ആകാശ ഗംഗയായി കണ്ടിരുന്നു പണ്ട്
രാഗാർദ്ര ചിത്തം, പ്രിയ താരകങ്ങളെ!
സ്വർഗ സൗന്ദര്യ സങ്കൽപ്പ സമൃദ്ധി തൻ
മാർഗ മാരായും കിനാ ക്കളുണ്ടിപ്പോഴും
സ്നേഹമേറെ തന്ന് പോയവരൊക്കെയും
മോഹങ്ങളെല്ലാം ത്യജിച്ചവരല്ലയോ ?
സ്നേഹനക്ഷത്രങ്ങളായി മിന്നി നിൽക്കുന്നു
മോഹം ആത്മാക്കൾ ക്കും ഒന്നിച്ച് കൂടുവാൻ!
ഭൂവിതിൽ കുട്ടികൾ താരാക്ഷരങ്ങൾ പോൽ
മേവുകയല്ലോ കളങ്ക ങ്ങളില്ലാതെ
സീമ യില്ലാതുള്ള ഭാവന യാണവർക്കീ
ഭൂമി യുദ്ധക്കള മാക്കരുത് നാം!
ഒറ്റയായി അങ്ങിങ്ങല യാതെ ലോകത്തി-
നുറ്റവരായ താരങ്ങളെ, കൂട്ടു ചേർ-
ന്നിധരക്കേകു വെളിച്ചം, ഐക്യത്തിൻ്റെ
ഉത്തുംഗ ശക്തി പഠിക്കട്ടെ മാനവർ !

സി. മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *