🌂 വിശാഖം, വിശ്വത്തിനോട്🌂
രചന : കൃഷ്ണമോഹൻ കെ പി ✍ വർണ്ണവിരാജിത ഭൂമീസുതന്മാർക്കുവൈഭവം കൈവരുത്തീടുവാനായ്വൈയാകരണന്മാരായി മാറ്റീടുവാൻവൈകാതെയെത്തീ വിശാഖം ഇന്ന് വൻപുള്ള മാനുഷർ കേൾക്കാതെ പോകുന്നവൈഖരീനാദത്തെക്കേൾപ്പിക്കുവാൻവച്ചടിവച്ചടി കേറ്റം കൊടുക്കുവാൻവൻ മനസ്സോടെ വിശാഖ മെത്തീ… വാദവും വാദ്യവും കൈകോർത്തു നില്ക്കുന്ന,വാഗ്ദത്ത ഭൂമിയാം കേരളത്തിൻവാദ്യപ്പൊലിമയിൽ, വാദവിവാദങ്ങൾവായ്പോടെ മാറ്റാൻ വിശാഖമൂന്നീ…
പ്രണയമൊഴികൾ
രചന : ബേബി സരോജം ✍ മിഴികൾ തുറന്ന്വഴികൾ നോക്കിസഞ്ചരിച്ച മാത്രയിൽവഴിയിൽ നിന്നൊരുതൊട്ടാവാടിച്ചെടിയെന്നെതൊട്ടുടൻ വാടി…മനസ്സിൽ കയറിക്കൂടിയപ്രണയം പോലെ….ഈ യാത്ര ഒടുങ്ങുന്നതിൻമുന്നേയീ പ്രണയംമൊഴി ചൊല്ലേണ്ടി വന്നു.വഴികളിൽ കാലിടറാതിരിക്കുവാൻകല്ലുംമുള്ളും ഇല്ലാത്തിടം തേടി ….അപ്പോഴുമാ പ്രണയംമാത്രംഹൃദയത്തുടിപ്പിനൊത്തുനൃത്തം ചവുട്ടിമെതിച്ചു….മിഴികളടച്ചാലുംതുറന്നാലും മനോമുകുരിത്തിലാപ്രണയം പൂത്തുലഞ്ഞു നിന്നു….പ്രണയം മധുരംതരുമെന്നത് സാങ്കല്പികമാത്രയിൽമിന്നിത്തെളിയുന്നതീപ്പൊരി മാത്രം….അകാരണമായിഅസ്വസ്ഥതകൾക്ക്അവസരംമൊരുക്കാനായിഅനവസരത്തിൽ…
“ഒന്നും നാളത്തേക്ക് മാറ്റി വെക്കരുത് “
രചന : ലക്ഷ്മി എൽ ✍ രാവിലെതന്നെ നടുവേദനയുടെ കെട്ട് അവൾ അഴിച്ചിട്ടു.. ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ടു ഒന്നു രണ്ട് വർഷമായതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..പതിവുപോലെ ഞാനും പറഞ്ഞു, നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന്. അതോടെ അവളുടെ വേദന…
ന്റെ മോളെ ചീക്കി കൊണാക്കി തരാണെ.
രചന : സഫൂ വയനാട്✍ ങ്ങക്കിത് വെറും കാടായിരുന്നില്ലേ?കാണാൻ ഭംഗീള്ള കാഴ്ചയായിരുന്നില്ലെ?ഞാള് വെറും കാട്ട് ജാതിക്കളാ യിരുന്നില്ലേ?എന്നാലാ കാട് ഞാളെ ജാതി മാത്രല്ല,നാടേനൂ,വീടേനൂ,അമ്മയേനൂ..ഇന്നലെ വന്നോര് പറയണൂവയനാട് പണ്ടത്തെ വയനാടല്ലാന്ന്..കാടെല്ലാം നാടായ് മാറീന്ന്,കാട്ടാറും കബനീം മെലിഞ്ഞുണങ്ങീന്ന്,വെൽക്കം ചെയ്യുന്ന വയലറ്റ് വേലിയേരികാണാനേയില്ലെന്ന്.പണ്ടു പണ്ട് വിഷാദത്തിന്റെ…
നിഗൂഢനേരങ്ങളിൽ ഒരു അടുക്കള
രചന : കുട്ടുറവൻ ഇലപ്പച്ച✍ നിഗൂഢനേരങ്ങളിൽവാഷ് ബേസിനടുത്തുള്ള പൈപ്പിന്റെപൊക്കിളിൽ നിന്ന് നിശബ്ദമായിഒരു തടാകം പുറപ്പെടുന്നുഅടുക്കള ഒരു തടാകമാകുന്നുആരുമില്ലാത്ത തക്കം നോക്കിതട്ടുകളിലിരിക്കുന്ന വെളുത്തുള്ളികൾചിറകു കുടഞ്ഞ് ഇറങ്ങി വരുന്നുഅരയന്നങ്ങളായി നീന്തുന്നു.തടാകക്കരയിൽ ഉരുളക്കിഴങ്ങുകൾഉരുളൻകല്ലുകളായി ധ്യാനിക്കുന്നുഗ്ലാസുകളും പ്ലേറ്റുകളും സ്പൂണുകളുംമുട്ടോളം ഉയരമുള്ള തടാകത്തിന്റെഉപരിതലത്തിൽ നീന്തുന്നുതക്കാളികളും വെണ്ടക്കകളുംതടാകക്കരയിലൂടെ സല്ലപിച്ചു നടന്നുപോകുന്നുനിഗൂഢ…
മഞ്ഞൾക്കല്യാണം
രചന : കുന്നത്തൂർ ശിവരാജൻ✍ കിനാവ് കണ്ടു കൊതിയടങ്ങിയില്ലമരിക്കാൻ മനസ്സും വരുന്നില്ല.വ്യാഴവട്ടക്കാലമൊന്ന് കഴിഞ്ഞിട്ടുംനീയിന്നുമെന്റെ പുതുമണവാളൻ!മഞ്ഞൾക്കല്യാണമത്രെ നടന്നുള്ളൂതാലികെട്ടിനു രണ്ടുനാൾ-ബാക്കിയുണ്ടല്ലോ!നീ നിറഞ്ഞാടുമെന്റെ സ്വപ്നങ്ങൾഒരുനാളെന്നെ ഭ്രാന്തിയാക്കുമോ?നിൻ ടൂവീലർ പ്രകടനത്തിൽകാണികൾ പ്രകമ്പനം കൊള്ളും.കരഘോഷംനിന്നെ ശൂരവീരനാക്കുംഅവർ നോട്ടുമാലയാൽ നിന്നെ-പൊതിയും !നിന്റെ വേലകൾനെഞ്ചെരിഞ്ഞല്ലോകണ്ടുനിൽക്കുവാനാവതുള്ളൂ…പിൻവീലിൽ വണ്ടിയെങ്ങനെവാനിലേക്കുയർത്തും നീ?നിൻ സാഹസങ്ങൾ കണ്ടുകണ്ട്നിന്നിലനുരക്തയായവൾ ഞാൻ!എന്നുമെന്നും…
“ചിത്തിരപ്പൂക്കളം”
രചന : മോനിക്കുട്ടൻ കോന്നി ✍ ചിത്തിരപ്പൂക്കളം ചന്തത്തിലായീ,ചിത്രപതംഗങ്ങൾ നൃത്തമാടീ….!ചിത്തിരത്തോണിയിലാവണീയെത്തീ-ചിത്രവർണ്ണച്ചേലയണിഞ്ഞും…! ചെത്തീമന്ദാരത്തുളസീക്കതിരും;ചിത്തിരപ്പെൺകൂന്തലിന്നെന്തഴക്;ചെത്തീമിനുക്കിച്ചാണകം തളിച്ചാ-ച്ചിത്തിരത്തൈമുറ്റപ്പൂക്കളത്തിൽ…! ചിങ്ങപ്പകലോനും വർണ്ണരഥത്തിൽ;ചെമ്മേ കിഴക്കേന്നു വന്നുവല്ലോ.!ചെമ്പട്ടണിഞ്ഞൊരാ ഗ്രാമപാതയും,ചെമ്പരത്തിയും പുഞ്ചിരിതൂകീ … ! ചിക്കീയുണക്കീടുന്നൂ നെൽമണീകൾ,ചിക്കപ്പായിലാപൊൻവെയീലത്തും;ചിത്താനനപ്പങ്കജം വിടർന്നങ്ങ്,ചെന്താമരാക്ഷിമാരക്ഷീണരായ്! ചിങ്ങനിലാവൊളിപ്പൂവാടചുറ്റീ;ചിങ്കാരിമങ്കമാരൊന്നിച്ചാടീ…..,ചിങ്ങത്തിരുവാതിരപ്പാട്ടും പാടീ;ചിങ്ങക്കളിത്താളമേളമായീ…! ചന്തത്തിലായോരു പീടീകത്തിണ്ണേൽ;ചന്തക്കണക്കെത്തി സാധനങ്ങൾ ..!ചെത്തീയൊരുക്കം തകൃതിയാലെങ്ങും ;ചെത്തീനടക്കുന്നു കൗമാരവും…
“സമയം “..!
രചന : Syamrajesh Sankaran✍ സമയത്തിനും… അതിന്റെ കാല സ്വരൂപമായ.. മനുഷ്യന്റെ ജീവിത ക്രമ ത്തിനും.. ഒക്കെ സമയം ഉറപ്പാക്കുന്നുണ്ട്..!അതിൽ… ആ സമയ സൂചിക കയിൽ ആണ് മൃഗവും മനുഷ്യനും ഒക്കെ.. ജീവിതം കൃത്യമായി അതിജീവിച്ചു മരിക്കുന്നതു..!ഒരാൾ. ” സമയം കിട്ടാറില്ല…
പടികടന്നോടിയ ഓണമുറ്റം.
രചന : ജയരാജ് പുതുമഠം.✍ ഇരുട്ട് ഇടംപിടിച്ചഴുകിയഇന്ദ്രിയക്കാടിൻ ശിഖരങ്ങളിൽവിഷാദമേഘങ്ങൾകളിയാടുംമുൻപ്ചിങ്ങമാസ തിരുമുറ്റത്ത്ചെറിയൊരു കുമ്പിളിൽഎനിക്കും ഉണ്ടായിരുന്നുപനിനീരിൻ പൊയ്കയുംപൂന്തണലും പുലർക്കാലമതിൻചാരെസുമറാണിമാർ വിരുന്നെത്തിചിരിതൂകിയെന്നിലെഅനുരാഗവീണയിൽചിലങ്കകൾ കെട്ടിയാടിയതൊക്കെനിങ്ങൾക്കോർമ്മയുണ്ടോഅത്തം ചിത്തിര ചോതിഗണങ്ങളേ… പുഴയുടെ ഓളങ്ങൾമിഴികൂപ്പിയെന്നോട്പ്രണയാഭിലാഷങ്ങൾചൊല്ലിയ ഋതുക്കളിൽഅവയുടെ ചികുരതല്പത്തിൻതിളങ്ങിയ പട്ടുനൂൽചേലയിൽഅവിരാമം ഞാൻ മെഴുകിയഅനന്തകോടി ഭാവനാതാരകൾപടികടന്നോടിപ്പോയ്പിടിതരാതെപകലിന്റെ പരിണാമപാതയിൽ
ചോതിയുടെ ചേതന-
രചന : കൃഷ്ണമോഹൻ കെ പി ✍ ചെന്നിറമോലുന്ന ചെമ്പരത്തീ നിന്നെചന്തത്തിലൊന്നങ്ങു കാണുവാനുംചെന്തീക്കനലൊക്കും ചിന്തകൾക്ക്ചൈതന്യ സൗഭഗമേകുവാനും ചുമ്മാതെയെത്തുന്നു മൂന്നാംദിനംചോതി നക്ഷത്രം തിളക്കമോടേചാമരം വീശും തരുലതകൾ, പിന്നെചാരുവാം ഗാനം കിളികൾ മൂളും ചേതോവികാരങ്ങളുജ്ജ്വലമായ്ചോതിയിൽ താനേ വിളങ്ങി നില്ക്കുംചേതോഹരങ്ങളാം ചിത്രങ്ങളീചാരുതയാർന്നൊരു ഭൂമിതന്നിൽ ചാലേ വരയ്ക്കുവാനായണവൂചോതി…