ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

പ്രണയതാളം.

രചന : സക്കരിയ വട്ടപ്പാറ ✍ ഇരു ഹൃദയങ്ങൾഒന്നാകുന്ന രാവിൽ,ദാഹങ്ങൾ ഇഴുകിച്ചേരുന്നുമെല്ലെ.മോഹങ്ങൾ തമ്മിൽതിരമാലകൾ തീർക്കുന്നു,അനുഭൂതി തൻകൊടുമുടികൾ കീഴടക്കുന്നു. മിഴികളിൽ പ്രണയത്തിൻആഴികൾ ഇരമ്പുന്നു.അധരങ്ങളിൽ തേൻകിനിയുന്ന പൂക്കൾ വിരിയുന്നു.കരങ്ങൾ പരസ്പരംതഴുകുന്നു മൃദുവായി,ഓരോ കണങ്ങളുംആനന്ദ പുളകമണിയുന്നു. ഇളം ചൂട്പടർത്തി,ശ്വാസത്തിൻ കാറ്റ് വീശുന്നു.ഒഴുകിയെത്തുന്ന സംഗീതമായ്,മധുര ശബ്ദങ്ങൾ ഉയരുന്നു.ഓരോ…

സമാധാനസുന്ദരി***

രചന : ശിഹാബുദ്ധീൻ പുത്തൻകട അസിസ് ✍ ഒലിൻ ശാഖകൾ പോൽ പുരികങ്ങൾബുൾസ്സയ് പോൽ കൃഷ്ണമണികൾഈന്തപ്പഴമിറ്റുവിഴും പോൽചന്ദ്രിക പേറിയ നെറ്റി സ്ഥലംബൂഗിൾ പോൽ നാസികകൾനാമംപേറും പർവ്വതശിഖരവുംഒന്നിലേഴു വർണ്ണങ്ങളുംആംഗലഭാഷാചാതുരൃംവികസിത കടിദേശവുംപേറി നിൽപ്പൂ ….രാജിപേറിയ വേലായുധനുംതോളിൽ ചാർത്തി നീഒറ്റനോട്ടത്തിൽ ഞെട്ടും മനംഒപ്പം സ്നേഹകിരണങ്ങൾഓമനയായ് മണ്ണിൻ…

ഗുരു…….

രചന : സ്നേഹചന്ദ്രൻഏഴിക്കര ✍ ഞാനുംനീയുംനമ്മളുംനിങ്ങളുംഗുരു!!!…..നാമേവരുംശിക്ഷ്യരുമത്രേ……!!!ഗുരുവാക്കുന്നത്ഗുരുത്വവുംശിക്ഷ്യനാകുന്നത്ശിക്ഷ്യത്വവും തന്നെ!!!ഗുരുവാകാൻഉള്ളുയിരിൽതെളിമ വേണം !!കണ്ണുകളിൽവജ്രസൂചിത്തിളക്കവുംവാക്കുകളിൽമനസ്സുകളെഅലിയിച്ച്സ്വത്വം തെളിയിച്ചു കൊടുക്കുന്നആത്മാവബോധവും വേണം !!!പണ്ട് …….ജാതിക്കോയ്മയെമനുഷ്യക്കോലംകാട്ടികണ്ടിട്ടുംമനസ്സിലായില്ലെങ്കിൽപറഞ്ഞിട്ടെന്തു കാര്യംഎന്നുരചെയ്തവൻഅത് ……ഗുരു !!!ഉള്ളിലുറഞ്ഞജാതിയെപപ്പടം പോലെപൊടിക്കാൻഉദ്ഘോഷിച്ചവൻഗുരു…….!!!ഗു എന്നഇരുട്ടിനെരുഹം ചെയ്ത്വെളിച്ചത്തിടമ്പായവൻഗുരു………!!!കർമ്മഫലങ്ങളെന്നുംവിധിയെന്നുംവിധിച്ചതിനെവിദ്യനേടിപ്രബുദ്ധിയിലേക്കുയർന്ന്കൊള്ളാതെ തള്ളാൻഅരുളിയവനേ ഗുരു !!!ഉരുവായതിനെഅരുൾ നേടിതെളിവേറ്റാൻആമന്ത്രണംചെയ്തവൻഗുരു………!!!ഒരു കരിങ്കൽകഷ്ണത്തിൽജാതിയില്ലാദൈവത്തെആവഹിച്ചെടുത്ത്അന്ധതയുംബധിരതയുംഅറിവില്ലായ്മയുംഭൂഷണമാക്കിയവരുടെനാവറുത്തവൻഗുരു……..!!!മനുഷ്യത്വത്തിൻ്റെപൂർണ്ണതയാണ്ഗുരു……..!!!ദൈവത്തിങ്കലേക്കെത്തിയമനുഷ്യനാണ്ഗുരു…….!!!നമ്മിലുണ്ടെങ്കിലുംനാമറിയാതെ പോയഅരുളിൻ്റെതികവുതന്നെഗുരു…!!!!!!!

“ചെമ്പനീർ “

രചന : രാജു വിജയൻ ✍ ഇവിടെയീമണ്ണിതിലുരുകുവാൻ മാത്രമായ്ഒരു ചെമ്പനീർച്ചെടി നീ നട്ടതെന്തേ…!?കൊടിയ വെയിലേറ്റു വാടിക്കരിഞ്ഞിട്ടുംഒരു തുള്ളി നീർ പോലും പാറ്റാതിരിപ്പതെന്തേ..? മുൾ മുരുക്കായിട്ടു പോലും പലതിനുംമുൾവേലി തീർത്തു കൊടുപ്പവരെമരുഭൂവു പോലുള്ള വരൾക്കാട്ടിലിങ്ങനെഎന്തിനായ് നട്ടു തിരിച്ചു നീയും…! എത്രകാലങ്ങളായൊറ്റക്കു പാറിടുംചിറകുകളൊരുനാൾ തളരുകില്ലേ…?മുന്നോട്ടു,…

ഉരമുള്ള കാതൽ ചിരങ്ങൾ

രചന : ഹരിദാസ് കൊടകര ✍ നീ വന്നശേഷംകൂടൊന്നുണർന്നുതുടക്കം പറക്കലിൻഉദിപ്പൊന്ന് നോക്കുക..പപ്പടം ചുട്ടതുംഉപ്പിലിട്ടതും കൂട്ടിഉണ്ണാനിരിക്കുന്ന-സഞ്ചാര സന്ധികൾ.ആലംബ നേരത്തെസഹനശേഷിപ്പുകൾ.പഴമുറം ചേറുന്ന-അകമുള്ള വാക്കിലെകാട്ടുഗർത്തങ്ങൾ.തുമ്പിമരത്തിലെ-കാതൽ ചിരങ്ങൾഉരമുള്ള നാമ്പുകൾ വട്ടത്തിൽ ചുറ്റുന്ന‘വട്ടപ്പാലം’ മതിനാമദേഹത്തിന്റെപടവൊന്നിറങ്ങാൻ..പൂർവ്വം തിരക്കാൻ..പാറുന്ന കൂട്ടിലെജ്വര ചിന്തനങ്ങളെനേത്രകാലത്തെസൂക്ഷ്മം നയത്താൽവിനീതരാക്കാൻ.. അന്ന്..നീ തന്ന പ്രാണനിൽകാട്ടുമഞ്ഞൾക്കറ.വേപ്പില വസ്ത്രം.മുറിവുണക്കുന്നവേദനാദൂരത്തെസന്ദേഹമൂർച്ചാ-ഭാവിഭാരങ്ങൾ.പൂവിന്നകങ്ങളിൽഒളിസേവ ചെയ്യുന്നആകാശ മറവിലെപ്രാണസൗരങ്ങൾ.പ്രകാശലോകത്തെഭരിത…

യുവ തലമുറയെ വയലൻസിലേക്ക് തള്ളി വിടുന്നത്.

രചന : അരുൺ പുനലൂർ ✍ യുവ തലമുറയെ വയലൻസിലേക്ക് തള്ളി വിടുന്നത് ചില സിനിമകളാണ് എന്ന് പലയിടത്തും ചർച്ച കണ്ടു…കുട്ടികളെ അത്തരം സിനിമകളും സ്വാധീനിക്കുന്നുണ്ടാവും അത് നിഷേധിക്കുന്നില്ല…നമ്മളും വളർന്നു വന്ന വഴിയിൽ പലതരം സിനിമകൾ കണ്ടിട്ടുണ്ട്…പക്ഷെ സിനിമ വെറും സിനിമയാണെന്നും…

വിയർപ്പിന്റെ വിളവ്

രചന : സുനിൽ തിരുവല്ല. ✍ ആകാശം മണ്ണിലേക്കൊരുചിരിയെറിഞ്ഞു.മണ്ണ് സന്തോഷിച്ചു,മണ്ണിൽ പൊന്നു വിളഞ്ഞു,കർഷകന്റെ കയ്യിൽവെളിച്ചമെന്നപോലെ.വിയർപ്പിന്റെ തുള്ളികൾ നീരുറവായി,നാട്ടിൻപുറം പച്ചയായി .കർഷക ഹൃദയത്തിൽപ്രതീക്ഷ തൻ കിരണ പ്രവാഹം !എങ്കിലോ. ലാഭത്തിൻ കൊമ്പ്വളർന്നതോ ഇടനിലക്കാരിൽ .അവർ ആഘോഷിച്ചു.വിതച്ചവനും, കൊയ്തവനുംഅല്പ ലാഭം!വിയർപ്പിന്റെ കൂലി പോലുംകിട്ടാതെ പാവം…

ആ ശലഭ കാലം

രചന : ശുഭ തിലകരാജ് ✍ ആ ശലഭ കാലംഎത്ര മനോഹരമായിരുന്നു..?നിനക്കൊപ്പംഭാരമില്ലാതെ പറന്നും,ഭംഗിയുള്ള കാഴ്ചകൾ കണ്ടുംനാം മുഖത്തോട് മുഖം നോക്കി യിരുന്ന കാലം.ആകാശത്തിനും ഭൂമിക്കുംഇടയിലുള്ളതെല്ലാം ചർച്ച ചെയ്ത് പണ്ഡിതരായി നാം.മുന്നറിയിപ്പില്ലാതെ ആർത്തുപെയ്ത മഴയിൽ നനഞ്ഞവർ.ചിരിച്ചു ശ്വാസം മുട്ടിയതമാശകളെത്രയോ..തമ്മിൽ പിരിയാൻനീ കണ്ടെത്തുന്ന,കാരണങ്ങളൊന്നുംകാരണങ്ങളേയല്ലെന്ന് തിരിച്ചറിയുമ്പോൾ.അഴിച്ചു…

സോമു

രചന : നിവിയ റോയ് ✍ യഥാർത്ഥ സംഭവം ,പേര്‌ മാത്രം വ്യത്യാസം.സോമു അവന്റെ അമ്മയെപ്പോലെ വെളുത്തിട്ടായിരുന്നില്ല.അവന്റെ അച്ഛൻ അവനെ ഉപേക്ഷിച്ചു പോകുമ്പോൾ അയാളുടെ നിറം മാത്രമേ അവനു നല്കിയിട്ടുണ്ടായിരുന്നുള്ളു. അവന് അവന്റെ അമ്മയുടെ പോലെ നല്ല ഭംഗിയുള്ള മുഖമായിരുന്നു .അവന്റെ…

അണച്ചിട്ടുമണയാത്ത വീട്

രചന : ഷിബിത എടയൂർ ✍ അണച്ചിട്ടുമണയാത്തവിളക്കുകളുള്ളൊരുവീട്നഗരമധ്യത്തിൽബാക്കിയാവുന്നു.ഇരുനിലയിലത്,മുറികളടയ്ക്കാതെപോയവരുടെമടക്കമോർത്ത്രാവില്ലാതെപകലില്ലാതെതേങ്ങിക്കൊണ്ടിരിക്കുന്നു.വരുമായിരിക്കുമെന്ന്ഓർമയുടെവളവുകളിലെകണ്ണാടിയിൽപരതുന്നുഇല്ലെന്ന നിരാശയിൽഇരുമ്പുകവാടംഅലറിക്കൊണ്ടടയുന്നു.ഉപേക്ഷിക്കപ്പെട്ടവീടുകളേക്കാൾവിള്ളലുണ്ടാകുന്നത്ഒരു ദിനത്തിന്റെ പാതിയിൽനിന്നനിൽപ്പിലിറങ്ങിപ്പോകുന്നമനുഷ്യരെ പോറ്റുന്നവീടുകൾക്കാണ്,കൈകളില്ലാത്തവറ്റഎത്രതരംവിശപ്പുകളോട്പ്രതികരിക്കണം,തുറന്നിട്ടജനാലയിലൂടെഅകത്തെത്തുന്നഅപരന്റെ നോട്ടത്തിൽലജ്ജിച്ചിട്ടുമൊന്ന്മുഖംപൊത്താനാകാതെഎത്രകാലംഒരേ നിൽപ്പു നിൽക്കണം.പിടികൊടുക്കാത്തപാർപ്പുകാരുടെവീടുപോലെമാറ്റിനിർത്തപ്പെടുന്നവർഗം വേറെയില്ല.