പ്രവാസിയുടെ മകൾ …. പാർവതി അജികുമാർ

അരുമയാം സോദരെ കേട്ടുകൊൾക;അൻപാർന്നൊരച്ഛന്റെ മകളാണു ഞാൻഅലിവോടെ എന്നുമെന്നരികിലുണ്ട് ,അകലാതെ അണയാത്ത ദീപമായി! കുട്ടികുറുമ്പുകൾക്കൊപ്പമാടികുട്ടിത്തമോടെയെൻ കൂടെയുണ്ട്!കുസൃതികൾ കാട്ടി ഞാനോടിടുമ്പോൾ,കൂട്ടായി എന്നുമെൻ കൂടെയോടി ! മിഠായി കൂനകൾ വാങ്ങിനല്കിബാല്യത്തിൻ മധുരം നിറയെനല്കിമായാതെ എന്നുമെൻ കൂടെയുണ്ട്,മലയോളം വലുതായി സ്ഥാനമുണ്ട്…! കണ്ണൊന്നടയ്ക്കുവാൻ ആകില്ലെനിക്കിന്നുകടലുകൾക്കപ്പുറം എന്റെയച്ഛൻ! …കൊറോണ മഹാവ്യാധി…

അക്ഷര വിന്യാസങ്ങളുടെ റാണി കമലാദാസ് അസ്തമിച്ചിട്ട് പതിനൊന്നു വര്‍ഷം. …. Mahin Cochin

മലയാളം സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളിലാത്ത എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ പ്രണയവും സ്‌ത്രീ-പുരുഷ ബന്ധങ്ങളും ഇത്രയും തീവ്രമായി ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരിയില്ല. ആര്‍ക്കും പിടികൊടുക്കാതെ, അടിമുടി കലാകാരിയായി നമുക്കിടയില്‍ ജീവിച്ചു കടന്നു പോയ ഒരാള്‍. ആമിയെന്ന മാധവികുട്ടി. അഥവാ കമലാ…

സ്നേഹം ചിതയിലെരിയുമ്പോള്‍ ….. Muraly Raghavan

ഞാന്‍ ആരാണ് എന്നുപോലും നീ.. അറിഞ്ഞിരുന്നില്ലേ ??സ്നേഹത്തിന്‍റെ പര്യായങ്ങള്‍…അറിയാതെ എന്‍റെ സ്നേഹം ..നിസ്സംഗതയിലാണ്ടപ്പോഴും,സ്നേഹിക്കാനായ് അണമുറിഞ്ഞൊഴുകാനായ്വിതുമ്പുമെന്‍മനം ആരറിയുന്നൂ….??സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുംകഴിയാതെ ഉഴറുമീമനം ആരറിയൂ…??ആരുടെയും മോഹങ്ങള്‍ക്കൊരുമോഹഭംഗമാകാനോ???സ്വപ്നങ്ങളിലൊരു ദുസ്വപ്നമാകാനോ??ഞാനൊരു നിമിത്തമാകില്ല.ആരുടെയും വഴിമുടക്കാനാവില്ലെനിക്ക്.ആരെയും നോവിക്കാനുമറിയില്ലെനിക്ക്.മുറിവേറ്റപക്ഷിയാണുഞാന്‍.എന്‍റെ മുറിവുകളില്‍ …വേദനപോലുമില്ലാത്ത, നിര്‍വികാരതയിലാണുഞാന്‍.യാന്ത്രികമായ ചലനങ്ങളിലെഅനാഥത്വം മനസ്സാണ് .ആരോടും പരിഭവങ്ങളില്ലാതെ..എന്‍റെ സ്നേഹത്തെവഴിയിലുപേക്ഷിച്ച്എനിക്കായ് ഞാനൊരുക്കിയചിതയിലേക്ക് ഞാന്‍…

കോവിലന്റെ ചരമദിനം …. Aravindan Panikkassery

പഴയ വീട് പൊളിച്ച് മാറ്റാൻ വേണ്ടി മറ്റൊരു വീട്ടിലേക്ക് താമസം മാറിയപ്പോൾ അവിടത്തെ പൊറുതിയെപ്പറ്റി ചോദിച്ചു.“രാത്രി കിടക്കുന്നതിന് മുമ്പ് ജനലിലൂടെ ഒന്ന് നോക്കും. അവൾക്ക് വെളിച്ചം കിട്ടുന്നുണ്ടോ..?”അതിലപ്പുറം വൈകാരികതയൊന്നും ആ വീടിനോടില്ല.അസ്ഥികളുറങ്ങുന്ന മണ്ണ് തനിക്ക് പ്രിയപ്പെട്ടതാണ്.സംസ്കാരത്തെപ്പോലുംശവങ്ങളോട് ബന്ധപ്പെടുത്തിയല്ലാതെ ചിന്തിക്കാൻ വയ്യ. ദഹിപ്പിക്കുന്നതിനേക്കാൾ…

പരാജിതരുടെ ശവദാഹം …. Letha Anil

കമ്മലൂരി മാറ്റിവെച്ചു ,സ്വർണമാലയുമൂരിയെടുത്തിട്ട് ,മുഖം മിനുക്കി , പൊട്ടുകുത്തി ,ഒരുക്കിക്കിടത്തല്ലേ ..എന്നെപാവയാക്കല്ലേ…..കോടി തേടിയ ആശയെല്ലാംബാക്കിവെച്ച ഉടലിൻ മേലെ ,മുണ്ടിൻ കോന്തല നീക്കിയിട്ട് കേമരാവല്ലേ… നിങ്ങൾകോടിയിട്ടു കോടിയിട്ടുകോമാളിയാക്കരുതേ….തട്ടകത്തിരുന്ന് ‘വിധി’യെന്നൊറ്റവാക്കിൽതീർപ്പു നൽകി ,വിശന്ന മനസിനെ അവഗണിച്ചോർവായ്ക്കരിയിടേണ്ടയിനിഒട്ടും സഹതപിക്കേണ്ട….അന്തരംഗത്തിൽ ചെണ്ടമേളം മുറുകിക്കൊട്ടിയ നേരത്തെല്ലാംധൃതി നടിച്ചകന്നോരെന്തിനുസമയം കളയുന്നു…നോക്കുകുത്തികളേപ്പോലിങ്ങനെമൗനം…

സണ്ണി വൈക്ലിഫിന് ഫോകാനയുടെയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങൾ …. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും , മുൻ ജനറൽ സെക്രട്ടറിയും അമേരിക്കയുടെ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയിരുന്ന സണ്ണി വൈക്ലിഫിന്റെ നിര്യാണത്തിൽ ഫൊക്കാന നടത്തിയ അനുശോചന യോഗവും അനുസ്മരണച്ചടങ്ങും വികാരനിർഭരമായിരുന്നു. അമേരിക്കൻ മലയാളികളുടെ ആദ്യകാല കുട്ടായ്‌മക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ…

കൈദി….கைதி…. Sandhya Sumod

വർഷങ്ങളേറെക്കഴിഞ്ഞിട്ടും സെല്ലിനുള്ളിൽ ഇപ്പോഴും അവളുടെ ഗന്ധമുള്ള പോലെ തോന്നുന്നു.. അവൾ ഈ ഇരുമ്പഴികളിൽ വിളറിയ മുഖം ചേർത്ത് നിറഞ്ഞ കണ്ണുകളുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പോലെ …. എത്രനാളായി കാണുമവളെ പരിചയപ്പെട്ടിട്ട് ..ശാന്തി ….മനോനില തെറ്റി നിയമനടപടികൾ നിർത്തിവയ്ക്കേണ്ടിവന്നവിചാരണത്തടവുകാരി .. വർഷങ്ങൾക്ക്…

ഉണ്ണിയാര്‍ച്ച —- Anilkumar Sivasakthi

മഴപ്പാട്തീര്‍ക്കും കാര്‍മേഘസഞ്ചയഗഗനംമദപ്പാടുപേറും മദഗജംകണക്കെ ഗര്‍ജ്ജിതംഇളംകാറ്റിന്‍ സാന്ദ്രഭാവമല്ല നിന്‍ അക്ഷികള്‍ഇന്നിന്‍റെ സൈരന്ദ്രീ രൗദ്രഭാവം തീക്ഷ്ണം . കരഞ്ഞുനീര്‍വറ്റി ദാഹംപേറും ആഴിയല്ലകരഞ്ഞു നീര്‍യാചിക്കും ശൈലസുധയുമല്ല.കാന്തന്‍റെ പണയപണ്ടമായോളല്ല നീകാരിരുമ്പിന്‍ കരുത്തുള്ള തീയ്യപ്പെണ്‍കൊടി. കുഞ്ഞിരാമന്റെ വിറകരങ്ങള്‍ക്ക് തുണയേകികടത്തനാടിന്‍ ക്ഷാത്രവീര്യ നാരീകുലജാത .ജോനകന്റെ വീര്യംതകര്‍ത്ത പുത്തൂരംപുത്രിജയിച്ചവീഥികള്‍ നാദാപുര ചരിത്രസ്മൃതികള്‍…

കഴുത്തറുത്ത് നിതിൻ അമ്മയെ അവസാനിപ്പിച്ചു.

മദ്യ ലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം കോട്ടയം ജില്ലയില്‍ അരങ്ങേറിയത്. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55) ആണ് 27 കാരനായ മകന്‍ നിതിന്റെ കൊലക്കത്തിക്ക്…

കിങ്ങിണി …. Sheeja Deepu

പൂത്തിലഞ്ഞി പൂക്കളിൽതേൻ നിറയാൻ നേരമായ്കാറ്റിനോടും കഥ പറഞ്ഞ്കുന്നിറങ്ങാൻ നേരമായ് കുറുമ്പു കാട്ടുംമണിക്കിടാവിനെഓമനിക്കാൻ നേരമായ് പിറകിൽ വന്നെന്റെകണ്ണുപൊത്തി കുറുമ്പ്കാട്ടും നേരമായ് ഓടി വന്ന് ഉമ്മതന്നിടും നേരത്ത്കിങ്ങിണികൾ കിലുക്കി മെല്ലെകുസൃതി കാട്ടി നടന്ന നാൾമെല്ലെ വന്ന് കെട്ടിപിടിച്ച് ആത്മഹർഷത്തിലാഴ്ത്തുമ്പോൾ കുഞ്ഞുകൈയിലെപൂക്കളിൽ കിന്നരി-ച്ചോമനിക്കും നേരത്ത് മിന്നി…