ഞാൻ ഒരാളെ അവരുടെ ദാരിദ്ര്യം കണ്ട് പണിക്ക് വിളിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു അയ്യേ ഞാനെങ്ങും വരുന്നില്ലെന്ന്. ദേഹം മൊത്തം അഴുക്ക് ആവും എന്ന്….
പിന്നെ മുപ്പത് വയസിനു മുകളിൽ ഉള്ള പെൺകുട്ടികളെ എന്റെ വകയിൽ ഒരു സഹോദരന് വേണ്ടി വിവാഹ ആലോചന നടത്തി അപ്പോൾ അതിൽ 36 വയസുള്ള പെൺകുട്ടി സഹിതം നിരവധി പെൺകുട്ടികൾ പറഞ്ഞത് സർക്കാർ ജോലിക്കാരെ മാത്രം മതി ആശാരിപ്പണിക്കാരെ വേണ്ട എന്ന്. നിങ്ങളുടെ ബയോഡേറ്റയിൽ എഡ്യുക്കേഷൻ, ജോബ് ഒക്കെ എന്താണ് എന്ന് ചോദിച്ചപ്പോ SSLC, +2, ജോലി ആയിട്ടില്ല നോക്കുന്നുണ്ട് എന്ന് ഒക്കെ ആണ് പറഞ്ഞത് സാധാരണ കുടുംബം ആണ് എന്നും പറഞ്ഞു…..
എന്റെ ഭർത്താവ് പ്രീഡിഗ്രിയാണ് ഫോട്ടോ ഗ്രാഫർ ആയിരുന്നു ഇപ്പോൾ കണ്ണിന് പ്രശ്നം കൈ വിരലുകൾക്ക് ബുദ്ധിമുട്ട് ഒക്കെ ആയത് കൊണ്ട് കിട്ടുന്ന പണിക്ക് ഒക്കെ പോകുന്നു…..
എന്റെ വിദ്യാഭ്യാസത്തിൽ കുടുംബ സാഹചര്യം മൂലം ആദ്യം അല്പനേരം വിള്ളൽ വീണു എങ്കിലും പിന്നീട് BA ഫസ്റ്റ് ഇയർ വരെ എടുത്തു. LLB ആയിരുന്നു ലക്ഷ്യം. തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോളും ഉണ്ട് പക്ഷേ…….
എനിക്ക് തൊഴിൽ ചെയ്തു ജീവിക്കാൻ മടി തോന്നുന്നില്ല നാണക്കേടും തോന്നുന്നില്ല മഴ നനയും വെയിൽ കൊള്ളും…..
ഇതിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ് ഒപ്പം അഭിമാനവും തോന്നുന്നു…..
എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഉണ്ട് അവരോടൊക്കെ ഒരുപാട് സ്നേഹവും ബഹുമാനവും മാത്രം.
ചിലരുടെ അഹങ്കാരം കാണുമ്പോൾ ദേഷ്യം വരും…

By ivayana

Leave a Reply

Your email address will not be published. Required fields are marked *