ശിവരാത്രി ഐതീഹ്യം ..
രചന : ആന്റണി മോസസ്✍ ലോകം നിലനിർത്താൻ കൈലാസനാഥൻ …..ശ്രീ പരമേശ്വരൻ ….ചെയ്ത ഒരു വലിയ ത്യാഗത്തിന്റെ കഥയാണ് …ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദേവലോകം സന്ദർ ശിക്കാനെത്തിഅപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ അതി സുഗന്ധം പരത്തുന്ന ഒരു മാലയുണ്ടായിരുന്നു …ഇത് നോക്കിനിന്ന ദേവേന്ദ്രന്…
ശിവരാത്രിസ്തുതി
രചന : എം പി ശ്രീകുമാർ✍ മഹാദേവ ദേവമഹാദേവ ദേവമഹാലോകനാഥമഹാദേവ ദേവമഹാകാലരൂപമഹാനടരാജമഹാദേവിനാഥമഹാദേവ ദേവമഹാശൈലജാല-മിളകുന്ന പോലെമഹാസമുദ്രങ്ങൾമറിയുന്ന പോലെമഹാമേഘനാദംമുഴങ്ങുന്ന പോലെമഹാതാണ്ഡവങ്ങൾമഹാദേവ ദേവമഹേശ്വരാ മഹാശക്തിപ്രവാഹമായ്മഹാചൈതന്യങ്ങൾചൊരിയുക ദേവമഹാകാളകൂഡ-മഹാനീലകണ്ഠംമഹാത്യാഗരൂപംമഹാദേവ ദേവമഹായോഗനിദ്രമഹാദേവ രൂപംമഹാലോക വന്ദ്യംമഹാദേവ ദേവമഹാപഞ്ചാക്ഷരീമന്ത്രം ജപിച്ചിന്നീമഹാശിവരാത്രിഭജിക്കുന്നു ദേവമഹാദേവ ദേവമഹാദേവദേവമഹാലോക നാഥമഹാദേവ ദേവ
അപ്രത്യക്ഷനായ ഡേവിഡ്.
രചന : ജോർജ് കക്കാട്ട് ✍ ഒരു ശരത്കാല പ്രഭാതത്തിൽ, ഒരു പഴയ മാളികയുടെ മുന്നിൽ പോലീസ് നിന്നു. എന്തോ സംഭവിച്ചിട്ടുണ്ടാകും എന്ന് വില്ലേജിലെ ആളുകൾ കരുതി. പക്ഷേ ആർക്കും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു, അയൽക്കാർക്ക് പോലും, പ്രത്യേകിച്ച് വീടിന്റെ ഉടമയുടെ…
പുരുഷപുരാണം◾
രചന : ശ്രീകുമാർ പെരിങ്ങാല.✍️ ഏറ്റവും സ്വസ്ഥതയാർന്നൊരു ജീവിത-മാണിൻ്റെ ജന്മമാണെന്നു ചൊല്ലുന്നവർഎങ്കിലും കേട്ടിടാമാവീരഗാഥകൾപാണൻ്റെ പാട്ടുപോലുള്ളതല്ലെങ്കിലും. മാതാപിതാക്കൾതന്നാഗ്രഹം സാധ്യമാ-യാദ്യം ബലി കൊടുക്കുന്നുതന്നിച്ഛകൾതന്റെ മോഹങ്ങളെ ഹോമിച്ചിടുന്നവ-നുറ്റവർതന്നുടെയാശകൾ നെയ്യുവാൻ. ആശ്രിതർതന്നുടെ സ്വപ്നങ്ങളൊക്കെയുംസ്വന്തമിഷ്ടങ്ങളായ് കൊണ്ടുപോയീടണംകഷ്ടനഷ്ടങ്ങളെ നെഞ്ചിലൊടുക്കിയാൾപുഞ്ചിരിപ്പൂവതിൻമേലെ വിരിച്ചിടും. കൈയിലോ കാലണയില്ലെന്ന സത്യവു-മാരുമറിയാതിരിക്കണമെന്നുമേസർവ്വഥാ വേലചെയ്തീടുന്നുമെന്നുമാവീടിൻ്റെ ഭദ്രത കാത്തുസൂക്ഷിക്കുവാൻ. സോദരിമാർക്കൊരു…
രാഗഹാരം (വടക്കൻപാട്ടു ശൈലി)
രചന : എം പി ശ്രീകുമാർ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത പൂക്കൾ…
സഹ്യപുത്രാ ………ക്ഷമിയ്ക്കുക
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ ആന വിരണ്ടോടിയെന്നോവിലയെഴും ജീവനുകൾ കവർന്നെടുത്തുവെന്നോഉന്മത്തനായ് നാശം വിതച്ചെന്നോഅലറിയങ്ങിങ്ങുപാഞ്ഞെന്നോകാരിരുമ്പു കട്ടിച്ചങ്ങലഇറുകി കുരുങ്ങിവ്രണമാർന്നകാൽകളുംവലിച്ചവനകലേക്ക്വിറളിയെടുത്തോടിയെന്നോകേൾക്കവേഉച്ചത്തിൽചിന്തിച്ചു പോയ്ഒരു നിമിഷാർദ്ധത്തിൽ ഞാൻ …….ഭയാക്രാന്തങ്ങൾക്കിടയിൽനാശം വിതച്ചുപായുവാനിവൻകുവലയപീഢമല്ലകൊലയവനൊരുവിനോദവുമല്ലപാവമാസാധു മൃഗംമൃഗമായതിനാലാകാംആസുരവാദനങ്ങൾ ഉച്ചസ്ഥായിയിലേറികൊഴുത്തു തിമിർക്കവേപകപ്പേറിയുംവെടിയോശകളിലേറെ ഭയമാർന്നുംഇവ്വിധം നിലമറന്നു പാഞ്ഞോടിയിരിക്കാം!!കൂപ്പുകളിലിവൻആനയ്ക്കെടുപ്പതുഭാരം പേറിഏറെ ക്ഷീണിത ഗാത്രനായിരിക്കാംവിശ്രമമെഴാതുഴറുമവനെഎഴുന്നെള്ളത്തിന് കരുവാക്കിയിരിക്കാംകരിയാണവൻകറുകറുത്ത തോലിൽ കരാളമാം വെയിൽതാണ്ഡവമാടുമ്പോൾഅമ്പേ…
“താരം അപ്രത്യക്ഷമാകുന്നതിൻമുൻപ്:”
രചന : ചൊകൊജോ വെള്ളറക്കാട്✍️ ഒരു നാടകഗാനം:(ഈയിളം പുഞ്ചിരി കാണാൻ….) (പല്ലവി:) ഈയിളം പുഞ്ചിരി കാണാൻ –എന്തൊരു ചേല്…..പെണ്ണേ നിൻ – നൊമ്പരം –കാണാനാ…. ണതിലും ചേല്…!പനിമതി നിൻ വദനമെന്തേ… യീ…കളങ്കമയം…?പൂനിലാവെന്നാലും –പാലൊളിപ്പൂരിതം – നിൻ –ആകാരഭംഗിക്കെന്തൊരു-അഴകാണെൻ ചന്ദ്രമതി….!!( ഈയിളം……..)(അനുപല്ലവി)ആശയുണ്ട് മാനസം…!മന്ദം…
ശീമക്കൊന്ന
രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ കണിക്കൊന്നയല്ലഞാൻകരുനെച്ചിയല്ല ഞാൻഇടവഴിയിൽ പൂത്തു നില്ക്കണശീമക്കൊന്നയാണ് ഞാൻകാക്ക വന്നു കൂടുവയ്ക്കുംഎന്റെ ചില്ലയിൽകുയിലു വന്നു പാട്ടുപാടുമീമരക്കൊമ്പിൽകാറ്റുവന്നു കഥ പറയുംതളിർമലരോട് അപ്പോൾപൂത്തുലഞ്ഞാടുമെന്റെ സുന്ദരിപ്പൂക്കൾ.കാട്ടുപൂവാണെന്നു ചൊല്ലും മാനവരെല്ലാംപൂജക്കെന്നെ വേണ്ടയെന്നു ചൊല്ലിപ്പോയിടും!ആരുമില്ലെങ്കിലെന്താ,ഞാൻ വളർന്നിടും പൂത്തുലയും, പൂവിരിയുംഎൻ മരക്കൊമ്പിൽകാണികളെ നോക്കി നിന്ന് ഞാൻ…
മഹാ ശിവരാത്രി വ്രതം…
രചന : ഹിമവാൻ രുദ്രൻ✍️ ആദി ഗുരു ശിവപെരുമാളിൻ്റേ അകതാരിലേ സഹസ്രപത്മത്തേ ഉണർത്തി അനുഗ്രാശ്ശിസിൻ്റേ ഗംഗാ പ്രവാഹത്തേ ശിരസ്സിലേറ്റാൻ കൊതിക്കുന്ന ഓരോ മനുഷ്യജൻമത്തിനും അതിനുള്ള അവസരം പെരുമാള് തന്നേ കൽപിച്ച് തന്നതാണ് മഹാശിവരാത്രി വ്രതം..ദശമഹാ ശൈവ വ്രതങ്ങൾ ഭഗവാന് വേണ്ടി പറയുന്നുണ്ടേലും…
യുവത്വം പുകച്ചുരുളിൽ. ✍️
രചന : അനുബ് ഉണ്ണിത്താൻ കേരളാദിത്യപുരം✍️ എങ്ങുനിന്നെന്നോ വന്നെത്തി –സിരകളെ….മുറിവാക്കിടുംവെളുക്കെ ചിരിക്കും.പ്രജ്ഞയെ നശിപ്പിക്കുംഉള്ളിലേക്കാവാഹിച്ചു ആനന്ദിച്ചും പരിതപിച്ചുംകൂട്ടുചേരുന്നുയീ മയക്കുമരുന്നിന്റെ താണ്ഡവം ..നന്മകൾക്കിത്രവേഗമുണ്ടാവില്ലതിന്മയല്ലോപടർന്നേറുന്നു സത്വരം .ലിംഗഭേദമില്ലാതെസർവ്വരുംകൂപ്പുകുത്തുന്നുവൈകൃത സുഖത്തിനായ്രാവും പകലുമൊന്നുപോൽഅടച്ചിട്ട – മുറിക്കുള്ളിൽ…മാതാപിതാക്കളെ കണ്ണീർകുടിപ്പിച്ചുംപുതുതലമുറയെ നന്നായ്വാർത്തെടുക്കേണ്ടവർകുലം മുടിച്ചും.നാടുമുടിച്ചും സ്വയംനശിച്ചുംഎന്തിനിങ്ങനെതീർന്നിടുന്നു ….മാറുവാൻ കാലമായിത്തരം ക്ഷണികമാംമൂഡസ്വർഗങ്ങളിൽനിന്നും യുവത്വമേനിങ്ങൾവരുംതലമുറയ്ക്ക്മാതൃകയാകുകവീടിനു താങ്ങാവുകനാടിനു…