ലളിത ഗാനം …. Shaji Mathew

ഒരു പാട്ടു പാടാംകഥയേറ്റു ചൊല്ലാംകളിക്കൂട്ടുകാരെ അരികിൽ വരൂഈ വേദിയിപ്പോൾ നമുക്കൊപ്പമുണ്ട്ഈ സുദിനത്തെ മികവുറ്റതാക്കാം നാളെകളിൽ വിരിയും പുലരികളിൽപനിനീർ പൂവുകൾ നിറയണമെങ്കിൽനൻമതൻ വിത്തുകൾ കൊയ്തു വെയ്ക്കാംനല്ല തൈകൾ നട്ട് നനച്ചൊരുക്കാംഅങ്ങനെ നമ്മൾ നല്ല നാളെക്കായിനമ്മളെ തന്നെ നാടിനു നൽകാം ഇന്നലയിൽ കൊഴിഞ്ഞ ഇതളുകളിൽഒരുപിടി…

ന്യൂജനറേഷൻ …. ബേബി സബിന

രാവിലത്തെ ജോലി തിരക്കുകൾ കഴിഞ്ഞ് ഉമ്മറത്ത് പത്രവായനയിൽ മതിമറന്നിരിക്കുന്ന സമയത്താണ് ആ കരച്ചിൽ എന്റെ കാതിലും മുഴങ്ങിയത്. വായനയിൽ നിന്ന് മുഖം തിരിച്ച് ഒരിക്കൽക്കൂടി ചെവി ഓർത്തുകൊണ്ട് അല്പനേരം ചുറ്റിലും നോക്കി.വെറും തോന്നലായിരിക്കുമെന്ന് കരുതി വീണ്ടും വായിക്കാനൊരുങ്ങിയ അവസരത്തിലാണ് കരച്ചിലിന്റെ ശക്തി…

തട്ടകം ——- Rajendra Panicker NG

ഉടലുടച്ചുണ്മയാലു-യിരുകാക്കുമ്പോൾ നീഉലയ്ക്കുമോരുടലിന്റെഉണർവ്വായി മാറുന്നുഉടലിന്നു വിലയിടാ-തുടയാടയുടച്ചുരിഞ്ഞ-ടിമപ്പെടാത്തവൾ നീ. അകതാരിലമ്പിളിത്താലംതെളിക്കുവോൾകതിരായിയുലയുന്നകതിരൊളിയോലുവോൾ കാതരയാമൊരനുരാഗ-കനിമൊഴിയായവൾഒരുവനുമാത്രമായ്തവജന്മം ഹോമിപ്പവൾ. കരഞ്ഞു കരഞ്ഞേഴുകടലുതീർക്കുന്നവൾകദനക്കരിമുകിലായ്കടംകൊണ്ടകാമിനിനെഞ്ചിൻ നെരിപ്പോടിൽനിറകനലെരിക്കുന്നവൾ. മനക്കരുത്തിന്നുട-വാളെടുത്തു നീ അറുത്തുമാറ്റുകാ-ഭ്രമപ്പൂത്തലപ്പുകൾതകരപോൽ കുരുക്കുംകളകളൊക്കെയുംകരുതലോടെപിഴുതെറിഞ്ഞേക്കുക! പൊന്നരിവാളാലു-റഞ്ഞുതുള്ളുമ്പോൾപൊന്നിൻ ചിലമ്പുകൾപൊട്ടിച്ചെറിയുമ്പോൾപൊന്നരിഞ്ഞാണംപറിച്ചെറിഞ്ഞുതലതല്ലി-പൊരുതി തനിച്ചായി-പോകുമ്പോൾ നീ ഒന്നോർക്കുക! താങ്ങായിട്ടൊരുതട്ടകഭൂമികയുണ്ടിവിടെതണലായിട്ടൊരുആകാശവുമുണ്ടിവിടെ!

വിവാഹജീവിതം ശരിയല്ലെങ്കിൽ …. കെ.വി. വിനോഷ്

പെൺകുട്ടികളോട് അവരുടെ വിവാഹജീവിതം ശരിയല്ലെങ്കിൽ ഉടനടി തിരികെ വരുവാനും നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ അച്ഛനുമമ്മയും കാത്തിരിക്കുന്നുണ്ടെന്നും മറ്റുമുള്ള രീതിയിൽ നിരവധി ആഹ്വാനങ്ങൾ പലയിടത്തും കാണുന്നു. സംഗതി ശരിയാണ്, നല്ലതാണ്… യോജിച്ചു പോകുന്നതിന് സാധിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ ജീവിതം അപകടത്തിലാണെന്ന് തോന്നുന്നപക്ഷം പെൺകുട്ടികൾ സ്വഗൃഹത്തിലേക്ക്…

നെയ്‌ച്ചോറിന്റെ മണമുള്ള ഉമ്മ ….. റഫീഖ് പുളിഞ്ഞാൽ

അടുപ്പിൽകഞ്ഞിവെക്കാനുള്ളവെള്ളംവെച്ചിട്ട്ഉമ്മഹാജിയാരുടെ വീട്ടിലെനെയ്ച്ചോറുവെക്കാനുള്ളനെല്ലുകുത്താനിറങ്ങും. കാഞ്ഞവയറിന്റെക്ഷീണത്തെമുറുക്കി കെട്ടി,നീണ്ടുപോയമുണ്ടിന്റെകോന്തലകൾകാറ്റിലാടുന്നുണ്ടാവും. വഴിനീളെകരച്ചിലുകളേയവർഓടിച്ചുതീർക്കും. നെല്ലുകുത്തി പാറ്റുമ്പോൾനെയ്‌ച്ചോറരീന്റെമണംഅവിടെയെല്ലാംവട്ടംകൂടിനിൽക്കും. പത്തുമണികാപ്പിയും,ഉച്ചക്കഞ്ഞിയുംനോയമ്പെടുത്തോണ്ട്, വേണ്ടെന്നൊരുകളവുപറയും. ഉള്ളംകുഴിച്ചെടുത്തൊരുനെടുവീർപ്പിനേകുടിലിലേക്ക്പറഞ്ഞയക്കും. മക്കളുടെ വിശന്നവയറുംകെട്ടുപോയഅടുപ്പുംഉമ്മാന്റെനെഞ്ചിലപ്പോൾആളിക്കത്തും. വൈകിട്ട് വീട്ടുകാരികൊടുത്തപൊടിയരിയുമെടുത്ത്പിന്നെയൊരുകൊടുങ്കാറ്റാണ്വീട്ടിലേക്ക്പായുക. കരച്ചിലെല്ലാംവഴിയിൽ വലിച്ചെറിയും, മുഖത്തെവാടിപ്പോയപൂവിനെ തുടച്ചുതുടച്ചുചിരിപ്പിക്കും. തിളച്ചുവറ്റിപ്പോയമക്കളെതട്ടിവിളിച്ചു,പൊടിയരികഞ്ഞിവിളമ്പും. കഞ്ഞികുടിക്കുബോൾമക്കൾ പറയും ഉമ്മാക്ക് നെയ്‌ച്ചോറിന്റെമണമാണെന്ന്. റഫീഖ് പുളിഞ്ഞാൽ പ്രിയ സ്നേഹിതന് ഈ വായനയുടെ സ്നേഹം…

റവ ഡോ. ബിജി മാർക്കോസ് ചിറത്തിലാട്ടു അച്ചന്റെ കബറടക്ക ശുശ്രൂഷ….. ഫാ. ജോഷി വെട്ടിക്കാട്ടിൽ

2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട ചിറത്തിലാട്ടു ദിവ്യ ശ്രീ. ഡോ. ബിജി മാർക്കോസ് കശീശയുടെ കബറടക്ക ശുശ്രൂഷ 2020 മെയ് 30 ആം തീയതി ശനിയാഴ്ച രാവിലെ യുകെ സമയം 7: 30 ന് ലണ്ടൻ സെൻറ് തോമസ്…

പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി.

അഞ്ചല്‍ ഉത്ര കൊലപാതകക്കേസ്സില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പടെയുള്ളവ കിട്ടിയിട്ടുണ്ട്.പാമ്പിന്റെ ജഡം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ്…

തനിയാവർത്തനം. …. Binu R

ചിറയിങ്കണ്ടത്തിലെ ചേറപ്പായി മകൻ അന്തോണി വെളിയിലിരുന്നതിനെ എടുത്ത് കോണാൻ ഉടുത്തു, എന്നു പറഞ്ഞതുപോലെയായി. എന്തു പറയേണ്ടു :, കഥ ഇവിടെ തുടങ്ങുകയാണ്.ചിറയങ്കണ്ടത്തിലെ ചേറപ്പായി നാഴികയ്ക്ക് നാല്പതുവട്ടം ഒളിച്ചോടും. പുതിയ നാഴിക പിറക്കുന്നതിന് മുമ്പേ തിരിച്ചെത്തും. ചേറപ്പായി തിരിച്ചെത്തുമ്പോൾ സഹധർമിണി, നെഞ്ചത്തുള്ള മിഴാവ്…

മഴയോർമ്മകൾ … Lisha Jayalal

ജാലക പഴുതിലൂടെമഴയെ കാണുമ്പോൾനീയടുത്തെത്താറുണ്ട് ,ഒരു വട്ടമല്ലനൂറുവട്ടം എന്നോട് മിണ്ടി ,മഴയോടൊപ്പംചിരിച്ച് തിമിർക്കാൻ ഓർമ്മകളുടെഅതിർവരമ്പിലൂടെനടക്കുമ്പോൾഒഴുകുന്നകണ്ണീർ ചിന്തുകൾ…. നമുക്കായ്വസന്തം വരുന്നതുംനമുക്കായൊരുമഴ പെയ്യുന്നതുംമഞ്ഞായ് നീയെന്നിൽഅലിയുന്നതുംകാറ്റായ് പുണരുന്നതുംഞാനോർക്കാറുണ്ട് ഓരോ തിരിച്ചുപോക്കുകകളിലുംവേലിയിൽ ഓർമ്മപ്പൂക്കളംതീർത്തിരുന്നകോളാമ്പിപൂക്കളിൽഞാൻ ഒരു പഴയകൗമാരക്കാരിയെ തിരയാറുണ്ട്ഓർമ്മകൾക്ക്നിറം മങ്ങിത്തുടങ്ങുമ്പോളവവേലിപ്പടിയോളംഅടുത്തു വന്നെന്നെയാത്രയാക്കാറുണ്ട്… Lisha Jayalal

റമദാൻ ആശംസകൾ … Muraly Raghavan

ഇസ്ലാമിക വിശ്വാസികളിലും, മറ്റ് സഹോദരങ്ങളിലും ആത്മീയാനന്ദത്തിൻ്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതമാസം വന്നെത്തി. ക്ഷമയുടെ മാസമാണ് റമദാന്‍. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്,അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ് എന്ന അല്ലാഹുവിൻ്റെ വാക്യം നോമ്പിൻ്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഇസ്ലാംമത…