ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. Vincent DePaul Malankara…

സാമൂഹിക പ്രതിബദ്ധതയോടെ ജനുവരി 28 മുതൽ എക്കോ പുതിയ ചുവടുവയ്പ്പിലേക്ക്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ പതിനൊന്ന് വർഷമായി ലോങ്ങ് ഐലൻഡിൽ പ്രവൃത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ എക്കോ (ECHO – Enhance Community through Harmonious Outreach) അതിൻറെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിൽ നടത്തിവരുന്ന “സീനിയർ വെൽനെസ്സ്”…

ഫോൺകോൾ

രചന : സെഹ്‌റാൻ ✍ അർദ്ധരാത്രിയിൽ ഒരുഫോൺകോൾ വരുന്നു.മറുവശത്തുനിന്ന് ആരോതാഴ്ന്ന ശബ്ദത്തിൽ ചൊല്ലുന്നു;“സുഹൃത്തേ, അയാൾ മരണപ്പെട്ടിരിക്കുന്നു!”നെഞ്ചിൽ നിന്നുമൊരുദീർഘശ്വാസമുണരുന്നു.ജനൽത്തിരശ്ശീലകളെ,ജനൽച്ചില്ലുകളെ നീളത്തിൽകീറിമുറിച്ച് പുറത്തെയിരുളിലേക്ക്പറക്കുന്നു.ദൂരങ്ങൾ പിന്നിട്ട് അയാളുടെവീട്ടിലെത്തുന്നു.നെഞ്ചിലൊരു റീത്ത് സമർപ്പിക്കുന്നു.പിറകിലേക്കൊന്ന് ചുവടുവച്ച്മെല്ലെ മന്ത്രിക്കുന്നു.“നിങ്ങളുടെ തെറ്റുകളൊന്നും തന്നെഞാൻ പൊറുത്തിട്ടില്ല.ഇപ്പോഴും പഴയ അതേയളവിൽത്തന്നെനിങ്ങളെ ഞാൻ വെറുക്കുന്നു.മരണം ആരെയും വിശുദ്ധരാക്കുന്നില്ല…”ശേഷം…

തെയ്യപ്പുറങ്ങളിൽ

രചന : എസ്.എൻ.പുരം സുനിൽ ✍ തേയത്തുകാരി വയലുകൾ കാത്തതുംകാലിക്കു കൂട്ടായി കാലിച്ചാൻ നിന്നതുംമുച്ചിലോട്ടമ്മയും കതിവന്നൂർ വീരനുംപച്ചപ്പു തീർത്തു പെരുമ പകർന്നതും മാമല കത്തിച്ചുണർത്തും പുനംകൃഷികണ്ടനാർകേളൻ ലഹരിയായി കണ്ടതും“പൂതിയോതി” യെന്നവൾ പുതിയ ഭഗവതിപാടാർക്കുളങ്ങര വീരനെ തീർത്തതും ഗ്രാമ്യ വഴികളിലാൽമരച്ചോലയിൽപച്ചോലപ്പന്തലിൽ ചൂട്ടുവെളിച്ചത്തിൽമെച്ചത്തിലാടുന്ന മണ്ണിന്റെ…

നിമിഷങ്ങൾ പിന്നിടുമ്പോൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നിന്നെക്കുറിച്ചുഞാൻ പാടിയതൊക്കെയു-മെന്നിലെ പ്രേമാർദ്ര ഭാവമല്ലോ!പൊന്നേ,യതോർക്കാൻ നിനക്കായിടില്ലെങ്കിൽപിന്നെയെന്തർത്ഥമീ,വാഴ്‌വിനുള്ളൂ!ഓരോ നിമിഷവും പിന്നിടുമ്പോൾ സ്വയംനേരിനുനേരേ തിരിഞ്ഞിടാതെ,പാരിന്നനന്തമാം സർഗസമസ്യകൾപാരമറിയാൻ മുതിരുകാർദ്രംഎത്ര മറക്കാൻ ശ്രമിക്കിലുമെന്നിൽ നിൻചിത്രമൊന്നല്ലീ തെളിഞ്ഞുനിൽപ്പൂ!അത്രയ്ക്കു നിന്നിലലിഞ്ഞുപോയന്നുഞാ-നത്രയതിപ്പൊഴു,മങ്ങനെതാൻഎല്ലാം ക്ഷണികമാണെങ്കിലും ഞാനിന്നുവല്ലാത്ത വേദനയോടെ ചൊൽവൂകല്ലാക്കി മാറ്റുവാനായെങ്കിലേമന-മുല്ലാസപൂർണമായ് മാറിടുള്ളു!കേവല ചിന്തകൾ കൊണ്ടറിഞ്ഞീടുവാ-നാവില്ലൊരിക്കലും ജീവിതത്തെആവണ,മീനമുക്കേതൊരു…

കുഞ്ഞാനീ

രചന : ദീപ്തി പ്രവീൺ ✍ കുഞ്ഞാനീ ഞെട്ടിത്തിരിഞ്ഞു.. രേഷ്മയാണ് സ്കൂളില്‍ ഒപ്പം പഠിക്കുന്നോള്‍.ശാന്തമായി ഒഴുകുന്ന പുഴയിലൂടെ ഇടയ്ക്കിടെ നീന്തിയെത്തുന്ന പായലിലേക്ക് അവള്‍ വീണ്ടും നോട്ടം പായിച്ചു.. തുണി കഴുകി വിരിച്ചിട്ട് ഇരുന്നതാണ്…. ഇനി ഇത് ഉണങ്ങും വരെ കാവലിരിക്കണം.. കഴിഞ്ഞാഴ്ച…

അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും.

രചന : ബിനു. ആർ ✍ അഭ്യൂഹങ്ങൾ പരക്കുന്നു വിജനമാംനേർമ്മയിൽ മാസ്മരികതയിൽഅന്ധവിശ്വാസം കൊടുമ്പിരികൊണ്ടിരിക്കുംവേളയിലല്പവിശ്വാസങ്ങളുടെ ജഢിലതയിൽഅറിവിന്റെ അല്പത്തരങ്ങളിൽ!പൊള്ളത്തരങ്ങൾ നിറഞ്ഞു തുളുമ്പുന്നുപൊടിതട്ടിയെടുത്ത വാണിഭങ്ങളിൽപണ്ടില്ലാത്ത കണക്കുകളുടെയറിയാ-കൂട്ടിക്കിഴിക്കലുകളിൽ പാവമാംമാനവന്റെവിശ്വാസകോയ്മരങ്ങളിൽപറഞ്ഞുതീരാത്ത വിസ്മയങ്ങളിൽ!കാലമാം വേദനകളുടെയാത്മനൊമ്പര-ബന്ധങ്ങളിലലയുന്നു കാണാത്തൊരാ-ത്മാവിൻ ജല്പനങ്ങളിൽ കുടുങ്ങിക്കാണാത്തകാറ്റിന്റെ കനവുപോൽ മന്ദമന്ദംകനിവിന്റെ ചിന്തകൾ തിരഞ്ഞുതിരഞ്ഞ്!മരണമാണുമുന്നിലെന്ന തിരിച്ചറിവിൽലോകത്ത് മദനകാമരാജ കഥകൾ കേട്ടുകേട്ട്മൽപ്പിടുത്തം…

നോവിനാഴങ്ങളിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ പുലർകാലം വന്നെന്ന് ചൊല്ലിയകൂട്ടുകാർപാടിപ്പറന്നു തൻകൂട്ടിൽ നിന്നുംഇരതേടിപ്പോകുന്ന പക്ഷികളെക്കണ്ട്വെള്ളി മേഘങ്ങളും നോക്കി നിന്നു.നട്ടുച്ച നേരത്തുപാറിപ്പറന്നവർദിക്കറിയാത്ത ദിശയിലുടെ…സൂര്യന്റെ താപത്താൽ കത്തിക്കരിഞ്ഞുപോയ്പ്രാണപ്രിയന്റെ പൊൻചിറകുകളുംആർത്തലച്ചു പിടഞ്ഞു കരഞ്ഞു ഞാൻതൂവൽ കരിഞ്ഞ ജഡത്തേ നോക്കി.ഒന്നിച്ചൊരുമയിൽ പാടിപ്പറന്നതുംഓർമ്മയിൽ ഓരോന്നു വന്നു ചേർന്നു.തേങ്ങുന്ന…

സംസ്കൃതം – മറ്റ് ഇന്ത്യൻ ഭാഷകളുടെ മാതാവാണ്, എന്ന് ധരിക്കുന്നത്ശരിയാണോ ? – ഒരു പഠനം.

രചന : ബാബു തയ്യിൽ ✍ നമ്മുടെ പാരമ്പര്യം, പൈതൃകം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ നമുക്ക് പരിചയപ്പെടുത്തിത്തന്ന ചരിത്രവും, സാഹിത്യവും, കാവ്യങ്ങളും, പുരാണങ്ങളും മറ്റ്‌ ആചാര – അനുഷ്‌ടാങ്ങളുമൊക്കെ, സത്യത്തിന്റെയും, യഥാർഥ്യത്തിന്റെയും അറിവുകളല്ല നമുക്ക് വിളമ്പി തന്നത് : മറിച്ച് തല്പരകക്ഷികളായ ചിലരുടെ…

പഴയ കാലത്തേക്കുള്ള നോട്ടം

രചന : ജോർജ് കക്കാട്ട് ✍ അവൻ പലപ്പോഴും പഴയ കാലത്തിനായി കൊതിക്കുന്നു,അവൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്.പക്ഷേ അവൻ വിശാലമായ ഒരു സ്ഥലത്ത്ബുദ്ധി നിശബ്ദമായി പരിശ്രമിച്ചു. അയാൾക്ക് അത് വ്യക്തമായി കാണാം,ആകാശം ഉയരത്തിൽ കാർമേഘങ്ങൾക്കിടയിൽ .അവൻ സങ്കൽപ്പിക്കുന്നു, അനുഭവിക്കുന്നു പോലും,ദൈവത്തെ സ്തുതിക്കുന്നത് വളരെ…