1990 ൽ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് (WFMH) ഔദ്യോഗികമായി ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചുതിന്റെ ചുവടു പിടിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത് . ലോകാരോഗ്യ സംഘടനയുടെ , വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് 2022 ൽ ‘മാനസിക ആരോഗ്യവും ക്ഷേമവും എല്ലാവര്‍ക്കും ആഗോള മുന്‍ഗണനയായി മാറ്റുക’ എന്ന പ്രമേയത്തിൽ വലിയ മുന്നേറ്റമാണ് നടത്തിയത് .മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്’ എന്നതാായിരുന്നു 2023 ലെ ലോക മാനസികാരോഗ്യ ദിനത്തിലെ പ്രമേയം. “എല്ലാവർക്കും മാനസികാരോഗ്യവും ക്ഷേമവും ഒരു ആഗോള മുൻഗണന” എന്നതാണ് 2024 ലെ പ്രമേയം .
പെരുമാറ്റ ക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വത്തിനെയാണ് മാനസികരോഗം (mental disorder) എന്നു പൊതുവെ വിളിക്കുന്നത്. ഒരു വ്യക്തി എന്താണ് അനുഭവിക്കുന്നതെന്നും എങ്ങനെയാണ് പെരുമാറുന്നതെന്നും എങ്ങനെയാണ് ചിന്തിക്കുന്നതെന്നും അടിസ്ഥാനമാക്കിയാണ് മാനസിക രോഗത്തെ അളക്കുന്നത്.

                ഈജിപ്ഷ്യൻ  സാഹിത്യത്തിലെ  മെലംകോളിയ (Melancholia ) എന്ന രോഗം ആണ് ഇന്ന് ഡിപ്രെഷൻ എന്നറിയപ്പെടുന്നത് .മാനസികരോഗങ്ങള്‍ക്ക് കൃത്യമായ ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാനാവില്ലെങ്കിലും ശീലങ്ങളിലും  നാടകീയ മാറ്റങ്ങളും സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ അനുഭവപ്പെടുന്നതും യാഥാർത്ഥ്യം അല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തയും അകാരണമായ ഭയവും മയക്കുമരുന്നിന്റ  ഉപയോഗവും 

അമിതമായ ദേഷ്യവും എല്ലാം മാനസിക രോഗ ലക്ഷണങ്ങളാണ് .മാത്രമല്ല കാർഷീക തളർച്ച, തൊഴിലില്ലായ്മ , നഗരവൽക്കരണം, കുടിയേറ്റം, കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിലുകൾ അങ്ങനെ നീളുന്നുപട്ടിക
രോഗം വന്നു കഴിയുമ്പോൾ രോഗകാരണം എന്താണന്നു മനസിലാക്കാതെ രോഗത്തിനുള്ള ചികിത്സ നടത്തുന്നതാണ് ഇന്നത്തെ രീതി എന്ന് പറയാതെ വയ്യ. രക്തസ്സമർദ്ധവും പ്രമേഹവും കൊളസ്ട്രോളുമെല്ലാം ജീവിത ശൈലി കൊണ്ടോ ആഹാര രീതികൾ കൊണ്ടോ പാരമ്പര്യം കൊണ്ടോ ഉണ്ടാകുന്നു എന്നാണ് വയ്പ്പ്.

എന്നാൽ ഇതിനെല്ലാമുള്ള അജ്ഞാതകാരണം മാനസിക സംഘർഷം ആണന്നുള്ളതാണ് വസ്തുത. മാനസിക ആരോഗ്യ പഠനത്തിനുത്തിന് വേണ്ട മുൻതൂക്കമില്ലാത്തുകൊണ്ടു വൈദ്യശാസ്ത്രം പോലും അതിനെ
അവഗണിക്കുന്നു. വിഷാദരോഗം,
മയക്കുമരുന്നുപയോഗം ,അമിത മദ്യപാനം തുടങ്ങി ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾ ഒക്കെയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.പ്രതിസന്ധികളെ മറി കടക്കാൻ മനസിനെ പാകപ്പെടുത്താനും പരിഹാരങ്ങൾ സ്വയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. നമ്മെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുക.


ആരോഗ്യമുള്ള ഒരു മനസ്സ് എങ്ങിനെ ഉണ്ടാക്കാം? എന്നതാണ് വർത്തമാന കാലത്തെ ഏറ്റവും മർമ്മ പ്രധാനമായ ചോദ്യം .സമ്മര്‍ദ്ദം നമ്മെ കീഴടക്കാന്‍അനുവദിക്കതിരുന്നാൽ .പിരിമുറുക്കമില്ലാത്തവരായി നാം മാറും അതിനായിആദ്യം എല്ലാ കാര്യങ്ങളെയും കൃത്യമായി സമീപിക്കുക .നമ്മെക്കാൾ ബുദ്ധിമുട്ടുന്നവരെ താരതമ്യം ചെയ്യുക .മാന്യമായി പെരുമാറുക, ഇതിനൊക്കെ അപ്പുറം നമ്മുടെ മനസിന്റെ നിയന്ത്രണം നമ്മിൽ തന്നെ നിക്ഷിപ്തമായിരിക്കുക. മറ്റുള്ളവർ നമ്മെ പറ്റി നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും നമുക്ക് പുതിയ ഒരാളാകാൻ കഴിയില്ല എന്ന് ഓർക്കുക .

അഫ്സൽ ബഷീര്‍

By ivayana

Leave a Reply

Your email address will not be published. Required fields are marked *