ഞാനെത്രയകലയാണകലയാ
ഇരുളുപുതച്ച മലഞ്ചരിവിൻ
ആരുകാണുന്നിതാരുകണ്ടീടുവാൻ
എണ്ണ മണക്കും പുരാവെളിച്ചത്തിൽ
അമ്മയുമച്ഛനും മക്കളും മാത്രം
വൈശ്വാനരാഗ്നിതൻ സൂക്ഷ്മ കണങ്ങൾ
കനവിൻകനലിൽ ചുട്ട ബ്രഹ്മാന്നം
രുചിച്ചു കേവലം കഥയറിയാ
മയങ്ങിടുന്നൂ വ്യഥയറിയാതെ
ഉണരാനും കഥ തുടരുവാനും
ആരുകാണു,ന്നിതാരുകണ്ടീടുവാൻ
ഇരുളുകമ്പളം വന്നു മൂടുന്നൂ
എണ്ണവിളക്കിൻ്റെ നാളമേ സാക്ഷി
ഇരുളിലുറങ്ങും കുടിലു സാക്ഷി
ദൂരെ രാവിലിരുന്നു കാണുന്നൊരീ
കവിഹൃദയനാളമിതും സാക്ഷി
കവിയുടെ സങ്കല്പരാവുകളിൽ
അരൂപമാനസ വിജനതയിൽ
അനുപമമീയിതു ബ്രഹ്മാനന്ദം
ഈയിരുളേ നീ പുലരരുതേ നീ
ഏകാന്തരാവിൻ്റെ മൂകസംഗീതം
അസ്ഥി തുളയ്ക്കുന്ന ശീതസുഖവും
കുടിലിലുറങ്ങുമ്പോൾ ബ്രഹ്മകണം
ഉടൽവിട്ടു പായുന്നെൻ ബ്രഹ്മമനം !!

കലാകൃഷ്ണൻപൂഞ്ഞാർ

By ivayana