അഗ്നിയുടെ ചൂടിൽ

രചന : സുനിൽ തിരുവല്ല ✍ നീയേതു അഗ്നികുണ്ഠത്തിലാണെങ്കിലും,നിത്യചെലവിനായി കാശു കിട്ടേണം.കടം വീട്ടണം, കറന്റു ചാർജ് അടയ്ക്കണം,വീട്ടിന്റെ തൂണുകൾ വീഴാതിരിക്കാൻനിന്റെ ശ്വാസം പോലും കനകമായി മാറണം. നിന്റെ വേദന, നിന്റെ സങ്കടം,വിലപേശിയ കണക്കുകളിലേർപ്പെടില്ല.നിനക്കു കിട്ടുന്നനിന്ദ, അവഗണന,നിന്നിൽ തന്നെഎരിഞ്ഞടങ്ങുന്നു !! ജീവിതം നിന്നെ…

നാട്ടുമാവും കുട്ടിയും പിന്നെകാറ്റും

രചന : അൻസാരി ബഷീർ ✍ നാട്ടുമാവമ്മേ നാട്ടുമാവമ്മേകാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂമൂത്തുപഴുത്തൊരീ മാങ്കനിയൊക്കെയുംകാട്ടിക്കൊതിപ്പിയ്ക്കാതിട്ടുതായോ – – – – കാറ്റേ കാറ്റേ, മാമ്പഴക്കൊമ്പിനെഏത്തമിടീക്കാനൊന്നോടി വായോഞെട്ടറ്റു വീഴുന്ന മാമ്പഴച്ചുണ്ടുകൾപൊട്ടിച്ചുറുഞ്ചാൻ തിടുക്കമായി അയ്യോ കാറ്റേ മേലേച്ചില്ലയിൽകിയ്യോ എന്ന കരച്ചിൽ കേൾപ്പൂപച്ചിലക്കൊമ്പിലെ കൊച്ചു കിളിക്കൂട്ടിൽപക്ഷിയ്ക്ക് കുഞ്ഞ്…

ഹരേ കൃഷ്ണ🙏❤❤

രചന : ചന്ദ്രൻ ഡി ✍ നമ്മളുടെ ഈ ജീവിതം സഫലമാവണമെങ്കിൽ നമ്മൾ എല്ലാവരും ഒരു കടൽ സംസാര സാഗരം കടന്ന് മറുകരയെത്തണം.ആദ്യം നമുക്ക് ഭഗവാനെ ഒട്ടും പൂജിക്കാത്തവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നോക്കാം ഇവർക്ക് ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടാവും നല്ല വീട്…

പാടൂ….ഒരു….ഗാനം….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ആരും വരുവാനില്ലിനിയിതുവഴികാത്തുനിൽക്കുകയേ വേണ്ടആരുമില്ലിനി പാട്ടുകൾ പാടാൻകാതുകൾ പോലും ഇനിവേണ്ടാ.(ആരുംവരുവാനില്ലിനിയിതുവഴി) കണ്ണുകൾക്കാനന്ദമേകുംകാഴ്ചയൊന്നും ഇല്ലിവിടെകണ്ടകാഴ്ചകളൊന്നിലുമെവിടെയുംസുഖദമായതുമില്ലിവിടെ(ആരുംവരുവാനില്ലിനിയിതുവഴി) ആരുമില്ലിനിയിതുവഴി വരുവാൻനേരുകൾ തേടാനാളില്ലാ…..വേരറുക്കുകയാണ് മതത്താൽവേർപെടാത്ത ബന്ധങ്ങൾ….(ആരും വരുവാനില്ലിനിയിതുവഴി)()

മാതൃഭാഷ**

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ മലരായ്,മധുവായ്,മണമായ്,മാതാവായ്,മാതൃഭാഷ-മനുഷൃന്.മറുമൊഴി-മറക്കാതെ-മുഴുകുന്നു,മന്നവർ,മർതൃർ-മമ നാട്ടിലും.മമ മണിക്കുട്ടി,മടിതട്ടിൽ-മിഴിതുറന്നു-മൊഴിയുന്നു-മധുകണങ്ങൾ .മമ ദേശാനൂറുകൾ,മന്ദഹാസമുതിർത്ത്,മഴയായ് ,മധുമഴയായ്,മണ്ണിലുതിരട്ടെ.മാനത്തിൻ-മടിയിൽ ,മിന്നും താരാമായ് .മതി കലയായ് നിന്നെമതിവരാതെയെൻമാറോടു മുറുക്കെ-മുത്തമേകി താരാട്ടാം.

കവിതയുടെ കമന്റ് വീഥികളിലൂടെ..

രചന : ജിബിൽ പെരേര ✍ കവിയുടെ കവിതകൾക്ക്വായനക്കാർആവേശപൂർവ്വംകമന്റുകളിട്ടുകൊണ്ടേയിരുന്നു.‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-ന്നൊരാൾ കമന്റിട്ടപ്പോൾകവിറേഷൻകടയിൽ ക്യുവിലായിരുന്നു.‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽജപ്തിനോട്ടീസും കയ്യിലേന്തിബാങ്ക് മാനേജരുടെ മുറിയിൽഇനിയെന്തെന്ന ചിന്തയിൽകവിയിരുന്നു..‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽവെന്റിലേറ്ററിൽ കിടക്കുന്നഅമ്മയുടെ ചാരത്തുകവി വിതുമ്പിനിൽക്കുകയാരുന്നു …‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്നകമന്റ് വായിച്ച്ഡിവോഴ്സിന്റെ രണ്ടാം വാർഷികംവിസ്കിയിൽ കണ്ണീരൊഴിച്ചുടെറസിലിരുന്നു ഘോഷിച്ചൂ ,കവി…വിറയാർന്ന വിരലിനാൽപേനയേന്താൻഉഴറുന്ന നേരത്താണ്‘ശക്തമായ…

വറ്റിയ കാട്

രചന : ബാബു തില്ലങ്കേരി ✍ ഇനിയും നീ വരുംചിത്രശലഭമായിഎന്റെ പേക്കിനാവിന്തുടുത്തവള്ളി ചുറ്റാൻ. ഇനിയും തളിർക്കുംചിരി മുല്ലമൊട്ടുപോൽപ്രണയം വറ്റിയപുറമ്പോക്ക് ഭൂമിയിൽ. ഇനിയും തുടച്ചുവാർത്ത്കുറിച്ചിടും ചുംബനതടാകംകണ്ണൊട്ടിയകവിളിൽനിലവ് മാഞ്ഞപോൽ. പ്രതീക്ഷ തളിഞ്ഞുരാകിമൂർച്ചയിട്ടിരിക്കാൻതുടങ്ങിയിട്ടൊത്തിരിനേരമായീയുലകിൽ. ഇനിയൊന്നുലാത്തട്ടെകാടിയുണങ്ങി-ക്കുടിക്കാനെങ്കിലുംമെലിഞ്ഞശബ്ദത്തിൽ. ഒട്ടുമേഭയമില്ല ജാഗ്രതയാൽനിന്നുമടുത്തു, ഇനിയൊ-ന്നുറങ്ങണം, എല്ലാം വറ്റിയകാടുപോൽ ശരിയായലല്ലോ!

ഇനിയും പുഴയൊഴുകും

രചന : ദീപ്തി പ്രവീൺ ✍ മകന്‍റെ കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി……. മകനെയും ഭാര്യയെയും മുറിയിലാക്കി വാതിലടച്ചു……. അകത്തെ മുറിയില്‍ മകളും ഭര്‍ത്താവും കുഞ്ഞും ഉറങ്ങാന്‍ കിടക്കുന്നു…….രാത്രി ഏറേ വൈകിയിരിക്കുന്നു…. രുഗ്മിണി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ജനാലയിലൂടെ…

ചോരചാറുന്നമേഘം.

രചന : S ജയചന്ദ്രൻനായർ കഠിനംകുളം. ✍ ചോരചാറിപറന്നകാർമേഘമേചോർന്നൊലിക്കുന്നഹൃത്തടംപേറിനീ,കാലമെത്രപറന്നിടുംമേഘമായികാതമെത്ര പറന്നിടും ഭൂമിയിൽ. കാഴ്ച കണ്ടുനിൻ കൺകളിലന്ധത,ബാല്യരോദനംതീർത്തോബധിരത,ആർത്തനാദവും മതവെറി ഘോഷവുംഹൃദ്പുടത്തിലെ തന്ത്രികൾ പൊട്ടിയോ. ചേതനയറ്റയമ്മതൻ മാറിലായ്ചേർന്നമർന്നു നുണക്കുന്നയമ്മിഞ്ഞ,ചോരവാർന്നുവോ കുഞ്ഞിചൊടികളിൽകാഴ്ച കണ്ടുനിൻഹൃത്തടം പൊട്ടിയോ. ഉള്ളുകാളുന്ന വയറിന്റെ രോദനംതിന്നുമാറ്റുവാനൊരു വറ്റുതേടിയാ-കുഞ്ഞുപൈതങ്ങളലയുന്ന കാഴ്ചനിൻ,ഹൃദ്ടത്തിലെ ചോര ചാൽകീറിയോ. പശ്ചിമേഷ്യയും…

കുടിനീര് തേടി..

രചന : മംഗളൻ. എസ് ✍ കുടിനീരിനായി ദാഹിക്കുന്നു ചിലർകുടിവെള്ളം നിത്യം പാഴക്കുന്നു ചിലർകുഴൽക്കിണർ മുന്നിൽ വരിയായി ചിലർകുടമേന്തി ദൂരെ പോകുന്നതാ ചിലർ!! കുടുകുടെ പെയ്ത മഴവെള്ളമല്ലൊംകുത്തൊഴുക്കിൽപ്പെട്ടൊലിച്ചങ്ങുപോയതുംകുടംപോലെ തുള്ളികൾ വീഴുന്നേരവുംകുടപിടിച്ചന്ന് മഴയെപ്പഴിച്ചതും!! കുന്നും മലയുമിടിച്ചു നിരത്തി നാംകുടിവെള്ള സ്ത്രോതസ്സ് മുഴവൻ തകർത്തുംകുളവും…