സ്നേഹഗാഥ. …. Shyla Nelson

നിന്റെ സ്നേഹ വചനമാണ് നിന്നെ എന്നിലേ യ്ക്കടുപ്പിച്ചത്.നിന്നിലൂടെ സഞ്ചരിച്ച വേളയിൽ വെറും വാക്കല്ലപ്രവൃത്തിയാണ് നിന്നെദാനമായിനല്കിയ സ്നേഹമാണ് ഞാനെങ്ങും കണ്ടത്.നിന്റെ ലാളിത്യവും, നേർമ്മയും നിൻ വചനങ്ങളിലെ സത്യവും ഞാൻ കണ്ടു.വെറും വാക്കല്ല നിന്റെ ജീവിതമായിരുന്നു നിന്റെസന്ദേശവുമെന്നു കണ്ടു.ജോർദ്ദാൻ നദിയിലെ കുളിരുള്ള വെള്ളത്തിനാഴത്തിൽ നിന്നിൽ…

വിരലെഴുത്ത് …. Pappan Kavumbai

ആയിരത്തൊന്നു രാവോരോ കഥ പറ-ഞ്ഞന്നൊരാളായുസ്സു കാത്തു.മൂഢകിടാങ്ങൾക്കു രാജ്യതന്ത്രങ്ങളായ്പഞ്ചതന്ത്രങ്ങൾ പിറന്നു.ആയിരങ്ങൾക്കായ് കരുത്തുറ്റ കൈ –ചുരുണ്ടാദർശ ലോകമുയർത്തി.വീരേതിഹാസകഥകളായോലകൾനൂറു നൂറായി മുറിഞ്ഞു.അന്നധികാര വിഷക്കോപ്പയിൽ തുള്ളിപോലും കലരാത്ത രക്തംനീറുന്നസത്യം നിരങ്കുശമിന്നുമെൻനാലു ചുറ്റും ചാലു കീറി.ഒക്കെയറിഞ്ഞുമറിയിച്ചും വാഴ് വിനെനക്കിതുടച്ചെടുക്കുന്നോർ –എത്ര കൊടികുത്തിയെത്രകടൽ താണ്ടിയെത്രയോ പായകൾ മാറ്റി.കോടി താരങ്ങളെ ചേർത്തുതുന്നുന്നതാംകൂരിരുളിൻപുറം…

പിണ്ടിക്കറി….. Thaha Jamal

എന്നും പിണ്ടിക്കറിഇടയ്ക്ക് നടുവേദനയ്ക്ക്പിണ്ഡതൈലം.പാളേതൊടൻ വാഴയുള്ളവീട്ടിലെ കറിയെക്കുറിച്ച്കുട്ടിയ്ക്കെന്നും പരാതികൃമികടിയുടെ അസുഖം മാറാൻപിണ്ടിയൊരുസുഖചികിത്സയാണെന്നറിയാത്ത കുട്ടിവാഴച്ചുണ്ടിലെ തേൻ കൊതിച്ച നാൾഇപ്പോഴും ഓർക്കുന്നു.വവ്വാലുകൾ പകലും പറക്കുന്ന തോട്ടത്തിലിറങ്ങിയാൻഒരു പാളേൻതൊടൻ മണമുണ്ട്.ജീവിതത്തിൽ മധുരവും.പഴം തിന്നാത്ത പുതിയ തലമുറയ്ക്ക്‘കറ’യെക്കുറിച്ചറിയില്ല.ചുണ്ടുകറിയുടെ മധുരമറിയില്ലവൻപയർ ചേർന്ന രസക്കൂട്ട്അമ്മ വിരലിൻ്റെ താളക്രമങ്ങൾഒക്കെകാർബറി തിന്നുന്നവരെ ഒരിക്കലും കൊതിപ്പിക്കില്ല.പുതിയ…

ഉപ്പുകല്ല് …. Pattom Sreedevi Nair

നന്ദികേടിന്റെ ഉറയ്ക്കാത്തഉപ്പുകല്ല് കൾ…വിളയാത്തനുണകളുടെനിറം മങ്ങിയ ഉപ്പുപരലുകൾ!അതിൽ അഭിനയ മറവികളുടെ…അപൂർവ്വരസം പുരട്ടികേൾവികളിൽകാഴ്ചകളിൽആശ്ചര്യം സൃഷ്ടിക്കാംഎന്നാൽഅനുഭവങ്ങളിൽഅമർഷങ്ങളുംഅപഹാസ്യങ്ങളും.ആക്ഷേപങ്ങളുടെആശയപർവ്വങ്ങളും..ആശ്രയങ്ങളെ. ത്തേടിആശയറ്റ്..അകലങ്ങളിൽ വഴിക്കണ്ണുമായി കാത്തിരിപ്പുകളും!അപ്പോഴും മനസ്സ്അബദ്ധധാരണകളെന്യായീകരിക്കാൻവൃഥാ ശ്രമം നടത്തുന്നുഒടുവിൽ…..അരികിലായി..സ്വപ്നമായി…..ഇമകൾക്കുള്ളിലെതീഗോളങ്ങളിൽ..പാരവശ്യവും.കണ്ണീരുപ്പിന്റെഉൾപ്രവാഹവും…! (പട്ടം ശ്രീദേവിനായർ)

നമ്മളിപ്പോഴും നൂറ്റാണ്ടിന്റെ ക്രമം തെറ്റിച്ചൊരു തുടക്കത്തിലാണ്!….. Navas Bin Aslam Zain

ചിലപ്പോൾ തോന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് മാനവകുലത്തിന്റെ വഴിത്തിരിവെന്നു,2200ലും,2300 ലുമിരുന്ന് മനുഷ്യരൊക്കെ നമ്മളെയോർത്ത് സഹതാപിക്കുമോ എന്നറിയില്ല,ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവർ എത്ര ഹതഭാഗ്യരാണെന്ന് ഞാൻ വിലപിക്കാറുണ്ടായിരുന്നു,രണ്ട് ലോക മഹായുദ്ധങ്ങൾ,ആണവക്രമണം,കോളനിവൽക്കരണവും അപകോളനി വൽക്കരണവും,പുതിയ രാജ്യങ്ങളുടെ ജനനം,ക്യൂബൻമിസൈൽപ്രതിസന്ധി,ശീതസമരം,സോവിയറ്റിന്റെ തകർച്ച,ആഗോളസാമ്പത്തിക പ്രതിസന്ധി,ഫാസിസം,നാസിസം,കൂട്ടക്കൊലകൾ,വംശ ഹത്യകൾ,ക്ഷാമങ്ങൾ,പ്ലെഗുകൾ അങ്ങനെ എന്തു തരം ദുരിതത്തിലൂടെ…

വൃഥാവ്യഥ …. Bindhu Vijayan

മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്നീതന്നസ്വപ്നവും നീതന്നഓർമ്മയുംഇടനെഞ്ചിലേറ്റിഞാൻവിടവാങ്ങിടുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോനീകനൽവെന്തവഴിയിൽകനിവിനായ്‌കേഴുമ്പോൾവറ്റിവരൊണ്ടൊരാ അധരത്തിൽസ്നേഹനീരിറ്റിച്ചു നീതന്ന ജീവൻപൊലിയുമ്പോൾ ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..നീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,താലിച്ചരടിനാൽ കോർത്തൊരുബന്ധംതാങ്ങായ്‌ത്തണലായ് പരസ്പരംനമ്മൾനിന്നെതനിച്ചാക്കിയാത്രയാകുമ്പോൾഒരുതുള്ളികണ്ണീർപൊഴിച്ചീടുമോ നീ…ചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾനിന്റെസ്നേഹംലയിപ്പിച്ചഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..ഒരുകുഞ്ഞുതാരമായ് നിന്നെയുംനോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾനോക്കീടുമോനീ എന്നെ നോക്കീടുമോഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ…… ബിന്ദു വിജയൻ, കടവല്ലൂർ.

കമലയും, പ്രിയങ്കയുംനമുക്ക് പ്രചോദനമാകട്ടെ…. Rajasekharan Gopalakrishnan

പുരുഷൻ്റെ ‘കൈയാൾ പണിക്കാരി’ മാത്രമാണ് താൻ, അബലയും അശരണയുംപുരുഷൻ്റെ അടിമയും മാത്രമാണു താൻ,വീട്ടിലൊതുങ്ങിക്കൂടിയാലും, വീടിനു വെളിയിൽ പുരുഷനൊപ്പം ജീവിതവ്യാപാര -ങ്ങളിൽ പങ്കെടുത്താലും, പുരുഷനു താഴെയാണു് തൻ്റെ സ്ഥാനമെന്നൊക്കെ തെറ്റിദ്ധരിച്ച് കാലങ്ങളായി ഇന്നും സ്വയം പിന്മാറിയും, പീഡനമേറ്റും കഴിയുന്ന ഇന്ത്യയിലെ സ്ത്രീകൾ ഈ…

അകതാരിൽ തെളിയുന്ന നിറദീപമേ …. Sabu Palackal Pathanamthitta

ഒൻപത് വയസ്സുകാരിയായ ശ്രീലയാ സത്യൻ എന്ന പ്രശസ്തയായ ഈ കൊച്ചുഗായിക പാടുമ്പോൾ ആ പ്രാർത്ഥനയ്ക്കുമുമ്പിൽ ആരാണ് കൈകൂപ്പാതിരിയ്ക്കുക !! അവർണ്ണനീയമായ ഭക്തിയുടെ ഒരു സ്പർശം ആരും അനുഭവിയ്ക്കും ജാതിമതസഭാ -വിശ്വാസ വ്യത്യാസങ്ങളൊന്നും കടന്നുവരാതെ, ആർക്കും കടന്നുചെല്ലാവുന്ന തിരുസന്നിധിയിലേക്കുളള ഒരു പ്രയാണമാണ് ഈ…

കാൽപ്പാടുകൾ. …. ബിനു. ആർ.

സ്വർണ്ണലിപികളാൽ വിരചിതമാം ലിഖിതങ്ങളുള്ളവർനടന്നുകടന്നുപോയ വഴിത്താരകളിൽഞാനുമെൻ കൂട്ടാളികളും നനുത്ത കാൽപ്പാടുകൾ തേടുന്നൂ,സ്വന്തമാം സങ്കല്പങ്ങൾ താലോലിച്ചുകൊണ്ട്… !തിരിഞ്ഞുനോക്കിയാൽ കാണാവുന്നതെല്ലാംഇഹപരമായ സ്വപ്നങ്ങളുടെ,തിരിയാത്ത കാര്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളാകവേ,കണ്ടെടുത്തവയെല്ലാം പാഴ്ക്കിനാവുകളായിരുന്നു….!കാലയവനികയിൽ മറഞ്ഞുപോയവർ,ഉപേക്ഷിച്ചുപോയ കാൽപ്പാടുകളെല്ലാംകാലത്തിന്റെ തിരകൾവന്നു മായ്ച്ചുകളഞ്ഞിരുന്നു.അതുകണ്ടെടുക്കാനായ് പാഴ്ക്കിനാവുകളെല്ലാം പരതിനോക്കി,കണ്ടെടുത്തതെല്ലാം വക്കുപോയതും മുറിഞ്ഞുപോയതുമായകുലീനമല്ലാത്തവരുടെ നികൃഷ്ടതയിൽ കുരുത്ത വടുക്കളായിരുന്നു… !

ജാതി സമുദായം രാഷ്ട്രീയം+മതം. …. Santhosh .S. Cherumoodu

വിചാരങ്ങൾ (3) ലോക ഗമനത്തിന്റെ നാൾവഴികളിൽ മനുഷ്യ രാശിയുടെ ജീവസന്ധാരണത്തിന് വിഘാതമായി, കോവിഡ് 19 എന്ന മഹാമാരി മൃത്യു നൃത്തം ചവിട്ടിത്തിമർക്കുകയാണ്.ലോകത്തിപ്പോൾ മനുഷ്യൻ എന്ന പദത്തിന് ജീവൻ എന്ന പദത്തിനോടുമത്സരിക്കേണ്ട അവസ്ഥയാണുള്ളത്.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ മുഴുവൻ മരണത്തിന്റെ മാറ്റൊലിക്കൂടാണ്.…