അങ്ങനെ വീണ്ടും ഒരു അവധിക്കാലം പടിവാതിക്കൽ വന്നെത്തി കുട്ടികൾക്ക് അർമാദിക്കാനും രക്ഷ കർത്താക്കൾക്ക് ആധി കയറാനും ഉള്ള സമയം… പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ അപ്പനും അമ്മയും പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് എന്റെ ദൈവമേ വല്ല വിധേനയും സ്കൂൾ ഒന്ന് തുറന്ന് കിട്ടിയാൽ മതി ആയിരുന്നു എന്ന്.. കാരണം ശല്യം ആണ് ഈ കുട്ടികൾ വീട്ടിലും വീട്ടുകാർക്കും ഉണ്ടാക്കി വെക്കുന്നത് കേവലം ഈ പത്ത് ദിവസം കൊണ്ട് 🤗🤗 ഇപ്പോഴും അതിനൊന്നും വലിയ മാറ്റം ഉണ്ടായിക്കാണും എന്ന് തോന്നുന്നില്ല..

പണ്ടൊക്കെ കുട്ടികൾക്ക് കളിക്കാൻ ധാരാളം പൊതു ഇടങ്ങൾ ഉണ്ടായിരുന്നു ഓടാനും ചാടാനും ചാടി കുളിക്കാൻ തോടും കുളങ്ങളും പക്ഷേ ഇന്ന് അവയൊക്കെ പോയ്‌ മറഞ്ഞു നെൽ പാടങ്ങൾ തെങ്ങിൻ തോപ്പുകൾ എല്ലാം ഇന്ന് ഓർമ്മയിലും പിന്നെ ചില പുസ്തക താളുകളിലും.. എന്തിന് വീട്ടിൽ ഊഞ്ഞാൽ കെട്ടുവാൻ പോലും ഒരു മരം കാണില്ല.. ഓണാവധി ആണ് അവധികളിൽ ആദ്യം ഓടിയെത്തുക പെൺകുട്ടികൾ മിക്കവാറും ഓണ പൂക്കളം തീർക്കുന്ന തിരക്കിൽ ആവും കുറെ ആളുകൾ വീട്ടിൽ അമ്മയെ സഹായിക്കും പിന്നെ പൂ പറിക്കാൻ പോക്ക് ചാണകം വാരി മുറ്റം മെഴുകി വൃത്തി ആക്കുന്നവരും ഇല്ലാതില്ല. പക്ഷേ ആൺ കുട്ടികൾ ആരും വീട്ടിൽ കാണില്ല ഓടിയും ചാടിയും കളിയും കുളിയുമായ് കഴിച്ചു കൂട്ടും സദാസമയവും. ഓട്ടവും ചാട്ടവും മൂലം സ്കൂൾ തുറക്കുമ്പോഴേക്കും മിക്കവാറും പരുക്കിന്റെ പിടിയിൽ ആവും ഈ പഹയൻമാരിൽ പലരും, അതാണ് പറയുന്നത് വല്ല വിധേനയും സ്കൂൾ തുറന്നാൽ മതിയായിരുന്നു എന്ന്. കാണം വിറ്റും ഓണം കൊണ്ട് ആടണം എന്നും 🤗🤗 സമ്പൽ സമൃധിയുടെ ഉത്സവം എന്നുമൊക്കെ പല തള്ളുകൾ പല കോണുകളിൽ നിന്നും കേൾക്കാം..

അങ്ങനെ ഒക്കെ അങ്ങ് കണ്ണും പൂട്ടി പറയാനൊക്കുമോ അങ്ങനെയെങ്കിൽ ഓണം വന്നാലും ഉണ്ണി പിറന്നാലും…ഓരോ കുമ്പിൾ കണ്ണീര് എന്ന ഗാനം പിന്നെ എങ്ങനെ പിറവികൊണ്ടു 😁😁 അപ്പൊ ഇതൊക്കെ ഒരു വിധം അങ്ങട് ഒപ്പിക്കുന്നു എന്ന് മാത്രം.. ഉള്ളത് കൊണ്ട് ഓണം പോലെ അതല്ലേ നല്ലത്… അതെ ഉള്ളത് കൊണ്ട് മാത്രം… അങ്ങനെ ആവട്ടെ, എല്ലാ ദിവസവും ഓണമുണ്ണാൻ ഇടയാവട്ടെ മലയാളിക്ക്… ഒരു കാര്യം പറയാതിരിക്കാൻ വയ്യ പണ്ട് കൊയ്ത് മെതിച്ച് നെല്ല് പുഴുങ്ങി കുത്തി അരിയാക്കി ഓണമുണ്ടിരുന്നത് ഒരു കാലം …. ഇന്ന് ഓണ സദ്യ ഓൺ ലൈനിൽ മേശപുറത്ത് എത്തും പ്ലാസ്റ്റിക് ഇലക്ക് ഒപ്പം 😁😁😁 വാരി വെട്ടി വിഴുങ്ങൽ മാത്രം നമ്മുടെ ജോലി ഇനി അതിനും അന്യ സംസ്ഥാന തൊഴിലാളി വരുമോ 😁 എന്തിനെന്നോ തിന്നാൻ… നമ്മുടെ മടി കാരണം നമ്മൾ എന്തൊക്കെ നഷ്ടം ആക്കുന്നു.. നോക്കി കൂലി വാങ്ങാൻ പോലും ബംഗാളി വരേണ്ട അവസ്ഥയിൽ മലയാളി എത്തിയോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു. ഇനി മാവേലി അറിയാതെ തന്റെ പ്രജകളെ കാണാൻ വരുന്നു എന്ന് അങ്ങട് വിചാരിക്ക്യ… നടന്ന് ഏതെങ്കിലും ഒരു വീട്ടിൽ എത്തി എന്നും അങ്ങട് വിചാരിക്കുക വിചാരിച്ചോ… ഓണം ആണെന്ന് ഓർക്കണം 😁😁😁

വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന വരവാണേ…. ദൂരെ ഒരു വീട് അങ്ങനെ തുറന്ന് കിടപ്പുണ്ട് ആരെയും മുൻ വശത്തെങ്ങും കാണാൻ ഇല്ല… തന്റെ മെതിയടി ഒച്ച വല്ലാതെ അലോസരപ്പെടുത്തുന്ന ശബ്ദം ആണ് അത് കേട്ടിട്ടും ആരും പുറത്തേക്ക് വരുന്നില്ല… തമ്പുരാൻ പയ്യെ അകത്തേക്ക് വച്ചു പിടിച്ചു അകത്തെ മുറിയിൽ ഒരു 18 വയസ്സ് മാത്രം പ്രായം ഉള്ള പയ്യൻ കുമ്പിട്ടിരിക്കുന്നു.. കണ്ടപ്പോഴേ മൊബൈൽ നോക്കുന്നു എന്ന് മനസിലായി കാരണം ഇപ്പോൾ ഏതാണ്ട് കൊറേ കൊല്ലം ആയില്ലേ ഈ കുന്ത്രാണ്ടം ഭൂമിയിൽ ഇറങ്ങിയിട്ട് പാതാളത്തിൽ ആണെങ്കിൽ ഈ വക സാധനങ്ങൾ ഒന്നുമില്ല.. തന്റെ വിധിയെ പഴിച്ചു കൊണ്ട് അടുത്ത മുറിയിലേക്ക് ചെന്നപ്പോ അവിടെയും സ്ഥിതി വേറൊന്നുമല്ല മുടി പൊക്കി കെട്ടി പൊട്ട് തൊട്ട് അണിഞ്ഞൊരുങ്ങുന്ന ഒരു യുവതി..കണ്ടിട്ട് റീൽസ് എടുക്കാൻ ഉള്ള പുറപ്പാട് ആണെന്ന് തോന്നുന്നു. ഒരു അപരിചിതൻ വീട്ടിൽ വന്നതോ മുറിയിൽ കയറിയതോ ഒന്നും അറിയുന്നില്ല… രണ്ടാളും മാവേലിക്ക് അത്ഭുതം മാത്രം അല്ല അരിശവും വന്ന് കാണും 😂😂😂 അവസാനം അടുക്കളയിലേക്കും ചെന്നു..


പൊന്നുതമ്പുരാൻ അവിടെ കളി ഇതിലും കേമം പ്രേത്യേകം തയ്യാറാക്കി വെച്ചിരിക്കുന്ന ട്രൈപ്പോടിന്റെ മുന്നിൽ ഒരു യുവതി വീട്ടമ്മയാണെന്ന് തോന്നുന്നു കണ്ടിട്ട് ഒരു മത്തങ്ങാ പിടിച്ച് കൊണ്ട് ഹായ് സുഹൃത്തുക്കളെ ഈ ഓണത്തിന് നമുക്കൊരു സ്പെഷ്യൽ കറി വെച്ചാലോ…. ഓ വീഡിയോ പിടിക്കാൻ പോവ്വാണ്.. കഷ്ടം ഞാൻ വന്നതൊന്നും ഇവറ്റകൾ അറിയുന്നില്ലേ… ആണ്ടിൽ ഒരിക്കൽ വരാറുള്ള എന്നോട് എന്താ ഇങ്ങനെ ഏതായാലും വന്നത് അല്ലെ മുകളിലൂടെ ഒന്ന് കയറി നോക്കാം അവസാനം ടെറസിലും എത്തി മാവേലി തമ്പുരാൻ… അവിടെ പൊരിഞ്ഞ അടി
😛😛 തമ്മിൽ തല്ല് അല്ല കേട്ടോ…വെള്ളം അടി.. മാവേലി നാട് വാഴും കാലം എന്നൊക്കെ നാക്ക് കുഴഞ്ഞു പാടുന്നുണ്ട്…

ദുഃഖം താങ്ങാനാവാതെ അവിടെ നിന്നും ഇറങ്ങി നേരെ പാതാളത്തിലേക്ക് വെച്ചു പിടിക്കാം എന്നോർത്ത് നീങ്ങുമ്പോൾ അങ്ങ് ദൂരെ നിന്നും കേൾക്കുന്നു മാവേലി.. നാട് വാണിടും… മാനുഷ്യരെല്ലാരു ഒന്ന് പോലെ…. നല്ല ശുദ്ധമായി പാടുന്നുണ്ടല്ലോ രണ്ടാമത് ഒന്നും ആലോചിക്കാൻ മിനക്കെടാതെ നേരെ അങ്ങോട്ട് വെച്ചു പിടിച്ചു… മാവേലി… അങ്ങനെ അവിടെയും എത്തി… അത് രേവതി അയൽക്കൂട്ടം കാരുടെ ഒണക്കളിയും ഓണ സദ്യയും ഒക്കെ ആയിരുന്നു… അങ്ങനെ മാവേലിക്കും കിട്ടി ഉഗ്രൻ ഒരു സദ്യ രണ്ട് തരം പായസവും കുടിച്ചു അൽപ്പം ഒന്ന് മയങ്ങിയപ്പോ സമയം ആറ് മണി മഹിളാമണികൾ കൊടുത്ത ചായയും വടയും കഴിച്ചു മടങ്ങുമ്പോൾ മാവേലി മനസ്സിൽ ഓർത്തുകാണും ഈ അയൽക്കൂട്ടം കൂടി ഇല്ലാതായാൽ പിന്നെ… ഞാൻ ആരെ കാണാൻ ആണ് ഇങ്ങോട്ട് വരിക…മാവേലിനാടുകൾ പോയ്‌ മറയുന്ന നാട്ടിൽ നിന്നും സത്യത്തിൽ ഇപ്പോൾ മലയാളിയും പോയ്‌ മറയുകയല്ലേ… എന്നൊരു സംശയം എനിക്കും തോന്നി തുടങ്ങിയിട്ട് നാളേറെ ആയി.. വഴിയിൽ കടയിൽ ബസിൽ ട്രെയിനിൽ അമ്പോ ഇനി വീട്ടിൽ കൂടി ബംഗാളി എത്തുമോ… കണ്ടറിയാം 😛😛😛

സൗഹൃദം പോളച്ചൻ

By ivayana