കാട്ടിലും നാട്ടിലും
മട്ടിലുംസുന്ദരിയായ്
ക്ഷേമചന്ദ്രര തടത്തിലും
തിരി കൊളുത്തി……
വഴിയിലെ വെട്ടമായി
ജീവിത വഴിയിലെ
ഹോമാഗ്നിയായി……
ഇന്നും വാഴുന്നുഹിമവാൻ
കൈയിലും
ഈ മണ്ണിലും
മറുമണ്ണിലും
ശാസ്ത്ര താളിലും….
ശമന രസകുടംപേറി
പാലാതൻ ചാരേ
നിണമുത്തുംപേറി….
കണ്ടു കൊതിപൂണ്ടു
കാവൃമില്ലാ മനം
നീല തൂവാലയും
ധവള കീറും കാട്ടി മാനം….
എൻ ശമനം മടക്കി
എൻ ചാരത്തണഞ്ഞു നീ….
രക്തദാഹിയാം
കോടാലി മന്നൻ
കണ്ണേറിഞ്ഞു
രക്തപുഷ്പയെ…..
കാട്ടാളാ കാക്കണേ
കാട്ടിൻ നെയ്യ്ത്തിരി
വെളിച്ചമാണവൾ……
ഉരയല്ലെ നീ
വെളിച്ചം ദുഃഖമാണുണ്ണീ….
നാ സ്ത്രീ സ്വാതന്ത്ര്യം
അർഹതേ പോൽ…..
വേദവും വൈദൃവും
വാണീടുന്നു വനജ
തൻ മടിയിൽ……

By ivayana