വിയന്നയിൽ തീവ്രവാദ വെടിവെപ്പ് .

ഓസ്ട്രിയ :വിയന്നയിൽ തിങ്കളാഴ്ച വൈകുന്നേരം ഒന്നാം ജില്ലയിലെ ഷ്വെഡെൻപ്ലാറ്റസിന് സമീപം തീവ്രവാദി ആക്രമണം: വിവരങ്ങൾ അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ പരിക്കേറ്റ് മരിച്ചു, ഒരു കുറ്റവാളി സ്വയം പൊട്ടിത്തെറിച്ചുവെന്ന് പറയപ്പെടുന്നു. ഓടി രക്ഷപ്പെടുന്ന മറ്റ് കുറ്റവാളികളുണ്ടെന്ന് പറയപ്പെടുന്നു. പ്രദേശത്തിന്റെ വലിയ പ്രദേശങ്ങൾ…

ഓൾ സെയിന്റ്സ് ഡേ ചിന്ത ….. ജോർജ് കക്കാട്ട്

“എല്ലാത്തിനും ഒരു സമയമുണ്ട് …” –ശലോമോന്റെ ജ്ഞാനമുള്ള വചനംജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പംനിശബ്ദ സങ്കടത്തോടെ.വിട പറയാൻ തയ്യാറാകാൻ –യുവത്വത്തിന്റെ സന്തോഷകരമായ അഹങ്കാരത്തിൽ നിന്ന്,വയലറ്റ്, പുഷ്പത്തിന്റെ സുഗന്ധത്തിൽ നിന്ന്,ഒരു ചെറിയ വസന്തകാല ഗാനത്തിന്റെ ഈണംവിളവെടുപ്പ്-പഴുത്ത ഗോതമ്പ് വയലിൽ നിന്ന്,വേനൽക്കാല പുൽമേടുകളിൽ പുഷ്പങ്ങളുടെ ആഡംബരം,സൂര്യപ്രകാശം നിറഞ്ഞ…

മലയാണ്മേ മമ ഹൃദയവാണീ….. Raghunathan Kandoth

അക്ഷരങ്ങൾതന്നക്ഷയഖനിയായവളേ!അമ്പത്താറക്ഷരസ്വരൂപിണി!അമ്മേ!അമ്മിഞ്ഞപ്പാലമൃതായ്നാവിൽ നർത്തനമാടിയ ദേവീകടലല കഴലിണതഴുകുംമൊഴിതൻഉടലഴകാഴക്കടലിൽത്തെളിയുംകാടും കാറ്റും രതിമന്മഥരായ്ആടിപ്പാടും പ്രിയമലനാടേ!വിണാധരിയാം വാണീമണിതൻപ്രണവസുധാമയ മൊഴിവിസ്മയമേ!ഭാഷാഭാഗീരഥി നീയൊഴുകിഹരിതമനോഹരമായീതീരംആത്മാവിൻ കുളിരാഴങ്ങളിലായ്സുഖദമൊരുഷ്ണസ്പർശവുമായിഹർഷോന്മാദപ്പൂന്തോപ്പുകളിൽമുന്തിരിമുത്തുക്കുമിളകൾ പൂത്തു!കാന്തനു ചതുരംഗജയമേകിപോലൊരുകാന്തതൻ താരാട്ടിന്നീണംതാളമതെന്നുമീത്തീരത്തിൻ താരാട്ടായ്കണ്ണന്മാർക്കെല്ലാമുറക്കുപാട്ടുംതത്തമ്മപ്പെണ്ണിൻ നാവിലൂടൊഴുകിയുത്തരരാമചരിതകാവ്യം!ചാക്യാർതൻ ഭള്ളിനെ തുള്ളിയിരിത്തിനമ്പ്യാർതൻ രസവാണീവാഗ്വിലാസം!ചങ്ങമ്പുഴതന്റെ കാവ്യകുമാരിമാർമുങ്ങിനീരാടി നിൻ പുണ്യതീർത്ഥങ്ങളിൽ!ജനകജയിലൊരഗ്നിപർവ്വതം കാട്ടിനാൻധന്യനാമാശാൻ കുമാരകവീന്ദ്രൻ!കർണ്ണകദനം കൈരളീവ്യഥയാക്കിനാൻകർണ്ണഭൂഷണകാരനുള്ളൂരയ്യരും!പാരിനു പാഠമാക്കിനാൻ വള്ളത്തോൾപരമേശ്വര പിതൃഗുരുസംഘർഷം!സഹ്യപുത്രമനമനാവരണം ചെയ്താൻവൈലോപ്പിള്ളി!റേഷൻക്യൂവിൽ ഗാന്ധിയെക്കണ്ടാൻകൃഷ്ണവാര്യരും!കൃഷ്ണനെത്തല്ലീ…

കർഷകൻ …. Swapna Anil

കാടുകൾ വെട്ടി മലകൾ തെളിച്ചുപൊന്നിൻ പറുദീസ പണിയാനായ്കന്നുകൾ കൂട്ടി നടവഴി താണ്ടിസ്വർണ്ണകതിരുകൾ വിതയ്ക്കാനായ്തോടുകൾ വെട്ടി കാനകളാക്കിനടവഴി ഇടവഴി ചാലുകളാക്കികലപ്പകൊണ്ടു ഉഴുതുമറിച്ചുമണ്ണിൽ പൊന്നുവിളയിക്കാൻവിത്തുവിതച്ചു തണ്ടുകൾ നട്ടുകളകൾ പറിച്ചു ഞാറുകൾ നട്ടുതെങ്ങിൻ തോപ്പുകൾ വെട്ടിയൊതുക്കിവള്ളികൾ പലവിധം നട്ടുനനച്ചുകറ്റകൾ കൊയ്യാൻ പോകുംനേരംതോരാമഴയും താണ്ഡവമാടിപ്രളയക്കെടുതിയിൽ മുങ്ങിയവയെല്ലാംസ്പടികംപോലെ തച്ചുതകർത്തു.…

ആവര്‍ത്തനം ….. ശ്രീരേഖ എസ്

ആവര്‍ത്തന വിരസതയുമായിആടിത്തിമിര്‍ക്കുന്ന അശാന്തികള്‍നിരാസത്തിന്റെ ഇരുട്ടറയില്‍ഉറങ്ങാതെ കിടക്കുമ്പോള്‍,തുറന്നിട്ടും കാണാതെ പോകുന്നുതിരിച്ചറിവിന്റെ വാതിലുകള്‍ .അറിവില്ലായ്മയില്‍ നടനമാടിനിഴലാട്ടം നടത്തുന്ന നോവുകള്‍അവിവേകത്തിന്റെ ചിറകിട്ടടിച്ചുഅഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍പൊട്ടിവീണ വളപ്പൊട്ടുകളില്‍ നിന്നുംഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍ശവംതീനിയുറുമ്പുകളുടെഘോഷയാത്രയിലലിയുന്നു.ആത്മാര്‍ത്ഥസ്നേഹത്തിന്റെവിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍തെറ്റിന്റെ ആവര്‍ത്തനവുമായികൂരിരുട്ടിലലയുമ്പോള്‍, വിഷാദ-ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍കേള്‍ക്കാന്‍ മാത്രമാണോ,പുതുപുലരികളുടെ പിറവികള്‍..?

*പൂർണിമരാഗം*…… ബേബി സബിന

സ്നിഗ്ധമാം പൗർണ്ണമിരാവിൽഭാസുര തൂവെള്ള കഞ്ചുകംചാർത്തിയ വിൺമങ്കേ, മന്നിലായ്ചിത്രകം വരയുന്നുവോ നീ !അനിതരമാമൊരു അനുഭൂതിയാൽചേലൊത്ത പാതിരാച്ചില്ലയിൽവൈമല്യമൊടെ വികചയായ്രാഗിണിയാം നിശാസുരഭികൾ!സുഭഗമായ് മാകന്ദവനിയിൽപഞ്ചമം പാടുന്ന പൂങ്കുയിലേനിന്നുടെ സ്വരധാരയിൽ ലയിച്ചുനൂതന രാഗമൊടെ ഏറ്റുപാടി ഞാനും!ചാമരം വീശുന്ന തരളമാം തെന്നലേ,അകലെയാ വനികയിലായ്പൂത്തുലയും പാരിജാതത്തിൻപ്രസരിതമാം പരിമളമതോ?രജനിതൻ നിരുപമശോഭയിൽനിനയാതെ നിന്ന നേരം…

മലയാളം …. Shyla Kumari

മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതുഅലകളിളക്കി പായുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറു ചിത്രരഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേമമ നാടേ.

കേരളമെന്നു കേട്ടാൽചോര തിളയ്ക്കാത്തവർ !…. Rajasekharan Gopalakrishnan

മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്‌, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!‘സൗഗന്ധികസുരസൂനസൗരഭ്യം’…

പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം? ….. ഗീത മന്ദസ്മിത

എവിടെയെൻ മലരണിക്കാടുകൾ…എവിടെയെൻ പുഞ്ചനെല്പാടങ്ങൾ…എവിടെയെൻ പച്ചപ്പനംതത്തകൾ…എവിടെയെൻ തണ്ണീർത്തടങ്ങൾ…എവിടെയെൻ കായലോരങ്ങൾ…എവിടെയെൻ നിളയുടെ കളകളാരവങ്ങൾ…എവിടെയെൻ പ്രൗഢമാം പശ്ചിമഘട്ടങ്ങൾ…എവിടെയെൻ മധുരമാം മലയാളമൊഴികൾ…പിറക്കുമോ ഇനിയിവിടെയൊരു തുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു കുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു ഗുരുദേവൻ…പിറക്കുമോ ഇനിയിവിടെയൊരു മഹാബലി…പിറക്കുമോ വീണ്ടുമൊരു പരശുരാമൻ…പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം..?

എന്റെ കേരളം….. Unnikrishnan Balaramapuram

സഹ്യനിൽ തലവച്ച് ആഴിയിൽപദമൂന്നി,അറബിക്കടൽവരെ പൂഞ്ചോലക്കുളിരേകി,ഹരിതാഭ തിങ്ങിയ കേരമരനിരകളാൽ,പ്രകൃതിയുടെ സുരഭില നാടാണ് എന്റെ കേരളം.കായൽപ്പരപ്പിലൂടൊഴുകുന്ന ജലയാനം,ഇടനാടിനെ പുളകമണിയിക്കുമ്പോൾ,കളകളാരവങ്ങൾ ശ്രുതി മീട്ടി പ്രവഹിക്കുംഅരുവി നീർച്ചാലുകൾ നിറഞ്ഞിടും നാട് എന്റെ കേരളം.അടവിയെ തടവിയകലുന്ന മാരുതൻ,സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം പരത്തുന്നു.ദുരമൂത്ത വാണിഭരുടെ മേൽക്കോയ്മ നേരിട്ട –വീരസ്മരണകളിരമ്പുന്ന നാട് എന്റെ…