തേയിലയുടെ നാടായ ആസാമിൽ നിന്ന് കേരളത്തിലേക്ക് മണവാട്ടിയായി വന്നനല്ല സ്വരശുദ്ധിയിൽ പാടുന്ന എന്റെ ഒരു മരുമകളെ കുറിച്ച് (ഒരു പെങ്ങളുടെ മകൻ കെട്ടിയ പെണ്ണ് )എഴുതിയ വരികൾ.

തേയില തളിരുകൾ നുള്ളും നാട്ടിൽ
നിന്നും വന്നവളോ…
കേരം വിളയും മലയാള മണ്ണിൻ
മരുമകളായാവളോ… ഇവൾ..
മധുവൂറും സ്നേഹം പാരിൽ പകരുവാൻ
പാറിപറക്കും പൈങ്കിളിയോ… ഇവൾ…
പാറിപറക്കും പൈങ്കിളിയോ…
തേയില തളിരുകൾ നുള്ളും നാട്ടിൽ
നിന്നും വന്നവളോ…
ശ്രുതിയിൽലയിച്ചു നീ പാടിയപാട്ടുകൾ
മാധുര്യമേറിടും കിളി മൊഴിയോ…(2)
ആരിലുമാനന്ദമാകെ നിറച്ചിവൾ
പാടും വരികളിൽ തേന്മഴയോ…ഇവൾ..
പാടും വരികളിൽ തേന്മഴയോ…
തേയില തളിരുകൾ നുള്ളും നാട്ടിൽ
നിന്നും വന്നവളോ…
മാനത്തെ മഴവില്ലിൻ അഴകൊത്ത പെണ്ണിന്
മാൻപിട ചേലൊത്ത കണ്ണിണയോ… (2)
നുണക്കുഴി ചന്തം പൂവിടും കവിളത്ത്
വിരിയും ചിരിയിൽ പാലമൃതോ.. ഇവൾ..
വിരിക്കും ചിരിയിൽ പാലമൃതോ…
തേയില തളിരുകൾ നുള്ളും നാട്ടിൽ
നിന്നും വന്നവളോ..
ഏറെ വിദൂരമാം ദേശത്തു നിന്നും
തേടിപിടിച്ചൊരു പെണ്ണിവളോ… (2)
ആസാമിലാമുഖം കണ്ടതിലാനന്ദം
പൂണ്ടതിൽനിർവൃതി കൊണ്ടതുമിതിലോ..
മംഗല്യ ചെണ്ടുകൾ ചാർത്തിയതിതിലോ..
തേയില തളിരുകൾ നുള്ളും നാട്ടിൽ
നിന്നും വന്നവളോ…
കേരം വിളയും മലയാള മണ്ണിൻ
മരുമകളായാവളോ.. ഇവൾ..
മധുവൂറുംസ്നേഹം പാരിൽപകരുവാൻ
പാറിപറക്കും പൈങ്കിളിയോ..ഇവൾ..
പാറിപറക്കും പൈങ്കിളിയോ…
തേയില തളിരുകൾ നുള്ളും നാട്ടിൽ
നിന്നും വന്നവളോ…

എസ്കെകൊപ്രാപുര

By ivayana