ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

പ്രിയരേ…
വീണ്ടുമൊരോണം വന്നെത്തി ഓണത്തെ വരവേൽക്കാൻ നാടും നഗരവും നമ്മുടെ മനസ്സും ഒരുങ്ങികഴിഞ്ഞു.ഗതകാല ഓണയോർമ്മകൾ അയവിറക്കാനും പുതിയ ഓണത്തിൻ്റെ നിറവിൽ നിറയാനും ഒരവസരം വന്നു ചേർന്നു.
എന്നും ഓണം ഒരു സങ്കല്പം മാത്രമാണ്. സമത്വസുന്ദരമായ ഒരു രാജ്യവും ആ രാജ്യത്ത് ക്ഷേമ ഐശ്വര്യത്തോടെ ഒത്തൊരുമിച്ച് ജീവിച്ച പ്രജകളും ആ ഒരു കാലം എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും ഒരു മാവേലി രാജ്യം ഉണ്ടാവണമെന്ന് .
ഇന്ന് നമ്മൾ ഭരേണ്യവർഗ്ഗത്തിൻ്റെ അടിമകളായ് സ്വാതന്ത്ര്യവും സമത്വവുമില്ലാതെ ജീവിക്കുന്നു. ഈ ഭരേണ്യവർഗ്ഗത്തിൻ്റെ കീഴിൽ ഉള്ളവന് ധനം കുമിഞ്ഞുകൂടുന്നു.പട്ടിണി പാവങ്ങൾ ( ദരിദ്ര ജനവിഭാഗങ്ങൾ) ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു.ഇവിടെ പത്ത്ശതമാനം ആളുകൾ കുബേരന്മാരും ബാക്കി തൊണ്ണൂറ് ശതമാനം ആളുകൾ പട്ടിണി പാവങ്ങളുമാണ് .അവർ അതിജീവനത്തിനായ് നെട്ടോട്ടമോടുകയാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദൈനംദിനം കൂടി വരുന്നു. ഒരുപറ്റം ഉദ്യോഗസ്ഥർ ഭരേണ്യവർഗ്ഗത്തിൻ്റെ കീഴിൽ തിന്നു കൊഴുക്കുമ്പോൾ .പാവം പട്ടിണി പാവങ്ങൾക്ക് യഥാർത്ഥ വേതനം പോലും തൊഴിലിടങ്ങളിൽ നിന്നും ലഭിക്കുന്നില്ല സൊകാര്യ മേഖലയിൽ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികൾ ഇന്നും എജമാനെൻ്റെ അടിമകൾതന്നെ .പാടത്ത് പൊരിവെയിലത്ത് പണിയെടുക്കുന്ന കർഷക തൊഴിലാളികൾ (അന്നദാതാക്കൾ ) ഉത്പാതിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. അവരെ ഇടനിലക്കാർ ഇന്നുംചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു.
സ്വാതന്ത്ര്യം എന്നത് ഉള്ളവന് മാത്രമായ് പോകുന്ന നിയമസംവിധാനങ്ങൾ ഭരേണ്യവർഗ്ഗത്തിൻ്റെ ചൊൽപ്പടിയിൽ അധപതിക്കുന്നു. നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം എവിടെയാണ് നീതി എല്ലാം കടലാസ്സിൽ മാത്രമൊതുങ്ങുന്ന വിലയില്ലാത്ത സ്വാതന്ത്ര്യമാണ് പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഉള്ളത്.
എല്ലാം നഷ്ടപ്പെടുന്നവനെ കൂച്ചുവിലങ്ങിടുന്ന ഭരേണ്യ സാമ്രാജ്യത്വത്തിൻ്റെ അടിമകളായ് ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ട ദരിദ്ര നാരായണൻമാരായ്മാറുന്നു സാധാരണ ജനവിഭാഗം. ഇവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരുമില്ലായെന്നതാണ് സത്യം .ദാർശനിക രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ച രാഷ്ട്രീയ നേതാക്കളും ( പോക്കറ്റ് ഉപജീവന രാഷ്ട്രീയം) അവർ തീറ്റി പോറ്റുന്ന മുതിർന്ന ഉദ്യോഗസ്ഥരും ഈ രാജ്യത്തെ കാർന്നുതിന്നുകയാണ്. സമത്വം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുന്ന എന്തോ വലിയ കിട്ടാഖനിയായ് സാധാരണകാർക്ക് മാറുന്നു എന്ന വലിയ വസ്തുത നാം മറന്നുപോകുന്നു. ഓണമെന്നത് സാമ്രാജ്യത്വ കഴുകൻമാരായ സ്വദേശിയുടെയും പരദേശിയുടെയും ഉത്പ്പനങ്ങൾ വാങ്ങിക്കൂട്ടുന്ന പാവം ജനതയുടെ ഓണം. ഈ പാവപ്പെട്ടവർ രാജ്യത്തിൻ്റെ സാമ്പത്തിക ക്രവിക്രയങ്ങളിൽ നടത്തുന്ന ഇടപ്പെടലുകളാണ് ഇന്നും രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുന്നത്
ഓരോ ഓണം വരുമ്പോഴും നമ്മൾ ഒരു സങ്കല്പ ലോകത്തിലെ മാവേലിയെ പ്രതീക്ഷിക്കുകയാണ് അവിടെ നമ്മൾ ശാന്തിയും സമാധാനവും ഐശ്വര്യവും പ്രതീക്ഷിക്കുന്നു .ഈ ഓണവും ആ പ്രതീക്ഷയുടെ സ്വപ്നങ്ങളിൽ ആഘോഷിക്കാം പൂവിളികൾ നഷ്ടപ്പെട്ട ഓണപൂക്കളില്ലാത്ത (തുമ്പയും മുക്കുറ്റിയും അപ്പയും പിച്ചിയും) നഷ്ടപ്പെട്ട ഈ കാലത്ത് റെഡിമെയ്ഡ് പൂക്കളമൊരുക്കി മാവേലിയെ വരവേൽക്കാം
പുത്തരി ചെമ്പാവിൻ ചോറുവിളമ്പി ഓലനും ചെറു കറികളും സാമ്പാറും പപ്പടവും പായസവും നാക്കിലയിൽ വിളമ്പി മാവേലി രാജ്യത്തെ സമത്വവും സ്വാതന്ത്ര്യവും മനോരാജ്യത്തിൽ നിർത്തി ഈ ഓണവും നമുക്ക് സമർദ്ധിയായ് ആഘോഷിക്കാം
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

By ivayana

Leave a Reply

Your email address will not be published. Required fields are marked *