ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും. എല്ലാ ഓണപ്പൊട്ടൻമാർക്കും ഒരേ ഒരു പേര് രാമറ് എന്നേ കുട്ടികളായ ഞങ്ങൾക്കറിയൂ..
ഓണപൊട്ടനു പിന്നാലെ കുട്ടികളുണ്ടാവും
അന്ന്. അവർക്ക് പൈസയും അരിയും കൊടുക്കും. മറ്റൊരോർമ്മ തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവുമാണ്. നെൽ വയലുകളിൽ പശുവിനു കൊടുക്കാൻ വളർത്തുന്ന മുണ്ടോനിൽ ഉണ്ടാവുന്ന കതിരുകളും പൂവായി ഉപയോഗിക്കും.
കാക്കപ്പൂ വയലിനരികിലും വരമ്പത്തും കാണാം. അതുപോലെ കൊള്ളിൻ്റെ പള്ളയിലും താഴെയും കാണുന്ന കെടക്ക മടക്കി എന്ന ചെടിക്കും നല്ല പൂവുകൾ ണ്ടായിരുന്നു … അതിൻ്റെ മൂത്ത കായ്കൾ ഒന്നു പിടിച്ചാൽ പൊട്ടുകയും വിത്തുകൾ ചിതറിപ്പോവുകയും തോട് ചുരുണ്ടു പോവുകയും ചെയ്യുന്നത് കൊണ്ടാവാം കിടക്ക മടക്കി എന്ന പേര് വന്നത്.
ഓണത്തിനു ഇറച്ചി വിൽപ്പനക്കാർക്ക് കുശാലാണ്. ആട്ടിറച്ചി വിൽപ്പന നന്നായി നടക്കും. ഈയടുത്തായി ആട്ടിറച്ചിക്കൊപ്പം നല്ല വില കൂടിയ അയക്കൂറ വരെ ഓണ വിഭവങ്ങൾക്കൊപ്പം ഉണ്ടത്രെ. ഓണത്തിനു ഓഫറുകൾ, ദൂരദർശനിൽ സിനിമകൾ, നാടൻ ക്ലബ്ബുകൾ വക മത്സരങ്ങൾഅങ്ങിനെ ഓണത്തിനൊരു ഓളമുണ്ട്.പാട്ടിൻ്റെ താളമുണ്ട്. സ്നേഹമുണ്ട്.
തേങ്ങ നന്നായി വറുത്തരച്ച വടക്കൻ സാമ്പാറിൻ്റെ രുചി . അത് ഒരു ദിവസം കഴിഞ്ഞാൽ അതിലേറെ പെരുത്ത് രുചി.പിന്നെ കൂട്ടുകറി.ഓണം അധ്വാനിക്കുന്ന കർഷകരുടെ ആശ്വാസമായിരിക്കാം. പല ഓണ വിഭവങ്ങളും പിന്നീട് വന്നതാവാം.കൊടുക്കൽ വാങ്ങലുകളാണ് സംസ്ക്കാരത്തെ സമ്പന്നമാക്കുന്നത്.
കേരളത്തിൻെ വടക്കോട്ട് പോവുന്നുമ്പോൾ ഇടത് കടൽ , പുഴ , റെയിൽ , ഹൈവേ,
വയൽ ,തോട്, കുന്നുകൾ, മലകൾ എന്നിങ്ങനെയുള്ള പാറ്റേൺ ആണ് കാണാൻ കഴിയുക.
എല്ലാർക്കും ഓണാശംസകൾ

ഹാരിസ് ഇടവന

By ivayana

Leave a Reply

Your email address will not be published. Required fields are marked *