ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മനുഷ്യന് ഉണ്ടായ കാലം മുതല് ദൈവസങ്കല്പ്പം
അവനില് ഒരു സാന്ത്വനവും ഭീഷണിയും ആയി നിലനിന്നിട്ടുണ്ട് എന്ന യാഥാര്ത്ഥ്യം അറിയാത്തവരല്ല കമ്മ്യുണിസ്റ്റ്കാർ .സൗഖ്യസിദ്ധി ഉണ്ടാവാനും ദുഃഖാവസ്ഥ തരണം ചെയ്യാനും ദൈവസേവയും പ്രാർത്ഥനയും അനുഷ്ഠിച്ചുപോന്നു മാനവവംശം ഉണ്ടായ അന്നുതൊട്ടേ മനുഷ്യൻ. ഇതിനായി ഓരോ ദേശങ്ങളിലും വ്യത്യസതമായ രീതികൾ അവലംബിച്ചു പോന്നു. ഇങ്ങനെയുള്ള കൂട്ടായ്മകൾ മതങ്ങൾ എന്നറിയപ്പെട്ടു. ആ കഥ കേൾക്കു.


ആദ്യത്തെ മാനവർ ആരണ്യഭൂമിയിൽ
ആടലോടങ്ങൂ കഴിഞ്ഞു വന്നീടവേ
ആവിർഭവിച്ചുപോൽ അജ്ഞതയാലവ-
ന്നായിരമായിരം ഭീതിദം സംശയം
വാനിലൊരായിരം നക്ഷത്രജാലങ്ങൾ
മോഹനക്കാഴ്ച ഒരുക്കിയതെങ്ങനെ ?
അർക്കനും ചന്ദ്രനും രാവും പകലുമായ്
നിത്യവും വാനിലായെത്തുന്നതെങ്ങനേ ?
കണ്ണഞ്ചിടുന്നൊരീ മിന്നലിന്നൊപ്പമാ
യിങ്ങനേ ശബ്ദം മുഴങ്ങുന്നതെങ്ങനേ ?
ആഴിത്തിരമാല മാനവരാശിയേ
ആകവേ മുക്കി വിഴുങ്ങുന്നതെങ്ങനേ ?
ഭൂതലമാകെ തകർത്തെറിഞ്ഞുഗ്രമായ്
പേമാരി കോരി ചൊരിയുന്നതെങ്ങനേ ?
എങ്ങനേ? എങ്ങനേ? എങ്ങനേ? എങ്ങനേ?
എങ്ങനേ? എങ്ങനേ? ഇങ്ങനേ എങ്ങനേ?
ചിന്തിച്ചു ചിന്തിച്ചൊരന്തവും കാണാതെ
അന്തിച്ചു നിന്നുപോയ് പണ്ടത്തെ മാനവൻ
പേടിപ്പെടുത്തും പ്രകൃതിപ്രതിഭാസ
താഡനമേറ്റൂ പകച്ചോരു മാനവൻ
തേടി നടന്നു പോൽ കാന്താര വീഥിയിൽ
ഭീതനായ് കാരണക്കാരനെക്കാണുവാൻ
ഏഷ്യയില് യൂറോപ്പില് ആഫ്രിക്കയിൽ പിന്നെ
തെക്കും വടക്കുമായ് ഉള്ളമേരിക്കയിൽ
മര്ത്ത്യരെവിടൊക്കെയുണ്ടവിടങ്ങളിൽ
ചുറ്റിനടന്നിതാ ശക്തിയേ കാണുവാൻ
കണ്ടില്ല , കാണാതെയാകേ നിരാശനാ-
യുള്ളിൽ മഥിക്കുന്ന ജിജ്ഞാസയോടവർ
ഒന്നിച്ചിരുന്നുകൊണ്ടൂഹിച്ചെടുത്താ
ണിന്നത്തെ ദൈവ സങ്കല്പങ്ങളൂഴിയിൽ
ശക്തരിൽ ശക്തനനശ്വരൻ ലോകൈക
ശക്തിസ്വരൂപൻ സകലജഗന്മയൻ
അറ്റങ്ങളില്ലാത്ത ശക്തിയും ബുദ്ധിയും
കുറ്റങ്ങളറ്റ ദിവ്യത്വവും ഭാവവും
മാറ്റങ്ങളില്ലാത്ത മറ്റാർക്കുമില്ലാത്ത
മുറ്റുമനന്തമാം ചൈതന്യമീശ്വരൻ
ഇഷ്ട്പ്പെടുന്നൊർക്കനുഗ്രഹം നൽകുന്ന
തെറ്റുചെയ്തീടുകിൽ ശിക്ഷയേകീടുന്ന
കാരുണ്യശാലിയും കർക്കശക്കാരനും
നീതിതന്നന്ത്യവചനവുമീശ്വരൻ
കാടും കരയും കടലുമാകാശവും
വായുവും ജീവജാലാദിയുമഗ്നിയും
ആദ്യന്തഹീനനാമീശ്വരനിർമ്മിതം
ആദരാൽ പ്രാർത്ഥിക്ക'” നന്മ കൈവന്നിടും
ഇത്തരംവിശ്വാസമുൾക്കൊണ്ടു ഭൂമിയിൽ
മർത്യർ ജീവിച്ചു ഭയന്ന് ദൈവത്തിനെ
പണ്ടത്തെ മാനവക്കൂട്ടം ഗഹനമാം
കാന്താരഭൂമിയിൽ ജീവിച്ച വേളയിൽ
ചിന്തിച്ചുറപ്പിച്ചൊരാത്മീയചിന്തയേ
അന്ധമായ് പിന്തുടരുന്നു നാമിപ്പോഴും

വേനലും മഞ്ഞും മഴയുമായെത്രയോ
കാലഘട്ടങ്ങൾ കടന്നുപോയാകിലും
ആദിമമാനുഷൻ സൃഷ്ടിച്ച ദൈവീക
ഭാവന ഭിന്നിച്ചനേകമായെങ്കിലും
ജീവിതം നല്കുന്ന ദു:ഖങ്ങളാൽ മർത്യ
ജീവനിൽ അഗ്നി എരിഞ്ഞുരുകുമ്പൊഴും
ജീവിതമോഹങ്ങളാകേ കരിഞ്ഞവ-
നാകേ നിരാശനായ് കേണുഴലുമ്പൊഴും
എന്നും എവിടെയും മണ്ണിലെ മാർത്യനൊ
രാശ്വാസമായി പോൽ ഈശ്വരഭാവന
ആനയായ് പാമ്പായ് പശുക്കളായ് പക്ഷിയായ്
മാനസേ വ്യത്യസ്തരൂപഭാവങ്ങളിൽ
ഓരോർക്കുമോരോവിധങ്ങളിലീശ്വര
നാമജപത്താൽ ‘ മുഖരിതം ഭൂതലം
മുന്നേ മനുഷ്യൻറ്റെ വിശ്വാസവസ്തുവായ്
അന്നവർ സ്ഥാപിച്ചൊരീശൻറ്റെമന്ദിരം
ഇന്നു മാതാന്ധതയാലെ മനുഷ്യനേ
കൊന്നു കൊലക്കളം തീർക്കുന്നു നിത്യവും

By ivayana

Leave a Reply

Your email address will not be published. Required fields are marked *