പഴന്തുണി

രചന : സുരേഷ് പൊൻകുന്നം ✍ ഒരു പഴന്തുണിക്കെട്ടുപോലൊരുമൂലയിൽ നാറി മുഷിഞ്ഞ്മരവിച്ചിരിപ്പൂ ഞാൻ.ഇവിടെയിവരെന്റെ കൂട്ടുകാർഈ ചോണനുറുമ്പുകൾ,ഒരുവേളയിവരെന്റെ ഭൂതകാലത്തിൻഹൃദയം കവർന്നപ്രണയാപ്സരസ്സുകളാവാം,അതുപോലെയെന്നെ-പ്പൊതിയുന്നതിനർത്ഥം.ചിലരെന്റെ കാതിൽ കഴുത്തിൽഅനുരാഗ ചുടുചുംബനങ്ങളൊരുപാട് കോർത്ത്,മൃദുചുണ്ടിലിങ്ങനെയവിരാമമുമ്മചാർത്തുന്നത്,ഇവരെന്റെ വക്ഷസ്സി-ലതിവേഗമോടിഇണതിരയുന്നതുപോൽ മുളങ്കാട്ടുകൂട്ടങ്ങൾക്കിടയിൽപരതിയെൻ കരൾകാമ്പിൽ രതിയുടെകൊടുങ്കാറ്റു തീർക്കുന്ന ചോണനുറുമ്പുകൾ.ഇവരിപ്പോളൊന്നിച്ചു ജാഥപോൽഎന്നുടെ ജരാനര മേനിയിലൊരുകമ്പളം പോൽ പൊതിഞ്ഞെന്നെയൊരുമൃതപിണ്ഡമാക്കി ഉയിരെടുക്കുന്നു.അതിവേഗം,…

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പയ്യന്റെ വീഡിയോ.

രചന : ദീപ്തി പ്രവീൺ ✍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പയ്യന്റെ വീഡിയോ കണ്ടില്ലേ…?അദ്ധ്യാപകരോട് കയര്‍ത്ത് സംസാരിക്കുന്ന ,പുറത്ത് ആണെങ്കില്‍ തീര്‍ത്തു കളഞ്ഞേനേ എന്നു ഭീഷണിപെടുത്തിയ ഒരു വീഡിയോ …പലരും ആ വീഡിയോ ഷെയര്‍ ചെയ്തു കണ്ടൂ..…

മതവും മനുഷ്യനും

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മാനവരാശിതൻ പിറവിയിൽമതമല്ല മനുഷ്യത്വമായിരുന്നുമലയും മലയടിവാരവും നദിയുംമഹാസിന്ധു തടസംസ്കാരവും. മാറിമാറി മർത്യൻ ജനിച്ചുമണ്ണും മലയും പെണ്ണുംപകുത്തുമനുഷ്യസിരകളിൽ മതംപിറന്നുമതിലുകൾ തീർത്തുമനങ്ങളിൽ. മർത്യവൈകൃതങ്ങൾക്കുമതമിന്നുമറതീർത്തട്ടഹസിച്ചുരസിക്കുന്നുമാനവനന്മയും സ്നേഹവുംമതം പഠിപ്പിക്കയില്ലയോ? മതവികാരം വ്രണപ്പെടുന്നുമനുഷ്യാനിൻ ചെയ്തികളാലല്ലേമന:പൂർവ്വം നീയൊരുക്കുംമഹാവിപത്താം കളിത്തട്ടിൽ. മറന്നുപോകയല്ലോയിന്നുമനുഷ്യത്വമെല്ലാവരിലുംമാറുപിളർത്തിമതമേറ്റിമറ്റൊരുവനെ രക്തസാക്ഷികളാക്കുന്നു. മതത്തെ മാനവകെടുതിക്കുംമാർഗ്ഗവിജയങ്ങൾക്കായുംമത്സരിച്ചേതകർക്കുന്നുനിത്യംമനുഷ്യനെയീമണ്ണിൽമതകപടവാദികൾ മതമൊരുപുണ്യമാകുന്നതെന്ന്മനുഷ്യൻ…

ലേഖനം : അംഗീകാരവും മോഷണവും

രചന : മംഗളൻ. എസ്✍ മറ്റൊരാളിൻ്റെ കലാ സാംസ്കാരിക സാഹിത്യ സൃഷ്ടികളുടെ പോസ്റ്റുകൾ അപ്പാടേ പേരുമാറ്റി സ്വന്തം പേരിൽ സ്വന്തം ഫോട്ടോ വെച്ച് പ്രസിദ്ധീകരിക്കുന്നത് ചെയ്യുന്നത് ശരിയായ നടപടിയല്ല ..എന്നാൽ മറ്റൊരാളിൻ്റെ വാക്കുകളോ, വരികളോ, ആശയങ്ങളോ ചിത്രങ്ങളോ, വീഡിയോകളോ ഒക്കെ കടമെടുക്കുന്നതിൽ…

കാടാകാനുള്ള തൈകളേ….

രചന : ഷിബിത എടയൂർ ✍ ഞാനാപഴയ കാടിന്റെകവാടത്തിലെത്തി നിൽക്കുന്നു.മനുഷ്യരെപോലെയല്ലകാടുകൾനിബിഡമാണെങ്കിലുംഅനുവർത്തിച്ചു പോരുന്നഅനേകംവ്യത്യസ്തതകളുണ്ടവയ്ക്ക്.ഇളം പിഞ്ചിൽഉപേക്ഷിച്ചുപോയതാണെന്നപരിഭവമേതുമില്ലാതെതന്നെക്കാൾ മുതിർന്നൊരുകാമുകിയെപോലെത്മാറുകാട്ടിത്തരുന്നു,എനിക്ക് ചെന്നുവീഴാൻഇടമുണ്ടെന്നായിരിക്കുന്നു.കണ്ണീരു വീണാൽകരിയാത്ത തളിരുകളും,ചുംബിക്കുമ്പോൾകുലകുത്തി പൂക്കുന്നഉടലുമായത്എന്നെ ചേർത്തുവയ്ക്കുന്നു.മുഖം തിരിക്കാനാകാത്തമുഴുവനായുംഉപേക്ഷിക്കപ്പെടലുണ്ടാവാത്തഉച്ചി മുതൽവേരു വരെഒരേ സ്നേഹം വഹിക്കുന്നകാടിന്റെകാതലാലല്ലാതിനിഅഭയമതേതുണ്ട് വേറെ.ഒരിക്കലെനിക്കു പാകമാകാതെപോയകുഞ്ഞുതൈയെന്നനരനഹന്ത,ഇന്നീ വടവൃക്ഷത്തിനു ചോടെതണലു തിന്നുന്നു,ശ്വാസമിറ(ര)ക്കുന്നു.

യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്നത്തെ നമ്മുടെ കുട്ടികളും യുവാക്കളുമാണ് നാളത്തെ നമ്മുടെ ഭാവി വാഗ്ദാനങ്ങൾ. മയക്കുമരുന്നിനും ദുഷിച്ച സുഹൃത്‌വലയത്തിലും പെട്ട് ഭാവി ജീവിതം നാശത്തിലേക്ക് വഴിതെറ്റിപ്പോകുവാൻ വളരെ സാധ്യതയുള്ള കാലഘട്ടമാണ് ഇന്നുള്ളത്. പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യത്തെ പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ടരായി…

അവൾ

രചന : ഞാനും എന്റെ യക്ഷിയും✍ തിരക്കുകളുടെ കിതപ്പാറ്റി അവൾ വീട്ടിൽ വന്ന് കയറുമ്പോൾആകെ അലങ്കോലമായി കിടക്കുന്നു വീട്തോളിൽ കിടന്ന ബാഗ് ഉരി സോഫയിലേക്ക് ഇട്ടു…മൊബൈൽ എടുത്തു വാട്സ്ആപ്പ് ഓപ്പൺ ചെയ്തുഞാൻ വന്നിട്ടേ ഉള്ളൂപിന്നെ വരാട്ടോഎന്ന് മെസ്സേജ് ടൈപ്പ് ചെയ്തു അയച്ചു..മൊബൈലും…

നഗര സന്ധ്യ

രചന : രാജശേഖരൻ✍ ഭ്രാന്തമാംചലനം,ഭ്രാന്തമാംചലനംവിഭ്രാന്തി പൂണ്ടൊരീ നഗരസന്ധ്യക്കു.കാതടപ്പിക്കുന്ന സ്ഫോടന നാദങ്ങൾകാഴ്ച കെടുത്തുന്ന വർണ്ണാസ്ത്ര- വർഷവും. ഏതോ ഭയാനക പേക്കിനാ കണ്ടിട്ടുമേധഷതം പറ്റിയോടും മൃഗം പോലെ,കൺകളിൽ ചുടലാഗ്നിയെരിയും നോട്ടംചെന്നാക്കു നീട്ടി പുറത്തിട്ടു പായുന്നു. ശരമൃത്യു ഭീതിയാലലറിയോടുംഹരിണങ്ങൾ പോലെ ശകടങ്ങളെങ്ങും.സന്ധ്യക്കുണരുന്ന ഭ്രാന്ത് പോൽ നഗരങ്ങൾ,അവ്യക്ത…

കണികാഗൃഹങ്ങൾ

രചന : ഹരിദാസ് കൊടകര✍ പലരൂപങ്ങളിൽവിരുന്നു വായിച്ചവിലാപമെല്ലാംകണികാഗൃഹങ്ങൾ. ഉപലബ്ധ ദേശത്തെകല്പിതബുദ്ധിയിൽതന്മയം വിറ്റും;തനിയെ ഉണ്ണുന്ന,തർക്ക ദീർഘങ്ങൾ. അകൃതത്തിലിന്നും-പേറ്റുത്സവങ്ങൾ.താപം കെടുത്താതെ-ആയുർ വിളംബരം. ബഹുസ്വരത്തിന്റെകുനിഞ്ഞുള്ള പോക്ക്വഴിവക്കിലെല്ലാംവിരുദ്ധം വഴുക്കൽ. സസ്യകോശത്തിലെ-നിർവിഷയങ്ങളിൽഉഷ്ണശരത്തുകൾ,പണിപ്പെട്ട കാലം. കൈ മെയ് കുലച്ചൂ..ചാരുനാദവും താണു.ശ്രദ്ധാനിരത്തിലും-അഗ്നി തീ മാത്രമായി. ഇരുളിന്നകത്തും-പകൽവെളിച്ചം.അധികവായനാ-ചവിട്ടുപാടുകൾ.ആഴമേറുന്ന-പായൽ ഹൃദങ്ങൾ. ആർദ്രശീലുകൾമൊട്ടിട്ടു നിന്നുംസജീവ ശാന്തംഗൂഢം…

പാല

രചന : എം പി ശ്രീകുമാർ✍ നഗരഹൃദയത്തിൽ പാല പൂത്തുനറുമണം ചുറ്റും വിതറി നിന്നുനെറുകയിൽ യക്ഷി വിലസീടുന്നകടുംപാല കാന്തി ചൊരിഞ്ഞു നിന്നുനിറപൂക്കൾ കാറ്റത്തുലഞ്ഞിളകിതിരമാല പോലെ തിളങ്ങിനിന്നു !നഗരം വളർന്നപ്പോൾ മരങ്ങൾ പോയ്പാലയതങ്ങനെ നിന്നുവെന്നാൽപലവഴി പായും തിരക്കിനുള്ളിൽപരിമളം തൂകി ചിരിച്ചുനിന്നു.ഇനിയൊരു നാളിലാ പാലപോയാൽപരിമളമെങ്ങൊ…