സമ്മാനം

രചന : തോമസ് കാവാലം✍ സമ്മാനം നൽകീടുകിൽ അന്തസ്സു കാട്ടീടണംസമ്മോഹനമായീടാൻ ഉപയോഗങ്ങൾ വേണംവേണ്ടാത്തതൊന്നു നൽകിൽ വേണ്ടാതീനങ്ങൾ പോലെവേണ്ടതു നൽകുവാനായ് വേണ്ടതു വിവേകം താൻ.നൽകുന്നവന്റെയിഷ്ടം നോക്കുന്നതല്ലോ കഷ്ടം!വാങ്ങുന്നവന്റെയിഷ്ടം നോക്കുന്നതാകും തുഷ്ടിഇഷ്ടങ്ങൾ നോക്കിനൽകിൽ കഷ്ടപ്പെടുകയില്ലഇഷ്ടങ്ങൾ നോക്കാതുള്ളോർ നഷ്ടങ്ങൾതന്നെ നൽകും.എല്ലാം നാം നൽകേണമോ ഏവരും നൽകും…

അക്ഷരമൂല്യം!!

രചന : രഘുകല്ലറയ്ക്കൽ..✍ അറിവുയരുവാനാശയാൽ അകമലരിൽ,ആർദ്രമായുൾത്തുടിപ്പാലുണരും ദ്രുതം!അക്ഷരമതുല്യമാണറിവിലേക്കാഗതമൊരുക്കും,അകക്കണ്ണു തുറക്കാനാവതും,ഗുരുവിഹിതാൽ.വിദ്യാരംഭമൊരുക്കും ഭക്ത്യാദരം ശ്രേഷ്ഠരാൽ,വിജയദശമി പൂജയെടുപ്പു സുദിന നാളുമുത്തമം.വിദ്യാദേവിയമരും ആസ്ഥാന മണ്ഡപങ്ങൾ,വിശുദ്ധ മാനസ്സങ്ങളാം പിഞ്ചു പൈതങ്ങൾ,നാവിന്മേലക്ഷരമൂല്യമറിഞ്ഞും, കൈവിരലാൽ,നിറദീപ പ്രഭയാലരിയിലെഴുതി, വിദ്യാരംഭം!മണ്ണിൽ വിരലാൽ അക്ഷരമെഴുതിയഭ്യാസമോടെ,മന്ത്രണമാശാന,നർഘമതു ഗുരുശ്രേഷ്ഠം!മഹത്വമതു മലയാളഭാഷയ്ക്കുത്തമമായ്,മനോജ്ഞമക്ഷരസ്പുടത മലയാളമോളം മറ്റില്ല.അതുല്യമനോഹരമാമ,നശ്വരമനർഘം മലയാളം,അക്ഷര സായൂജ്യം, അറിവിനായുന്നതശ്രേഷ്ഠ ഭാഷ!!ഭാഷാ…

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്വമണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര രക്തപ്പുഴ…

ഇന്നത്തെ കഥ ഡെയിൻ ഡേവിസിന്റെ കഥയാണ്.

രചന : ജെറി പൂവക്കാല✍ കടം കയറി ബുദ്ധിമുട്ടുന്ന ഒരു വീട്. അച്ഛൻ ബിസ്നസ് ചെയ്തു പരാജയപ്പെട്ടു. വിദേശത്ത് പോയെങ്കിലും കടങ്ങൾ മാത്രം ബാക്കി വെച്ച് നാട്ടിൽ വന്നു. അമ്മക്കും കടം. പലിശക്ക് മേൽ പലിശ . വീട് വിറ്റ് വാടക…

പ്രണയമമൂഹൂർത്തം

രചന : ഷിബിത എടയൂർ✍ എനിക്കുപ്രണയമമൂഹൂർത്തമാകുമ്പോൾഅയാളെന്റെനെഞ്ചിൽ നിറയും.അഞ്ചരയടിയിൽഒത്തൊരുആൺകവിതമീശ തടവിഎന്നെ നോക്കിനിൽക്കും.നോട്ടമൊരൊന്നൊന്നരവീശുവല,കുടുങ്ങാതെ വയ്യപിടയ്ക്കലാണുള്ള്കരയ്ക്കിട്ടപോൽവിറയ്ക്കുന്നചുണ്ട്,ഇരയ്‌ക്കെന്നപോൽകോർക്കുന്നനോട്ടംനീളൻ കാൽവിരലിൽഎന്റെ ഇമ്മിണിപ്പെരുവിരൽകൊരുക്കുന്നതാണെനിക്ക്അയാളോടുള്ളപ്രേമം.ഉലച്ചുപോയകാറ്റിന്റെഗതിയിലേക്കാടിയകറുകത്തല തോൽക്കുംനെഞ്ചുരോമങ്ങളും,ഇന്നോളമെണ്ണിത്തീരാതുള്ളമറുകിന്റെആകാശവും,നിന്റെനെറുകിലിറ്റി –വീണെന്റെ കവിതചിരിയിലാറായുംമൗനത്തിൽ കയമായുംസ്നേഹത്തിലഴിമുഖംകാമത്തിലാഴിയും.നിന്നിൽതുടങ്ങിയൊടുങ്ങാൻഒരു തുള്ളിയാവുന്നു ഞാൻപ്രേമമേ….!

ശാമുവേൽ മത്തായി ഹൂസ്റ്റണിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച നിര്യാതനായി. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും…

ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് നിര്യാതനായി.

ഫാ . ജോൺസൺ പുഞ്ചകോണം ✍ ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് (70) നിര്യാതനായി. “ഞാൻ നല്ല പോരാട്ടം നടത്തി, ഞാൻ ഓട്ടം പൂർത്തിയാക്കി, ഞാൻ വിശ്വാസംകാത്തു.” (2…

ഭ്രാന്തിയുടെ ഭ്രൂണം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭ്രമമാർന്നൊരുയിരവിലായിട്ടല്ലോഭാര്യഭർത്താക്കന്മാരൊന്നിച്ചപ്പോൾഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവർഭ്രാന്തുള്ളോരായീയൂഴിയിൽപ്പിറന്നു. ഭേദമുണ്ടവർക്കെങ്കിലുമൊന്നായിഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോൾഭൂജാതനായൊരുനിമിഷത്തിലായിഭ്രാന്തോടെയവർഅലറിക്കരയുന്നു. ഭയമായതെന്നുമുള്ളിൽനിറഞ്ഞുഭൂഗോളമാകെയഴലായിപ്പടർന്നുഭാഷണത്തിലുമതുപ്രതിധ്വനിച്ചുഭീതിമാറാത്തമർത്യന്മാരായവർ. ഭയമാർന്നൊരുള്ളത്തിലായിതാഭേദ്യമേകാനുള്ളപ്രകൃതിയുമായിഭാവത്തിലൊന്നല്ലെതിരായെന്നുംഭംഗംവരുത്തേണമെന്നചിന്തകൾ. ഭാഗ്യമോടെപ്പിറന്നോരുരാശികൾഭംഗംവരുത്തിയൊരാ ചെയ് വിനഭാവിയിലെല്ലാമാവർത്തനങ്ങളായിഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു. ഭംഗിയായിയാദിയിലുണ്ടായുലകംഭംഗിയില്ലാതാക്കിയപ്പോരായ്മകൾഭാഗ്യദേവതക്കതിനുള്ളിൽപ്പകയേറിഭസ്മമാക്കാനൊരുമ്പെടും ധ്വനികളും. ഭൂവിതിൽവാണയധികാരനൃപരെല്ലാംഭാവുകത്തിനായിയടരാടിയൊടുങ്ങിഭാവിയിലൊരാൺതുണയില്ലാതായിഭ്രദമാക്കിയതൊക്കവേ വ്യർഥമായി. ഭവത്തിലെല്ലാം ഭ്രാന്തി തൻ ഭ്രൂണങ്ങൾഭൂതലത്തിലുതിർന്നതിൻ പ്പിറപ്പുകൾഭ്രാന്താൽപരസ്പരംവെറുത്തസോദരർഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു. ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാംഭീതി മാറ്റാനായി ഓടിയ ലോകമേഭീമനേപ്പോലായിടാൻ കൊതിച്ചവർഭീകരരായിയാധിപത്യത്തിനായെന്നും. ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയിൽഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെഭാഗ്യദോഷത്താലുള്ളയനർഥങ്ങൾഭൂതഭാവിയിൽവിനാശംവിതയ്ക്കുന്നു. ഭരതചരിത്രത്തിൻഭാരതകാണ്ഡങ്ങളിൽഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങൾഭാരമേറിയതാപത്താലടർന്നൊരിൽഭ്രാന്തി…

ഭാരം –

രചന : കാവല്ലൂർ മുരളീധരൻ✍ വലിയൊരു പാതാളം തേടി നടക്കുകയാണ് ഞാൻ, എന്റെ തലയിൽ തിങ്ങിവിങ്ങുന്ന ഭാരം ഒന്നിറക്കി വെക്കാൻ, അല്ല ആ പാതാളത്തിൽ വീണ് അപ്രത്യക്ഷനാകാൻ.അഭിലാഷങ്ങൾ ക്രൂരമായ വിഷമാണ്, നമ്മുടെ ജീവിതം മുഴുവൻ ഊറ്റിക്കുടിക്കുന്ന വിഷം. അതിനെ ക്രൂരമെന്നോ, മനോഹരമെന്നോ…

കഥ പറയുന്ന കണ്ണുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ കഥ പറയുന്ന കണ്ണുകൾചിരി വിടരുന്ന ചുണ്ടുകൾവഴി തിരയുന്ന യാത്രകൾവിട പറയുന്നു മോഹങ്ങൾ നിറം മറക്കുന്നു പൂവുകൾമധു നുകരുന്നു വണ്ടുകൾതീരം തീരയുന്ന ഓളങ്ങൾതിരയുടെ തീരാ ദുഃഖങ്ങൾ മഴകനക്കുന്ന മേഘങ്ങൾകുളിരടിക്കുന്ന കാറ്റലകൾമനം തുറക്കുന്നു സങ്കടങ്ങൾസ്വയം മറക്കുന്നു…