കവിതയുടെ കമന്റ് വീഥികളിലൂടെ..

രചന : ജിബിൽ പെരേര ✍ കവിയുടെ കവിതകൾക്ക്വായനക്കാർആവേശപൂർവ്വംകമന്റുകളിട്ടുകൊണ്ടേയിരുന്നു.‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-ന്നൊരാൾ കമന്റിട്ടപ്പോൾകവിറേഷൻകടയിൽ ക്യുവിലായിരുന്നു.‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽജപ്തിനോട്ടീസും കയ്യിലേന്തിബാങ്ക് മാനേജരുടെ മുറിയിൽഇനിയെന്തെന്ന ചിന്തയിൽകവിയിരുന്നു..‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽവെന്റിലേറ്ററിൽ കിടക്കുന്നഅമ്മയുടെ ചാരത്തുകവി വിതുമ്പിനിൽക്കുകയാരുന്നു …‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്നകമന്റ് വായിച്ച്ഡിവോഴ്സിന്റെ രണ്ടാം വാർഷികംവിസ്കിയിൽ കണ്ണീരൊഴിച്ചുടെറസിലിരുന്നു ഘോഷിച്ചൂ ,കവി…വിറയാർന്ന വിരലിനാൽപേനയേന്താൻഉഴറുന്ന നേരത്താണ്‘ശക്തമായ…

വറ്റിയ കാട്

രചന : ബാബു തില്ലങ്കേരി ✍ ഇനിയും നീ വരുംചിത്രശലഭമായിഎന്റെ പേക്കിനാവിന്തുടുത്തവള്ളി ചുറ്റാൻ. ഇനിയും തളിർക്കുംചിരി മുല്ലമൊട്ടുപോൽപ്രണയം വറ്റിയപുറമ്പോക്ക് ഭൂമിയിൽ. ഇനിയും തുടച്ചുവാർത്ത്കുറിച്ചിടും ചുംബനതടാകംകണ്ണൊട്ടിയകവിളിൽനിലവ് മാഞ്ഞപോൽ. പ്രതീക്ഷ തളിഞ്ഞുരാകിമൂർച്ചയിട്ടിരിക്കാൻതുടങ്ങിയിട്ടൊത്തിരിനേരമായീയുലകിൽ. ഇനിയൊന്നുലാത്തട്ടെകാടിയുണങ്ങി-ക്കുടിക്കാനെങ്കിലുംമെലിഞ്ഞശബ്ദത്തിൽ. ഒട്ടുമേഭയമില്ല ജാഗ്രതയാൽനിന്നുമടുത്തു, ഇനിയൊ-ന്നുറങ്ങണം, എല്ലാം വറ്റിയകാടുപോൽ ശരിയായലല്ലോ!

ഇനിയും പുഴയൊഴുകും

രചന : ദീപ്തി പ്രവീൺ ✍ മകന്‍റെ കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി……. മകനെയും ഭാര്യയെയും മുറിയിലാക്കി വാതിലടച്ചു……. അകത്തെ മുറിയില്‍ മകളും ഭര്‍ത്താവും കുഞ്ഞും ഉറങ്ങാന്‍ കിടക്കുന്നു…….രാത്രി ഏറേ വൈകിയിരിക്കുന്നു…. രുഗ്മിണി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ജനാലയിലൂടെ…

ചോരചാറുന്നമേഘം.

രചന : S ജയചന്ദ്രൻനായർ കഠിനംകുളം. ✍ ചോരചാറിപറന്നകാർമേഘമേചോർന്നൊലിക്കുന്നഹൃത്തടംപേറിനീ,കാലമെത്രപറന്നിടുംമേഘമായികാതമെത്ര പറന്നിടും ഭൂമിയിൽ. കാഴ്ച കണ്ടുനിൻ കൺകളിലന്ധത,ബാല്യരോദനംതീർത്തോബധിരത,ആർത്തനാദവും മതവെറി ഘോഷവുംഹൃദ്പുടത്തിലെ തന്ത്രികൾ പൊട്ടിയോ. ചേതനയറ്റയമ്മതൻ മാറിലായ്ചേർന്നമർന്നു നുണക്കുന്നയമ്മിഞ്ഞ,ചോരവാർന്നുവോ കുഞ്ഞിചൊടികളിൽകാഴ്ച കണ്ടുനിൻഹൃത്തടം പൊട്ടിയോ. ഉള്ളുകാളുന്ന വയറിന്റെ രോദനംതിന്നുമാറ്റുവാനൊരു വറ്റുതേടിയാ-കുഞ്ഞുപൈതങ്ങളലയുന്ന കാഴ്ചനിൻ,ഹൃദ്ടത്തിലെ ചോര ചാൽകീറിയോ. പശ്ചിമേഷ്യയും…

കുടിനീര് തേടി..

രചന : മംഗളൻ. എസ് ✍ കുടിനീരിനായി ദാഹിക്കുന്നു ചിലർകുടിവെള്ളം നിത്യം പാഴക്കുന്നു ചിലർകുഴൽക്കിണർ മുന്നിൽ വരിയായി ചിലർകുടമേന്തി ദൂരെ പോകുന്നതാ ചിലർ!! കുടുകുടെ പെയ്ത മഴവെള്ളമല്ലൊംകുത്തൊഴുക്കിൽപ്പെട്ടൊലിച്ചങ്ങുപോയതുംകുടംപോലെ തുള്ളികൾ വീഴുന്നേരവുംകുടപിടിച്ചന്ന് മഴയെപ്പഴിച്ചതും!! കുന്നും മലയുമിടിച്ചു നിരത്തി നാംകുടിവെള്ള സ്ത്രോതസ്സ് മുഴവൻ തകർത്തുംകുളവും…

കുറവിലങ്ങാടു പള്ളിപ്പെരുന്നാൾ

രചന : കൃഷ്ണമോഹൻ കെ പി ✍ അനവദ്യസുന്ദര പ്രഭയോടെ വാഴുന്നഅമലയാം പരിശുദ്ധമാതാവേഅവിടുത്തെക്കരുണയാൽ അടിയൻ്റ പാപങ്ങൾഅകറ്റിത്തരേണമേ ദേവാംഗനേകുറവിലങ്ങാടിൻ്റെ പുണ്യമേ,കാലത്തിൻകറതീർത്തിടുന്നൊരു മുത്തിയമ്മേകനിവിൻ്റെ കേദാരമായിട്ടു മേവുന്നകരുണാമയിയായ മേരി മാതേകലഹങ്ങളൊഴിവാക്കി സ്നേഹത്തിൻ പാതയിൽകഴിയുവാനമ്മേയനുഗ്രഹിക്കൂകഴിയുന്ന പോലൊക്കെ ദാനധർമ്മം ചെയ്തുകമനീയമാകട്ടെ മർത്ത്യ ജന്മംഅവിടുത്തെയോർമ്മയിൽ ജീവിതമാകെയുംഅവികലമാകട്ടെ പുണ്യാംഗനേഈ തിരുനാളിലും താവക…

പൊയ്‌മുഖങ്ങൾ°°

രചന : ബിന്ദു കണ്ണകി പ്രണയം ✍ ഒഴുകി ഇറങ്ങിയ കണ്ണുനീർ അവൾ ഉടുപ്പ് ഉയർത്തി തുടച്ചു… കണ്ണുനീർ വീണു നനഞ്ഞ ഉടുപ്പിലേക്ക് അവൾ നോക്കി… ഓൺലൈനിൽനിന്ന് വാങ്ങിച്ച ചുവന്ന ഉടുപ്പ്… നെഞ്ചിൽ നീറ്റൽ പടർത്തുന്ന വേദന പിടഞ്ഞുണർന്നു… രണ്ടു വർഷങ്ങൾക്കുശേഷം…

പുനർജന്മം

രചന : സി.മുരളീധരൻ ✍ ഭൂമിയും വാനും കൂടി ചേരുന്നോരനന്തമാംസീമയറ്റൊരു ചക്ര വാളത്തിനപ്പുറത്തോഹാ!വിധേ തിരിച്ചെടു ക്കുന്നുനീഎനിക്കെന്നുംജീവന്നുപ്രിയമായ സ്നേഹവുംവെളിച്ചവും എത്തീടുംഇരുട്ടിലേക്കെന്നെയുമാഴ്ത്തിടുന്നമാത്രയൊന്നുണ്ടായീടും നാളെയെന്നാണല്ലോ നീഎൻ്റെയുള്ളിലേക്കെത്തിയോതിയതിപ്പോൾ പോലുംനിൻ്റെ വ്യാമോഹം വ്യർത്ഥ മാക്കിടാതചഞ്ചലശക്തിയാർജ്ജിക്കാം തീവ്രജ്ജ്വാലയാകുവാൻ സൂര്യ-ശക്തിയിലുൾചേരുന്ന ലയമാകുവാൻ ജന്മം! നിഷ്കാമകർമ്മത്തിൻ്റെ ശക്തിയാണെ നിക്കിഷ്ടംനിസ്തുല സ്നേഹത്തിൻ്റെ ലയ മാണെനിക്കിഷ്ടംകർമ്മ…

സെഡ്‌ലെക്കിലെ ബോൺ ചർച്ച് (ചെക്കിലെ അസ്ഥികൊണ്ടുള്ള പള്ളി )

രചന : ജോർജ് കക്കാട്ട് ✍ പ്ലേഗിനും കുരിശുയുദ്ധത്തിനും ഇരയായവരുടെ അസ്ഥികൾ പഴയ കെട്ടിടത്തിന്റെ ചുവരുകളെ അലങ്കരിക്കുന്നു.ചെക്ക് പട്ടണമായ കുട്ട്ന ഹോറയിലെ ഒരു ജില്ലയായ സെഡ്ലെക്കിലാണ് ഗോതിക് പള്ളി സ്ഥിതി ചെയ്യുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ഇത് വളരെ സാധാരണമായി തോന്നുമെങ്കിലും,…

ഡെത്ത് സർട്ടിഫിക്കറ്റ്

രചന : ഷിഹാബ് സെഹ്റാൻ ✍ നെൽസൺ ഫെർണാണ്ടസ്,നിങ്ങൾക്കറിയാമോആയിരം അടിമകളെയുംആയിരം കുതിരകളെയുംആയിരം പടയാളികളെയുംവഹിച്ച് ഏഴുകടലുകൾക്കുംഅപ്പുറത്ത് നിന്ന് ഒരു കപ്പൽപുറപ്പെട്ടിട്ടുണ്ടെന്നത്…?ഒരു മഴത്തുള്ളിയുടെനിറഞ്ഞ മാറിടത്തെയോർത്ത്ഭൂമി സ്ഖലിക്കുന്ന ദിവസമത്തീരത്തണയുമെന്നത്…?നെൽസൺ ഫെർണാണ്ടസ്,എന്റെ മൃതദേഹംജീർണിച്ചു കഴിഞ്ഞിരിക്കുന്നു.മണ്ണിനടിയിലെന്റെവിശപ്പിന്, ദാഹത്തിന്ഒരു കൊക്കരണിയേക്കാൾആഴം!മണ്ണിനടിയിലെന്റെകാമത്തിന് ഒരുകരിമ്പനയേക്കാൾ ഉയരം!കുഴിമാടത്തിന് മുകളിൽനീളൻ പുല്ലുകൾവളർന്നുമുറ്റിയിരിക്കുന്നു.തൊടിയിലലയുന്നകോഴികൾ, മറ്റു പക്ഷികൾഅവയ്ക്കിടയിൽചിക്കിച്ചികയാറുണ്ട്.കാഷ്ഠിച്ച് നിറയ്ക്കാറുണ്ട്.കാഷ്ഠത്തിന്റെ…