പരിസ്ഥിതി ദിനാശംസകൾ …. Giji Sandhosh

ഒരു തൈ നടാം നമുക്കൊരു തൈനടാംമണ്ണിന്റെ മാറിൽ ബലമേകുവാനായ്ഒരു തൈ നടാം നല്ലൊരു നാളെയ്ക്കായ്വെള്ളം പകർന്നതിൻ വേരുകളോടിച്ചുനാളെ തളർച്ചയ്ക്കു തണലേകിടാംതാനെയിവിടെ മുള പൊട്ടും തൈകളെതൊട്ടു തലോടിയൊന്നോമനിക്കാംമണ്ണിനും മനുഷ്യനും ജീവനായ് മാറുന്നമരമാണ് വരമെന്ന തോർത്തിരിക്കാംമഴയൊന്നു പെയ്യുവാൻ കാടൊന്നു കാക്കണംമഴ കൊണ്ട് കുളിർ കൊള്ളുംമനുജരെല്ലാംഓർക്കണം…

ഹങ്കേറിയൻ പാർലമെന്റ് കെട്ടിടം ബുഡാപെസ്റ്റ്‌ …… ജോർജ് കക്കാട്ട്

ഡാനൂബിന്റെ തീരത്തുള്ള പാർലമെന്റ് കെട്ടിടം ..ഹംഗേറിയൻ അക്ഷരാർത്ഥത്തിൽ നഗരത്തിന്റെ നിറകുടം… മനോഹര കാഴ്ച്ച ..ബുഡാപെസ്റ്റ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ്. ഹംഗേറിയൻ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും ജോലിസ്ഥലമായ ഹംഗേറിയൻ പാർലമെന്റ് മാത്രമല്ല, വിനോദസഞ്ചാരികൾക്കിടയിൽ , ലോകത്തിലെ ഏറ്റവും മനോഹരമായ പാർലമെന്റ് കെട്ടിടങ്ങളിലൊന്നായി…

അമ്മയോട്. …. Manikandan M.

ഗംഗാ പുത്രൻ എന്നെപിരിയാവരം ചോദിച്ചഅരചനാം ശാന്തനുവോട് ചെയ്തവാഗ്‌ദത്തം തെറ്റി ഇനി കദാപിപഴുതില്ലയെന്നോതി അകന്ന്നദിയായപ്പോൾ,ഉറക്കെയൊന്നമർത്തി “അമ്മേ”എന്നു വിളിക്കാൻ കെൽപില്യാത്തഞാൻ ഗംഗേയനെന്നറിയപ്പെട്ടുപിന്നെ കാലംഭീഷ്മരെന്നഭിഷിക്തനാക്കികിടത്തി ശരശയ്യയിൽ … അഗ്രജ കൗന്തേയൻ കൗന്തേനെന്നറിയപ്പെടേണ്ടവൻഞാൻ സൂതപുത്രൻകർണനായവതരിച്ചു…പേടകത്തിലന്നെന്നെഒഴുക്കിയപ്പോൾതൻ കുലീന യൗവ്വനത്തിൻഅധീന നശ്വരതഎന്നിൽ നിക്ഷേപിച്ചന്നിന്നേക്കുംചട്ടങ്ങൾ നിർമിച്ചുവോതുടരാനിന്നും ആളുകൾ ഉണ്ടല്ലോ… ജ്യേഷ്ഠ കൗരവൻ…

“എനിക്കു ശ്വാസം മുട്ടുന്നു ” ….. Muraly Raghavan

നെഞ്ചു പൊട്ടുമാറുച്ചത്തിൽ അലറിവിളിക്കാൻ, ഇനിയുമിവിടെ ചോരപ്പുഴയൊഴുകണോ?മെനാസൊട്ടയിലെ തെരുവുകളിൽ നിന്നുംപ്രിയപ്പെട്ട സഹോദരാ (കറുത്തവൻ)ജോർജ് ഫ്ളോയിഡ് ,നീയറിഞ്ഞോ? നിനക്ക് ശേഷം പ്രളയം ചോരയാൽ,ലൂയിസ്വിലിലെ ഒരു തെരുവിൽനിന്റെ ഒരു സഹോദരനും രക്തസാക്ഷി,ചോരപ്പൂക്കളം തീർത്ത് നിനക്കായ്ഒരു രക്തസാക്ഷിയെ സമ്മാനിച്ചവർഭൂഗർഭ അറയിൽ അഭയം തേടിയിരിക്കുന്നു.ബങ്കറുകളിൽ ശ്വാസംമുട്ടിക്കുന്നചോദ്യങ്ങളുണ്ടാവില്ലയെന്നത് പഴയ ചരിത്രമാണ്,…

മകൾ ….. Unni Kt

നിനക്കിനി എന്താ വേണ്ടത്…?സത്യത്തിൽ എനിക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു. എന്തുതന്നെ വന്നാലും സമനിലവിടാത്ത പ്രകൃതമായിരുന്നു എന്റേത്. എന്നാൽ ഈയിടെയായി വളരെപ്പെട്ടെന്ന് പ്രതികരിക്കുന്നു. അതും പലപ്പോഴും ഉദ്ദേശിക്കാത്ത രീതിയിൽ…! പിന്നീട് അതോർത്ത് ലജ്ജയും വിഷമവും മനസ്സിനെ ഒരുപോലെ മഥിക്കും. ഇപ്പോൾതന്നെ വളരെ സൗമ്യമായി…

മണവാട്ടി ….. Manjula Manju

ആറ്റുനോറ്റുണ്ടായതാകെട്ടുകഴിഞ്ഞാറാം വര്‍ഷവുംറോസക്കുട്ടി പെറാത്ത കൊണ്ട്തോമാച്ചന്റെയമ്മറാഹേലമ്മ കന്യാസ്ത്രിമഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാ കൊച്ചു റാഹേലെന്നപ്പനാപേരിട്ടത് അമ്മയുണ്ടായിട്ടെന്താകൊച്ചു റാഹേലിനപ്പന്‍ മതി കൊത്തം കല്ല്‌ കളിക്കാനപ്പന്‍തുമ്പിയെപ്പിടിക്കാനപ്പന്‍ കൊച്ചു റാഹേലിന്റെപനങ്കുലപോലുള്ള മുടിയില്‍കാച്ചെണ്ണ തേച്ച്പിന്നി മടക്കി-കെട്ടിക്കൊടുക്കുമപ്പന്‍ നനവുള്ള മുടിയില്‍കുന്തിരിക്ക പുകയേറ്റിനനവാറ്റുമപ്പന്‍ “ഹും ഒരപ്പനും മോളുമെന്ന്”മുഖം വീര്‍പ്പിക്കുന്ന റോസയെതൊട്ട് തോമാച്ചന്‍ പറയും“എന്‍റെ ശ്വാസമാടീയിവള്‍”…

മനുഷ്യർക്ക് ഇല്ലാത്ത ഒന്നാണ് മനുഷ്യത്വം !… Mahin Cochin

മനുഷ്യരോട് തെറ്റ് ചെയ്‌താൽ അതിനു പരിഹാരമുണ്ട് . ദൈവത്തോട് നന്ദി കേടു കാണിച്ചാലും ദൈവം ക്ഷമിച്ചേക്കാം, പക്ഷെ പ്രകൃതിയോടുള്ള , മിണ്ടാപ്രാണികളായ ജീവികളോടുള്ള ക്രൂരത മാപ്പർഹിക്കാത്ത ഒന്നാണ്‌. ഇന്ത്യൻ സംസ്കൃതിയിലും പ്രവാചകവചനങ്ങളിലും പ്രകൃതിയെ മൃഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ മഹത്വം ഊന്നി പറയുന്നുണ്ട്. ശാസ്ത്ര…

ഗർഭപാത്രത്തിലും സുരക്ഷിതമല്ലാത്ത മക്കൾ ….. Thaha Jamal

ഗർഭപാത്രത്തിലും സുരക്ഷിതമല്ലാത്തമക്കളെക്കുറിച്ചെഴുതാനെനിക്ക്ഭയമാണ്. അണ്ഡബീജസങ്കലനങ്ങൾ പോലുംസംശയത്തോടു നോക്കുന്ന തെരുവിലാണിപ്പോൾഎൻ്റെ വീട്.ഈ തെരുവിന് ഏതു രാജ്യത്തിൻ്റെ പേരുമിടാംഏതു കാടിൻ്റെ പേരുമിടാംഏതു ആകാശവും, ഏതു ചുവരും,ഏതിരുട്ടും, ഏതു വെളിച്ചവുംഅന്ധകാരത്താൽ ബധിരരാക്കപ്പെട്ടതെമ്മാടി നൂറ്റാട്ടിൻ്റെ കരുമഴത്തിൽപിടയുന്ന ജീവനാണ്. നിറഗർഭണിയുടെ വയറിൽ വളരുന്നതിനെശൂലത്തിൽ കുത്തിയെടുത്ത കാലംഎനിക്കോർമ്മയുണ്ട്.കലാപങ്ങളൾ തന്ന പതിറ്റാണ്ടിൻ്റെ ദാരിദ്ര…

പൂത്തുലയുന്ന ഞരമ്പ് രോഗികൾ …. Anoop Peruvannamuzhi

എന്താ പറയ്യ്യ അല്ലേ.യുവാക്കളിൽ ലൈംഗിക ദാരിദ്ര്യം ഇത്രമേൽ പൂത്തുലയുന്നത് കണ്ടപ്പോൾ നമ്മുടെ വിദ്യാർത്ഥികളെയാണ് ഓർമ്മവന്നത്.കുരുന്നുകൾ മുതൽ കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾക്ക് വരെ ലോകമെമ്പാടും കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്ന ഈ കാലത്ത് ഒരുപക്ഷെ കേരളത്തിൽ മാത്രമേ ഈ സാധ്യത പരിഹസിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും…

മിഠായിത്തെരുവ് …… Aziz Ebrahim

ഈ മുട്ടായിത്തെരുവ്ഇത്ര വലിയൊരു സംഭവമാണെന്ന്അന്നൊന്നുംആ തെരുവിനുമറിയില്ലായിരുന്നുഅവനുമറിവില്ലായിരിന്നു പാളയം സ്റ്റാന്റും കഴിഞ്ഞ്തെരുവും റെയിൽവേഗേറ്റുംവലിയങ്ങാടിയും കഴിഞ്ഞാൽപെട്ടെന്ന് ബീച്ചിലെത്താം ബ്രിട്ടീഷുകാരുടെകാലത്തുണ്ടാക്കിയതാവുംആ രണ്ടുനിലകെട്ടിടംഅതിന്റെ മുകളിലത്തെ നിലയിലാണ്അവര് നാലഞ്ചാൾക്കാര് താമസിക്കുന്നവാടകമുറി വിഷയത്തിൽ നിന്നു വിട്ടുപോകുന്നുതെരുവും അവനും തമ്മിലുള്ളബന്ധത്തെപ്പറ്റിയാണല്ലോപറഞ്ഞുവന്നത് കൂടിപ്പോയാൽഅവിടുന്ന് ഒരു വള്ളിച്ചെരുപ്പ്വാങ്ങിയിട്ടുണ്ടാവുംഅതിലും വലിയ ബന്ധമൊന്നും അവർക്കിടയിലില്ല അല്ലെങ്കിലും കീശയിൽഒന്നുമില്ലാത്തവനോട്ആര്…