രചന : ഷഹീർ ജി അഹമ്മദ്✍
ജിയോ ബേബിയോടൊപ്പം നിന്നവർ നിൽക്കുമോയെന്ന് അറിയില്ല
എന്നാൽ ആസിഫലിയോടൊപ്പം നിന്ന
എല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚
മലപ്പുറം വളാഞ്ചേരി എംഇഎസ്കോളേജിലെ കോളേജ് യൂണിയൻ മാഗസിന്‍ പ്രകാശന ചടങ്ങിൽ മാഗസിൻ പ്രകാശനം കഴിഞ്ഞ് പ്രസംഗിയ്ക്കാൻ ശ്രമിക്കവേ പ്രിൻസിപ്പൽ പറഞ്ഞുവത്ര “ഇവിടെ ഒരു കാര്യവും സംസാരിക്കേണ്ട. നിങ്ങൾ മാഗസിന്‍ പ്രകാശനം ചെയ്യുക. നിങ്ങൾ പോവുക”.
ബിബിൻ ജോർജ്ജ് കേവലം ഒരു നടൻ മാത്രമല്ല എഴുത്തുകാരൻ കൂടിയാണ്.
അദ്ദേഹം ഒരു അംഗപരിമിതനാണ്, അതായത് ഭിന്നശേഷികാരൻ.
എല്ലാ പരിമിതികളെയും അതിജീവിച്ചാണ് അദ്ദേഹം മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ടവനായി മാറിയത്.
എം.ഇ.എസ് എന്നല്ല ഇനി കോർദോവ ആയാലും ഓക്സ്ഫോഡ് ആയാലും കേബ്രിഡ്ജ് ആയാലും ” ഹെഡ് ഓഫ് ദി ഇൻസ്റ്റ്യൂഷന്” വകതിരിവ് ഇല്ലാതെ വന്നാൽ അത് സാംസ്ക്കാരിക- വൈഞ്ജാനിക സ്ഥാപനമല്ല. അസംസ്ക്കാരിക കേന്ദ്രമാണ്.
അയാം ദി ഗ്രേറ്റ്, ഞാനെന്ന ഭാവമാണ് അതെ, ഈഗോയിസമാണ് പല സ്ഥാപനങ്ങളുടെയും തലപത്തിരികുന്നവരുടെയും സ്വഭാവ കാഠിന്യത്തിന് കാരണം…
പദവികൾ എല്ലാവരെയും സംസ്കൃത ചിത്തരാക്കണമെന്നില്ല. എയ്ഡഡ് കോളേജുകളിലെ പ്രിൻസിമാരും എച്ച്.ഒ.ഡി മാരും ഒക്കെ അവിടെയുള്ള നോൺ ടീച്ചിങ്ങ് സ്റ്റാഫുകളോട് പെരുമാറുന്നത് കണ്ടാൽ തോന്നും അവർ ഒക്കെ ആകാശത്ത് നിന്ന് പൊട്ടിമുളച്ച് വന്നവരാണെന്ന്. (എല്ലാവരും അല്ല ഒരു ചെറിയ ന്യൂനപക്ഷം😀)
പി.എസ്.സി പരീക്ഷകളിൽ യോഗ്യത പോലും തെളിയ്ക്കാൻ കഴിയാതെ മാനേജ്മെന്റിന് കിബളം കൊടുത്ത് കടന്ന് കൂടുന്നവരിൽ പലരും അധികാരം കിട്ടിയാൽ കീഴ് ജീവനക്കാരോട് ‘ “സഹതൊഴിലാളി” എന്ന പരിഗണന പോലും ഇല്ലാതെ തട്ടി കയറുന്ന മുരടന്മാർ ആണ്. (എല്ലാവരും അല്ലാട്ട😃)
അവർക്ക് ബിബിൻ ജോർജ്ജിന്റെ സർഗ്ഗാത്മതയോടും വാക്കുകളോടും അരിശമുണ്ടാവുക സ്വഭാവികമാണ്. അതായത് Phd യും സെറ്റും ഡിഗ്രിയും കൊണ്ട് മാത്രം ഒരാൾ
മനുഷ്യനാവണമെന്നില്ല. മനുഷ്യനാവണമെങ്കിൽ കുറഞ്ഞ പക്ഷം മനുഷ്യരോട് എങ്കിലും അവർ സഹവസിക്കണം
ബിബിൻ ജോർജ്ജ് ❤️ താങ്കളുടെ സങ്കടം അറിയുന്നു… സ്നേഹമാണ് എന്നും🌹
വാൽ കുറിപ്പ്…
മനുഷ്യാനാവാൻ കമ്മ്യൂണിസ്റ്റ് ആവണമെന്നത് കവി വാക്യം മാത്രമല്ല.. ബ്യൂറേക്രാറ്റുകൾക്കിടയിൽ യഥാർത്ഥ്യവുമാണ്. എന്നാൽ രസകരമെന്നത് ഈ പ്രിൻസിപ്പാൾ ( പേരും ഊരും പറയുന്നില്ല.. MES എന്ന് കേട്ട് ആരും തെറ്റിദ്ധരിക്കുകയും വേണ്ട..)ആൾAKPCTA സംസ്ഥാന നേതാവും
കാലിക്കറ്റ് മുൻ സിൻഡിക്കേറ്റ് മെമ്പറുമാണത്രെ 😗