രചന : ആശാ റാണി വെട്ടിക്കവല✍
ഓണമൊന്ന് വരവായി … ഓണത്തപ്പൻ വരവായി …
ഏറും സന്തോഷമോടെന്നും കാത്തിരിക്കുന്നു..
ഓണത്തുമ്പി പാറുന്നുണ്ടേ…..
ഓണനിലാവ് പരക്കുന്നുണ്ടേ…..
ഓണത്തിന് മുൻപേ ഒന്നു മുറ്റമൊരുക്കേണം…. ”
ഓണക്കോടിയൊന്നു വേണം
ഓണസദ്യയൊരുക്കേണം
നാടിന്നാകെ ആഘോഷത്തിൻ തിമിർപ്പാണല്ലോ…
ചന്തമേറും പൂക്കൾ വേണം –
പൂക്കളങ്ങളൊരുക്കേണം….
മങ്കമാർ ഈണത്തിൽ പാടികളിക്കവേണം .
സമൃദ്ധിതൻ നാളിൽ പല ഉപ്പേരികൾ വറുക്കേണം ……
ബന്ധങ്ങൾ വിരുന്നു പോയി മിനുക്കീടണം.
നാടിന്നെങ്ങും വെടുപ്പാണെ
ഉത്സാഹത്തിൻ കാലമാണേ…
ഓണക്കളികൾ ഒന്നൊന്നായി കളിക്കവേണം .
സ്നേഹ മോടെയിരി ക്കേണം ……
കാരുണ്യം മനസ്സിൽ വേണം.
ദാനധർമ്മാദികളെന്നും പാലിക്ക വേണം
മനസ്സിൽ വിരിഞ്ഞ ഓണനാളുകൾ മറക്കാൻ വയ്യ –
ഘോഷിക്കാനായ് ജഗദീശൻ തുണയാകണം.