എന്നെ സ്നേഹിക്കാൻ കൊള്ളില്ലേ…?
രചന : സുവർണ്ണ നിഷാന്ത് ✍️ എല്ലാ പ്രതീക്ഷയുംഅസ്തമിച്ചു കഴിഞ്ഞ്ഒരിക്കൽ കൂടെഅയാളെന്നോടത് ചോദിച്ചു.നിങ്ങളോടെനിക്ക്സ്നേഹമാണെന്ന് പറയാതെ,ഒന്നു ചേർത്തുപിടിച്ചാൽപെയ്തൊഴിയാനുള്ളവിഷാദത്തിന്റെ മേഘങ്ങൾആ കണ്ണുകളിലെനിക്ക്കാണാമായിരുന്നു.അത്രയും ദയനീയനായിമുൻപൊരിക്കലുംഅയാളെ കണ്ടിട്ടില്ലായിരുന്നു.ചിലപ്പോഴൊക്കെമനുഷ്യരെത്രക്രൂരന്മാരാണെന്ന്ഞാനെന്നെപ്പറ്റി തന്നെചിന്തയ്ക്കുന്നുണ്ടായിരുന്നു;സ്വത്വം വെടിഞ്ഞു,സർവ്വ ഗർവ്വും മാറ്റിവെച്ച്ചിലരിലേക്ക് ചിലർഅടുക്കുന്നതിന്റെപൊരുളെന്താവുമെന്നും.!അതെ,സ്നേഹം അങ്ങനെയാവും.ഒരാളിൽ മാത്രംനിറഞ്ഞു നിൽക്കാതെഒഴുകിക്കൊണ്ടിരിക്കുന്നവിചിത്രമായൊരു വികാരം.ഒഴുക്കിന്റെ വഴികളിൽചിലതിനെ തൊട്ടുംപലതിനെയും തൊടാതെയുംഅത് കടന്നുപോവുന്നു…!!
ഞങ്ങളും,നിങ്ങളും
രചന : ബിനോ പ്രകാശ് ✍️ ഒത്തു പോകില്ലൊരിക്കലും നമ്മൾവെറുതെ സമത്വം പറയല്ലേ മാനവാ.നിങ്ങൾ പണക്കാർ ഞങ്ങളോപാവങ്ങൾനിങ്ങളുടെ കീഴിൽ പണികൾചെയ്യുന്നവർഅതുകൊണ്ടൊരിക്കലും ഒത്തു പോകില്ല നാംവെറുതെ നാമൊന്നെന്ന് പറയല്ലേ മാനവാ.നിങ്ങൾ വെളുത്തവർ ഞങ്ങൾ കറുത്തവർനിറങ്ങളിൽ ഭേദമുണ്ടല്ലോ മാനവാ.നിങ്ങൾ വരുമ്പോൾ അത്തറിൻ സുഗന്ധംഞങ്ങൾ വരുമ്പോൾ…
പരമമായ ശാന്തി
രചന : ശ്രീകണ്ഠൻ കരിക്കകം ✍️ 🌠 ക്രിസ്മസിന് ഒന്നോ രണ്ടോ മാസം മുൻപേ ആരാധനാലയങ്ങളിലും വീടുകളുടെ അങ്കണങ്ങളിലും അനാഥാലയങ്ങളിലും ആതുരാലയങ്ങളിലും ഒക്കെ മിഴി തുറക്കുന്ന നക്ഷത്ര വിളക്കുകൾ ക്രിസ്മസ് കഴിഞ്ഞാലുടനൊന്നും അഴിച്ചു മാറ്റാറില്ല. മിക്കവാറും അത് പുതുവത്സരവും കഴിഞ്ഞ് പിന്നെയും…
രണ്ടു ചില്ലകളാണുണ്ടായിരുന്നത്,
രചന : ബിനു ആനമങ്ങാട് ✍️ രണ്ടു ചില്ലകളാണുണ്ടായിരുന്നത്,രണ്ടു ചില്ലകളേ ഉണ്ടായിരുന്നുള്ളൂ.നീ വന്നിരുന്നത്,അടർന്നു വീഴാറായകിഴക്കേ മരക്കൊമ്പിലാണ്.ആകാശത്തേക്ക് കൈനീട്ടിതപം ചെയ്യുന്ന പടിഞ്ഞാറെച്ചില്ലകരിഞ്ഞ ഇലകൾ പൊഴിച്ചു കണ്ണടച്ചു.നിനക്ക് കൂടൊരുക്കാനെന്നിൽകൊമ്പുകളോ പൊത്തോ ഇല്ലായിരുന്നു.രണ്ടേരണ്ടു ചില്ലകളേ ഉണ്ടായിരുന്നുള്ളൂ,നീ വന്നിരുന്നതോഅടർന്നു വീഴാറായ കിഴക്കേ മരച്ചില്ലയിലും!കൊമ്പടരും മുൻപ്നിനക്കു പോകാതെ വയ്യ,അതിജീവനത്തിന്റെ…
കണ്ണൂർസിസ്റ്റമാണ് നല്ലത്.
രചന : സിമി തോമസ് ✍️ ഭാര്യയുടെ വീട്ടിൽ ഭർത്താവ് താമസിക്കുന്ന കണ്ണൂർസിസ്റ്റമാണ് നല്ലത്– ഈ സമ്പ്രദായത്തിൽ ഭാര്യക്ക് മാത്രമല്ല സന്തോഷം കിട്ടുന്നത് –ഭർത്താവിനും ഇതുകൊണ്ട് വലിയ സൗകര്യമുണ്ട്–പെണ്ണ് ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ ഭർത്താവിനും വലിയ ബുദ്ധിമുട്ടാണ്–ഭാര്യയുടെ പക്ഷത്തു നിൽക്കണോ അമ്മയുടെ…
പറന്നുപോയ പ്രാവുകൾ
രചന : സെഹ്‌റാൻ ✍ ചെന്നായ്ക്കളോടും, കഴുകൻമാരോടുമൊപ്പംതെരുവിൽ പ്ലക്കാർഡുകളേന്തിപ്രതിഷേധപ്രകടനംനടത്തിക്കൊണ്ടിരുന്നമദ്ധ്യാഹ്നത്തിലാണ്കൂട്ടിലെ പ്രാവുകൾപറന്നു പൊയ്ക്കളഞ്ഞതും,ഞാൻ തനിച്ചായതും!രാത്രിയിൽ,ഇരുതല മൂർച്ചയുള്ളവാളാണ് ഏകാന്തതയെന്ന്നിരന്തരമെന്നെ ഓർമ്മപ്പെടുത്താറുള്ളമേൽക്കൂരയിലെ ഗൗളിമറ്റൊരു ഗൗളിയുമായിഇണചേരുന്നത് കണ്ടു.സംഭോഗം ഏകാന്തതയ്ക്കുള്ളമരുന്നാണോ എന്തോ…?ഏകാന്തതയുടെ ഗാനംതന്നെയാണ് ഇതുവരെയുംതട്ടിൻപുറത്തെ ഗ്രാമഫോൺമുക്കിയും, മൂളിയുംപാടിക്കൊണ്ടിരുന്നതെന്ന തിരിച്ചറിവുണ്ടായത്നിലച്ചുപോയ ഘടികാരത്തിലെ മണൽപ്പരപ്പിൽകൊത്തിപ്പെറുക്കിക്കൊണ്ടിരുന്ന കടൽക്കാക്കകളുടെകാലുകൾ ഇടറിവേച്ച് പോകുന്നത് കണ്ടപ്പോഴാണ്.എന്റെ നെഞ്ചിലവശേഷിച്ചിരുന്നഅവസാന…
ബ്ലൂ ടിക്ക്
രചന : രാഗേഷ് ✍ ഇന്നലെ അവൾക്കയച്ച മെസ്സേജ്ബ്ലു ടിക്ക് ആവുന്നതും നോക്കിയിരിക്കുമ്പോൾതികച്ചും ഒരു നേരംപോക്കിന്,ആമസോൺ കാട്ടിൽപേറടുത്ത പേടമാൻപൊടിമാനെഡോക്ടർ ആക്കണോഎഞ്ചിനീയർ ആക്കണോഎന്ന് ചിന്തിച്ചിരിക്കാൻ വഹയുണ്ടോഎന്നോർക്കുന്നു!.കൂടിപ്പോയാൽവേഗതയുടെ പുതു റെക്കോർഡുകൾ തുന്നിച്ചേർക്കുന്ന പുള്ളിപ്പുലിയെഓടിത്തോൽപ്പിക്കാൻ മാത്രംബലമുള്ള കാലുകളെസ്വപ്നം കണ്ടേക്കാം,മറ്റേ താടിക്കാരന്റെ നിശബ്ദ ഗർജ്ജനംഏറെ അകലെനിന്നും കേൾക്കാൻ…
തീരെ തിരക്കില്ലാത്തവർ.
രചന : സതീഷ് കുമാർ ✍ തങ്കമണീ..നേരം കരിപ്പായിരിക്കുന്നു,തിരക്കുകൾ തീർന്നുവെങ്കിൽ,മനസ് സ്വസ്ഥവും ശാന്തവുമാണെങ്കിൽഒരൽപസമയം നീയൊന്ന് എന്റെ അടുത്തിരിക്കുമോ?എനിക്ക് നിന്നോട് ഇത്തിരി സംസാരിക്കാനുണ്ട്പരിഭ്രമിക്കുകയൊന്നും വേണ്ട ,വാർദ്ധക്യത്തെക്കുറിച്ച് തന്നെയാണ് ഞാൻ സംസാരിക്കുവാൻ പോകുന്നത്‌ഉച്ചമറിഞ്ഞ നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രിയപ്പെട്ടവളേ ..‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’…
ബോഡി ഷെയിമിംഗ്*
രചന : സാബി തെക്കേപ്പുറം ✍ പകൽനേരത്ത്റൂഹാങ്കിളികരയുന്നത് കേട്ടാൽഅവളോടിഉമ്മൂമ്മാന്റടുക്കലെത്തും…കണ്ണിറുക്കിയടച്ച്ഇരുകരങ്ങളുംചെവികളിലമർത്തിയഅവളുടെയാനിൽപ്പ് കാണുമ്പോൾ,ഉമ്മൂമ്മയവളെമാറത്തേക്കടുക്കിപ്പിടിച്ച്ആയത്തുൽ കുർസിയ്യോതിമൂർദ്ധാവിലൂതും…റൂഹാങ്കിളി കരഞ്ഞാൽഅടുത്തെവിടെയോമരണമുണ്ടാവുമെന്ന്അവളെയാരോ പണ്ട്പേടിപ്പിക്കാൻപറഞ്ഞിരുന്നത്രെ!രാത്രിയിൽനത്തുകരയുന്നഒച്ചകേട്ടാലവൾഓടിച്ചെന്നുമ്മാന്റെമുറിയുടെകതകിന് മുട്ടും…നത്ത് കരഞ്ഞാൽഒത്തു കരയുമെന്ന്പ്രാസമൊപ്പിച്ചാരോപറഞ്ഞുകേട്ടതിൽപിന്നെയാണത്രെനത്തിന്റെ മൂളലവൾക്ക്മരണത്തിന്റെ,വേർപാടിന്റെ,ഒത്തുകരച്ചിലിന്റെതാളമായത്!ബാല്യേക്കാരത്തിയായിട്ടുംപേടിമാറാത്തവളെ,തള്ളമലൊട്ടീന്നുംപേടിത്തൂറീന്നുംവിളിച്ചോണ്ടനിയന്മാർകളിയാക്കിയാലും,ഉമ്മാനെ കെട്ടിപ്പിടിച്ച്കിടന്നാലവൾനത്തിന്റൊച്ചയെപേടിക്കാതങ്ങനെഉറങ്ങിപ്പോയിരുന്നത്പടച്ചോന്റെ മാത്രംഖുദ്റത്തോണ്ടല്ലെന്നും,ഉമ്മാന്റെ ദേഹത്തിന്റെഇളംചൂടിനുംസുബർക്കത്തിലെഇളംകാറ്റിനുംഒരേ കുളിരാണെന്നുംഅവളിടക്കിടെവീമ്പിളക്കിയിരുന്നു.“ഉം…മ് ഉം… മ്” ന്നും പറഞ്ഞിട്ട്നത്ത് മൂളുമ്പോഴും,“റൂഹൈ…”ന്ന് പറഞ്ഞിട്ട്റൂഹാങ്കിളി കരയുമ്പോഴും,റൂഹ് പിടിക്കാനെത്തുന്നമലക്കുൽമൗത്ത്അസ്റാഈലിനെപറ്റിക്കാനെന്ന മട്ടിലന്ന്തലയിലൂടെ പുതപ്പിട്ട്മൂടിക്കിടന്നവളിന്ന്,അകത്തളത്തിലിട്ടവീതിയുള്ള മരബെഞ്ചിൽ,മൂന്നുകഷണംവെള്ളത്തുണിപൊതിഞ്ഞ്അനങ്ങാതെ…
ഒരു പുതിയ പ്രഭാതം.
രചന : ജോർജ് കക്കാട്ട്✍ സന്തോഷത്തോടെ നീ കിടക്കയിൽ നിന്ന് ചാടി എഴുന്നേൽക്കുന്നുഅത് ശരിക്കും നല്ലതായിരിക്കുമെന്ന് കരുതുന്നു,ജനാലയിലൂടെയുള്ള കാഴ്ച നിങ്ങളെ സന്തോഷിപ്പിക്കുന്നു,സൂര്യൻ പ്രകാശിക്കുന്നുണ്ട് — മറ്റെവിടെയോ.ആകാശത്തിലെ സിപ്പർ കാണുന്നില്ല,ജനാലയ്ക്കരികിൽ നിങ്ങൾ തുള്ളികൾ എണ്ണുന്നു,മഴയുടെ ശാന്തമായ ശബ്ദം മഴയെ നനയ്ക്കുന്നുഎഴുന്നേൽക്കാൻ പാടുപെടുന്ന അലാറം…