കാറൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞിരുന്നു.

രചന : അഞ്ജു തങ്കച്ചൻ✍ കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.കാറ്റത്തിളകിപ്പറക്കുന്ന കുട നിയന്ത്രിച്ചു പിടിക്കാൻ അവൾ കഷ്ട്ടപ്പെട്ടു, താൻ നനഞ്ഞാലും വേണ്ടില്ല, ബാഗിലെ പുസ്തകങ്ങൾ നനയാതെ ഇരുന്നാൽ…

പിഴ

രചന : സഫൂ വയനാട് ✍ പൊന്നമ്മേടെ മോൻപപ്പനാഭൻ തൂങ്ങി ചത്തൂന്നവിവരം പൂനൂർ കവലേലുവല്ല്യ വാർത്തയൊന്നുമായിരുന്നില്ല..പെഴച്ചു പെറ്റത് നാട്മുടിപ്പിക്കാതെ പെട്ടന്നങ്ങു പോയത്നന്നായെന്നൊരു ശ്വാസംമുറിഞ്ഞു വീണുവെന്നല്ലാതെ,“ആണും പെണ്ണുമായിട്ടാകേള്ളതാഞാനിനി ആർക്ക് വേണ്ടിയാജീവിക്കണത് ദൈവം തമ്പുരാനേ”ന്ന്പൊന്നമ്മേടെ നെഞ്ചത്തടിമുഴങ്ങി കേട്ടൂന്നല്ലാതെ,പെൺ തിളപ്പ് തീരുവോളംപൊതിഞ്ഞു വച്ചുപരിഗണിച്ചോര് പോലുംതൊട്ടുനോക്കി ആശ്വസിപ്പിച്ചില്ല,തന്തയില്ലാത്തത്…

വർഷങ്ങൾക്ക് ശേഷം.

രചന : രാജേഷ് ദീപകം.✍ എത്ര പെട്ടെന്നാണ് വർഷങ്ങൾ മിന്നിമായുന്നത്!? 2025കടന്നുവന്നിരിക്കുന്നു…………. 1990നവബർ മാസം മൂന്നാംതീയതി രാത്രി പതിനൊന്ന് മണിക്ക് കണ്ണൂർ എക്സ്പ്രസിൽ കൊല്ലത്തുനിന്നും കണ്ണൂരിലേക്കുള്ള യാത്ര ഇന്നലെയെന്നപോലെ മനസ്സിൽ നിറയുന്നു. ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരുന്നു അത്. കണ്ണൂർ പ്രൈവറ്റ്ബസ് സ്റ്റാൻഡിനടുത്തുള്ള…

ഒരു കുഞ്ഞു ‘മൊല’ക്കവിത*

രചന : സാബി തെക്കേപ്പുറം✍ “അമ്മേയെനിക്ക്മൊല മൊളച്ച്…തലയല്ലമ്മേ, മൊല…”സ്കൂൾബാഗൂരിനിലത്തിട്ട്ഉടുപ്പിന്റെ സിപ്പഴിച്ച്കുഞ്ഞുനെഞ്ചിൽതൊട്ടുകൊണ്ട്കുഞ്ഞിപ്പെണ്ണ്…ചെറിയ വായിലെവലിയ വർത്താനംകേട്ട്കണ്ണുതള്ളിനിൽക്കുന്നഅമ്മയോടവൾ‘മൊല’…. ‘മൊല’ യെന്ന്നാലഞ്ചാവർത്തി പറഞ്ഞു…“സത്യമാണമ്മേ…കുഞ്ഞൂന്മൊല മൊളച്ച്…”നിത്യവും രാവിലെകുളിപ്പിച്ച് തോർത്തുന്ന,ഉടുപ്പിടീച്ച്‌ കൊടുക്കുന്ന,താനറിയാതെകുഞ്ഞിപ്പെണ്ണിന്മുലമുളച്ചതോർത്ത്അന്തംവിട്ട്നിന്നഅമ്മയെ നോക്കികുഞ്ഞിപ്പെണ്ണ്പിന്നേം പറഞ്ഞു…“അപ്പുറത്തെ വീട്ടിലെറിച്ചൂന്റപ്പൂപ്പനും, പിന്നെകുഞ്ഞൂന്റങ്കിളുംകുപ്പായത്തിന്റെടേലൂടെകയ്യിട്ട്കുഞ്ഞൂന്റെ മൊലമേൽഞെക്കിനോക്കീട്ട്,അമർത്തി നോക്കീട്ട്പറഞ്ഞതാമ്മേ…കള്ളമല്ലമ്മേകുഞ്ഞൂന് ശരിക്കിലുംമൊല മൊളച്ച്…”അമ്മയുടെനെഞ്ചിലൂടൊരുകൊള്ളിയാൻ മിന്നിയോ?കുഞ്ഞിപ്പെണ്ണിന്നായിചുരന്ന്, പാൽവറ്റിയമുലകളിലൂടെ കടന്ന്ഗർഭപാത്രത്തെപ്രകമ്പനം കൊള്ളിച്ച്‌കാലുകൾക്കടിയിലൂടെഭൂമിയിലേക്കും,തലച്ചോറിൽമിന്നൽപ്പിണറുതിർത്ത്ആകാശത്തേക്കുംകടന്നുപോയകൊള്ളിയാൻഅമ്മയെയൊന്നാകെപിടിച്ചുലച്ചുവോ?ഏഴുവയസ്സു തികയാറായകുഞ്ഞിപ്പെണ്ണിനെമാറോടടുക്കിക്കൊണ്ട്,ഉള്ളുലച്ചിലിന്റെബാക്കിപത്രമെന്നോണംതികട്ടിവന്നവിതുമ്പലൊതുക്കി,അമ്മയവളുടെകുഞ്ഞിക്കാതുകൾചുണ്ടോട്…

അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?

രചന : ചെറിയാൻ ജോസഫ് ✍ അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?കൊല്ല്, കൊല്ലിവളേഇവളാണു സത്യം പറയുന്നവൾ.കോഴി കൂവും മുൻപേയുണർന്നവൾനിലാവിന്റെ തളർച്ചപിറക്കാനിരിക്കുന്ന സൂര്യനാമ്പുകളിൽത്തട്ടിയുടന്നതു കണ്ടുച്ചിരിച്ചവൾ.ചെമ്പകപ്പൂമൊട്ടിലെ തുഷാര മണികൾചുണ്ടിലുണർത്തി നിർവൃതിയണിഞ്ഞവൾചെമ്പകയിതളുകൾ തലോടി ഉറപ്പിച്ചു പറഞ്ഞവൾസൂര്യനെ ചുറ്റുന്നത് ഭൂമിയാണെന്നു.കൊല്ലണ്ടേ ഇവളെ?!.മൊട്ടുരസിയ അവളുടെ കവിളും ചുണ്ടുംകടിച്ചു ചവച്ചു…

വഴിപിഴച്ചസഖാവുംവിപ്ലവകാരിയും

രചന : ജയനൻ✍ വഴിപിഴച്ച സഖാവെതാങ്കൾബൂർഷ്വാസിയുടെപുഴുപ്പല്ലിന്റെ സ്ഥാനത്ത്രൂപാന്തരം വന്നസ്വർണ്ണപ്പല്ലാണെന്ന്ഞാൻ ലോകരോട് പറയുംകണ്ണിൽകരിന്തിരികത്തുന്ന സഖാവെതാങ്കൾബൂർഷ്വാസിയുടെരൂപാന്തരംവന്ന ചെരുപ്പ് നാടയെന്ന്ഞാൻ ലോകരോട് പറയുംഒറ്റപ്പെട്ടവന്റെ ഓരിയിടലായ്എന്റെ പോർവിളിയെ ഭത്സിക്കരുത്തത്വശാസ്ത്രങ്ങളുടെജരാനരകൊണ്ടെന്നെഉന്മൂലനം ചെയ്യരുത്…വഴിപിഴച്ച സഖാവെചില്ലിട്ട ചെഗുവേരയുടെ ചിത്രംഎന്തിന് നീ തീയിലെറിഞ്ഞു ?ഭാഷയില്ലാത്തവിലാപങ്ങൾക്ക് കാതോർത്തഎന്റെ ചെവിക്കല്ല്എന്തിന് നീ എറിഞ്ഞുടച്ചു?വിധിയിൽ വിശ്വാസമില്ലാഞ്ഞ്തോക്കെടുക്കാൻ നീണ്ട…

പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വീണ്ടും ഒരു ഓർമപ്പെടുത്തൽ.

രചന : സോഷ്യൽ മീഡിയ.✍ പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വീണ്ടും ഒരു ഓർമപ്പെടുത്തൽ.ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ്.അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…

അവനെ സഹായിക്കാൻ അവൻ മാത്രെമേ കാണു. 😔

രചന : പ്രദീപ് നായർ പുന്നക്കൽ ✍ ഒരു സ്ത്രീ തനിക്ക് കല്യാണത്തിന് കിട്ടിയ സ്വർണം സ്വന്തം വീട്ടിൽ കൊണ്ട് പോയി വച്ച്, കുറേ നാളുകൾക്ക് ശേഷം വിവാഹ മോചിതയാകുന്ന case നടക്കുന്ന സമയത്ത് ഭർത്താവ് അല്ലെങ്കിൽ ഭർതൃ വീട്ടുക്കാർ എടുത്തു…

കൈയ്യക്ഷരം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കൈയ്യാലെഴുതിയയെഴുത്തുകൾകണ്ടാലോയൊരഴകായിയുണ്ടാംകുഞ്ഞിലേയെഴുതിയുറച്ചെന്നാൽകൈയ്യക്ഷരമതേഴഴകായിയെന്നും. കമ്പനമുള്ളോരെഴുത്താണികളാൽകൈവശമായോരെഴുത്തുകളെല്ലാംകൈമോശമാവാതതുണ്ടെന്നാൽകൈവല്ല്യാമൃതമനുഗ്രഹമായെന്നും. കൈപ്പട കൊള്ളാത്തൊരുത്തനോകെട്ടവനാണെന്നൊരുശ്രുതിയുണ്ടേകെട്ടൊരു കൈപ്പട കണ്ടാലറിയാംകനപ്പെട്ടൊരുക്രൂരതയതിലായുണ്ട്. കാലേയെഴുതിയ കൈപ്പാടുകളിൽകൈയ്യാലെഴുതിയ വരമാല്യങ്ങൾകാലത്തിന്നുമതു ദിവ്യം പോലായികനകചെപ്പിൽഒളിയായെന്നും ഭദ്രം. കേരള നാട്ടിലെ ചെപ്പേടുകളിലായികെട്ടിവെച്ചോരെഴുത്തോലകളിൽകനലായുള്ളോരെഴുത്തുകളൊഴുകികൈയ്യാലെഴുതുമെഴുത്താണികളാൽ. കളരികളുണ്ടായിരുന്നന്നിവിടെകാത്തിരുന്നോരാശാട്ടികളുമായികൈയ്യാലക്ഷരമെഴുതും മണ്ണിൽകൈയ്യക്ഷരങ്ങളുരുട്ടിയൊരുക്കും. കേട്ടെഴുത്തും കണ്ടെഴുത്തുമായികുതിക്കുന്നോരാ പാഠശാലകൾകേളികൊട്ടുന്നോരുറപ്പിലായിയാകനകാക്ഷരങ്ങളുരുത്തിരിയുന്നു. കവിയായാലുമദ്ധ്യേതാവായാലുംകൈയ്യക്ഷരമതുത്തമമാകണംകണ്ടാനതിനൊരു ചന്ദം വേണംകാണുനോർക്കതുചിതമാകേണം. കാഴ്ചക്കാർക്കതുയാനന്ദമായികൈകൊണ്ടുരുട്ടിയയരുളുകൾകെട്ടും മട്ടും…