പാമ്പ് – സ്വർഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ഒരു മൃഗം.
രചന : എഡിറ്റോറിയൽ പ്രണയദിനം കഴിഞ്ഞു ഇനി കുറച്ചു ചതിയെക്കുറിച്ചു ആകാം .. രൂപ മാറ്റത്തിലൂടെ സാത്താൻ പാമ്പാകുന്നതും ആപ്പിൾ മോഹിപ്പിക്കുന്നതും ചതി തുടങ്ങുന്നതും .. പറുദീസയിലെ ചതി ..അന്നുമുതലെ ഉണ്ടായിരുന്നു ചതി .. അപ്പൊ തുടങ്ങാം .. .…
പെണ്ണ് കാണാൻ പോയാൽ
രചന : രാജു കാഞ്ഞിരങ്ങാട് പുര നിറഞ്ഞു നില്‍ക്കുന്നആണാണ് നാട്ടിലെങ്ങുംപെണ്ണ് കാണാന്‍ പോയാലെപെടാപ്പാടറിയാവൂ ജാതിയും,ജാതകവുംപുച്ഛിച്ചു തള്ളുന്നോര്‍ജീവിതമല്ലേന്നുസ്വകാര്യമായ്ച്ചൊന്നീടും! കൊമ്പത്താണെന്ന നാട്ട്യംകൊമ്പു കുത്തി നില്‍ക്കുംപൂജ്യത്തിലാണേലുംപി.ജി.യുണ്ടെന്നഭാവം മേനി വെളുപ്പില്ലേലുംമേനി പറയല്‍ കുറവില്ലൊട്ടുംസര്‍ക്കാരുജോലിയെ സ്വീകാര്യ –മായിടൂഅദ്ധ്യാപകനാണെങ്കില്‍അടുത്തൊന്നു ചെന്നീടാംയു.ജി.സി.സ്കെയ്ലെങ്കിലേഅര സമ്മതം മൂളു അളവിലാണല്ലോ കാര്യംഎളിമയിലിന്നെന്തു കാര്യം ?!സോഫ്റ്റായി ചിരിച്ചീടാന്‍സോഫ്റ്റ്…
പ്രണയം –
രചന : കാവല്ലൂർ മുരളീധരൻ എല്ലാ വെറുപ്പുകൾക്കിടയിലും എന്തുകൊണ്ട് ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നു എന്നെനിക്കറിയില്ല.നമുക്കിടയിൽ വെറുപ്പാണോ പ്രണയമാണോ കൂടുതൽ എന്ന് ചോദിച്ചാൽ, തുലാസിന്റെ തട്ട് എങ്ങോട്ടു താഴ്ന്നിരിക്കും എന്ന് ഞാനും നീയും തീരുമാനിച്ചാൽക്കൂടി കണ്ടെത്താനാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്തുകൊണ്ടാണ്…
പുണ്യാളൻ
രചന : ജിസ ജോസ് ഇന്ന്വാലൻ്റയിൻ പുണ്യാളൻ്റെഓർമ്മദിവസമാന്നുംപറഞ്ഞ്മൂത്തോൻ്റെ എളേസന്തതിആതലതെറിച്ചോൻപതിവില്ലാതെഅടുത്തു വന്നുകൂടി.മെഴുതിരി കത്തിക്കണംനേർച്ചയിടണംഅമ്മാമ്മയിച്ചിരെകാശു തന്നാ…അവൻ പരുങ്ങിഇതേതു പുണ്യാളൻ?ഇക്കണ്ട കാലമായിട്ടുംകേട്ടിട്ടേയില്ലല്ലോ …ആയിരത്തൊന്നുവാഴ്ത്തപ്പെട്ടവരുടെയും .അതിൻ്റയിരട്ടിപുണ്യാളന്മാരുടെയുംപേരു കാണാപ്പാഠമായിട്ടുംഇങ്ങനൊരുവിശുദ്ധാത്മാവ്എന്നെയൊളിച്ചുനടന്നതെങ്ങനെ?അതെൻ്റെമ്മാമേമാർപ്പാപ്പഓൺലൈനായിട്ടുവാഴ്‌ത്തീതാപത്രത്തിലൊന്നുംവന്നില്ലാരുന്നുഎല്ലാം നെറ്റിലാഅമ്മാമ്മയറിയാത്തത്അതുകൊണ്ടാരിക്കുംപ്രാർത്ഥിച്ചാൽഅച്ചട്ടാനേർച്ചയിട്ടാൽആശിച്ചതൊക്കെ കിട്ടും..കാശുപെട്ടിപരതുന്നതിനിടയിൽചെറുക്കനിപ്പഴെന്തുഭക്തിയെന്നമ്പരന്നുകുരിശു കണ്ടാസാത്താനെപ്പോലെവിറളി പിടിച്ചിരുന്നോനിപ്പോപുണ്യാളനു നേർച്ചയിടുന്നു ..അറിയത്തില്ലേലുംകേട്ടിട്ടില്ലേലുംവായിക്കൊള്ളാത്തപേരാണേലുംആ പുണ്യാളനാളുകൊള്ളാമല്ല്തല തിരിഞ്ഞുകന്നംതിരിവും കാട്ടിനടന്നോനിപ്പംകുഞ്ഞാടിനെപ്പോലെനിക്കുന്നയീനിപ്പുകണ്ടാ മതിയല്ലോ!ആ പുണ്യാളനെന്നാത്തിൻ്റെമധ്യസ്ഥനാ?പ്രാർത്ഥനയെന്തുവാ?കൊന്തനമസ്കാരത്തിനൊപ്പംനിത്യവും ചൊല്ലിക്കൊള്ളാം.അവൻ്റപ്പനെക്കൊണ്ടുംതള്ളേക്കൊണ്ടുംചൊല്ലിപ്പിച്ചോളാം.!ഞങ്ങടെ ചെറുക്കനെവഴിവിട്ടജീവിതത്തീന്നുകരകേറ്റിയതല്യോ…തപ്പിപ്പെറുക്കിക്കൊടുത്തകാശിനു…
എന്റെ വാലന്റൈൻ സുന്ദരി“
രചന : നവാസ് ഹനീഫ്
ഇതളൂർന്നു വീഴുമീ വഴിത്താരയിൽ….ഹൃദയങ്ങൾ പൂത്തുലഞ്ഞൊരാ വാകമരച്ചോട്ടിൽ..മനസ്സുകൾ കൈമാറിയനിമിഷത്തിന്റെ അനുഭൂതിയിൽനിൻ നിശ്വാസമുതിർത്തകുളിർകാറ്റെന്നെ തഴുകുമ്പോൾജന്മാന്തരങ്ങൾ കഴിഞ്ഞാലുംപ്രണയാദ്രമാം നിൻ ഗന്ധമെന്നിൽപ്രാണനായി നിലനിൽക്കും!ഞാൻ കണ്ട കനവുകളിലൊന്നുംനിനക്കിത്രയും സൗന്ദര്യമില്ലായിരുന്നു…ഞാൻ നെയ്തെടുത്ത ചിന്തകളേക്കാൾചന്തമേറിയിരുന്നു നിൻചലനങ്ങൾ…ഞാൻ സ്വരുക്കൂട്ടിയ സ്വത്തുക്കളെക്കാൾവിലപിടിച്ചതായിരുന്നു നീയെന്ന സ്വത്ത്‌ഞാൻ വാരിത്തേച്ച ചായങ്ങളിലൊന്നിലുംനിൻ…
Feb.14.
വാലന്റൈൻസ് ദിനം!
രചന : സാഹിദ പ്രേമുഖൻ ഇത്ര മധുരിക്കുമോ പ്രേമം;ഇത്ര കുളിരേകുമോ “മലയാളികൾ മതിവരാതെ കേട്ടിരിക്കുന്ന പ്രണയഗാനം!!ഏതോ സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയതാണെന്നു തോന്നുന്നു…! പ്രണയത്തോളം മധുരതരമായ ഒരു വികാരമില്ല. അതിനപ്പുറം നിർവൃതി ദായകമായ മറ്റൊരനുഭൂതിയുമില്ല.മുട്ടത്തുവർക്കിയുടെ ശൈലിയിൽ പറഞ്ഞാൽ, മകരത്തിലെ മഞ്ഞിനെയും…
ആനക്കലി
രചന : ടി.എം. നവാസ് കാടും നാടും കൊലവിളി നടത്തുന്ന കരിവീരൻമാരുടെ വാർത്തകളാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഭൂമിയിൽ ജീവിക്കാനുള്ള പ്രാഥമിക അവകാശ നിഷേധിക്കപ്പെടുമ്പോൾ സ്വാർത്ഥ താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും മാത്രമായി കരയിലെ തന്നെ ഏറ്റവും വലിയ ജീവിയുടെ സ്വാതന്ത്ര്യബോധത്തിനും മാനത്തിനും വില…
ചെയ്തികൾ
രചന : മോഹനൽ താഴത്തേതിൽ അകത്തേത്തറ. ഉണ്ണിക്കു മുറ്റത്തൊന്നോടാൻ മോഹംമുറ്റത്തെ പൂക്കൾ പറിക്കാൻ മോഹംകാക്കയും പൂച്ചയും ചിത്രശലഭങ്ങളുംകാണുമ്പോൾ പുന്നാരിക്കാനും മോഹം തുമ്പി പറക്കുമ്പോൾ തുള്ളിച്ചാടാൻതുമ്പപ്പൂവിത്തിരി നുള്ളിപ്പറിക്കാൻആകാശത്തോടുന്ന മേഘങ്ങൾ കാണാൻആശയേറെയെങ്കിലും ആകുന്നില്ല… അച്ഛന്റെ ഷൂസൊന്നു കാലിൽ കേറ്റാൻഅമ്മതൻ കൺമഷി കവിളിൽ പൂശാൻഅമ്മൂമ്മ…
എത്രയും പ്രിയപ്പെട്ട നിനക്ക്…
രചന : ജിൻ്റോ തേയ്ക്കാനത്ത് എത്രയും പ്രിയപ്പെട്ട നിനക്ക്…ഇതൊരു പ്രണയക്കുറിപ്പല്ല, മറിച്ച് എന്റെ പ്രണയത്തെ അക്ഷരങ്ങള്‍ കൊണ്ട് മറയ്ക്കാനുള്ള ഒരു പാഴ്ശ്രമം മാത്രം.ഈ ഫെബ്രുവരി 14 ലെ ത്രിസന്ധ്യയില്‍ നിന്റെ മുഖംപോലെ, ചെഞ്ചായത്തില്‍ക്കുളിച്ച് പ്രണയപരവശയായ ആകാശത്തിന്റെ തണലില്‍, നിന്റെ മൃദുലകരങ്ങളുടെ…
ആലിലബുദ്ധന്മാർ
രചന : കെ.ആർ.സുരേന്ദ്രൻ കുലശേഖരത്തൊന്ന്പോണം.വലിയ വട്ടത്തിൽഉയർത്തിക്കെട്ടിയആൽത്തറയിലിരിക്കണം.അരയാലോ,പേരാലോ?തായ്ത്തടീന്ന്കെട്ട് പിണഞ്ഞ്ഭൂമിയെ ഖനിക്കുന്നവേരുകൾ കണ്ട്അതിശയിക്കണം.കൊമ്പുകളീന്ന്കാട്ടുവള്ളികളെപ്പോലെതൂങ്ങിയാടണവേരുകളൊന്ന്കാണണം.കാറ്റേല്ക്കണം.തണലറിയണം.തണുപ്പറിയണം.ആലിലബുദ്ധന്മാരുടെസല്ലാപം ആസ്വദിക്കണം.കിളിപ്പാട്ടുകൾകേൾക്കണം.ആൽത്തറേല്പൊറം ലോകത്തേക്ക്കണ്ണുകൾ കൊണ്ട്ടോർച്ചടിക്കണം.ഒപ്പമിരിക്കണഅഭിനവബുദ്ധരിൽഒരു ബുദ്ധനായിക്കൂടണം.അവരോടൊപ്പംപരദൂഷണത്തിന്കൂടണം.നാട്ടുവാർത്തകൾവായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണം.ചർച്ച നടത്തണം.ട്രംപിനെക്കുറിച്ച്തമ്മിൽത്തമ്മിൽ പറഞ്ഞ്തലതല്ലിച്ചിരിക്കണം.സായിപ്പിന്റെകച്ചവടക്കണ്ണ്കഴുകൻകണ്ണെന്ന്പറഞ്ഞ്തലയറഞ്ഞ് ചിരിക്കണം.ഗാസയെ എടുക്കുമോ,ഒരു ഗതിയുമില്ലാത്തപാവങ്ങളെപടികടത്തി വിട്വോ,അല്ലെങ്കി ചുട്ടുകൊല്ല്വോ,റിസോർട്ട്പണിയ്വോന്നൊക്കെവിസ്മയിക്കണം.യുക്രൈനിൽ സായിപ്പ്സമാധാനത്തെകൊണ്ട് വര്വോ,നോബൽ സമ്മാനംചോദിച്ച് വാങ്ങ്വോഅങ്ങനെയങ്ങനെഓരോന്ന്ചോദിച്ചും ചിന്തിച്ചുംചിരിച്ചുംഉച്ചയാക്കണം.വയറ്റിൽഎരിയുന്ന അടുപ്പിന്ഇന്ധനമടിക്കാൻവീടണയണം.വൈന്നേരായാപിന്നേംകുലശേഖരത്തേക്ക് വെച്ചടിക്കണം.ആൽത്തറ ബുദ്ധരിലൊരുവനായലിയണം.പരദൂഷണം നടത്തണം.നാട്ടുവാർത്തകൾ വായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണംബുദ്ധരിലൊരുവനാകണം.സന്ധ്യയണയുമ്പ്വീടണയണം.ആലിലബുദ്ധന്മാരെസ്വപ്നം…