സന്ധിനിയമങ്ങൾ ….. Hari Chandra
സന്ധിനിയമങ്ങൾ പാലിച്ചില്ലെങ്കിൽ അർത്ഥവ്യത്യാസങ്ങൾ ഉണ്ടാവുന്ന കുറച്ചു വാചകങ്ങൾ നോക്കാം. പട്ടി കുട്ടിയെ കൊന്നുപട്ടിക്കുട്ടിയെ കൊന്നു നിനക്ക് ഇന്ന് മുതൽ കിട്ടുമോ?നിനക്ക് ഇന്നുമുതൽ കിട്ടുമോ? തുഞ്ചന്റെ കിളി പാട്ട് പാടി!തുഞ്ചന്റെ കിളിപ്പാട്ടു് പാടി! ഇപ്പോൾ പനി മതിയായി!ഇപ്പോൾ പനിമതിയായി!(പനിമതി=ചന്ദ്രൻ,കർപ്പൂരം) കത്തി കരിഞ്ഞ അടുക്കള!കത്തിക്കരിഞ്ഞ…
അകമറിവ് ……… Aneesh Kairaly
ഒരു മുറിക്കുള്ളിൽനാം ലോകം ചുറ്റുമ്പോൾ, തിളക്കമാർന്നിടങ്ങളെപകലെന്നും,ഇരുളാർന്നിടങ്ങളെരാത്രിയെന്നുമെഴുതുന്നു. സൂഷ്മത്തിൽ സൂഷ്മമായൊരുനിഴൽകണം പെറ്റ് പെരുകുന്നു.അതിർത്തികൾ മറഞ്ഞു പോകുന്നു, മത വർഗ്ഗ ജാതികൾ‘മനുഷ്യ ‘നെന്നൊന്നൊറ്റ വാക്കായി മാറുന്നു.തിരിച്ചറിവുകളിലവനൊറ്റയെന്നറിയുന്നു.‘ഒറ്റ’ യെന്നതൊരൊറ്റ സത്യമെന്നറിയുന്നു. തിരക്കെന്നൊരു വാക്ക് –തിരക്കിയിറങ്ങുന്നു.തിരകൾക്കപ്പുറവുമതില്ലാതെയാകുന്നു. തിരിച്ചറിവുകളിൽ, ഒരു പകൽ പക്ഷിയുടെ പാട്ട്.രണ്ടിലപല്ലു മുളച്ചൊരു –പയർ വിത്തിൻ്റെ…
ദ്രവിക്കാത്ത ചിത്തം *** *** ** Renjini Pradeep
മഹാമേരുപോലേവളർന്നാനഭസ്സിൽതളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾകളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നുംഇളംചില്ലമേലങ്ങൊരുക്കീ വസന്തം തുടുത്തോരുവാനം നിറംചാർത്തിഭൂമീഇളം തെന്നലാലോലമാടിക്കളിച്ചുംനിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾവിടർന്നാപ്പുലരിക്കൊരുന്മേഷമായീ… മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചംപരന്നാകെ ഭൂവിൽ പ്രകാശം പരത്തിവിടർന്നോരു പൂവിന്റെ ചന്തം കണക്കേതെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം. കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗംകിളിത്തേൻ മൊഴിപ്പാട്ടിലൂറും…
നഴ്സമ്മെ സലാം…. Anilkumar Sivasakthi
ഉന്നതികളിൽ ഉറവിടങ്ങൾ ജനിക്കുന്നുഔന്നത്യങ്ങളിൽ ഭവ്യത പിറക്കുന്നുഒരു പിച്ചളപ്പൂട്ട് അകലം വരുത്തുന്നുഒരു കീറത്തുണി തീണ്ടൽ തുപ്പൽ മറയ്ക്കുന്നു. മദിച്ചുന്മത്തരായവർ ചത തിന്ന് കൊഴുത്തുമഞ്ഞിൻ കുളിർ പുതച്ച പ്രഭാതത്തിൽ കൊഴുപ്പ്വിയർപ്പിക്കാൻ ചതകുലുക്കി ഓടിയൊരിന്നെവിടെവിയർപ്പിൻ സാഗര തിരയെടുത്തോ. കൊതിച്ചുകേറുന്നു സൗഹൃദം പുണരാൻലിപ്ലോക്കിൽ ക്ഷോഭിച്ച തെരുവുകൾ വിജനംലോക്…
അടിമയായ യസീദി പെൺകുട്ടി ….Sunu Vijayan
കുർദുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ച 14 കാരി യസീദി പെൺകുട്ടി 5 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുപതാം വയസിൽ മോചിതയായപ്പോൾ പറഞ്ഞ അനുഭവങ്ങളുടെ ഒരു ചെറിയ ആവിഷ്ക്കാരം കവിതയായി നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.===========================ഭാഗം ഒന്ന്=========മഞ്ഞുമ്മവക്കുന്ന, പൂക്കൾ ചിരിക്കുന്നസുന്ദരമായൊരു ഗ്രാമംലില്ലികൾ പൂത്തു സുഗന്ധം പരത്തുന്നനന്മ…
രാജ്യത്തെ 57 കോടീശ്വരന്മാരുടെ സമ്പത്ത് … Jaison C. Cooper
എത്ര മുതലാളിമാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംഭാവന ചെയ്തിട്ടുണ്ട്? കേരളമോ അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്ര ഗവൺമെന്റോ മുതലാളിമാരുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ സമ്പത്തിൽ ചെറിയൊരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ നിയമം പാസ്സാക്കുകയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്തിട്ടുണ്ടോ?…
വിഷാദാർദ്രം. …. Madhavi Bhaskaran
ചിതറുന്ന ചിന്തകൾ കരിവളപ്പൊട്ടു പോൽകാർമേഘമാലകൾ തീർക്കെഹൃദയാംബരത്തിലെ വർണ്ണവിതാനങ്ങൾഒന്നൊഴിയാതെ മറഞ്ഞോ? കൂടു തേടും പൂങ്കുയിലിൻ വിഷാദാർദ്രമാനസം നീറിപ്പുകഞ്ഞോ?തേങ്ങും മനസ്സിൻ്റെയേകാന്തതീരങ്ങൾവൻതിരമാല കവർന്നോ? മാണിക്യവീണയിൽസപ്തസ്വരങ്ങളുംമീട്ടവേ രാഗം നിലച്ചോ?ഏതോ മിഴിചോർന്ന നീർക്കുമിളയ്ക്കുള്ളിൽനൊമ്പരമെല്ലാമലിഞ്ഞോ?
വെറോണിക്കയുടെ തൂവാല. … ദിജീഷ് രാജ് എസ്
ഷവറിനടിയിൽ നനഞ്ഞുനില്ക്കുമ്പോൾഎന്നുമവനെ ഓർത്തുപോകുന്നു.നിരാസത്തിൻ കറുത്തബലിക്കത്തിയാഴ്ത്തിപ്രണയദേഹിയെ രക്തബലികൊടുത്തു നീ,നിന്റെ കാമസൗധത്തിൻ താഴികക്കുടത്തിലെകറുത്തപിതാക്കളെ സംപ്രീതരാക്കുവാൻ.ഞാനിന്നു മൃതിമണ്ഡപത്തിലെ പഞ്ജരം.സിതോപലത്തിലെ ഹിമശീതനദികൾപോൽവിഷാദ;സജലനയനങ്ങൾ വിറങ്ങലിച്ചൊഴുകുന്നു. ചിത്രകാരിയെങ്കിലും വരയ്ക്കുവാനാകുന്നീല,എന്റെ ദുഃഖവിചാരധാരാ ഫലകങ്ങളിലൊന്നിലുംനിൻനാമചിത്രസഹിതസ്മൃതികളില്ലാതെപോയ്!മോഹംചുഴികുത്തും ചാരക്കണ്ണുകളല്ലാതെപാരുഷ്യമാർന്നയന്നത്തെ മുഖഭാവങ്ങളൊന്നുമേഎഴുതുവാനാകുന്നില്ല തപ്തചായങ്ങളാൽ,നശിപ്പിച്ചു വലിച്ചെറിഞ്ഞെത്ര ചിത്രലേഖിനികളെ,കുറ്റമീ പ്രകമ്പിത;സങ്കടഹൃദന്തത്തിന്റെതെങ്കിലും! പ്രസരിപ്പിൻ പുണ്യതൈലങ്ങളുഴിയുംസ്നാനത്തിൽ, ഓർമ്മതൻ ഗർഭനാളിയിൽപൊരുളായ്ത്തെളിഞ്ഞൊരു വെളുത്തതൂവാല.പാപവൈപുല്യത്തിൽ, ആറാംതിരുമുറിയിലെന്റെനഖമുനയാൽ മുറിഞ്ഞ…
നാട്ടിലേക്ക് മടങ്ങാന്‍ 3,53,468 പ്രവാസികള്‍
വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ ഉപയോഗപ്പെടുത്തിയെന്ന് .3,53,468 പേര് രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരിലേറേയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.…
പ്രകൃതിഗീതം നാച്വറലിസം. …. Vinod V Dev
അകലെയൊരു മലമുകളിൽ ശാന്തവിഹഗങ്ങൾഅലസം ചിറകടിച്ചാർദ്രമായ് പറക്കുമ്പോൾ ,ആരാമംപോലെ തളിർപ്പടർപ്പുവളർന്നേറുംആശ്രമമണിമുറ്റത്തരയാലിൻ ചോട്ടിലായ്ആവനപ്രകൃതിതൻ പച്ചിച്ച കരങ്ങളെ ,കണ്ടു ഞാനിരിക്കുന്നു നീരവും ,നിരുദ്യോഗം .ചെഞ്ചായം പടർത്തിയ സന്ധ്യയും മറയുന്നുപക്ഷികൾ കൂടുതേടി വിണ്ണിലായ് പറക്കുന്നുതെന്നിളം കാറ്റുവന്നു വള്ളിയിൽ ചാഞ്ചാടുന്നു ,എത്രയും മനോഹരം ഈ സ്വപ്നതീരം ഭൂവിൽ.പച്ചപ്പുല്ലണിയുന്ന ഹേ..…