രചന : അഡ്വ: അനൂപ് കുറ്റൂർ✍
വാസരമണയവേ വസന്തം വിടരുന്നു
വനരാജി പൂക്കുമ്പോളാഭ നിറയുന്നു
വാളെടുതടരാടാൻവീറോടെഘനാഘനം
വാനാർക്കശോഭയേയിടക്കിടെമൂടുന്നു.
വലാകകൾവാനിലായി നീളേനീളേയങ്ങു
വജ്രായുധമേന്തിധവളാരവം മുഴക്കേ
വിജയഭേരിയാലെ മേഘമൽഹാറോ..
വീണിതായൂഴിയെപരിണയിക്കാനായി.
വല്ക്കലമഴിച്ചിതാ വൃക്ഷവൃന്ദങ്ങൾ
വാപിയിൽനീരാടാനായിയൊരുങ്ങുന്നു
വന്യതയേറിയ കാന്താരക്കാന്തിയിൽ
വനറാണിയീണത്തിലാദ്രതയാലങ്ങു..
വെള്ളത്താമര വിടരുന്നു വാപിയിൽ
വനവീണമീട്ടുവാനായിതാറാണിമാർ
വെളളത്തൂമഴ തൂകുന്ന നേരത്തായി
വർഷരാഗങ്ങളുതിരുന്നാമോദമായി.
വസന്തവില്ലാളിവാസരത്തേരിലേറി
വില്ലുകുലയ്ക്കുന്നവില്ലാളിയാകുന്നു
വിശാലവാടിയിലായിയ്നപെയ്യുമ്പോൾ
വസന്തമലരുകൾവായ്ക്കുന്നാകവേ.
വിജനതയാർന്നാവനശാഖിയിലായി
വസന്തകൂജനംപ്രതിധ്വനിക്കുമ്പോൾ
വനറാണിയേത്തേടിയിണയണയുന്നു
വിനയമോടവളേമാറോടുചേർക്കുന്നു.
വെയിലടരുന്നൊരു കാന്താരകാന്തിയിൽ
വനറാണിയിണയോടു സല്ലപിക്കുമ്പോൾ
വ്യാജമല്ലാത്തൊരു പ്രണയമേറിയേറി
വനപ്രിയരായിയവർ സംഗമലീലയിൽ.
വാണരുളുന്നൊരുവനതരുവിലായി
വേർപ്പാടറിയാതവരനേകാലങ്ങൾ
വേദനയറിയാതെയിഴുകിചേർന്നവർ
വേളിക്കഴിച്ചുസുഖമായിവസിക്കുന്നു.
വിജ്ഞാനമേറിയൊരുഗുരുവരനോ..
വായ്പ്പാട്ടവരെയഭ്യസിപ്പിച്ചീടാനായി
വാലാട്ടിയവരോശ്രുതിയോടലിഞ്ഞ്
വേഗത്തിൽപ്പാടുവാനായിയറിയുന്നു.
വർണ്ണവും ഗീതവും കീർത്തനങ്ങളും
വർണ്ണിക്കാൻ പഠിച്ചവരാരാധനയോടെ
വേഗതയേറിയേറി കച്ചേരിപ്പാടുവാൻ
വള്ളിക്കുടിലിലായി വേദിയൊരുക്കുന്നു.
വാണിപ്പോലുമാനാദത്തിലലിയാനായി
വാഗ്ധാരയതിശയമൊഴുകിയൊഴുകി
വനമിഥുനങ്ങൾവൃന്ദഗാനമാലപിക്കെ
വനവിഹാരികളാനന്ദമാസ്വദിക്കുന്നു.
വായിലൂറുന്നതേനലയാസ്വാദനമായി
വറ്റാത്തയുറവയായിയാനാദാലാപനം
വായ്ത്തേരിയേറിയമനോധർമ്മത്തിൽ
വന്നവരെല്ലാമേയാനന്ദലഹരിയാലെ.
വനമുല്ലപ്പൂവുകളറിയാതെവിരിഞ്ഞു
വസന്തംചിറകേറിവാനോളമുയരുന്നു
വെഞ്ചാമരം വീശാനായി ഹരിതാഭകൾ
വനരാജിയാകെ രോമാഞ്ചമണിയുന്നു.
വിഷ്ടപത്തിലെലഹരിയായിയാഗാനം
വനകാന്തിയിലെവനറാണി വന്നെത്തി
വാഗാമൃതംകേട്ടിതാ താളംപിടിക്കുന്നു
വനത്തിലായിരം വർണ്ണങ്ങൾ വിരിയുന്നു.
വനമാധുരിയന്ത്യംശാഖിയിൽവിശ്രമിക്കെ
വേടനണഞ്ഞവരെ അമ്പെയ്യുവാനായി
വില്ലായുധമേറ്റു പിടയും മിഥുനങ്ങളെ
വേടനാസ്വദിച്ചിതാ ആഹാരമാക്കുന്നു.
വൈരമേറുന്നതാം വേടവിചാരങ്ങൾ
വിണ്ണിലും മണ്ണിലുമാവോളമുണ്ടിന്ന്
വേരോടുന്നൊരുകലികാലത്താണുനാം
വാഴാനെന്തൊരുപെടാപ്പാടാണനുദിനം.