രചന : ദിവാകരൻ പികെ ✍
ആരോ തൊടുത്തു വിട്ടൊളിയമ്പിനാൽ
നനവർന്നചുടുനിണത്താൽ കാലത്തിൻ ചുവരിൽ
വർണ്ണ ചിത്രമായിമാറുന്നു ചിറകറ്റകിളിതൻദീനവിലാപംപശ്ചാത്തല
സംഗീതംബധിരകർണ്ണങ്ങളിൽപതിക്കന്നു
പാപം ചെയ്തവർ അവിരാമം കല്ലെറിഞ്ഞു
കൊണ്ടേയിരിക്കുന്നത് നോക്കി അഭിനവ പിലാത്തോസ്സുമാർ
കൈ കഴുകി കൊണ്ടേയിരിക്കുന്നു.
ചിരിമറന്ന ചുണ്ടിൽ പരിഹാസമുറപ്പിച്ചു
നെഞ്ഞൂ ക്കിൻ ബലത്തിൽഅരക്കിട്ടുറപ്പിച്ച പോൽ
ആസനമുറപ്പിക്കുന്ന വേടന്റെ പിന്മുറക്കാർ തമ്പ്രാക്കൾ ചമയുന്നു..
അടക്കിപ്പിടിച്ച രോഷ മണ പൊട്ടി ഒഴുക്കി
പ്രകൃതി താണ്ഡവനൃത്തം ചവിട്ടുന്നു
വറ്റാത്ത കണ്ണുനീർ ചാലിൽ ഓർമ്മകളെ
മുക്കികൊല്ലാൻപാഴ്ശ്രമം ചിലജന്മങ്ങൾ.
നേരുംനെറിയും കെട്ട് പലവട്ടം വ്യഭിചരിച്ച വാക്കാൽ
പാവംജനത്തെചപ്രമഞ്ചൽകട്ടിലിലെന്നും
താരാട്ട്പാടിഉറക്കികിടത്താമെന്നവ്യാമോഹമാണെന്നറിയുക.