അരങ്ങൊഴിയുമ്പോൾ
രചന : കാവല്ലൂർ മുരളീധരൻ✍ കല്ലിന് മുകളിൽ കൊട്ടിപ്പഠിപ്പിക്കുമ്പോൾ അച്ഛൻ പറഞ്ഞു, “കൈകൾ നന്നായി വഴങ്ങണം, നാലഞ്ച് മണിക്കൂറുകൾ വിശ്രമമില്ലാതെ നാദപ്രപഞ്ചം തീർക്കാൻ ഭഗവാനെ, ഭഗവതിയെ അല്ലെങ്കിൽ ഏതൊരു ആരാധനാലയമാണോ, അവിടത്തെ ആരാധനാമൂർത്തിയെ അതിനുള്ളിലെ ചൈതന്യത്തെ മേളം ആസ്വദിക്കുന്നവരിലേക്ക് ഇറക്കികൊണ്ടുവരാൻ കഴിയണം”.…
ആത്മബന്ധം.*
രചന : മംഗളാനന്ദൻ✍ രാധയ്ക്കു കണ്ണനോടാത്മബന്ധ,മനു-രാഗത്തെ വെല്ലുന്ന ദിവ്യബന്ധം.രാമനും സീതയും തമ്മിൽ പരിണയ-കാമനയ്ക്കപ്പുറമെന്തു ബന്ധം?കർണ്ണനു ദുര്യോധനനുമായുള്ളതുവർണ്ണിക്കാനാകാത്തയാത്മബന്ധം.അന്തികത്തെത്തിയൊടുവിൽ വിലപിച്ചകുന്തിയ്ക്ക് കർണ്ണനൊടെന്തുബന്ധം?രാധേയനെന്നും മനസ്സിൽ നിറഞ്ഞു, തൻആരാദ്ധ്യയായ പോറ്റമ്മ മാത്രം.തമ്മിലകറ്റാൻ മനുഷ്യൻ പണിയുന്നവന്മതിൽക്കെട്ടുകളുണ്ടെങ്കിലും,വന്യശിഖരത്തിൽ നിന്നുമൊഴുകുന്നപുണ്യനദിയ്ക്കു പ്രിയമീക്കടൽ.മൂക്കും മുലയും മുറിഞ്ഞു വിലപിച്ചശൂർപ്പണഖയ്ക്കു തിരിച്ചറിവിൽനോവും മനസ്സിനകത്തു വിരിഞ്ഞതുരാവണനോടുള്ളയാത്മബന്ധം.മാവേലിയിന്നുമീ നാടിന്റെയാത്മാവിൽആവേശമായി…
നാക്കൊന്നു പിഴക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി✍ കൈവിട്ട വാക്കും കല്ലും ഒരുപോലെ മൂർച്ചയേറിയതത്രെ. എല്ലില്ലാ നാവിൻ്റെ പരാക്രമങ്ങൾ വരുത്തി വെക്കുന്ന വിന ഭയാനകമത്രെ. നാവിനാൽ നാമൊരു വാക്ക് ചൊല്ലും മുമ്പ്ഒരു നൂറു വട്ടം മനസ്സോടുരക്കുകനാക്കിലെ പിഴവുകൾ നാറിക്കുമെന്നത്നമ്മളെല്ലാവരുമെപ്പെഴുമോർക്കുകഎല്ലില്ല നാവിൻ പരാക്രമങ്ങൾ കൊണ്ട്എല്ല്…
സർപ്പിളം മൂന്നരച്ചുറ്റ്
രചന : ഹരിദാസ് കൊടകര✍ അഴിച്ചും കിഴിച്ചുംതൊടുകറികളാദ്യം-കഴിച്ചും;ജനനാന്ത്യമെത്തി. കയർത്തുണ്ടു സർപ്പം-ഇണങ്ങുന്ന മേനിയിൽപ്രജ്ഞാനമത്രയുംമന്ത്രം ഗസലുകൾ വർത്തമാനത്തിന്റെപാചകക്കണ്ണിയിൽനിമ്നോന്നതങ്ങൾ..നേർപ്പിച്ച മോരിലെകടലുപ്പ് കാന്താരിരാസവാചങ്ങൾ. നാസികയിലെല്ലാംഭിന്നം മണങ്ങൾ.കാറ്റത്തിരമ്പിയുംകണ്ണീരൊഴുക്കിയുംക്ഷണികം ചിരങ്ങൾസ്ഥൂലസൂക്ഷ്മത്തിലെ-സഹനം വ്രജങ്ങൾ.ഇടയത്തനിമകൾ. കൈവശം കരുതിയഭാണ്ഡനിറച്ചുംകറുത്ത വാവിന്റെനാളം മുഖപ്പ്.ഉപദംശമായ്..പഥ്യവും ചേർത്ത്വേവിച്ച കയ്പിലകടുക് പൊട്ടിച്ച്ഓട്ടക്കുടുക്കയിൽ. ഇടയുന്ന വേനലിൽ-നടുക്കം പറഞ്ഞു..നിഴൽക്കൂത്തിലല്പംശമം വന്നപോലെ..ഈ തറവാട്ടുകാലംപഴി തിന്നതല്ലേ..പാടം…
മന്ത്രവടി
രചന : കെ.ആർ.സുരേന്ദ്രൻ ✍ ഒരു കറുത്തറിബണായോടുന്നനിരത്ത്.പരസ്പരംഅഭിമുഖമായിഎന്റെയും നിന്റെയുംവാടക ഫ്ളാറ്റുകൾ.എന്നിൽ നിന്നുംനിന്നിലേക്കുള്ള ദൂരംകൈയ്യെത്തും ദൂരത്തെന്നപോലെ അടുത്ത്.പ്രഭാതങ്ങളിലെബാൽക്കണികളുടെഅരമതിലിൽകൈമുട്ടുകളൂന്നിസുഹൃത്തേനമ്മുടെ പരിചയംതുടങ്ങുന്നു.ആ പരിചയംഎത്ര വേഗത്തിലാണ്വളർന്ന് പടർന്ന്പന്തൽ തീർത്തത്.കറുത്തറിബണായോടുന്നനിരത്തിലൂടെയുള്ളനാമിരുവരുടെയുംലക്ഷ്യമില്ലാത്ത നടത്തകളിൽനമ്മൾ പങ്ക് വെച്ചരഹസ്യങ്ങളും,സ്വകാര്യ ദു:ഖങ്ങളും,ആഹ്ലാദങ്ങളും.അവിടവിടെ പടരുന്നകലാപങ്ങളും,യുദ്ധങ്ങളും തീർക്കുന്നചോരപ്പുഴകളും.ഡിസംബറിൻ്റെനിലാവിന്റെപാതയിലൂടെമണിപ്പൂരും,യുക്രൈനും,ഫലസ്തീനും,സുഡാനും,മ്യാന്മാറുമൊക്കെനമ്മുടെവർത്തമാനങ്ങളിലേക്ക്ക്ഷണിക്കാത്തഅതിഥികളായെത്തുമ്പോൾമഞ്ഞിൻപുതപ്പുകൾക്കുള്ളിൽകുളിർന്ന് വിറച്ചതും,ദൂരെയെവിടൊക്കെയോനിന്ന്കരോൾ സംഘങ്ങളുടെബാൻഡ് മേളങ്ങളും,ബെത് ലഹേമിലെപുൽത്തൊഴുത്തിൽഉണ്ണിയേശുപിറന്നതിന്റെപ്രഘോഷങ്ങളുംമന്ദ്രസ്ഥായിയിൽനമ്മുടെകാതുകളിലലച്ചിരുന്നത്സുഹൃത്തേനീയോർക്കുന്നുവോ?ആപത്തുകളുടെകുരിശിലേറുമ്പോഴുംമനുഷ്യർആഘോഷങ്ങൾക്ക് മുടക്കം വരുത്തില്ലെന്നകറുത്ത ഹാസ്യം…
അമ്മ
രചന : ബിനു മോനിപ്പള്ളി✍ അമ്മിഞ്ഞപ്പാലിന്റെ നറുമണമോലുന്നഅതിരറ്റ സ്നേഹമാണമ്മആദ്യമായ് നാവിൽ ഞാൻ കൊഞ്ചിപ്പറഞ്ഞൊരാകൽക്കണ്ട മധുരമാണമ്മഎന്നും, കൺകണ്ട ദൈവമെൻ അമ്മപേറ്റിപ്പെറുക്കുന്ന* നേരത്ത് കേൾക്കാത്തൊരി-‘ശ് ശ് ..” പാട്ട് പാടുമെന്നമ്മപുന്നെല്ലിൻ പൊടിയരി പേറ്റിയെടുത്തതിൽചക്കര ചേർക്കുമെന്നമ്മനല്ല, പായസമൂട്ടുമെൻ അമ്മചാണകത്തറയിലായ് പാ വിരിച്ചന്നെന്നെതാരാട്ടു പാടിയെന്നമ്മവിരലും കുടിച്ചു ഞാൻ…
🧚🏽♀️തിരുവാതിരരാവിൽ🧚🏽♂️
രചന : കൃഷ്ണമോഹൻ കെ പി ✍ നൃത്തച്ചുവടു വച്ചീ വഴിയെത്തിയപൂത്തിരുവാതിര നാളേമുത്തമിട്ടീടുന്നു നിൻ്റെ കപോലത്തിൽചിത്തം കുളിർത്തൊരീ ഭൂമിഭർത്താവിനുത്തമ യോഗം വരുത്തുവാൻഒത്തുചേർന്നാടുന്നു സ്ത്രീകൾമൈക്കണ്ണിമാരുടെ മാസ്മരനർത്തനം,മുക്കണ്ണൻ കണ്ടു രസിപ്പൂപാർവതീവല്ലഭൻ പാണിയും കൊട്ടിയീപാരിനെയുറ്റുനോക്കുമ്പോൾപുത്തൻ തിരുവാതിരയ്ക്കൊത്തങ്ങു ശീലുകൾപുഷ്പാഭിഷേകം നടത്തീസഞ്ചാരിയാകുന്ന നാരദൻ തന്നുടെപൊന്മണി വീണയിലൂടെമൊഞ്ചോടൊഴുകുന്ന സംഗീതം കേട്ടതാമഞ്ചത്തിൽ…
പണ്ടൊക്കെ മനുഷ്യൻ ആഘോഷമാക്കുന്നത്.
രചന : വൈതരണി ഭാനു✍ പണ്ടൊക്കെ മനുഷ്യൻ ആഘോഷമാക്കുന്നത് ജനനവും വിവാഹവും പോലെ ഉള്ള ചടങ്ങുകൾ ആയിരുന്നു അതൊക്കെ ജീവിതത്തിൽ ഒരുപാട് തവണ വരാത്ത കാര്യങ്ങൾ (ബാല ഉം ഗോപി സുന്ദർ ഉം ഒന്നും ഇതിൽ പെടുന്നില്ല )ആയതിനാൽ ആകും ഫോട്ടോസ്…
വിവേകാനന്ദൻ
രചന : എം പി ശ്രീകുമാർ✍ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട്ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു ഋഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി കേട്ടില്ലെഹിമവത്…
ഫൊക്കാന മെഡിക്കല്‍ ,പ്രിവിലേജ് കാര്‍ഡ് പദ്ധതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ പദ്ധതിയായ മെഡിക്കല്‍ കാര്‍ഡ്,പ്രിവിലേജ് കാർഡ് പദ്ധതി കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മലയാളികൾക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫൊക്കാന…