്നത്തെ അവന്റെ ബർത്തഡേ പാർട്ടിയുടെ വീഡിയോ കാണുകയായിരുന്ന അവൾ മുഖമുയർത്തി അവനെ നോക്കി.എന്താടാ നീയൊന്നും പറയാത്തത്?പ്രണയത്തിലായിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു,…
ആരായിരുന്നു എനിക്ക് ജയചന്ദ്രൻ ?
രചന : സി ജെ തോമസ് ✍ പണ്ട് ചാച്ചൻ ലൈസൻസ് എടുത്ത് വാങ്ങിച്ച മർഫി റേഡിയോയിലൂടെ കേട്ട് കൊതി തീരാത്ത മഞ്ഞലകളായിരുന്നില്ലേ? ഹർഷ ബാഷ്പങ്ങളായിരുന്നില്ലേ? എത്രയെത്ര സുഭഗമായ ഭാവതരംഗങ്ങളിലൂടെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു.…
പണംതിന്നുംഫണികൾ”
രചന : മോനിക്കുട്ടൻ കോന്നി ✍ പടവായ്,പതുക്കെത്തിരികേ നടക്കാം;പടവേറിപ്പകലാഴിയിലെത്തുന്നൂ….!പടിഞ്ഞാറ്റിനിയും ചുവന്നുതുടുത്തൂ ;പടിപ്പുരവാതിലടയ്ക്കാൻ നേരമായ്…..! പടവാളുറയറിയാതടർക്കളേ;പടക്കുതിരയുമാലയമോർക്കുമോ !പടക്കളത്തിലാണ്ടജഡത്തിനാമോ ..പടയ്ക്കടവുചൊല്ലീടുവതടരിൽ!? പിടിവിട്ടുപോയൊരോർമ്മക്കുതിരയോ,പടപടപ്പായുന്നു,മായുന്നു കാഴ്ച !പിടിമുറുകാതൂർന്നൂന്നുവടി വീണുപടിയുരുണ്ടുരുണ്ടൊടിഞ്ഞുനുറുങ്ങി ! പെടപെടപ്പുണ്ടുള്ളിലായേതോ,യന്ത്രംപിടികൊടുക്കാതോടുന്നെമനുമുമ്പേ …!പെടയ്ക്കുന്നുള്ളന്തണുത്തുകൂർത്തമുള്ളിൻപടർപ്പിലകപ്പെട്ടനോവിൻ്റെയാന്തൽ ! പടുനാസികയിലൂടിഴഞ്ഞന്നനാളം –പെടച്ചകത്തേക്കുനീളുന്നുപന്നഗം!പിടഞ്ഞൊന്നെണീറ്റുതട്ടിമാറ്റുവാനായ്പിടിത്തമിട്ടുഴറീ,മനസ്സുമാത്രം,,,,,,! പൊടിയരിക്കഞ്ഞിയരച്ചുംഗുളികപൊടിച്ചുംകലക്കിവിഴുങ്ങീ,ഫണിയും;പിടിച്ചുവച്ചുതുറന്നകുഴലിലെ,പിടിവിട്ടജലംപോൽ,വിസർജ്ജിച്ചവൻ! പടർന്നകമ്പുറമൊത്തുജീർണ്ണനീരുംപിടിപെട്ടൂർധ്വനിരിക്കാഞ്ഞു ,വലഞ്ഞൂ,പിടിപ്പതുണ്ടുപരാക്രമപകിട;പടിപ്പുറത്താക്കിനിർത്തിബന്ധുക്കളെ! പടിയോളംതൊടിപണമാക്കിപ്പാഴായ്പടികെട്ടിമുടിഞ്ഞുതറവാടികൾ !പിടിവിട്ടതില്ലാതുരാലയവ്യാളി;പഠിച്ചടവേറെപിഴച്ചിടുംവരേ ….! പടിവാതിലടച്ചുംതുറന്നും…
ചുവപ്പ്
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ ചുവന്നതെങ്ങനെ…ചുവന്നുതുടുത്തതെങ്ങനെ?ചുവന്ന ചോര ചിന്തി നമ്മൾനടന്നതെങ്ങനെ?ചേർത്തതെങ്ങനെ കൈകൾകോർത്തതെങ്ങനെചോരമാത്രം ചുവന്നതെന്ന്അറിഞ്ഞതെങ്ങനെ?ഉയരെയല്ല കാൽച്ചുവട്ടിലാണ്സമത്വമോർക്കുകസമത്വമാണ് പ്രകൃതിതന്നപൊരുളതറിയുകമടക്കമാണ് സത്യമെന്നശാസ്ത്രമറിയുകമനുഷ്യനായി ജീവിച്ചു നീമണ്ണിലടിയുകമനുഷ്യനായി ജീവിക്കുവാൻമനസ്സു തുറക്കുകമനസ്സിലുള്ള മാലിന്യങ്ങൾപുറത്തു കളയുകപഴയ കാലമത്രേ മണ്ണിൽമികച്ചതറിയുകപുതിയ കാലേ നമ്മളുൾ —വലിഞ്ഞതറിയുകക്രൂരമായ തലമുറയെ വാർ–ത്തെടുത്തതാര്?ധീരരായ യോദ്ധാക്കളെ കൊന്നുതള്ളിയതാര്?കറുത്തതെങ്ങനെ?…