പുൽക്കൂട്ടിലെ കരിയിലകൾ.

രചന : ജയരാജ്‌ പുതുമഠം✍️ നാലിതൾ കവിതതേടിനാൽക്കവലകളിൽഅലഞ്ഞു ഞാനേറെക്രിസ്തുമസ് പുലരിയുടെആനന്ദലഹരിയിലേറിപൊട്ടിമുളച്ചില്ല ഒരു നാമ്പുംശീതതെന്നലൊഴുകിയപതിതമനസ്സിൻകുങ്കുമസന്ധ്യയിൽപോലുംമടങ്ങി ഞാൻമേഘഗണങ്ങൾക്കൊപ്പംവൈകിവരുന്ന പറവകളെനോക്കിഇരുളിന്റെ ഇഴകൾ പിറന്നസന്ധ്യാംബരത്തിൻ ചിറകിൽവിഷാദരാഗവും മൂളിസത്യമാണെ,പെട്ടെന്നൊരു മിന്നൽ മിടിപ്പ്നെഞ്ചിൽ ശിരസ്സിൽപഞ്ചേന്ദ്രിയങ്ങളിൽസർഗ്ഗവൃക്ഷശിഖരങ്ങളിൽതെളിഞ്ഞു… ആടിത്തിമിർത്തു,തെങ്ങോലത്തുമ്പിന്റെതരളമോഹങ്ങളിൽകിളിയിണകൾ കുരവയിട്ടുഇനി എഴുതാം,മിഴിനീരോഴുകുന്ന ഇടയരുടെസങ്കൽപ്പനപർവ്വങ്ങളുടെഅൾത്താരയിൽയുഗങ്ങളായ് നെയ്യുന്നപാവനമാം പുൽക്കൂടിന്റെഅന്ത്യമില്ലാകഥനങ്ങൾ.

കവിതയോട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ!നവനവഭാവനയെന്നിൽ പുലരുവാ-നവികലാനന്ദത്തോടെത്തൂവേഗംവിരിയുന്നു പൂവുകളായിരമെന്നുള്ളിൽപരിമൃദു രാഗസുഗന്ധികളായ്അണയുന്നു,ശലഭങ്ങളനവധിയായതി-ലനുരക്തഭാവനാലോലരായ് ഹാ!കളകളം പാടിവന്നെത്തുന്നുവാരിളംകുളിർകാറ്റു,മെൻമനോവാടിതന്നിൽനിറകതിർപ്പുഞ്ചിരിപ്പാലു ചുരത്തിയാ-നിറതിങ്കൾപോലെയുദിച്ചുപാരം,കവിതേ,യെന്നാത്മകവാടം തുറന്നുനീസവിനയംതുടരൂനിൻ നൃത്തമേവംഇവിടെ നടമാടും ദുഷ്കൃതിയൊക്കെയുംവെറുതെ,കണ്ടാവോ കൺപൊത്തിടാതെസടകുടഞ്ഞുശിരോടുണർന്നെണീറ്റങ്ങനെ,ഇടതടവില്ലാതെതിർപ്പുധീരംപുലരിപിറക്കുമ്പോൾ കാണുന്നതൊക്കെയുംകൊലപാതകങ്ങളാണെങ്ങുമെങ്ങുംഅധമൻമാരൊരുകൂട്ടം ചെയ്തുകൂട്ടീടുന്നചതിവേലത്തരമല്ലോ,യെങ്ങുമെങ്ങും!കരളിൽ കിനാവുകളൊരുപാടുണ്ടോമലേ,അരിയൊരാ,ചുവടുവച്ചെത്തുവേഗംപലജാതി,പലമതക്കൊടികളാൽ മർത്യരെ-പ്പലതട്ടിൽനിർത്തി ഭരണവർഗ്ഗം,പലതുംനേടീടുന്നു പകിടകളിച്ചയ്യോ,പകലന്തിയോളമി,പ്പാരിടത്തിൽ!കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ?അപമാനമെത്രസഹിച്ചു,മീലോകത്തി-ന്നഭിമാനമായ്ത്തന്നെ,യെത്തുകെന്നിൽ.

മഹാനഗരജാലകങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ മഹാനഗരജാലകങ്ങൾഅടയാറില്ല.അടക്കാനാവില്ല.മഹാനഗരജാലകങ്ങൾഎപ്പോഴുംപ്രകാശത്തിന്റെതാവളങ്ങൾ.നീലാകാശത്ത്മേഘക്കൂട്ടങ്ങളലയുന്ന പോലെരാവും, പകലും നിലക്കാത്തആൾക്കൂട്ടമേഘപ്രയാണങ്ങൾ താഴെ.അസ്തിത്വംഅസംബന്ധമെന്ന്,വിരസമെന്ന്,നിരർത്ഥകമെന്ന്തരിശുനിലങ്ങളെപ്പോലെവർണ്ണരഹിതമെന്ന്മഹാനഗരംക്ലാസ്സെടുക്കുന്നു.മഹാനഗരജാലകങ്ങളിലൂടെപുറത്തേക്ക്കണ്ണുകളെപറഞ്ഞ് വിടുമ്പോഴൊക്കെഅഹന്തയുടെഊതിവീർപ്പിച്ചബലൂണായി ഞാൻനാലാം നിലയിലെഅപ്പാർട്ട്മെന്റിന്റെപടവുകളൊഴുകിയിറങ്ങിആൾക്കൂട്ടങ്ങളുടെലഹരിയിൽ മുങ്ങി,ഒഴുകുന്നനദിയിലൊരുബിന്ദുവെന്നപോലെഅലിയുന്നു.എന്റെ നിസ്സാരതയുടെമൊട്ടുസൂചിഎന്റെ അഹന്തയുടെഊതിവീർപ്പിച്ച ബലൂണിനൊരുകുത്തുകൊടുക്കുന്നു.ഒരു മണൽത്തരിയുടെലാഘവത്വംകൈവരുന്നു.എന്നെ ഞാനറിയുന്നു.

‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’

രചന : സജി രാജപ്പൻ ✍️ രണ്ട് ദിവസത്തിനു ശേഷം ടൗണിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു സാംസ്‌കാരികസമ്മേളനത്തിൽ ചർച്ചയാകുന്ന ‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’മെന്ന വിഷയത്തിൽ സംസാരിക്കാൻ തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് വലിയതോതിൽ സ്വാതന്ത്ര്യവും നീതിയുമൊക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്നൊരു തോന്നൽ…

ഒറ്റയായീ

രചന : രാജീവ് ചേമഞ്ചേരി✍️ കാലം കോലം മാറിയല്ലോ?കാലക്കേടിൻ നാളല്ലോ?കാലചക്രം കറങ്ങിയെന്നും-കാലഹരണച്ചുഴിയല്ലോ?? കാമം ക്രോധം ഏറിയല്ലോ?കുറ്റകൃത്യം വാർത്തയല്ലോ?കോടതി കയറിയിറങ്ങും വാദം-കൂറുമാറ്റക്കൂട്ടിലടയ്ക്കേ?? കാറും കോളും വന്നുവല്ലോ?കാറ്റിൻ താളം താണ്ഡവമല്ലോ?കുന്നുകളിടിച്ചൊഴുകും മഴയാൽ –കാലവർഷക്കെടുതിയായീ! കാലും കയ്യും തളരുന്നല്ലോ?കറങ്ങീ തലയും കണ്ണിലിരുട്ടായ്!കൂടുകൾ പോയൊരു പൈങ്കിളിയിന്ന് –കൂട്ടം…

ശവപ്പെട്ടികൾനാളെ വൈകുന്നേരം 7 മണിക്ക്ക്യാമിലി മീഡിയ യൂട്യൂബ് ചാനലിൽ റീലിസ് ചെയ്യുന്നു.

ബിനോ പ്രകാശ്✍️ പ്രീയ മിത്രങ്ങളേ,ഞാൻ എഴുതിയ ശവപ്പെട്ടികൾ എന്ന മനോഹരമായ കഥയെശ്രീ വക്കം രാജീവ് സംവിധാനം ചെയ്തുഅടുത്ത ഞായറാഴ്ച ( 22/ 12 /2024 )വൈകുന്നേരം 7 മണിക്ക് യൂട്യൂബിൽ ക്യാമിലി മീഡിയ റീലിസ് ചെയ്യുന്നു.എല്ലാവരും കാണുകയും സപ്പോർട്ട് ചെയ്യുകയും വേണം.…

വഴിയോരപ്പുഴുക്കൾ…..

രചന : ഷാജ്‌ല ✍️ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓവർ ബ്രിഡ്ജിനടിയിലൂടെ നടന്നാൽ റെയിൽപാളത്തിനടുത്തുള്ളഅഴുക്ക് ചാലിനപ്പുറത്തായി ഭിക്ഷക്കാരും, നാടോടികളും താമസിക്കുന്ന ചേരി കാണാം. അഴുക്ക് ചാലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. പരിസരമാകെ തളംകെട്ടിക്കിടക്കുന്ന ജീർണ്ണ വായുവിന്റെ ഗന്ധം. എല്ലിച്ച മനുഷ്യക്കോലങ്ങൾ,…

നന്ദി കാട്ടാൻ നരൻ നായയല്ല..!

രചന : സുമബാലാമണി. ✍️ അടുപ്പത്തു കഞ്ഞി അലസമായ്തിളയ്ക്കവേ,വെട്ടിപ്പറിച്ച ചക്കതറയിലും മുറത്തിലുമങ്ങ്ചിതറിപ്പരന്നു കിടക്കവേ,ചുറ്റിനും മക്കളോടിക്കളിക്കവേ,ചങ്ങലപ്പൂട്ടിൽ ശ്വാനൻചിണുങ്ങിക്കരയവെമീൻതല തിന്നപൂച്ചമുഖം മിനുക്കവേ,വൈധവ്യത്തിൻ വിഷാദച്ചുഴിയവൾപതിയെക്കയറവെ,വീടൊഴിപ്പിക്കാനന്നേരമെ-ത്തിയുടമസ്ഥനും കൂട്ടാളികളും.തൊഴുകയ്യോടെ നിന്നു വെറുതെയാചിച്ചൊരാഴ്‌ചകൂടിയെന്നവൾകണിശം പറഞ്ഞയാളിന്നി-റങ്ങണമിപ്പോയിനിയൊ-രവധിയില്ലെന്നുകഞ്ഞിക്കലമുൾപ്പെട്ടതെല്ലാംവാരിയെറിഞ്ഞവർപേക്കുത്തു നടത്തി.നിരാലംബയായവൾകുഞ്ഞിക്കൈകൾ മാത്രംപിടിച്ചിറങ്ങി,കണ്ണീരൊപ്പി ലക്ഷ്യമില്ലാതെപശ്ചാത്തലസംഗീതമായ്ശ്വാനന്റെ മൂളിക്കരച്ചിലുംഅഭയം നൽകാതയൽപക്കവുംസോപ്പുകുമിളപ്പോൾബന്ധുജനങ്ങളുംപൊള്ളും പാതകൾ താണ്ടിഒടുവിലൊരു ദേശാടനപ്പക്ഷിയെപ്പോൾചേക്കേറിയെങ്ങോ.നന്ദി കാട്ടാൻ നരൻനായയല്ലെന്നറികിലുംആരെങ്കിലും തേടിവരുമെന്നവൾവെറുതെ…

എവിടെയാ നഷ്ടമായത്.

രചന : ദീപ്തി പ്രവീൺ ✍️ ഒരിക്കലും നഷ്ടപെടില്ലെന്ന മൂഢവിശ്വാസത്തോടെ,അത്രമേല്‍ പ്രിയപ്പെട്ടതായി ചേര്‍ത്തു പിടിച്ച കൈകള്‍….എവിടെയാ നഷ്ടമായത്……..എപ്പോഴൊക്കെയോ അമിത സ്നേഹവും സ്വാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍ ഉണ്ടായ പിണക്കങ്ങള്‍…അവഗണിച്ചു പോയപ്പോഴൊക്കെയും പിന്‍തുടര്‍ന്നിരുന്നു…….ഒരിക്കലും മടങ്ങി വരില്ലെന്നു കരുതിയപ്പോഴൊക്കെ ഭ്രാന്തമായ സ്നേഹത്തോടെ കാത്തിരുന്നിരുന്നു….ഉറക്കെ കരയാനാകാതെ ഉള്ളിലടക്കിയ വേദനകള്‍…

ജീവിതത്തിനും മരണത്തിനുംഇടയിൽ

രചന : കല ഭാസ്‌കർ ✍️ ജീവിതത്തിനും മരണത്തിനുംഇടയിലെവിടെയോ ഒരു നക്ഷത്രംരാത്രിയാകാശത്ത്മറഞ്ഞും ഇടയ്ക്ക് തെളിഞ്ഞുമിരുന്നു.അപ്പുറത്തേക്കോ ഇപ്പുറത്തേക്കോഎന്നതിരു തിരിയാതൊരു ഓർമ്മത്രിസന്ധ്യയുടെ മങ്ങൂഴത്തിൽമുനിഞ്ഞ് നിന്നത്വെറുതെ ഓർമ്മയിൽ വന്നു മാഞ്ഞു .അടുത്ത ജന്മമീമരണവേദന മറന്നാലോനിന്നെ മറന്നാലോഎന്ന് മാത്രമൊരു മരണഭീതി-യന്നേരം ചുറ്റും ഇരുട്ടായിവേഷം മാറി വന്ന് കാവൽ…