രചന : മംഗളൻ. എസ് ✍
ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
കണ്ടമുഴുതു മറിച്ചേ
കണ്ടം നെരപ്പുപിടിച്ചേ
കണ്ടത്തി വിത്തുവിതച്ചേ
കണ്ടത്തി ഞാറുനിറഞ്ഞേ
ഹൊയ്യാരേ.. (2)
ഏനെൻ്റെ പെണ്ണിനേം കൂട്ടി..
ഏഴെട്ടുപെൺകളേം കൂട്ടി
ഞാറു പറിച്ചങ്ങു നട്ടേ…
ഞാറാകെ പൂത്തങ്ങുലഞ്ഞേ
ഹൊയ്യാരേ.. (2)
നെച്ചെടി കതിരണിഞ്ഞേ
നെൽവയലിക്കാറ്റടിച്ചേ
നെക്കതിരാടിയുലഞ്ഞേ
നെല്ലുണ്ണും തത്തകൾവന്നേ
ഹൊയ്യാരേ.. (2)
നെല്ലുവിളഞ്ഞെൻ്റെ തമ്പ്രാ
നെക്കതിർ കൊയ്യണ്ടേ തമ്പ്രാ
ഏനെൻ്റെ കെട്ട്യോളേം കൂട്ട്യേ
ഏക്കനേ കൊയ്ത്തിനാ പോട്ടേ
ഹൊയ്യാരേ.. (2)
കൊയ്ത്തരിവാളൊന്നെടുത്തേ
കൊയ്ത്തു മങ്കമാരെക്കൂട്ട്യേ
കൊയ്ത്തുപാട്ടുകളും പാട്യേ
കൊയ്തു കളങ്ങൾ നിറച്ച..
ഹൊയ്യാരേ.. (2)
ഹൊയ്യാരേ.. (2)