രണ്ടു ലക്ഷം രൂപ
രചന : ഗീത നെന്മിനി ✍ അവസാനത്തെ തുള്ളിയും തൊണ്ടയിലേക്ക് ഇറ്റിച്ചു രാമഭദ്രൻ എഴുന്നേറ്റു.എട്ടുമണി കഴിഞ്ഞു .വലിയമ്മ അത്താഴം കഴിച്ചുകാണും.എട്ടുമണി വരെ അയാളെ കാത്തിരിക്കും .. കണ്ടില്ലെങ്കിൽ കഴിച്ചു പാത്രം കഴുകിവെച്ചു രാമഭദ്രൻ വരുന്നതും നോക്കി ജനാലക്ക് നേരെ തിരിച്ചിട്ട ചാരു…
ഒരിക്കലും തുറക്കാത്ത ജനാലകളുള്ള ആ വീടിനെക്കുറിച്ച്.
രചന : ജിബിൽ പെരേര✍ മുൻവശത്തായികരിഞ്ഞ ചെമ്പകമുള്ള വീടെന്ന് ,തപാലാഫീസിലെ ശിപായികളിയാക്കി വിളിക്കുന്നആ വീട്ടിൽതുറന്നിട്ടിരിക്കുന്നഒരേയൊരു ജാലകമാണുള്ളത്.വവ്വാലിനും എലിക്കുംപാമ്പിനും പല്ലിക്കുംഒരുപോലെ എൻട്രി പാസുള്ളആ ജാലകത്തിലൂടെയാണ്നമ്മൾക്കാ വീടിന്റെഅകക്കാഴ്ചകൾ കാണേണ്ടത്.‘വന്നതിൽ സന്തോഷ’മെന്ന്ഞരങ്ങി നീങ്ങിക്കൊണ്ട്അകത്തേക്ക് വിളിച്ച് കയറ്റി,വലിയ ഇരുമ്പ്ഗേറ്റുകൾ..കാക്കകളെല്ലാരും കൂടികാഴ്ചയില്ലാത്തയൊരുവനിൽനിന്ന്കള്ളയൊപ്പിട്ട് വാങ്ങിയ പ്രമാണംപോലെമുറ്റത്തൊരു കാക്കക്കൂടുംഅതിൽരണ്ട് കാക്കക്കുഞ്ഞുങ്ങളും.‘ഞങ്ങൾക്ക് മാത്രം…
സ്വപ്നത്തിൽ
രചന : സെഹ്‌റാൻ ✍ ദുരൂഹതയുടേതായൊരുപടമുരിയുന്ന പാമ്പിനെസ്വപ്നത്തിൽ ദർശിക്കുന്നത്നല്ലതാണ്.ചിറകുകളിൽവിഭ്രാന്തികളുടെപുരാവൃത്തങ്ങളണിഞ്ഞ്ആകാശം തൊടാനായുന്നകഴുകനെയും.നിത്യസഞ്ചാരിയായഎൻ്റെ കാര്യംഒന്നോർത്തു നോക്കൂ,സ്വപ്നങ്ങൾ ഒഴിഞ്ഞിടത്തെഇരുൾശൂന്യതയെതത്വചിന്തകളാൽഞാൻ പൂരിപ്പിക്കുന്നു.കെട്ടഴിഞ്ഞ ചിന്തകളുടെതോണിയിൽദൂരങ്ങൾ പിന്നിടുന്നു.നിഗൂഢതയുടെഉൾവനങ്ങളിലെനിഴലനക്കങ്ങൾമാത്രം നിങ്ങളതിൽദർശിക്കുന്നു.വൃഥാ കാത്തിരിപ്പിന്റെവെള്ളയുടുപ്പുകളണിയുന്നു…⚫
പ്രണയ നിർധാരണങ്ങൾ !
രചന : കമാൽ കണ്ണിമറ്റം✍ നിൻ്റെ പ്രണയത്തിൻ്റെയാഴവുംഎൻ്റെ പ്രണയത്തിൻ്റെയാഴവുംഒന്നായിരുന്നില്ല പൊന്നേ!നിൻ്റെ കരുതലിനോളംവന്നില്ലൊരിക്കലുമെൻ്റെ കരുതൽ!നിൻ്റെ നിശ്വാസച്ചൂടിനോളമൊത്തില്ലയെൻഹൃദനിശ്വാസനിർഗളങ്ങൾ !ഒരു യാത്രാമൊഴി,കൈവീശ,ലസ്തദാനം…..!ഒന്നും തമ്മിൽ തമ്മിലായില്ലവിധി വൈപരീത്യം …!എൻ മിഴി നിറയുന്നതുമെൻപാദമിടറുന്നതും സാക്ഷ്യമാക്കി,നീ കണ്ണയച്ചിമ വെട്ടാതെ നിൽക്കുന്നതിനുംഞാനകന്നകന്ന്, പാതവളവിൽമറയുന്നതിനുമൊടുവിൽ,പിൻവിളിയില്ലാതെപിന്തിരിഞ്ഞ്, കതകടച്ചാപലകപാളി മധ്യത്തിൽ ചാരിയുംപൊട്ടിക്കരഞ്ഞുമാവേർപാട് ദുഃഖമൊഴുക്കുവാനുംവിധി നമ്മോട് കൂടെയായില്ലയോമനേ!നമ്മുടെ…
ആൾക്കൂട്ടങ്ങൾക്കിടയിൽ
രചന : നിജീഷ് മണിയൂർ✍ ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നു തന്നെയാണ്കാണാതായത്.ആരവങ്ങൾക്കിടയിലാണ്അപ്രത്യക്ഷമായതും.കൈകളിലൊരുബാണ്ഡക്കെട്ടുണ്ടായിരുന്നു.കവിതകൾ, കഥകൾ, നോവലുകൾ ,നാടൻ പാട്ടുകൾ, കലാരൂപങ്ങളുടെചിത്രങ്ങൾഒക്കെയും മുറുകെപിടിച്ചിരുന്നു.നീണ്ട കാലത്തെഅലച്ചിലിൻ്റെ ക്ഷീണംമിഴികളിലുണ്ടായിരുന്നു.സംസാരംഅവ്യക്തവുമായിരുന്നു.വഴിവക്കിൽ നിന്നാണ്കണ്ടെത്തിയതും.വഴിപോക്കനാണ്തിരിച്ചറിഞ്ഞതും.പേര് ചോദിച്ചപ്പോൾപറയുന്നുണ്ടായിരുന്നു.‘ മലയാളം, മലയാളം’എന്നു മാത്രം.കരളുരുകിയൊരു ഓണപ്പൊട്ടൻഅപ്പൊഴും നാടു നീളെഓടുന്നുണ്ടായിരുന്നു.വരാനിരുന്ന മാവേലിവഴിയരികിൽകിതയ്ക്കുന്നുണ്ടായിരുന്നു.
മേൽവിലാസം
രചന : കെ.ആർ.സുരേന്ദ്രൻ ✍ വലിയ നഗരത്തിലെചെറുപ്പക്കാരൻസ്വന്തമായൊരുമേൽവിലാസംകളഞ്ഞുപോയവനാണ്.അവന്സ്ഥിരമായൊരുസ്ഥാപനമില്ല.സ്ഥിരമായൊരുതാവളവുമില്ല…എറിഞ്ഞുകൊടുക്കുന്നകപ്പലണ്ടികളുടെഎണ്ണക്കൂടുതൽനോക്കി അവൻസ്ഥാപനങ്ങൾ മാറുന്നു.കപ്പലണ്ടികളുടെഎണ്ണക്കൂടുതൽ ആത്മാർത്ഥതയുടെ മാനദണ്ഡമാകുന്നു.അവന്റെ രാവുകൾക്ക്ദൈർഘ്യംകുറവാണെന്നും.വൈകിയുറങ്ങിപുലർച്ചയുടെസബർബൻ ട്രെയിനും,ആൾക്കൂട്ടവുംസ്വപ്നം കണ്ട്അവൻതല്ലിപ്പിടച്ചെണീക്കുന്നു.സഹമുറിയന്മാർതമ്മിൽത്തമ്മിൽഅപരിചിതത്വത്തിന്റെപരിചയം മാത്രം.സൂക്ഷിച്ച് പോകണേ,സമയത്തിനാഹാരംകഴിക്കണേ,ചുമരില്ലാതെ ചിത്രമെഴുതാനാവില്ലെന്നോർക്കണേ,ചീത്തക്കൂട്ടുകളരുതേ,ജോലി കഴിഞ്ഞ്വേഗമിങ്ങെത്തിയേക്കണേയെന്നൊക്കെപ്പറഞ്ഞ്യാത്രയാക്കാൻഅമ്മയില്ലച്ഛനില്ല,ഭാര്യയില്ല,കാമുകിയില്ല.ആരുമില്ല.കവിഞ്ഞൊഴുകുന്നകമ്പാർട്ട്മെന്റിന്റെഉരുണ്ട തൂണിൽജീവൻ മുറുക്കിതൂങ്ങിയാടിയാണെന്നുംയാത്ര.പിടുത്തമങ്ങറിയാതയഞ്ഞാൽആ ജീവനടർന്ന്പാതാളത്തിലേക്ക്പതിക്കുന്നു.റെയിൽവേ തൊഴിലാളികൾസ്ട്രെച്ചറുമായോടിയെത്തിശവം കോരിയെടുക്കുന്നു.പ്ളാറ്റ്ഫോമിൽകോടിപുതച്ചുറങ്ങുന്നശവമായവൻ മാറുന്നു.കോടിയിൽചോരപടരുന്നു.ട്രെയിൻ കാത്ത്നില്ക്കുന്നവർനിസ്സംഗരായിനോക്കിയെന്നോ,നോക്കിയില്ലെന്നോവരാം.നിത്യദുരന്തക്കാഴ്ചകൾഅനസ്‌തേഷ്യ കൊടുത്ത്മയക്കിയവരാണവർ.അജ്ഞാത ശവങ്ങളുടെകൂട്ടത്തിലൊരുവനായിമോർച്ചറിയിലൊതുങ്ങുന്നു.അവനെത്തേടിയെത്താനാരുമുണ്ടാവില്ല.വൈകിയെത്താത്തവനെഅന്നദാതാവായസേഠ് അന്വേഷിക്കില്ല.പിറ്റേന്ന് മറ്റൊരുവൻസേഠിനെത്തേടിയെത്തും.നിസ്സംഗമാണ് നഗരം.നിസ്സംഗരായി മാറുന്നുനഗരമനുഷ്യരും.
ഇന്ന് ജനുവരി 5.ദേശീയ പക്ഷിദിനം!
രചന : ഡോ. ഹരികൃഷ്ണൻ✍ പക്ഷികളെ ഒരു ജന്തുവിഭാഗമെന്ന നിലയിൽ പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിവസം.ഇന്ന് പക്ഷികൾ നേരിടുന്ന വെല്ലുവിളികൾ വലുതാണ്. അവരുടെ ആവാസവ്യവസ്ഥ ചുരുങ്ങിവരുന്നു.കാലാവസ്ഥാവ്യതിയാനം കാര്യമായ തകരാറുകൾ അവരുടെ പ്രജനനത്തിനും ദേശാടനത്തിനും ജീവവ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്നു.ലോകമെങ്ങും നടക്കുന്ന ഹീനവും അനധികൃതവുമായ പക്ഷിക്കച്ചവടങ്ങൾ…
തിറക്കോലങ്ങൾ
രചന : രാജീവ് ചേമഞ്ചേരി✍ താളമേളങ്ങളാടിത്തിമിർക്കുന്ന –തിറ വേഷമണിഞ്ഞോരുള്ള ലോകം!ഭാവങ്ങളാരവമായൊരീ മന്ത്രങ്ങൾ –ഭൂതകാലത്തിൻ്റെയോർമ്മതൻകോലം! അയവിറക്കുന്ന കാലപ്രമാണങ്ങൾ!അഴിഞ്ഞു വീഴുന്നു കാലാതിവർത്തിയായ്?അയൽപ്പക്ക സ്നേഹങ്ങളിന്നിൻ്റെ കണ്ണിൽ –അതിരു തിരിച്ചൊരീ മതിലിൻ്റെ രൂപമായ്? ഇടപെടലിൻ്റെയഗാധമാം കൂട്ടായ്മ –ഇഴകൾ ദ്രവിച്ചൊരാ പട്ടുതൂവാല ?ഇംഗിതങ്ങളത്രയും സ്വയംഭൂവായി മാറും –ഇല്ലാ വചനം…
ഇരട്ടപ്പെൺകുട്ടികൾ
രചന : രാജേഷ് കോടനാട് ✍ പെൺകുട്ടികൾക്ക്കണ്ണാടി വേണ്ടാത്ത കാലംമെടയാൻ മുടിയില്ലനിൻ്റെ ചിരിവലിയ വട്ടത്തിൽഎൻ്റെ നെറ്റിയിൽ കുത്തുംഎൻ്റെ സങ്കടംനിന്നെകരിനീലിച്ച് കണ്ണെഴുതിക്കുംനിൻ്റെ മോഹങ്ങൾഎനിക്കൊരു മൂക്കുത്തിയാവുംഎൻ്റെ ചുഴലിസ്വർണ്ണത്താൽനിനക്കൊരു നുണക്കുഴി പണിയുംനിൻ്റെ ക്ഷമ എനിക്കൊരുകമ്മലുരുക്കുംഎൻ്റെ പിണക്കങ്ങൾനിനക്ക് കരിമണിമാലകളാവുംനീ എന്നെ നോക്കിതൂവൽ കുടയുംഞാൻ നിന്നെ നോക്കിചിറക് ഞൊറിയുംചില്ലിന്…
മുഴങ്ങുന്ന ചിരി-
രചന : എം പി ശ്രീകുമാർ ✍ വീഴാതെഒറ്റക്കാലിൽ നടക്കുവാൻ പാടുപെടുന്നഒരു പാവം മൈന.മൂന്നു കാലുകളാൽമെല്ലെ മെല്ലെ ഓടിപ്പോകുന്നനായ.സമാനമായ ദോഷങ്ങൾ വന്നുപെട്ടമനുഷ്യർ.ഇന്നലെവരെപാലൂട്ടി താലോലിച്ചിരുന്നഅരുമക്കുഞ്ഞുങ്ങളെനായ കൊണ്ടുപോയതറിയാതെകരഞ്ഞു വിളിക്കുന്നതള്ളപ്പൂച്ച .കത്തുന്ന വിശപ്പുമായ്ഭക്ഷണം കിട്ടാതലയുന്നനായ്ക്കൾ .വിശപ്പും ദു:ഖവും ദേഷ്യവും സഹിക്കാതെഅവ ചിലപ്പോൾപരസ്പരം കടിക്കുന്നു.അല്ലലറിയാതെതാലോലിച്ചു വളർത്തിയ മക്കൾപ്രലോഭനങ്ങളിൽ…