എഡിറ്റോറിയൽ✍
ഓസ്ട്രിയൻ പ്രവാസി മലയാളി ഫുട്ബാൾ ക്ലബ് ആയ എഫ് സി കേരളയുടെ സിൽവർ ജൂബിലി പ്രമാണിച്ചു വിയന്നയിലെ 22 ആം ജില്ലയിലെ സ്ഥിരം സ്റ്റേഡിയത്തിൽ 7 സെപ്റ്റംബർ 2024 ഉച്ചക്ക് പന്ത്രണ്ടുമണിക്ക് ആദ്യകാല പ്രസിഡണ്ട് ആയ മാത്യു കുറിഞ്ഞിമല മൈതാനത്തേക്ക് പന്ത് ഉയർത്തി അടിച്ചു കൊണ്ട് ഡോ. കിഴക്കേക്കര ജോസ് മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ മാമാങ്കത്തിന് തുടക്കം കുറിച്ചു .ജൂനിയർ,സീനിയർ എന്നി രണ്ടു വിഭാഗങ്ങളായി പത്തു ടീമുകൾ മാറ്റുരച്ചു.ജൂനിയർ വിഭാഗത്തിൽ 6 ടീമുകളും സീനിയർ വിഭാഗത്തിൽ 4 ടീമുകളും പങ്കെടുത്തു.
നിറഞ്ഞകാണികളുടെ പിന്തുണയോടെ രണ്ടു കോർട്ടുകളിലായി മത്സരം പുരോഗമിച്ചു,ജൂനിയർ വിഭാഗത്തിൽ കടുത്ത മത്സരം തന്നെ നടന്നു.തുടരെ തുടരെ ഗോൾ മഴ പിറന്നുകൊണ്ടിരുന്നു.മലയാളിച്ചുണക്കുട്ടന്മാരുടെ ട്രിബ്ലിങ്ങും പന്തടക്കവും എടുത്തു പറയേണ്ടതാണ്.ജൂനിയർ വിഭാഗത്തിൽ സെമി ഫൈനലിൽ പെനാല്ടിഷൂട്ടൗട്ടിലൂടെ എഫ് സി കേരള ജൂനിയർ ടീം ഫൈനലിൽ കടന്നു ഐ എ എസ് സി ബ്ലാക്ക് വോൾവ്സ് അനായാസം മറ്റു ടീമുകളെ തോല്പിച്ചുകൊണ്ടു ഫൈനലിലേക്ക് കടന്നു വാശിയേറിയ മത്സരത്തിൽ ഐ എ എസ് സി ബ്ലാക്ക് വോൾവ്സ് ഡോ. കിഴക്കേക്കര ജോസ് മെമ്മോറിയൽ ട്രോഫിയിൽ മുത്തമിട്ടു .എഫ് സി കേരള രണ്ടാസ്ഥാനവും നേടി.മൂന്നാം സ്ഥാനം ഐ എ എസ് സി തലഹൂൺസ് നേടി .
ഐ എ എസ് സി ബ്ലാക്ക് വോൾവ്സ് ടീം (ജസ്റ്റിൻ ,എഡിസൺ ,കെവിൻ ,ജൂലിയാൻ ,ലിയോൺ ,ലിന്റോൺ ,മനോജ് ,സൈമൺ ,ഹുസൈൻ )
എഫ് സി കേരള ജൂനിയർ ടീം(ബോണി ,ലിനോ, ലെവിൻ ,സുബിൻ ,ജെഫിൻ,ജോനാസ് ,ബെന്നറ്റ് ,ഫെബിൻ ,ജോയൽ ,ക്രിസ്ത്യാൻ ,ബ്രാണ്ടി )
ഐ എ എസ് സി തലഹൂൺസ് ടീം (ഹാരി ,മാനുവൽ ,ജിജോ ,ഫിജോ ,അലൻ ,സ്റ്റെൻ ,അദിൻ,ലൂക്കാസ്,ഫെലിക്സ് , സച്ചിൻ )
രണ്ടാം കോർട്ടിൽ സീനിയേഴ്സിന്റെ മത്സരം കാണികളുടെ കൈയ്യടികളോടെ തുടങ്ങി,കടുത്ത മത്സരങ്ങൾക്കൊടുവിൽ റാഫി ഇല്ലിക്കലിന്റെ നേത്യത്വത്തിൽ എഫ് സി കേരളയും റ്റേജൊ കിഴക്കേക്കരയുടെ ക്യാപ്റ്റൻസിയിൽ ഐ എസ് സി വിയെന്ന യും മറ്റു രണ്ടു ടീമുകളെ തോൽപ്പിച്ച് ഫൈനലിൽ എത്തി .വാശിയേറിയ മത്സരത്തിൽ ഐ എസ് സി യെ തോൽപ്പിച്ച് എഫ് സി കേരള ഡോ. കിഴക്കേക്കര ജോസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി.
എഫ് സി കേരള
ഐ എസ് സി
സിൽവർജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട പെനാൽറ്റി ഷൂട്ടൗട്ട് കാണികളിൽ ആവേശമുണർത്തി എല്ലാ ടീമുകളിൽ നിന്നും മൂന്നു കളിക്കാരെ ഉൾപ്പെടുത്തി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐ എ എസ് സി ബ്ലാക്ക് വോൾവ്സീനും രണ്ടാസ്ഥാനം എഫ് സി കേരള ജൂനിയർ ടീമും നേടി
സീനിയർ വിഭാഗം പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ് സി കേരള എ ടീമും ഐ എസ് സി ടീമും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ജൂനിയർ ടീമിലെ ഏറ്റവും നല്ല കളിക്കാരനായി കെവിൻ ഉഴുന്നുപുറത്തിനെയും,ടോപ് സ്‌കോറർ ആയി ഹുസ്സൈനെയും , ബെസ്റ്റ് ഗോൾ കീപ്പർ ആയി ജോനാസിനെയും തിരഞ്ഞെടുത്തു .അതുപോലെ തന്നെ സീനിയർ വിഭാഗത്തിൽ ബെസ്ററ് പ്ലേയർ ആയി പാട്രിക് പഞ്ഞിക്കാരനെയും ,ബെസ്റ്റ് ഗോൾ കീപ്പർ ആയി ലിറിൽ ഉതുനിപറംബിനിലേയും,ടോപ് സ്കോറെർ ആയി ഫെബിൻ തട്ടിലിനെയും തിരഞ്ഞെടുത്തു,വമ്പിച്ച കാണികളുടെ മുൻപിൽ വിജയികൾക്കു ഡോ. കിഴക്കേക്കര ജോസ് മെമ്മോറിയൽ ട്രോഫികൾ ശ്രി ഡോ ജോസ് കിഴക്കേക്കരയുടെ സഹധർമ്മിണി ശ്രിമതി തെരേസ കിഴക്കേക്കര സമ്മാനിച്ചു. മത്സരത്തിലെ വിജയികൾക്ക് മെഡലുകൾ ടൂർണമെന്റിലെ മുഖ്യ അതിഥിയായിരുന്ന ബേസിൽ തലപ്പിള്ളി (ഓസ്ട്രിയൻ നാഷണൽ U 15 ടീം അംഗം) നൽകി.
സമാപന പ്രസംഗത്തിൽ ഇ ഫുട്ബാൾ മാമാങ്കം ഇത്ര വിജയകരമാക്കാൻ സഹകരിച്ച എല്ലാ വിയന്ന മലയാളികൾക്കും പുറമെ സ്പോണ്സർമാരായ റ്റേജൊ കിഴക്കേക്കര,ജെന്നോ താണിക്കൽ (നെസാ & ഫീനിക്സ്) ,ഇന്ത്യ ഗേറ്റ് റെസ്‌റ്റോറന്റ്,മാതാ സൂപ്പർമാർകെറ്റ് തുടങ്ങിയവർക്ക് പുറമെ ടീമിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും അതുപോലെ ഇതിനായി പണിയെടുത്ത എഫ് സി കേരളയുടെ കമ്മറ്റി അംഗങ്ങൾ ആയ റാഫി ഇല്ലിക്കൽ,റ്റേജൊ കിഴക്കേക്കര ,ജോർജ് കക്കാട്ട് ,മാത്യു ചെരിയൻകാലയിൽ, മാത്യു കുറിഞ്ഞിമല,ജോബി തട്ടിൽ ,വിൽസൺ കള്ളിക്കാടൻ ,തുടങ്ങിയവർക്കും കളികൾ നിയന്ത്രിച്ച ഓസ്ട്രിയൻ റെഫറി ശ്രി കോൺറാഡ് ,ശ്രി വിൽസൺ കള്ളിക്കാടൻ അതുപോലെ സൗണ്ട് സിസ്റ്റം നിയന്ത്രിച്ച ജോർജ് ഞൊണ്ടിമാക്കൽ,ഫോട്ടോ കൈകാര്യം ചെയ്ത ജെബുവിനും,മോഡറേറ്റർ മാത്യു എന്നിവർക്കും ശ്രി റാഫി ഇല്ലിക്കൽ നന്ദി അറിയിച്ചു .
ഫോട്ടോകൾ കാണുവാൻ ലിങ്കിൽ ക്ലിക് ചെയ്യുക .
https://drive.google.com/drive/folders/1RKrVbioGQhrZD0KRTtM5DOgreqCYCV56?usp=drive_link