കാലത്തിറങ്ങുന്നു പണിയൊന്നുമില്ലാതെ –
കറങ്ങുന്നു നഗരത്തിലങ്ങുമിങ്ങും!
കഴുകൻ്റെ കണ്ണും കൂർത്ത നഖവുമായ് –
കൊല്ലാതെ ശവം തിന്നാൻ വെമ്പിടുന്നോർ !

കളവുകൾ നിരത്തിയിവർ –
കളങ്കപ്പെടുത്തുന്നുയോരോ ജീവിതം?
കൂടെ നടന്നവരെ ഒറ്റുന്നു –
കീശ നിറയ്ക്കാൻ നെട്ടോട്ടം..!!

കലികാലഘടികാരസൂചികളോടവേ-
കലി തുള്ളിയാടുന്ന ഹൃദയം മരവിച്ചു?
കരഞ്ഞ് കലങ്ങുന്ന ജീവിതസത്യങ്ങൾ –
കയറിൻ്റെ തുമ്പിൽ മരണമെഴുതുന്നു!

കാഹളം മുഴക്കുന്ന ജാരസന്താനങ്ങൾ –
കൊടുങ്കാറ്റായ് വിഹരിക്കുന്നുയെന്നുമിവിടം!
കരുത്ത് ക്ഷയിച്ചൊരാ കോടതി വരാന്തയിൽ-
കഴുകന്മാർ തിന്മയാൽ ആർത്തുചിരിക്കയോ?

രാജീവ് ചേമഞ്ചേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *