ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓണം ഏറ്റവും ജനാധിപതൃപരമായ ഒന്നായാണ് നാം കാണുന്നത്. ജനാധിപതൃമല്ല,മതേതരത്വം എന്നത് ഒരു ഫിലോസഫിയായി കാണുന്നിടത്താണ് ഓണം ജനാധിപതൃപരമാണന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. ആധുനീകതയുടെ ഒരു സ്യഷ്ടിയാണിത്. ഈ ആധുനീക ബോധത്തെ തന്നെ പിളര്‍ത്തിക്കൊണ്ടാണ് structural archeology , ഒപ്പം ഫിലോസഫി ജനാധിപതൃത്തിലെ പുതിയ വഴി തുറക്കലാണ് എന്നൊക്കെയുള്ള പഠനങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. Humen biology യും നരവംശാസ്ത്രവും കൂടിച്ചേരുന്നിടത്താണ് മനുഷൃന് എത്രമാത്രം ജനാധിപതൃ വൃക്തികളായി പരിണമിക്കാന്‍ കഴിയും എന്ന തീര്‍ച്ചകളിലേക്ക് സഞ്ചരിക്കാന്‍ തന്നെ കഴിയുക.
പക്ഷേ ഇത്തരം ശാസ്ത്രീയ വീക്ഷണങ്ങളുടെ തത്വ ദീക്ഷകളെ മറികടക്കുന്നതും മനുഷൃര്‍ തന്നാണ്. അവിടെയാണ് ഓണത്തിന്‍റയും ഉല്‍സവങ്ങളുടേയും പ്രസക്തി. ഏറ്റവും കൂടുതല്‍ ഉല്‍സവങ്ങളുള്ള രാജൃം ഇന്തൃ തന്നെ അല്ലേ? ഭരണഘടന രൂപപ്പെടുന്നതോടെ ലഭിച്ച സ്വാതന്ത്രൃത്തിലൂടെ ജാതി പ്രശ്നങ്ങളെ ഉല്‍സവങ്ങള്‍ കൊണ്ട് മറികടക്കാനുള്ള ഒരു space ഉം തുറന്നു കിട്ടുന്നുണ്ട്. കേരളത്തില്‍ത്തന്നെ ആറുമാസത്തോളം ഉല്‍സവകാലങ്ങളാണ് മനുഷൃന്‍ ആന്തരീകമായി സപ്രസ് ചെയ്യുന്ന പല വിഷയങ്ങളും ലഘൂകരിക്കുന്ന ഒരു സേഫ്റ്റി വാല്‍വായി ഉല്‍സവങ്ങള്‍ മാറുകയാണ് സതൃത്തില്‍ .
ഉല്‍സവങ്ങളുടെ പുരാവസ്തു ശാസ്ത്രം തിരയാന്‍ ഉല്‍സവങ്ങള്‍ തന്നെ നമ്മെ തടയുന്നു.. ആഘോഷങ്ങള്‍ എന്നതിലൂടെ മനുഷൃന് സര്‍വ്വാനന്ദങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഉല്‍സവങ്ങളുടെ ഗുണപരമായ വശം..

ബാബു ബാബു

By ivayana

Leave a Reply

Your email address will not be published. Required fields are marked *