വീണ്ടും വീണ്ടും ഇതുതന്നെ കാണുമ്പോൾ പറയാതിരിക്കാൻ സാധിക്കാഞ്ഞിട്ടാണ്. 🙏

രചന : സബീർ കെ വി ✍ പ്രായപൂർത്തിയാവാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് അവരുടെ മാതാപിതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും, കുട്ടികളെ അടികൊടുത്ത് വളർത്തണമെന്നും, അദ്ധ്യാപകർക്ക് അവരുടെ ചൂരൽ തിരിച്ചു കൊടുക്കണം എന്നൊക്കെയാണല്ലോ ഇപ്പോഴത്തെ ചൂടേറിയ ചർച്ച. മാതാപിതാക്കളെ പ്രതിച്ചേർക്കുന്ന കാര്യം ബാലിശമാണ്.…

വഴിയറിയാത്തവർ*

രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒരിക്കലും ചിന്തിച്ചിരുന്നില്ലൊരു,സ്വപ്നത്തിലെങ്കിലും കണ്ടതില്ല!ഒന്നുമറിഞ്ഞിരുന്നില്ലഞങ്ങൾ,അറിയുവാനൊട്ടു മുതിർന്നതുമില്ല!നേരം പുലരവേ പായുകയല്ലോ,കർത്തവ്യമെന്നൊരു ഭാരമേന്തി !അന്തിതെളിഞ്ഞിട്ടിരുട്ടു പരക്കവേ,മണ്ടിയണഞ്ഞു കൂരയിലെത്തും!വിയർപ്പിൻമണത്താലെത്തുമെന്നച്ഛൻ്റെ,അരികിലണഞ്ഞൊരുകുശലമില്ല!അകമുറിക്കോണിപ്പടഞ്ഞങ്ങിരിക്കുമല്ലോ,ഇളമുറിത്തിണ്ണയിൽ വിയർപ്പാറ്റിയച്ഛനിരിക്കും.ഗൗരവമേറുമാവദനത്തിൽ,എപ്പഴോ ചിരിപൂത്തതും കണ്ടിരുന്നു!എന്നിട്ടുമാകരം കവർന്നൊന്നു ചേർന്നിരിക്കാൻ,ഒന്നുമേയോതുവാനിച്ഛയണഞ്ഞതില്ല!ഇഷ്ടമേറെയുണ്ടായിരുന്നിട്ടു മറിഞ്ഞില്ലഞങ്ങൾ,ഇംഗിതമെല്ലാമമ്മയോടല്ലോചൊല്ലുവത്.ഇനിയൊരിക്കലുംമറിയില്ലഞങ്ങളാ-ഇടനെഞ്ചിലൊളിപ്പിച്ചൊരാ സ്നേഹവാത്സല്യം!എന്നുംപോകും പോലെപോയൊരച്ഛൻ,ഞങ്ങൾക്കു വഴിതേടിപോയതല്ലേ.ഇന്നുവഴിയറിയാതെയുഴറുന്നു ഞങ്ങൾ!നേരംപുലർന്നിട്ടും പോവാതെയച്ഛൻ?തെക്കേതൊടിയിലുറങ്ങയല്ലോ!!

ഫൊക്കാന ഇന്റർനൊഷണൽ വിമൻസ് ഡേ ഒരുക്കങ്ങൾപൂർത്തിയായി

ജിൻസ്‌മോൻ സെകറിയ ✍ മാർച്ച് 9 നു നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായ തായി ഫൊക്കാനഇൻറ്റർനാഷനണലിന്റെ ഭാരവാഹികൾ അറിയിച്ചു. മേരിലാന്റ്സിൽവർ സ്പ്രിങ് SASDAC ധീരജ് ഹാളിൽ രാവിടല 11 മണി മുതൽസമ്മേളനം ആരംഭിക്കും. അമേ രിക്കയിൽ നിന്ന് മാത്രമല്ലവിദേശത്തുനിന്നും…

തള്ള

രചന : മേരിക്കുഞ്ഞ്✍ തൊട്ടയൽമതിലിന്റെ –യങ്ങേതലയ്ക്കലെപ്രിയമുള്ള വീട്ടിൽ നി-ന്നുയരുന്നുണ്ടലമുറ !മറിയാമ്മച്ചേടത്തി വീണു !തുടയെല്ലു പൊട്ടി ….സത്യനന്തിക്കാട്ചിത്രത്തിലെഫെയ്ംകൊച്ചു ത്രേസ്യാക്കൊച്ചിൻനേരുള്ള ചെയ്തിയുംനെറിവുള്ള ഭാവവുംപാലപ്പത്തിൻനിറ-ച്ചന്തവുമുള്ളൊരാൾ…..തറവാട്ടകങ്ങളിൽകത്തുന്നപൊൻവിള –ക്കായപൊന്നമ്മ!എങ്ങനെആശ്വസിപ്പിക്കേണ്ടുപൊൻമക്കളെ പ്രിയമരുമക്കളെ ,പേരക്കിടാങ്ങളെ…ഓർത്തോർത്തു നോക്കീട്ടും കൂട്ടിക്കിഴിച്ചുപെരുക്കിഹരിച്ചിട്ടുമൊട്ടേറെവാക്കിട്ടുചെപ്പിൽ കുലുക്കി –പരതി യെടുത്തിട്ടുംകിട്ടിയില്ലുചിതമാംസാന്ത്വന വാക്കുകൾ.നന്മകൾ കിനിയുന്നമൊഴി വേണ്ടതല്ലയോഒന്നുമേ തെളിയുന്ന –തേയില്ല ബുദ്ധിയിൽ …മുഷിഞ്ഞു…

ഭവാനീ …..!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അക്ഷരമാല ചാർത്തീ ഭവാൻഎൻ്റെ ഗളനാള വൈഖരീൽ,ഇല്ലയറിഞ്ഞില്ലയൊട്ടുമേഅന്നുതൊട്ടിന്നോളമുള്ളിലായ്അമ്മേ നീയെൻ്റെയുള്ളിലായി?പരമേശ്വരീ ഭവാനീ നീതീർത്ഥപാദാശ്രമത്തിലെന്നേഅക്ഷരമാല പഠിപ്പിക്കേചൂരൽക്കഷായം കുടിപ്പിക്കേപഥ്യമല്ലായനതെനിക്കന്ന്എങ്കിലുമെൻ പ്രിയസ്വാമിജീമറക്കുവാനാമോ അങ്ങയേആദ്യമെന്നേക്കണ്ട മാത്രയിൽഅങ്ങുതന്ന റോസാദലങ്ങൾസഹസ്രാര പദ്മദലമെൻആയതിൻ സൗഗന്ധവീചികൾഅക്ഷരമൂകാംബികയാണെൻഎഴുമറ്റൂരാശ്രമത്തിലേതീർത്ഥപാദ ഗുരുവേ നമ:പോകല്ലേ വിട്ടൊഴിഞ്ഞിവനേപരമേശ്വരീ ഭവാനീ നീഎൻ്റെ ഗളനാളവൈഖരീൽഒരു വിങ്ങലെൻ്റെ ആയമ്മഅക്ഷരമൂകാംബികയേ ഭവാനീ!

ചോര മണക്കും ദിനങ്ങൾ.

രചന : ദിവാകരൻ പികെ ✍ പടിഞ്ഞാറ് ചെഞ്ചായം വിതറിഇരുട്ട് പതുക്കെ കള്ളനെ പോലെ പതുങ്ങി വരുമ്പോൾഅന്തരീക്ഷംശോകമൂകമായിക്കൊണ്ടിരിക്കുന്നു.രാവിലെ മുതൽവീട്ടു പണിയെടുത്തു തളർന്നഅയൽക്കാരായസുഹറയും സാവിത്രിയുംമിണ്ടി പറഞ്ഞിരിക്കാൻ പതുക്കെ അര മതിലിനോട് ചേർന്നു നിൽക്കാൻ തുടങ്ങി.പതിവ് പോലെ സുഹറ ചർച്ച ക്ക് തുടക്കം കുറിച്ചുനാട്ടു…

ആത്മഹത്യയിലഭയം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ അച്ഛനുമമ്മയ്ക്കുമരുമയാമോമനഅന്യഗൃഹത്തിലേക്കാനയിക്കാൻഅപായമേറിയ കല്യാണം കാരണംഅപവാദത്താലവളെരിഞ്ഞീടുന്നു. അന്യർക്കിടയിലനുകമ്പയില്ലാതവൾഅടുക്കളക്കാരിയായിയകത്തളത്തിൽഅധിപനാമാണിനുയിഷ്ടമാകുന്നതുഅറിഞ്ഞവളേകേണമടിമയായിട്ടെന്നും. അമ്മായിയമ്മയ്ക്കവളാജ്ഞാനുവർത്തിഅവസരത്തിനൊത്തെന്നാലാക്ഷേപിക്കുംഅപരാധമേതിലുമൊന്നുമില്ലെങ്കിലുംഅവളെന്തുചെയ്തീടീലുംകുറ്റമെന്നായി. ആഗ്രഹമെല്ലാമുള്ളിലൊതുക്കേണംആട്ടും തുപ്പുമാണാകിലും ശിഷ്ടമായിആരംഭം തൊട്ടേ അവൾ വലതുകാലാൽഅപശകുനമായിത്തീരുന്ന വേളിഗൃഹം. ആട്ടിപ്പായിക്കേണമെന്നെന്നുമുള്ളിലായിആവർത്തിക്കുന്നുണ്ടെന്നുമെല്ലാവരുംആണിനടിയിലേ ചവിട്ടു കല്ലായിയവൾഅഭിപ്രായമില്ലാതെ ഊമയേപ്പോലെന്നും. അറിവില്ലാത്തോളെന്നുമേ മണ്ടിയായിഅറിയാതൊരിക്കലെതിർത്തുപ്പോയാൽഅനുശാസനത്തിനായിരമധികാരികൾഅരുതെന്നോതാനായിയവളുടെയമ്മയും. ആദ്യാനുഭവം തൊട്ടേ കണവനുള്ളിൽഅഴിഞ്ഞാട്ടക്കാരിയോയെന്ന തോന്നൽആരുടെയെങ്കിലും കൂടെ കിടന്നോന്ന്ആരുമറിയാതവനെന്നുമാവർത്തിക്കും. അവിഹിതത്തിനുവയസ്സനായാലും…

രാഗസഞ്ചാരങ്ങൾ

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ മഞ്ജരിയിൽമൃദുലപദാവലി കോർത്തുശ്രീകൃഷ്ണകർണ്ണാമൃതം പാടി ചെറുശ്ശേരി…..യമുനാപുളിന വസന്തങ്ങളിൽകാവ്യനിർത്ധരിപൂപൂത്ത വർണ്ണവസന്തമായ്നിരന്നുലാവുകയായ്അവിടൊരു ഗോപകുമാരകൻആഴി നേർവർണ്ണനവൻനറുപുഞ്ചിരിയാൽ തീർക്കയായ്മറ്റൊരു സ്വർഗ്ഗാരാമംമുളവേണു അധരത്തെതഴുകുമാറമർത്തിയവൻഅഞ്ചാതെ കോലുന്നുയദുകുലകാംബോജി…..പ്രണയിനി രാധാഹൃദയ തന്ത്രികളിൽആ കുഴലോശവിരിയിച്ച രാഗമേത്കല്യാണിയോ ‘…. ശ്രീരാഗമോ ?ഇവനെൻ മെയ്യിലൊന്നു തരസാതലോടുകിൽ നന്നെന്ന്ചിന്തിച്ചു മരുവും കായാവിൻ മനതാരിൽഉയിരിട്ടുയരുന്ന രാഗംബിലഹരിയോ…

വിട

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ വിട പറയുവാനെന്തെളുപ്പംവിധിയെപ്പഴിക്കാനുമെന്തെളുപ്പം?വഴിവിട്ട കളിയുമായ് വഴി നടന്നാൽവഴിമുട്ടി ജീവിതം സ്വയം തകരും പറയുവാനേവർക്കും ഏന്തെളുപ്പംപറയുന്നതിലും വേണ്ടേ തെല്ലു സത്യംപഴിചാരിപ്പഴിചാരി വിധിയെ വികൃതമാക്കിപരിഹാസ്യരാവുന്നത് ആർക്കു വേണ്ടി? വിനചെയ്തു വിധിയെ പഴിക്കുന്നവരേ…വിതക്കുന്ന വിത്തുകൾ പതിരാകരുത് !വിയർക്കാതെ വിശക്കാതെ നാലുനേരംവീർപ്പിച്ച…

ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

രചന : സാഹിതപ്രമുഖൻ ✍ കൂട്ടുകാരെ,ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണല്ലൊ കുട്ടികളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ വിദ്യാർത്ഥികളിൽ വളർന്നു വരുന്ന അക്രമവാസനകളും അതുമൂലം സമൂഹം അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും! നാട്ടിലെവിടെയും നിർല്ലോഭം ലഭിക്കുന്ന ലഹരി മരുന്നുകളും യാതൊരുവിധ…