വൈകിവന്ന വസന്തം 🌺

രചന : അഞ്ജു തങ്കച്ചൻ ✍️ ഒരു കുന്നത്ത്കാവ്…….പ്രൗഢഗംഭീരമായ സ്വരം കേട്ട് ബസിലുള്ള ഏവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.തിളങ്ങുന്ന നീലകണ്ണുകളാണ് അയാൾക്ക്‌ , കാറ്റിൽ പാറിയിളകുന്ന കുസൃതി നിറഞ്ഞ മുടിയിഴകൾ, അയാളുടെ മുഖത്ത്‌ വല്ലാത്തൊരു ശാന്തത നിറഞ്ഞു നിന്നിരുന്നു.ബസിൽ ഉള്ള ചില…

ഇനിയൊരു ജന്മം കൂടി വേണ്ടേ…. വേണ്ട….!

രചന : രാജു വിജയൻ ✍️ വേണ്ടെനിക്കൊരു ജന്മമീ മണ്ണിതിൽവേഷമില്ലാ ബഫൂണായ് തുടരുവാൻ…..വേദന പങ്കു പറ്റിടാൻ മാത്രമായ്വീണ്ടുമീ മണ്ണിൽ പൊട്ടി മുളക്കേണ്ട….ആർദ്ര മോഹങ്ങൾ അമ്പേ നശിച്ചൊരുജീവനെ പേറാനില്ലൊരു കുറി കൂടി…വെന്തളിഞ്ഞൊരു ഭോജനമാകുവാൻവേണ്ടെനിക്കൊരു ജന്മവുമീ മണ്ണിൽ..കാഴ്ച മങ്ങിയ കണ്ണിലായ് കണ്ണുനീർ –ധാര പേറുവാനാവതില്ലിനിയുമെ….കാത്തിരിപ്പിന്റെ…

താരാട്ട്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ജനിച്ചത് ഞാൻ കൊതിച്ചല്ലജനനവും ഞാനറിഞ്ഞില്ലജന്മം തന്നമ്മ തൻഉദരത്തിൻ അകത്തളംസ്വർഗമാണെന്നറിഞ്ഞില്ലവേറൊരു സ്വർഗ്ഗമില്ലെന്നറിഞ്ഞില്ലകണ്ണു തുറന്നതും ഞാൻ കേണീട്ടല്ലകണ്ണു തുറന്നത് ഞാനറിഞ്ഞില്ലകണ്ണു തുറന്നപ്പോൾ കൺമുന്നിൽ കണ്ടത്ദൈവമാണെന്നറിഞ്ഞില്ലദൈവം എന്നമ്മയാണെന്നറിഞ്ഞില്ലപാൽ പകർന്നത് ഞാൻ ചോദിച്ചല്ലപാൽ നുണഞ്ഞതും ഞാനറിഞ്ഞില്ലകാലം കടന്നപ്പോൾ അറിയുന്നു ഞാനിന്നുജീവാമൃതം…

പുൽക്കൂട്ടിലെ കരിയിലകൾ.

രചന : ജയരാജ്‌ പുതുമഠം✍️ നാലിതൾ കവിതതേടിനാൽക്കവലകളിൽഅലഞ്ഞു ഞാനേറെക്രിസ്തുമസ് പുലരിയുടെആനന്ദലഹരിയിലേറിപൊട്ടിമുളച്ചില്ല ഒരു നാമ്പുംശീതതെന്നലൊഴുകിയപതിതമനസ്സിൻകുങ്കുമസന്ധ്യയിൽപോലുംമടങ്ങി ഞാൻമേഘഗണങ്ങൾക്കൊപ്പംവൈകിവരുന്ന പറവകളെനോക്കിഇരുളിന്റെ ഇഴകൾ പിറന്നസന്ധ്യാംബരത്തിൻ ചിറകിൽവിഷാദരാഗവും മൂളിസത്യമാണെ,പെട്ടെന്നൊരു മിന്നൽ മിടിപ്പ്നെഞ്ചിൽ ശിരസ്സിൽപഞ്ചേന്ദ്രിയങ്ങളിൽസർഗ്ഗവൃക്ഷശിഖരങ്ങളിൽതെളിഞ്ഞു… ആടിത്തിമിർത്തു,തെങ്ങോലത്തുമ്പിന്റെതരളമോഹങ്ങളിൽകിളിയിണകൾ കുരവയിട്ടുഇനി എഴുതാം,മിഴിനീരോഴുകുന്ന ഇടയരുടെസങ്കൽപ്പനപർവ്വങ്ങളുടെഅൾത്താരയിൽയുഗങ്ങളായ് നെയ്യുന്നപാവനമാം പുൽക്കൂടിന്റെഅന്ത്യമില്ലാകഥനങ്ങൾ.

കവിതയോട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ!നവനവഭാവനയെന്നിൽ പുലരുവാ-നവികലാനന്ദത്തോടെത്തൂവേഗംവിരിയുന്നു പൂവുകളായിരമെന്നുള്ളിൽപരിമൃദു രാഗസുഗന്ധികളായ്അണയുന്നു,ശലഭങ്ങളനവധിയായതി-ലനുരക്തഭാവനാലോലരായ് ഹാ!കളകളം പാടിവന്നെത്തുന്നുവാരിളംകുളിർകാറ്റു,മെൻമനോവാടിതന്നിൽനിറകതിർപ്പുഞ്ചിരിപ്പാലു ചുരത്തിയാ-നിറതിങ്കൾപോലെയുദിച്ചുപാരം,കവിതേ,യെന്നാത്മകവാടം തുറന്നുനീസവിനയംതുടരൂനിൻ നൃത്തമേവംഇവിടെ നടമാടും ദുഷ്കൃതിയൊക്കെയുംവെറുതെ,കണ്ടാവോ കൺപൊത്തിടാതെസടകുടഞ്ഞുശിരോടുണർന്നെണീറ്റങ്ങനെ,ഇടതടവില്ലാതെതിർപ്പുധീരംപുലരിപിറക്കുമ്പോൾ കാണുന്നതൊക്കെയുംകൊലപാതകങ്ങളാണെങ്ങുമെങ്ങുംഅധമൻമാരൊരുകൂട്ടം ചെയ്തുകൂട്ടീടുന്നചതിവേലത്തരമല്ലോ,യെങ്ങുമെങ്ങും!കരളിൽ കിനാവുകളൊരുപാടുണ്ടോമലേ,അരിയൊരാ,ചുവടുവച്ചെത്തുവേഗംപലജാതി,പലമതക്കൊടികളാൽ മർത്യരെ-പ്പലതട്ടിൽനിർത്തി ഭരണവർഗ്ഗം,പലതുംനേടീടുന്നു പകിടകളിച്ചയ്യോ,പകലന്തിയോളമി,പ്പാരിടത്തിൽ!കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ?അപമാനമെത്രസഹിച്ചു,മീലോകത്തി-ന്നഭിമാനമായ്ത്തന്നെ,യെത്തുകെന്നിൽ.

മഹാനഗരജാലകങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ മഹാനഗരജാലകങ്ങൾഅടയാറില്ല.അടക്കാനാവില്ല.മഹാനഗരജാലകങ്ങൾഎപ്പോഴുംപ്രകാശത്തിന്റെതാവളങ്ങൾ.നീലാകാശത്ത്മേഘക്കൂട്ടങ്ങളലയുന്ന പോലെരാവും, പകലും നിലക്കാത്തആൾക്കൂട്ടമേഘപ്രയാണങ്ങൾ താഴെ.അസ്തിത്വംഅസംബന്ധമെന്ന്,വിരസമെന്ന്,നിരർത്ഥകമെന്ന്തരിശുനിലങ്ങളെപ്പോലെവർണ്ണരഹിതമെന്ന്മഹാനഗരംക്ലാസ്സെടുക്കുന്നു.മഹാനഗരജാലകങ്ങളിലൂടെപുറത്തേക്ക്കണ്ണുകളെപറഞ്ഞ് വിടുമ്പോഴൊക്കെഅഹന്തയുടെഊതിവീർപ്പിച്ചബലൂണായി ഞാൻനാലാം നിലയിലെഅപ്പാർട്ട്മെന്റിന്റെപടവുകളൊഴുകിയിറങ്ങിആൾക്കൂട്ടങ്ങളുടെലഹരിയിൽ മുങ്ങി,ഒഴുകുന്നനദിയിലൊരുബിന്ദുവെന്നപോലെഅലിയുന്നു.എന്റെ നിസ്സാരതയുടെമൊട്ടുസൂചിഎന്റെ അഹന്തയുടെഊതിവീർപ്പിച്ച ബലൂണിനൊരുകുത്തുകൊടുക്കുന്നു.ഒരു മണൽത്തരിയുടെലാഘവത്വംകൈവരുന്നു.എന്നെ ഞാനറിയുന്നു.

‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’

രചന : സജി രാജപ്പൻ ✍️ രണ്ട് ദിവസത്തിനു ശേഷം ടൗണിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു സാംസ്‌കാരികസമ്മേളനത്തിൽ ചർച്ചയാകുന്ന ‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’മെന്ന വിഷയത്തിൽ സംസാരിക്കാൻ തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് വലിയതോതിൽ സ്വാതന്ത്ര്യവും നീതിയുമൊക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്നൊരു തോന്നൽ…

ഒറ്റയായീ

രചന : രാജീവ് ചേമഞ്ചേരി✍️ കാലം കോലം മാറിയല്ലോ?കാലക്കേടിൻ നാളല്ലോ?കാലചക്രം കറങ്ങിയെന്നും-കാലഹരണച്ചുഴിയല്ലോ?? കാമം ക്രോധം ഏറിയല്ലോ?കുറ്റകൃത്യം വാർത്തയല്ലോ?കോടതി കയറിയിറങ്ങും വാദം-കൂറുമാറ്റക്കൂട്ടിലടയ്ക്കേ?? കാറും കോളും വന്നുവല്ലോ?കാറ്റിൻ താളം താണ്ഡവമല്ലോ?കുന്നുകളിടിച്ചൊഴുകും മഴയാൽ –കാലവർഷക്കെടുതിയായീ! കാലും കയ്യും തളരുന്നല്ലോ?കറങ്ങീ തലയും കണ്ണിലിരുട്ടായ്!കൂടുകൾ പോയൊരു പൈങ്കിളിയിന്ന് –കൂട്ടം…

ശവപ്പെട്ടികൾനാളെ വൈകുന്നേരം 7 മണിക്ക്ക്യാമിലി മീഡിയ യൂട്യൂബ് ചാനലിൽ റീലിസ് ചെയ്യുന്നു.

ബിനോ പ്രകാശ്✍️ പ്രീയ മിത്രങ്ങളേ,ഞാൻ എഴുതിയ ശവപ്പെട്ടികൾ എന്ന മനോഹരമായ കഥയെശ്രീ വക്കം രാജീവ് സംവിധാനം ചെയ്തുഅടുത്ത ഞായറാഴ്ച ( 22/ 12 /2024 )വൈകുന്നേരം 7 മണിക്ക് യൂട്യൂബിൽ ക്യാമിലി മീഡിയ റീലിസ് ചെയ്യുന്നു.എല്ലാവരും കാണുകയും സപ്പോർട്ട് ചെയ്യുകയും വേണം.…

വഴിയോരപ്പുഴുക്കൾ…..

രചന : ഷാജ്‌ല ✍️ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓവർ ബ്രിഡ്ജിനടിയിലൂടെ നടന്നാൽ റെയിൽപാളത്തിനടുത്തുള്ളഅഴുക്ക് ചാലിനപ്പുറത്തായി ഭിക്ഷക്കാരും, നാടോടികളും താമസിക്കുന്ന ചേരി കാണാം. അഴുക്ക് ചാലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. പരിസരമാകെ തളംകെട്ടിക്കിടക്കുന്ന ജീർണ്ണ വായുവിന്റെ ഗന്ധം. എല്ലിച്ച മനുഷ്യക്കോലങ്ങൾ,…