അനന്തസാരം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പരിമിത സമയമാണീ,വാഴ്‌വിനുള്ളതെ-ന്നൊരു മാത്രയെങ്കിലുമോർപ്പു നമ്മൾഅരുതായ്മ ചെയ്യാതെയിനിയുള്ള നാളുക-ളൊരുമയോടേവം വസിപ്പുനമ്മൾകരുണവറ്റാത്തൊരു ഹൃദയമുണ്ടാകണംപരമപഥത്തിലേക്കെത്തീടുവാൻകരുണയൊന്നില്ലെങ്കി,ലിവിടെനാമേവരുംപരമദുഷ്ടൻമാരായ് മാറുകില്ലേ!പരമാത്മതത്ത്വത്തെ മുറുകെപ്പിടിച്ചുകൊ-ണ്ടുരിയാടൂ,സ്നേഹത്തിൻ ദിവ്യമന്ത്രംനരനായ് പിറന്നതു നരകത്തിൽ ചെല്ലാനോ,നരനതൊന്നാർദ്രം നിനയ്പു നിത്യംഅറിയുവിൻ മറകൾ മറിച്ചുനോക്കി നമ്മ-ളറിയാത്തൊരറിവി,ന്നനന്തസാരംഅറിയുമ്പോളേയ്ക്കല്ലോ നമ്മൾതൻ വിഡ്ഢിത്തംപറപറന്നങ്ങു മറഞ്ഞിടുള്ളൂ!അനിതരാനന്ദത്തിൽ മുങ്ങിക്കുളിക്കുവാ-നിനിയ സത്യങ്ങളെ വാഴ്ത്തിപ്പാടൂജനനത്തിൻ…
ആരുമില്ലാതെ തനിച്ചു ഒരു യാത്ര!
രചന : ജെറി പൂവക്കാല✍ ആരുമില്ലാതെ തനിച്ചു ഒരു യാത്ര! നിർജ്ജന പ്രദേശത്തിലൂടെ കാട്ടുപാതകളിലൂടെ നടന്ന്, എത്ര കണ്ടാലും മടുക്കാത്ത ദൃശ്യങ്ങള്‍ മനസ്സിന്റെ ക്യാമറ കണ്ണിൽ പകര്‍ത്തി, ഒരു ടെന്റ് അടിച്ച് കിടന്നുറങ്ങി, കിട്ടുന്ന കായ്കനികള്‍ ഭക്ഷിച്ച്, നീരുറവയില്‍ നിന്ന് വെള്ളം…
നഗരത്തോട്.
രചന : രാജശേഖരൻ✍ ദീപങ്ങളൊക്കെ കെടുത്തൂ നഗരമേജീവശോഭയ്ക്കു സ്നേഹ കൈത്തിരി വെയ്ക്കു.ദീപാവലിക്കസാധ്യമാം ജൈവദീപ്തിജീവകീടത്തിനാത്മപ്രകാശമാകും. തൈജസകീടങ്ങളോർപ്പിപ്പൂ നമ്മളെജൈവചേതസ്സാം ദേവി, പ്രകൃതിയമ്മ!പ്രകാശവർഷത്തിനപ്പുറം നിന്നെത്തുംചെറുരശ്മിയുമാത്മധൈര്യം പകരും. അകലെയാരോ അറിയാത്തൊരു ബന്ധുഅരികിലെത്തി കരങ്ങൾ പിടിക്കും പോൽ!ആകാശഗോളങ്ങളെത്രയോ സശ്രദ്ധംഅവനി സംരക്ഷണാർത്ഥം പ്രയത്നിപ്പൂ. നിയമങ്ങളണുയിട തെറ്റാതവർനിങ്ങളെ രക്ഷിപ്പൂ നിർവിഘ്നമെന്നെ ന്നും.കുഞ്ഞുണ്ണി…
ദേശസ്നേഹികൾ
രചന : സഫീല തെന്നൂർ✍ ബ്രിട്ടൻ എതിരെ പോരാടിയധീരനായകരെഭാരത ശില്പികളെ…..നിങ്ങൾ ഉണർത്തിയ ഭാരതം…..സ്വാതന്ത്ര്യത്തിൻ ഭാരതം……ജാതിമതങ്ങൾ മറന്ന് പൊരുതിയധീര ജവാന്മാരെ.,….വന്ദനം വന്ദനം ഭാരതമണ്ണിൻ വന്ദനം……സ്വാതന്ത്ര്യത്തിൻ അഭിമാനം…..വേഷം, ഭാഷ മറന്ന് പോരാടിയധീരജവാന്മാരെ……..നാടിൻ മോചനം നേടാൻജ്വലിച്ചു നിന്ന നായകരെ…….സമരമുഖങ്ങളിൽ പോരാടിജീവന്‍ വെടിഞ്ഞ ദേശസ്നേഹികളെ…….പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തിനുശബ്ദമുയർത്തിയ…
കാറൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞിരുന്നു.
രചന : അഞ്ജു തങ്കച്ചൻ✍ കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.കാറ്റത്തിളകിപ്പറക്കുന്ന കുട നിയന്ത്രിച്ചു പിടിക്കാൻ അവൾ കഷ്ട്ടപ്പെട്ടു, താൻ നനഞ്ഞാലും വേണ്ടില്ല, ബാഗിലെ പുസ്തകങ്ങൾ നനയാതെ ഇരുന്നാൽ…
പിഴ
രചന : സഫൂ വയനാട് ✍ പൊന്നമ്മേടെ മോൻപപ്പനാഭൻ തൂങ്ങി ചത്തൂന്നവിവരം പൂനൂർ കവലേലുവല്ല്യ വാർത്തയൊന്നുമായിരുന്നില്ല..പെഴച്ചു പെറ്റത് നാട്മുടിപ്പിക്കാതെ പെട്ടന്നങ്ങു പോയത്നന്നായെന്നൊരു ശ്വാസംമുറിഞ്ഞു വീണുവെന്നല്ലാതെ,“ആണും പെണ്ണുമായിട്ടാകേള്ളതാഞാനിനി ആർക്ക് വേണ്ടിയാജീവിക്കണത് ദൈവം തമ്പുരാനേ”ന്ന്പൊന്നമ്മേടെ നെഞ്ചത്തടിമുഴങ്ങി കേട്ടൂന്നല്ലാതെ,പെൺ തിളപ്പ് തീരുവോളംപൊതിഞ്ഞു വച്ചുപരിഗണിച്ചോര് പോലുംതൊട്ടുനോക്കി ആശ്വസിപ്പിച്ചില്ല,തന്തയില്ലാത്തത്…
വർഷങ്ങൾക്ക് ശേഷം.
രചന : രാജേഷ് ദീപകം.✍ എത്ര പെട്ടെന്നാണ് വർഷങ്ങൾ മിന്നിമായുന്നത്!? 2025കടന്നുവന്നിരിക്കുന്നു…………. 1990നവബർ മാസം മൂന്നാംതീയതി രാത്രി പതിനൊന്ന് മണിക്ക് കണ്ണൂർ എക്സ്പ്രസിൽ കൊല്ലത്തുനിന്നും കണ്ണൂരിലേക്കുള്ള യാത്ര ഇന്നലെയെന്നപോലെ മനസ്സിൽ നിറയുന്നു. ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരുന്നു അത്. കണ്ണൂർ പ്രൈവറ്റ്ബസ് സ്റ്റാൻഡിനടുത്തുള്ള…
ഒരു കുഞ്ഞു ‘മൊല’ക്കവിത*
രചന : സാബി തെക്കേപ്പുറം✍ “അമ്മേയെനിക്ക്മൊല മൊളച്ച്…തലയല്ലമ്മേ, മൊല…”സ്കൂൾബാഗൂരിനിലത്തിട്ട്ഉടുപ്പിന്റെ സിപ്പഴിച്ച്കുഞ്ഞുനെഞ്ചിൽതൊട്ടുകൊണ്ട്കുഞ്ഞിപ്പെണ്ണ്…ചെറിയ വായിലെവലിയ വർത്താനംകേട്ട്കണ്ണുതള്ളിനിൽക്കുന്നഅമ്മയോടവൾ‘മൊല’…. ‘മൊല’ യെന്ന്നാലഞ്ചാവർത്തി പറഞ്ഞു…“സത്യമാണമ്മേ…കുഞ്ഞൂന്മൊല മൊളച്ച്…”നിത്യവും രാവിലെകുളിപ്പിച്ച് തോർത്തുന്ന,ഉടുപ്പിടീച്ച് കൊടുക്കുന്ന,താനറിയാതെകുഞ്ഞിപ്പെണ്ണിന്മുലമുളച്ചതോർത്ത്അന്തംവിട്ട്നിന്നഅമ്മയെ നോക്കികുഞ്ഞിപ്പെണ്ണ്പിന്നേം പറഞ്ഞു…“അപ്പുറത്തെ വീട്ടിലെറിച്ചൂന്റപ്പൂപ്പനും, പിന്നെകുഞ്ഞൂന്റങ്കിളുംകുപ്പായത്തിന്റെടേലൂടെകയ്യിട്ട്കുഞ്ഞൂന്റെ മൊലമേൽഞെക്കിനോക്കീട്ട്,അമർത്തി നോക്കീട്ട്പറഞ്ഞതാമ്മേ…കള്ളമല്ലമ്മേകുഞ്ഞൂന് ശരിക്കിലുംമൊല മൊളച്ച്…”അമ്മയുടെനെഞ്ചിലൂടൊരുകൊള്ളിയാൻ മിന്നിയോ?കുഞ്ഞിപ്പെണ്ണിന്നായിചുരന്ന്, പാൽവറ്റിയമുലകളിലൂടെ കടന്ന്ഗർഭപാത്രത്തെപ്രകമ്പനം കൊള്ളിച്ച്‌കാലുകൾക്കടിയിലൂടെഭൂമിയിലേക്കും,തലച്ചോറിൽമിന്നൽപ്പിണറുതിർത്ത്ആകാശത്തേക്കുംകടന്നുപോയകൊള്ളിയാൻഅമ്മയെയൊന്നാകെപിടിച്ചുലച്ചുവോ?ഏഴുവയസ്സു തികയാറായകുഞ്ഞിപ്പെണ്ണിനെമാറോടടുക്കിക്കൊണ്ട്,ഉള്ളുലച്ചിലിന്റെബാക്കിപത്രമെന്നോണംതികട്ടിവന്നവിതുമ്പലൊതുക്കി,അമ്മയവളുടെകുഞ്ഞിക്കാതുകൾചുണ്ടോട്…
അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?
രചന : ചെറിയാൻ ജോസഫ് ✍ അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?കൊല്ല്, കൊല്ലിവളേഇവളാണു സത്യം പറയുന്നവൾ.കോഴി കൂവും മുൻപേയുണർന്നവൾനിലാവിന്റെ തളർച്ചപിറക്കാനിരിക്കുന്ന സൂര്യനാമ്പുകളിൽത്തട്ടിയുടന്നതു കണ്ടുച്ചിരിച്ചവൾ.ചെമ്പകപ്പൂമൊട്ടിലെ തുഷാര മണികൾചുണ്ടിലുണർത്തി നിർവൃതിയണിഞ്ഞവൾചെമ്പകയിതളുകൾ തലോടി ഉറപ്പിച്ചു പറഞ്ഞവൾസൂര്യനെ ചുറ്റുന്നത് ഭൂമിയാണെന്നു.കൊല്ലണ്ടേ ഇവളെ?!.മൊട്ടുരസിയ അവളുടെ കവിളും ചുണ്ടുംകടിച്ചു ചവച്ചു…
വഴിപിഴച്ചസഖാവുംവിപ്ലവകാരിയും
രചന : ജയനൻ✍ വഴിപിഴച്ച സഖാവെതാങ്കൾബൂർഷ്വാസിയുടെപുഴുപ്പല്ലിന്റെ സ്ഥാനത്ത്രൂപാന്തരം വന്നസ്വർണ്ണപ്പല്ലാണെന്ന്ഞാൻ ലോകരോട് പറയുംകണ്ണിൽകരിന്തിരികത്തുന്ന സഖാവെതാങ്കൾബൂർഷ്വാസിയുടെരൂപാന്തരംവന്ന ചെരുപ്പ് നാടയെന്ന്ഞാൻ ലോകരോട് പറയുംഒറ്റപ്പെട്ടവന്റെ ഓരിയിടലായ്എന്റെ പോർവിളിയെ ഭത്സിക്കരുത്തത്വശാസ്ത്രങ്ങളുടെജരാനരകൊണ്ടെന്നെഉന്മൂലനം ചെയ്യരുത്…വഴിപിഴച്ച സഖാവെചില്ലിട്ട ചെഗുവേരയുടെ ചിത്രംഎന്തിന് നീ തീയിലെറിഞ്ഞു ?ഭാഷയില്ലാത്തവിലാപങ്ങൾക്ക് കാതോർത്തഎന്റെ ചെവിക്കല്ല്എന്തിന് നീ എറിഞ്ഞുടച്ചു?വിധിയിൽ വിശ്വാസമില്ലാഞ്ഞ്തോക്കെടുക്കാൻ നീണ്ട…