ഒരു നാടൻ കവിത
രചന : ചൊകൊജോ വെള്ളറക്കാട്✍ ഹിറ്റ്ലർ രണ്ടാമൻകണ്ടു ഞാനിന്ന്, ഏറ്റം വലിയൊരു –കണ്ടകശ്ശനിയുള്ളോരു “മന്ത്രി –മുഖ്യ”നെ, യിന്നുവരേം കാണാത്ത –മുഖമുള്ളൊരു ‘ഹിറ്റ്ലർ രണ്ടാമൻ!’ കറുത്ത കൊടിയുടെ സംഹാരി!!വെറുപ്പ് വിത്തുകൾ വിതറുമൊരു –കടുത്ത പൊതുജന വിരോധി !കേരളനാടിൻ സ്വന്തം രാജാവോ! “കാരണഭൂതൻ” സ്തുതി…
അരണ്ടവെളിച്ചം
രചന : ജയനൻ ✍ അരണ്ടവെളിച്ചംഅശരണന് അഭയംഅശരീരികളെല്ലാംഅരണ്ടവെളിച്ചത്ത് നിന്നാണ്….ബുദ്ധനുംക്രിസ്തുവിനുംഅറിയാം അരണ്ടവെളിച്ചത്തിന്റെവിശുദ്ധി…നെഞ്ചുപൊട്ടി –കരയുന്നവന്റെകവിതകളധികവും പിറക്കുകഅരണ്ടവെളിച്ചത്തിലെഅപസ്മാരവെളിപാടുകളായാണ്…മനീഷിയുടെമനനത്തിനുംവേശ്യയുടെവിലപേശലിനുംപ്രവാസികളുടെവിലാപങ്ങൾക്കുംആർത്തന്റെആത്മഹത്യാശ്രമങ്ങൾക്കുംസാക്ഷി –അരണ്ടവെളിച്ചംതട്ടിൻപുറത്തെഅരണ്ടവെളിച്ചംപൂച്ചക്ക് വിളയാടാനേറെയിഷ്ടംമരച്ചില്ലകൾക്കുള്ളിലെഅരണ്ടവെളിച്ചംപരുന്തിനുംകുരുവിക്കുംകൂടൊരുക്കാനേറെയിഷ്ടംഒളിയാക്രമണത്തിൽകൊല്ലപ്പെട്ടപടയാളിയുടെവിധവക്കുമിഷ്ടംഅറപ്പുരയിലെഅരണ്ട വെളിച്ചംപഴമ്പുരാണംമുതൽഅത്യാധുനികം വരെഗ്രന്ഥങ്ങൾക്കെല്ലാംഅഭയംഅരണ്ടവെളിച്ചംസ്വപ്നങ്ങളുടെഅനുക്രമമായഉദയത്തിനുംഅസ്തമയത്തിനുംസാക്ഷി –അരണ്ടവെളിച്ചംദശാസന്ധികളിൽജന്മരാശിയിൽജന്തുതമഥിക്കുമ്പോഴുംഉഷ്ണസ്പർശത്താൽകർമ്മകാണ്ഡങ്ങൾജരാനരയാൽ വിറ കൊള്ളുമ്പോഴുംസാക്ഷി –അരണ്ടവെളിച്ചംമുനിയുന്നമൺചെരാതിൻഅരണ്ടവെളിച്ചത്തിൽപഴയൊരമ്മനിലവിളിക്കുന്നുപതിച്ചിയൊരുവൾകത്തിരാകുന്നുപൊക്കിൾക്കൊടിമുറിയുന്നുരക്‌തം മുനിയുന്നു…അടക്കംപറയാൻ അയല്ക്കാർഅടഞ്ഞവാതിലിനരികെഅരണ്ടവെളിച്ചത്തിൽഅരുണവർണ്ണമയവിറക്കുന്നു;പഴയൊരച്ഛൻ…ആൽത്തറയിലെഅരണ്ടവെളിച്ചത്തിൽതറവാടിനുകാവൽത്രിശൂലവുംപൊൻതിടമ്പുംകുലമഹിമക്ക്കുടുംബമൂർത്തിക്ക്പട്ടും പടുക്കയുംകാഴ്ചവെക്കാൻഅരണ്ടവെളിച്ചംകുട്ടികൾകള്ളനും പോലീസുംകളിക്കുന്നത്ഒറ്റപ്പെട്ടവൻപക്ഷികളുടെ സഞ്ചാരപഥങ്ങൾ തിരയുന്നത്അരണ്ടവെളിച്ചത്തിൽവേട്ടുവാളനൊരു കൂടുകൂട്ടാൻപാമ്പുകൾക്ക്വാലിലൂന്നിഇണചേരുവാൻചിലന്തിക്ക്നിർഭയമായ്വലകോർക്കാൻപല്ലിക്ക്നേരും നെറിയുംപ്രവചിക്കാൻഅശരണന്ആകാശത്തിലെനക്ഷത്രങ്ങളോട്അടക്കം പറയുവാൻശരണം –അരണ്ടവെളിച്ചംരജസ്വലയായകൂട്ടുകാരീനിനക്കും കൂട്ട്അരണ്ടവെളിച്ചംആൽവൃക്ഷച്ചോട്ടിൽവെച്ച്നിനക്കുനൽകിയആദ്യചുംബനത്തിനുംസാക്ഷി –അരണ്ടവെളിച്ചംഅരണ്ടവെളിച്ചത്തിരുന്നൊരുനിലക്കണ്ണാടി…
ആർഷോ സംസ്കൃതി
രചന : മേരിക്കുഞ്ഞ്✍ കണ്ടതില്ല മറ്റാരും ഒട്ടുംകേട്ടതുപോലുമില്ലെന്നാൽചിന്തയിൽപതഞ്ഞുപൊന്തിയഗുരു നിന്ദയിൽ ശിഷ്ടജീവൻഉമിത്തിയ്യിൽ വെന്തുനീറിയബാലകൻ്റെ കഥ പാടിയഭാരതത്തിൻ ആർഷസംസ്കൃതി ,വെട്ടിയരിഞ്ഞ് കൂന കൂട്ടിചിതയെരിച്ച് കരിം ചാരംവാരിപ്പൂശി നീച താണ്ഡവംആടിത്തിമർക്കുന്നു പ്രസ്ഥാനനേതൃത്വയുവത്വത്തിൻആർഷോ സംസ്കൃതിനിരങ്കുശം ……തോളോടു ചേർന്ന കൂട്ടത്തിലെപെണ്ണിനോടവൻ്റെ ഘർഷണം“ഒതുങ്ങടി പറപ്പുലച്ചിതന്തയില്ലാത്ത പെറപ്പിനെഒണ്ടാക്കി തരും ഞാൻസൂക്ഷിച്ചോ”വിറയ്ക്കുന്നു യൂണിവേഴ്സിറ്റിപതുങ്ങുന്നു…
ഏകാംബിക
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ അംബികേ, ജഗദംബികേ ജഗദുത്ഭവസ്ഥിതി കാരിണീ,കുമ്പിടുന്നടിയങ്ങൾ ഭക്തിയൊടെപ്പൊഴും പരമേശ്വരീഉള്ളിലായ് നുരയിട്ടു പൊന്തിടുമെന്നഹന്തയൊടുക്കി നീ,തുള്ളിയാടുകമൻമനസ്സിലനന്തതേ,മതിമോഹിനീഉൺമയെന്നതു തന്നെയമ്മ,യനന്തമാണതിനുത്തരം!നിർമ്മമപ്രഭതൂകിനിൽക്കുകയാണതെങ്ങു മഭംഗുരംസർവഭൂതവുമമ്മതന്നുദരത്തിൽ നിന്നുയിർ പൂണ്ടതെ-ന്നുർവിയിങ്കലറിഞ്ഞിടുന്നവരെത്രയുണ്ടു നിനയ്ക്കുകിൽ!സർവദുഃഖവിനാശിനീ,വരദായിനീ,ശുഭകാമിനീസർവമെന്ന പദത്തിനാലെയറിഞ്ഞിടുന്ന വിടുത്തെഞാൻധന്യധന്യമതത്രെയാ,മുഖദർശനം ചിരപൂജിതേധന്യധന്യമതാകണംമമജീവിതം പരമാത്മികേതത്തിനിൽക്കണമേതുനേരവുമമ്മതൻ മുഖകാന്തിയെൻഹൃത്തിലങ്ങനെയാത്തമോദമനന്യഭാവന തൂകിടാൻമുഗ്ധരാഗവിലോലതന്ത്രിയിൽ നിന്നെഴട്ടെ വിശാലമാംസ്നിഗ്ധകാവ്യസുശീലുകൾ സുരപൂജിതേ യനുവാസരംഅജ്ഞാനത്തിന്നിരുളലമൂടിയുത്തരോത്തരമംബികേപ്രജ്ഞയറ്റു മനുഷ്യനിന്നുഴലുന്നു…
🖤”നിങ്ങൾ എപ്പോഴെങ്കിലും അവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…? “
രചന : പ്രണയം ✍ ചോദ്യം നിങ്ങളോടാണ്… മറ്റൊരാളോട് എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്… പാതിവഴിയിൽ ഉപേക്ഷിച്ചു പോയവരോട്…ചോദിക്കുന്നത് അവരെ കുറിച്ചാണ്…ആത്മാർത്ഥമായി വിശ്വസിച്ച് സ്നേഹിച്ചിട്ടും… ഒടുവിൽ നിങ്ങൾ ഉപേക്ഷിച്ചവരെ കുറിച്ച്…പരിചയപ്പെട്ടപ്പോഴും ഇപ്പോഴും ഒരേ സാഹചര്യവും.. തിരക്കും ആയിരുന്നിട്ടും… കൗതുകങ്ങൾ തീർന്നപ്പോൾ…
ഹൃദയം
രചന : റെജി.എം.ജോസഫ്✍ തന്റെ മകന്റെ ഹൃദയം സ്വീകരിച്ചയാളെ നേരിൽക്കാണുന്ന അമ്മയുടെ മനമാണ് കവിതയിലൂടെ ഇതൾ വിരിയുന്നത്! അരികെ വരൂയെൻ മകനേ നീയിന്ന്,അമ്മയ്ക്കരികിലൊരൽപ്പമിരിക്കൂ!അറിയട്ടെ നിന്നുള്ളിലിന്ന് തുടിക്കുന്ന,അലതല്ലും സ്നേഹക്കടലാം ഹൃദയം! മുഖമൊന്നു ചേർക്കട്ടെ നിന്റെ മാറിൽ,മുത്തമൊന്നേകട്ടെ, നിൻ കവിളിൽ!മുറിയാത്ത ജീവനായ് ഇന്നുമവൻ,മിടിക്കുന്ന ഹൃദയമായ്…
56 ചീട്ടുകളി മത്സരം ജൂൺ 14 ശനി എൽമോണ്ടിൽ; കാഷ് അവാർഡുകൾ സമ്മാനം.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അച്ചടി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച് ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം പത്രമായ “മലയാളം ഗ്ലോബൽ വോയിസും” എൽമോണ്ടിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ കേരളാ സെൻറ്ററും സംയുക്തമായി 56 ചീട്ടുകളി മത്സരം നടത്തുന്നതിന് തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും…
ഹൃദയം തൊട്ട്
രചന : ജിഷ കെ ✍ ഹൃദയം തൊട്ട് കൊണ്ട് കടന്നു പോകുന്ന ഒരാളിൽഒരു പാതിരാ നക്ഷത്രമായെങ്കിലുംഅവശേഷിക്കുന്നില്ലെങ്കിൽപ്രണയിച്ചതിന്റെ പാടുകൾ എവിടെ?എവിടെ കടലേ യെന്നാർത്തു കരഞ്ഞനീല ച്ചുഴികൾ?അത്രമേൽ ഒരാൾ വസന്തത്തെ ഉറക്കെ പേര് ചൊല്ലി വിളിച്ചിരുന്നുവെങ്കിൽ…ചുവപ്പ് കിളിർക്കാത്തഏതൊരു മൺ തിണ ർപ്പിലാണ്ഒരിക്കലെങ്കിലും കാലുകളൂന്നി…
കാർത്തികവിളക്ക്
രചന : ലാലി രംഗ നാഥ്✍ ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ച്, കാർമേഘക്കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. സമയം വൈകുന്നേരം അഞ്ച് മണിയെ ആയുള്ളൂവെങ്കിലും സന്ധ്യയായ പ്രതീതിയായിരുന്നു.”…
മിഥുനമഴ
രചന : ശാന്തി സുന്ദർ ✍ ദൂരെ നിന്നും കാറ്റ്വിളിച്ചുകൂവിവിരുന്നുകാരിയുണ്ടേ…വീടിന്റെ വാതിൽതുറന്നുനോക്കി ഞാനും.പൂക്കൾ കേട്ടമാത്രേ…പുഞ്ചിരിച്ചു.മഞ്ഞ ശലഭങ്ങൾനൃത്തം വച്ചു.വണ്ണാത്തിക്കിളികറിക്കരിഞ്ഞു.പൊട്ടൻക്കിണറ്റിലെതവളക്കണ്ണൻനാടൻപ്പാട്ടുപാടി.ദാഹം ദാഹമെന്ന്അലറി വിളിച്ചുഇലക്കുഞ്ഞുങ്ങൾ.ആരാ.. അതിഥിയെന്ന്മാവിൻ ചില്ലെയിലെത്തിയഅണ്ണാൻ കുഞ്ഞും.കുടു കൂടാന്ന് ചിരിച്ചെത്തിമിഥുന മഴയും.അയ്യയ്യോയിതെന്തു-മഴയെന്നമ്മ പുലമ്പി,മിഥുന മഴയെന്ന്ഞാനുറക്കെ കൂവി.കുയിലമ്മയുമൊപ്പം കൂവി.അന്നം പൊന്നിറേഷനരി കൈയ്യിലെടുത്ത്അടുപ്പിലെ കെട്ടതീയൂതി…അമ്മ വിളിച്ചു,,,അമ്മൂ ……