രചന : അൽഫോൻസാമാർഗറ്റ്✍️
വഴിയിൽ വച്ചൊരാളെയിന്നു കണ്ടു.
ഓലക്കുടയുണ്ട് മെതിയടിയുണ്ട്
പൂണൂലുമുണ്ട് കുടവയർ മേൽ
ഏതു ദേശക്കാരൻ തറ്റുടുത്തോൻ🤔🤔😄
ബംഗാളിയല്ല; തമിഴനല്ല, പിന്നെ
മലയാളിയാണെന്നു തോന്നുന്നില്ല.
ഓണമുണ്ണാനെങ്ങാൻ വന്നതാണോ
ഒലക്കുടക്കാരൻ തറ്റുടുത്തോൻ 🤔😄
രാജകലയുണ്ട് നെറ്റിമേലെ ;
വദനത്തിൽ മായാത്ത പുഞ്ചിരിയും.
കരുണ നിറഞ്ഞുള്ള നേത്രങ്ങളും,
ആഢ്യത്തഭാവവും; ആരാണിയാൾ🤔🤔😄
പൊന്നോണക്കാലമിങ്ങെത്തിയില്ലേ.
മാവേലിവാണൊരു ദേശമല്ലേ
മാവേലിമന്നൻ്റെ പ്രജകളല്ലേ നമ്മൾ
അഥിതിസത്കാരത്തിൽ നാം പ്രിയരല്ലേ 😀
ചെന്നു വിളിച്ചാ പരദേശിയെ ഞാൻ
വാത്സല്യത്തോടെന്നെ നോക്കി പുമാൻ
സന്തോഷമോടെൻ ഭവനം പൂകി.
അതു മാവേലിത്തമ്പുരാനായിരുന്നു….!!
വെള്ളോട്ടു കിണ്ടിയിൽ ജലമെടുത്തു;
പാദം കഴുകി ഞാൻ ഭവ്യമോടെ
ആവണിപ്പലകമേൽ കൊണ്ടിരുത്തി ;
നിലവിളക്കൊന്നു തിരിതെളിച്ചു.
തളിരിളംതൂശനിലയും വച്ചു :
സദ്യവട്ടത്തിൻ്റെ ഭംഗി പോലെ,
കറികൾ പലതരം ഞാൻ വിളമ്പി ;
തുമ്പപ്പൂ ചോറും വിളമ്പി വച്ചു .
നെയ്യും പരിപ്പുമതിലൊഴിച്ചു.
മാവേലിത്തമ്പുരാൻ മോദമോടെ
ഉണ്ണുന്ന കാഴ്ച ഞാൻ നോക്കി നിന്നു.
സന്തോഷം കൊണ്ടെന്മനം നിറഞ്ഞു.💝💖
ഓണം വന്നോണം വന്നോണം വന്നേ..
മവേലിത്തമ്പുരാൻ വന്നണഞ്ഞേ.
ഓണം വന്നോണം വന്നോണം വന്നേ….
മാമലനാട്ടിലിനുത്സവമായ്….🌺🏵️