ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഇത് ഒരു അശ്ലീല ചിത്രം അല്ല.. ചരിത്രം കൃത്യമായി ഓർമിപ്പിക്കുന്ന പാരമ്പര്യ രീതി ആണ്..!
അപ്പോൾ ഉടനെ വരും ആശരീരി.. ” ഇതൊക്കെ പണ്ടല്ലേ? ഇതൊക്കെ പഴയതല്ലേ? ” എന്ന്..!
പഴയതു.. ഒരു മോശം അവസ്ഥ അല്ല.. അതാണ് നവീകരിച്ചു പുതിയതാകുന്ന പരിണാമം. അതാണ് ചരിത്രം. പഴയ ഓർമ്മ മങ്ങിയ ജനത.. ചരിത്ര ബോധം ഇല്ലാത്ത ജനത.. ഏതൊരു രാജ്യത്തിന്റെയും ശാപം ആണ്..!
ഇവിടെ നോക്കു… പഴയതല്ലേ എന്ന് പറയുന്നവന്റെ ജീവിതം..!
അവൻ ഇന്ന് ” പാരമ്പര്യം ” പറഞ്ഞു നടക്കുന്ന ജാതി വർഗിയ ചരടും കെട്ടി.. ആചാര സംരക്ഷകൻ / സംരക്ഷക ആണ്..!
അവർ സനാതന സംരക്ഷണം ഏറ്റെടുത്തവർ ആണ്..!
അവർക്കു.. ഇതെങ്ങിനെ ” പഴയ കഥ ആകും “? ആചാരങ്ങൾ പാലിക്കുക എന്നതാണ് സനാതനം..!
നോക്കു… ഇത് പണ്ടല്ലേ എന്ന് പറയുന്നവന്റെ ജീവിതം..!
അവൻ കല്യാണം കഴിക്കുന്നു… മക്കത്തായ പിന്തുടർച്ച സ്വത്ത്‌ അവകാശം കൈ പറ്റുന്നു.. മരുമക്കത്തായം ഇല്ലാതാകുന്നു.. ക്ഷേത്രത്തിൽ ബ്രാഹ്മണൻ അല്ലാത്തവരും പ്രവേശിക്കുന്നു.. അയിത്തം പാലിക്കുന്നില്ല.. ഭഗവത് ഗീത പറഞ്ഞ ജാതി പാലിക്കുന്നില്ല.. അവൻ സ്കൂളിൽ പോകുന്നു..
ഇതൊക്ക ” സനാധന ” വിരുദ്ധം ആണ്..
ഇതൊക്കെ വെസ്റ്റേൺ സംസ്‍കാരം ആണ്..!
ബ്രഹ്മാണനു.. മൂത്ത ആൾക്കേ വേളി / കല്യാണം പാടു.. ബാക്കി സംബന്ധം.. അതാണ് ആചാര സനാതന ഹിന്ദു.. അത് തെറ്റിക്കുന്നവൻ എങ്ങിനെ ഇന്ന്.. പടിഞ്ഞാറൻ കുടുംബ പാരമ്പര്യം പേറുന്നവൻ എങ്ങിനെ ഹിന്ദു ആകും?
മരുമക്കത്തായം കളഞ്ഞ നായർ എങ്ങിനെ സനാതന ഹിന്ദു ആകും? ആവൻ. തറവാട് തകർത്തു എങ്ങിനെ മക്കൾക്ക്‌ സ്വത്തു കൊടുക്കും? അത് പെങ്ങളുടെ മക്കൾക്ക്‌ ആണ് അധികരം..! അപ്പോ അവന്മാർ വെസ്റ്റേൺ സംസ്‍കാര അടിമ..
ഈഴവനും.. പണനും.. പുലയനും ഒന്നും വിവാഹം എന്ന കഥയെ ഇല്ല..സമ്പത്തിന് അധികാരമേ ഇല്ല..! അവർക്കു എങ്ങിനെ അയിത്തം ഇല്ലാതാവുക?
സനാതനം എന്നാൽ ” മാറ്റം ഇല്ലാത്ത.. മാറ്റാൻ പറ്റാത്ത ” ത് ആണ്..
അപ്പൊ.. നിനക്കൊക്കെ.. ആവശ്യം ഉള്ളത് എടുത്തു.. ബാക്കി ബ്രിട്ടീഷ് സംസ്കാരം…! സ്വത്തവകാശം മുതൽ.. കല്യാണം വരെ ഒക്കെ ബ്രിട്ടീഷ് സംസ്കാരം..!
വർഗീയ ജാതി തെമ്മാടി തരത്തിനു മാത്രം… ഇതൊക്കെ പണ്ടല്ലേ? അപ്പൊ ഭരണ ഘടന.. വേണം..! അല്ലാത്തപ്പോ.. മനുസ്മൃതി..!
ഇത് പോലെ ചരിത്ര ബോധം ഇല്ലാത്ത.. വർഗിയ ചെന്നായ വർഗം ലോകത്ത് വേറെ എവിടെയും ഉണ്ടാവില്ല..!
സ്വയം വഞ്ചിച്ചു ജീവു്കുന്ന വേറെ ഒരു വർഗവും വേറെ ഇല്ല..!
സമൂഹം മാറാറുണ്ട്.. അവർ നവീകരിക്കാറുണ്ട്.. പക്ഷെ അവിടെ അവർ ഇത്തരം മൃഗയ വൃത്കേട്.. പാരമ്പര്യ ആചാരം പറഞ്ഞു ചെയ്യാറില്ല..!
അതിനു കാരണം.. ഹിന്ദു ജാതി എന്ന ചെന്നായ സനാതന കഥ ആണ്..!
സനാതനം സംസ്കാരം ഒന്നേ ഉള്ളു.. അത് ബ്രാഹ്മണ അടിമത്വ ജാതി വ്യവസ്ഥ മാത്രം ആണ്..!
നിങ്ങൾ എല്ലാ ” പുതിയതിനെയും ” സ്വീകരിക്കും “.. പക്ഷെ ബ്രാഹ്മണ ആചാര അടിമത്വം.. പാലിക്കും..!
അതാണ് ഹിന്ദുത്വ..
ബാക്കി എല്ലാം ” പണ്ടല്ലേ “…!
N b.. ചില കോടാലികൾ.. അന്നത്തെ സ്റ്റൈൽ.. ആണ് ഇത്.. അല്ലെങ്കിൽ.. വസ്ത്രം ഇല്ലാത്ത കാലമായിരുന്നു.. എന്നൊക്കെ പറയും. വസ്ത്രം ഇല്ലാത്ത കാലം അല്ല.. ഇടാൻ ” സനാതന ” സംസ്കാരം സമ്മതിക്കില്ല. അത്ര ക്കു ഉന്നത സംസ്കാരം ആയിരുന്നു..!

സ്യാംരാജേഷ്‌ ശങ്കരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *