അജ്നബി-
രചന : കാവല്ലൂർ മുരളീധരൻ✍ മുന്നിൽ നടന്നുപോകുന്നത് ഞാൻ തന്നെയാണോ എന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരുന്നു.അടുത്തിടെയായി അത് ഞാൻത്തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.അയാൾ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല എന്നതാണ് അത്ഭുതം.ഒരുപക്ഷെ അയാളുടെ ശ്രദ്ധ മുഴുവൻ ലക്ഷ്യത്തിലേക്കായിരിക്കാം.തനിക്കാണെങ്കിൽ ഒരു ലക്ഷ്യവുമില്ല, എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചുപോകണമെന്നു മാത്രം.എന്നിട്ടും വളരെ…
തുള്ളൽ കവിത മൃഗാധിപത്യം
രചന : തോമസ് കാവാലം ✍ എന്തൊരു കഷ്ടം!അധികാരികൾ, ഹ!പന്താടുന്നു ജീവിതമിവിടെമർത്യന്നൊരുവനു ജീവിക്കാനായ്കർത്തവ്യങ്ങൾ ചെയ്യാനാവാ! ഓർക്കാമവരുടെ ജീവിത ഭാരംകർക്കിടകത്തിൻ പട്ടിണി നൽകുംചാക്രിക ദുഃഖം നക്രം പോലെമർക്കടമുഷ്ടിക്കാരറിയില്ല. റാഗിങ്ങെന്നൊരു പുതിയൊരു രൂപംനാഗംപോലെ പത്തി വിടർത്തിയുവതയെ,യവരുടെ ആർജ്ജവമൊക്കെയുദ്ധസമാനമതില്ലാതാക്കി. അവികലമിവിടെ കൊണ്ടാടുന്നുഅവിവേകത്തിൻ ഉത്സവമേളംകൊലചെയ്തീടാൻ കുട്ടികളവരെകൂട്ടിവിടുന്നു താതന്മാരും.…
വിനാശകാലം
രചന : മോഹൻദാസ് എവർഷൈൻ ✍ കുന്നോളം വിശപ്പുണ്ടെന്ന്ഉള്ളിൽ നിന്നാരോ വിളിക്കുന്നു.കുമ്പിളിൽ കഞ്ഞിപോലു –മില്ലെന്ന് ഞാനും ചൊല്ലുന്നു.ഉണ്ണുവാനുള്ള കാശ് മക്കൾകട്ടെടുത്തൂ കഞ്ചാവിനായി.മിണ്ടുവാൻ കഴിയാതെ ഞാനും.അച്ഛൻ വെറും തന്തവൈബ്അമ്മയോ വെറും മൂകസാക്ഷി.ശാസനകൾ അന്ത്യശാസനമായിതിരിഞ്ഞ് കൊത്തുമ്പോൾചോര, ചുടു ചോര മണക്കുന്നു.വീടല്ലയിത് അരക്കില്ലമാണ്ഇരുണ്ടമുറികളിൽ മരണംപതിയിരിക്കുന്നു, ഊഴംഎനിക്കോ…
കഥാനായിക
രചന : യൂസഫ് ഇരിങ്ങൽ✍ ചിലപ്പോഴൊക്കെ അയാൾഭാര്യയായ എന്നിൽ നിന്ന്എന്തോ മറക്കുന്നുണ്ടെന്ന്എനിക്ക് തോന്നാറുണ്ട്ഏതോ ഒരു നമ്പറിൽവെറുതെഒരു മെസ്സേജ് അയച്ചുകാത്തിരിക്കുന്നപോലെതോന്നുംഅസ്വസ്ഥമായ ഏതോഓർമ്മകളിൽഅയാൾ ഇടയ്ക്കിടെമഹാ മൗനിയാകുംചിലപ്പോൾ ഏറെ ആഹ്ലാദം നിറഞ്ഞനിമിഷങ്ങളിൽ നിന്ന്പെട്ടെന്ന് ഉൾ വലിയുന്നതായി തോന്നുംഎന്തെങ്കിലും പരിഭവം പറഞ്ഞുകലഹിക്കണമെന്ന് തോന്നുമ്പോഴൊക്കെഅയാൾ ഏറെ നിർവികാരനായിനിന്നു കളയുംഎനിക്കപ്പോൾ…
ശമനം
രചന : സി.ഷാജീവ് പെരിങ്ങിലിപ്പുറം✍ കനത്ത വാക്കുകൾപറയരുതിനി നീ.പൊള്ളുന്നൊരീയിന്നിന്റെഉഷ്ണത്തിലറിയാതെയാ-തേറ്റകൾ കൊള്ളുമ്പോൾഅസഹനീയമാകുന്നു , സർവ്വം.മഴയോ സ്വപ്നമാകുന്നു.തുറിച്ചു നോക്കരുതിനി നീ.ഉണങ്ങിയയിലകളിൽപടർന്നു വലുതാകുമഗ്നിയ-ണയ്ക്കുവാനിനി വയ്യ.കരുതുക നിൻ ചിന്തയിലല്പംശുദ്ധമാം ജലം, സൗമ്യമാംമൊഴി,യതിൻ തണുത്തവിരലുകളീവെയിൽമുറിവുകളെത്തഴുകിയുറക്കട്ടെ…
കുട്ടിക്കവിത : പാടാൻ മടിക്കും പറവകൾ
രചന : മംഗളൻ. എസ് ✍ പാടാൻ മടിച്ചൊരു മൂക വിഷുപക്ഷിപാട്ടുകൾ പാടിച്ചിറകടിച്ചുപാടുന്നതെന്തിവനെന്നറിയാൻ നിത്യംപാടും പതംഗങ്ങൾക്കാശ്ചര്യമായ് പാടുന്ന പാട്ടെത്ര ഈണത്തിലെന്നോർത്തുപാടാനവർ കൂടെക്കൂടുകയായ്പാടാത്തൊരുവൻ്റെ പാട്ടുകേട്ടെന്തിനായ്പക്ഷം പിടിക്കുന്നതെന്നു ചിലർ! പാടാത്ത നീയിന്നു പാടാനെന്താണെടോപക്ഷിശ്രേഷ്ഠൻ വന്നു ചോദിക്കയായ്പാട്ടുപാടിയേതോ ദിക്കുനോക്കിയവൻപാറിപ്പറന്നു തിടുക്കത്തിൽ പോയ് പറവകളൊക്കെ കൂടെപ്പറന്നവൻപാടിയ പാട്ടിൻ…
വീണ്ടും വീണ്ടും ഇതുതന്നെ കാണുമ്പോൾ പറയാതിരിക്കാൻ സാധിക്കാഞ്ഞിട്ടാണ്. 🙏
രചന : സബീർ കെ വി ✍ പ്രായപൂർത്തിയാവാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് അവരുടെ മാതാപിതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും, കുട്ടികളെ അടികൊടുത്ത് വളർത്തണമെന്നും, അദ്ധ്യാപകർക്ക് അവരുടെ ചൂരൽ തിരിച്ചു കൊടുക്കണം എന്നൊക്കെയാണല്ലോ ഇപ്പോഴത്തെ ചൂടേറിയ ചർച്ച. മാതാപിതാക്കളെ പ്രതിച്ചേർക്കുന്ന കാര്യം ബാലിശമാണ്.…
വഴിയറിയാത്തവർ*
രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒരിക്കലും ചിന്തിച്ചിരുന്നില്ലൊരു,സ്വപ്നത്തിലെങ്കിലും കണ്ടതില്ല!ഒന്നുമറിഞ്ഞിരുന്നില്ലഞങ്ങൾ,അറിയുവാനൊട്ടു മുതിർന്നതുമില്ല!നേരം പുലരവേ പായുകയല്ലോ,കർത്തവ്യമെന്നൊരു ഭാരമേന്തി !അന്തിതെളിഞ്ഞിട്ടിരുട്ടു പരക്കവേ,മണ്ടിയണഞ്ഞു കൂരയിലെത്തും!വിയർപ്പിൻമണത്താലെത്തുമെന്നച്ഛൻ്റെ,അരികിലണഞ്ഞൊരുകുശലമില്ല!അകമുറിക്കോണിപ്പടഞ്ഞങ്ങിരിക്കുമല്ലോ,ഇളമുറിത്തിണ്ണയിൽ വിയർപ്പാറ്റിയച്ഛനിരിക്കും.ഗൗരവമേറുമാവദനത്തിൽ,എപ്പഴോ ചിരിപൂത്തതും കണ്ടിരുന്നു!എന്നിട്ടുമാകരം കവർന്നൊന്നു ചേർന്നിരിക്കാൻ,ഒന്നുമേയോതുവാനിച്ഛയണഞ്ഞതില്ല!ഇഷ്ടമേറെയുണ്ടായിരുന്നിട്ടു മറിഞ്ഞില്ലഞങ്ങൾ,ഇംഗിതമെല്ലാമമ്മയോടല്ലോചൊല്ലുവത്.ഇനിയൊരിക്കലുംമറിയില്ലഞങ്ങളാ-ഇടനെഞ്ചിലൊളിപ്പിച്ചൊരാ സ്നേഹവാത്സല്യം!എന്നുംപോകും പോലെപോയൊരച്ഛൻ,ഞങ്ങൾക്കു വഴിതേടിപോയതല്ലേ.ഇന്നുവഴിയറിയാതെയുഴറുന്നു ഞങ്ങൾ!നേരംപുലർന്നിട്ടും പോവാതെയച്ഛൻ?തെക്കേതൊടിയിലുറങ്ങയല്ലോ!!
ഫൊക്കാന ഇന്റർനൊഷണൽ വിമൻസ് ഡേ ഒരുക്കങ്ങൾപൂർത്തിയായി
ജിൻസ്‌മോൻ സെകറിയ ✍ മാർച്ച് 9 നു നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായ തായി ഫൊക്കാനഇൻറ്റർനാഷനണലിന്റെ ഭാരവാഹികൾ അറിയിച്ചു. മേരിലാന്റ്സിൽവർ സ്പ്രിങ് SASDAC ധീരജ് ഹാളിൽ രാവിടല 11 മണി മുതൽസമ്മേളനം ആരംഭിക്കും. അമേ രിക്കയിൽ നിന്ന് മാത്രമല്ലവിദേശത്തുനിന്നും…
തള്ള
രചന : മേരിക്കുഞ്ഞ്✍ തൊട്ടയൽമതിലിന്റെ –യങ്ങേതലയ്ക്കലെപ്രിയമുള്ള വീട്ടിൽ നി-ന്നുയരുന്നുണ്ടലമുറ !മറിയാമ്മച്ചേടത്തി വീണു !തുടയെല്ലു പൊട്ടി ….സത്യനന്തിക്കാട്ചിത്രത്തിലെഫെയ്ംകൊച്ചു ത്രേസ്യാക്കൊച്ചിൻനേരുള്ള ചെയ്തിയുംനെറിവുള്ള ഭാവവുംപാലപ്പത്തിൻനിറ-ച്ചന്തവുമുള്ളൊരാൾ…..തറവാട്ടകങ്ങളിൽകത്തുന്നപൊൻവിള –ക്കായപൊന്നമ്മ!എങ്ങനെആശ്വസിപ്പിക്കേണ്ടുപൊൻമക്കളെ പ്രിയമരുമക്കളെ ,പേരക്കിടാങ്ങളെ…ഓർത്തോർത്തു നോക്കീട്ടും കൂട്ടിക്കിഴിച്ചുപെരുക്കിഹരിച്ചിട്ടുമൊട്ടേറെവാക്കിട്ടുചെപ്പിൽ കുലുക്കി –പരതി യെടുത്തിട്ടുംകിട്ടിയില്ലുചിതമാംസാന്ത്വന വാക്കുകൾ.നന്മകൾ കിനിയുന്നമൊഴി വേണ്ടതല്ലയോഒന്നുമേ തെളിയുന്ന –തേയില്ല ബുദ്ധിയിൽ …മുഷിഞ്ഞു…